2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

-പണിശാലകൾ -

    പശ്ചിമ യൂറോപ്പിന്റെ ആദ്യകാല മുതലാളിത്തത്തിന്റെ ഉദയം :(തുടർച്ച  ...)
                                                  -പണിശാലകൾ -
ആദ്യകാലമുതലാളികൾ  അവരുടെ ലാഭം വർദ്ധിപ്പിക്കുവാൻ എന്തെല്ലാം   മാർഗ്ഗങ്ങൾ  ഉപയോഗിച്ചിരുന്നു  എന്ന് നോക്കാം .
ആദ്യം അവർ ചെയ്തത്  വ്യക്തികളായ ഉത്പാദകരിൽ  നിന്ന് പൂർത്തിയായ  ഉല്പന്നങ്ങൾ വാങ്ങുകയാണ്. അതിനു ശേഷം ശില്പികൾക്ക്അസംസ്കൃത സാധനങ്ങളും പണിയായുധങ്ങളും  കൊടുക്കാൻ തുടങ്ങി .ഒടുവിൽ  ഉത്പാദന മേൽനോട്ടത്തിൽ  അവർ നേരിട്ട് പങ്കെടുക്കാൻ തുടങ്ങി.

ഈ മേൽനോട്ടം പല രീതിയിലായിരുന്നു.  ഉദാഹരണത്തിന്ന്, കരാറുകാരൻ അയാളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ  തന്റെ കെട്ടിടത്തിൽ വെച്ചുതന്നെ  വസ്ത്രത്തിൽ  ചായം മുക്കാൽ പോലുള്ള  കൂടുതൽ വിലപിടിച്ചതോ  സങ്കീർണ്ണമോ ആയ പ്രവർത്തികൾ  ചെയ്യാൻ ശിൽപ്പികളെ പ്രേരിപ്പിച്ചിരുന്നു.  പിന്നീട് ഒരു പ്രത്യേക  രീതിയിലുള്ള ഉല്പാദനത്തിന്ന് ആവശ്യമായ എല്ലാ പ്രക്രിയകളും  നേരിട്ടുള്ള മേൽനോട്ടത്തിൽ  ഒരു പ്രത്യേക കെട്ടിടത്തിൽ  തന്നെ  അയാള് കേന്ദ്രീകരിച്ചു നടത്തി .ഇതിന്റെ ഫലമായി തൊഴിൽശാലകൾ ഉദയം ചെയ്തു .15 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ  യൂറോപ്പിലാകെ  വ്യാപിച്ചതും  18-ആം നൂറ്റാണ്ടുവരെ  പ്രാമാണ്യം നേടിയതുമായ  ഒരു ആദ്യകാല മുതലാളിത്ത ഉല്പാദന സ്ഥാപന മായിരുന്നു ഇത് .
അതിന്റെ ഫലമായി ഈ കാലഘട്ടം "പണിശാലകളുടെ കാലഘട്ടം" എന്ന് അറിയപ്പെട്ടു . മാനുഫാസിയോ    എന്ന  ലാറ്റിൻ വാക്കിൽ   നിന്നാണ് ഇതിന്റെ ഉദയം ."ഞാൻ കൈകൊണ്ട് നിര്മ്മിക്കുന്നു " എന്നാണ് ഇതിന്റെ അർത്ഥം .ഇത്തരം പണിശാലകളിൽ  എല്ലാപ്രധാന പ്രവർത്തനങ്ങളും  കൈകൊണ്ട് തന്നെയാണ്‌ തൊഴിലാളികൾ നിർവഹിച്ചിരുന്നത്.കൈകൊണ്ട്  ഉപയോഗിക്കാവുന്ന  ചെറിയ ചില ഉപകരണങ്ങൾ  മാത്രമേ അവർ സഹായത്തിന്ന് ഉപയോഗിച്ചിരുന്നുള്ളു . ഒരു പ്രത്യേക  ഉല്പന്നത്തിന്റെ  നിർമ്മാണത്തിന്ന് ആവശ്യമായ  എല്ലാ പ്രവർത്തനങ്ങളും  മുതലാളിയുടെ നേരിട്ടുള്ള  മേൽ നോട്ടത്തിൽ ഒരു കെട്ടിടത്തിൽ വെച്ചു നടത്തുന്ന  തൊഴിൽ ശാലകളെ യാണിവിടെ  കേന്ദ്രീകൃതം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. മറിച്ച് മുതലാളിയുടെ കൂലിക്കാർ  അവരുടെ തന്നെ പണിശാലകളിൽ  പണിയെടുക്കുന്നത് ശിഥിലീകൃതമായ (ചിന്നിച്ചിതറിയ ) രീതിയിലാണ് .അവസാനമായി, മൂന്നാമതൊരുതരം  ഉല്പാദന രീതിയും നിലവിലുണ്ടായിരുന്നു.ചില ഉല്പാദന പ്രവർത്തനങ്ങൾ  ശില്പികളുടെ പണിശാലകളിലും  ബാക്കി കരാറുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലും  മേൽനോട്ടത്തിലും അയാളുടെ കെട്ടിടത്തിലും നടത്തുന്ന ഒരു തരാം ഇരട്ടരീതിയിലായിരുന്നു ഇത്.

അഭിപ്രായങ്ങളൊന്നുമില്ല: