2013, ജൂലൈ 20, ശനിയാഴ്‌ച

ഹ്യൂമനിസവും നവോത്ഥാനവും

നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും മുതലാളിത്ത ഉൽപാദനത്തിന്റെ സംഘാടകരായ പുതിയ ബൂർഷ്വാവർഗ്ഗത്തിന്ന് തങ്ങളുടെ സ്ഥാപനങ്ങളിലെ അദ്ധ്വാനക്ഷമതയുടെ നിലവാരം ഉയർത്തുകയും എതിരാളികളുമായി വിജയകരമായി മത്സരിക്കാൻ ഗുണമേന്മയുള്ളതും വിലക്കുറവുള്ളതുമായ കൂടുതൽ സാധനങ്ങൾ ഉൽപാധിപ്പിക്കുകയും ചെയ്യേണ്ടത്‌ ആവശ്യമായി വന്നു. 
മുതലാളിത്തയുഗത്തിന്റെ ആരംഭംകുറിച്ചത്‌ ബുദ്ധിപരവും സാംസ്കാരികവുമായ ഒരു പുതിയ അന്തരീക്ഷത്തിന്റെ വികസനമായിരുന്നു. 
നവോത്ഥാനം(Renaissance) എന്നാണ്‌ അത്‌ അറിയപ്പെട്ടത്‌. 
നവോത്ഥാനകാലം-ഹ്യൂമനിസത്തിന്റെയുഗം-പുതിയ മുതലാളിത്ത ഉൽപാദനരീതിയുമായും ബൂർഷ്വാ വർഗ്ഗവുമായും കെട്ടുപിണഞ്ഞുകിടക്കുന്നു. 
കത്തോലിക്കാ പള്ളിയുടെ പിന്തുണയോടെ പശ്ചിമയൂറോപ്പിൽ പ്രാമാണ്യം നേടിയിരുന്ന പഴയ മധ്യകാല തത്വശാസ്ത്രത്തിന്ന് പുതിയ സാമ്പത്തിക പുരോഗതിയും വികസനവും മാരകമായ പ്രഹരം ഏൽപിച്ചു. 
നീതി പൂർവ്വകമായ ഒരു സാമൂഹ്യഘടനക്ക്‌ വേണ്ടിയുള്ള മനുഷ്യന്റെ അഭിലാഷത്തെ മരണാനന്തര ജീവിത വിശ്വാസവുമായി ബന്ധപ്പെടുത്താനും ഭൂമിയിലെ നൈമിഷിക ജീവിത കാലഘട്ടത്തിൽ മനുഷ്യൻ അവന്റെ എല്ലാ പ്രതീക്ഷകളും ദൈവത്തിൽ അർപ്പിക്കണമെന്ന് പഠിപ്പിക്കുവാനുമായിരുന്നു മധ്യയുഗത്തിലെ തത്വശാസ്ത്രം ഉദ്ദേശിച്ചത്‌. 
എന്നാൽ 
ബൂർഷ്വാ വ്യവസായികളാകട്ടെ സ്വന്തം ശക്തിയിലും,മുൻകൈയ്യിലും,പാടവത്തിലും അവരുടെ പ്രതീക്ഷകൾ അർപ്പിക്കാൻ തുടങ്ങി. 
പുതിയ ഹ്യൂമനിസ്റ്റ്‌ തത്വശാസ്ത്രത്തിന്റെ കേന്ദ്രം ദൈവമായിരുന്നില്ല. മനുഷ്യനായിരുന്നു. ഹ്യൂമനിസ്റ്റ്‌ തത്വശാസ്ത്രം യൂറോപ്പിലാകെ വ്യാപിച്ചിരുന്ന കാലഘട്ടത്തിനാണ്‌ നവോത്ഥാനം എന്നു പേരുകൊടുത്തിരിക്കുന്നത്‌.
 പൗരാണിക സംസ്കാരത്തിന്റെ'പുനർജന്മ'ത്തെ ഇത്‌ എത്രമാത്രം പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഈ പേർ പ്രതിഫലിപ്പിക്കുന്നുണ്ട്‌. 
ഹ്യൂമനിസ്റ്റുകൾ ഗ്രീക്കുകാരുടേയും റോമാക്കാരുടേയും ശാസ്ത്രീയവും പ്രത്യേകിച്ച്‌ കലാപരവുമായ നേട്ടങ്ങളെ വീണ്ടും കണ്ടെത്തി.
എല്ലാരംഗത്തും,വിശിഷ്യാ ശാസ്ത്രീയ രംഗത്ത്‌,അവരെ അനുകരിക്കാനും അവർ നിർത്തി വെച്ചിടത്ത്‌ നിന്ന് വീണ്ടും ആരംഭിക്കാനാണുമാണ്‌ ഹ്യൂമനിസ്റ്റുകൾ ശ്രമിച്ചത്‌. 

 ഹ്യൂമനിസ്റ്റ്‌ സംസ്കാരത്തിന്റെ ഇളം നാമ്പുകൾ ഇറ്റലിയിലാണ്‌ തല നീട്ടിയത്‌.
ആ ബൂർഷ്വാ സംസ്കാരം വളരെ വേഗം തന്നെ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്നു പിടിക്കാൻ തുടങ്ങി.
അതിന്റെ വ്യാപനത്തിന്ന് ആക്കം കൂട്ടിയ ഒരു പ്രധാനഘടകം 15 ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജർമ്മനിയിൽ ജോഹൻ ഗുട്ടൻ ബർഗ്ഗ്‌ കണ്ടുപിടിച്ച അച്ചടിയാണ്‌. 
മധ്യയുഗത്തിലെ മതാധിഷിടിത സംസ്കാരത്തിനും പുതിയ ഹ്യൂമനിസ്റ്റ്‌ സംസ്കാരത്തിനും മധ്യേ തലയുയർത്തി നിൽക്കുന്ന ഒരു അമാനുഷ പ്രഭാവനുണ്ട്‌ ;
ഫ്ലോറന്റൈൻ കവിയായ ദാന്തേ അലിഗറി (1205 -1321) അദ്ദേഹത്തിന്റെ പ്രശസ്ഥ കൃതിയായ'ഡിവൈൻ കോമഡി' ഇറ്റാലിയൻ ഭാഷയിലാണ്‌ രചിക്കപ്പെട്ടതെന്ന കാര്യം തന്നെ വമ്പിച്ച പ്രാധാന്യം അർഹിക്കുന്നു.
14ഉം 15 ഉം നൂറ്റാണ്ടുകളിൽ നിരവധിരാജ്യങ്ങളിൽ ദേശീയബോധം ശക്തമായിക്കൊണ്ടിരുന്നു. ഹ്യൂമനിസ്റ്റുകളായ എഴുത്തുകാർ ദേശീയ ഭാഷകളിൽ തന്നെ സാഹിത്യ രചന തുടങ്ങി.
ക്ലാസിക്കൽ ഭാഷകളിൽ അസാമാന്യമായ പാണ്ഢിത്യമുണ്ടായിരുന്ന അവർ തങ്ങളുടെ ശാസ്ത്രീയ സിദ്ധാന്തങ്ങൾ ലാറ്റിൻ ഭാഷയിലാണ്‌ എഴുതിയിരുന്നത്‌. 
ഹ്യൂമനിസ്റ്റുകളായ എഴുത്തുകാരുടെ കൃതികൾ അവരുടെ ചുറ്റുമുള്ള ജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. മതപരമായ വിഷയങ്ങളേക്കാൾ മതേതരത്വ വിഷയങ്ങൾക്ക്‌ അവർ മുൻ ഗണന നൽകി.
ആദർശ പുരുഷന്മാരായ വീരന്മാരെ അപേക്ഷിച്ച്‌ സാധാരണ ജനങ്ങളായിരുന്നു അവരുടെ കഥാപാത്രങ്ങൾ. 
ഈ കാലഘട്ടത്തിൽ അഖില ലോക പ്രശക്തിയാർജ്ജിച്ച മഹാന്മാരായ കവികളും ഏഴുത്തുകാരും നാടക കൃത്തുക്കളും ഇവരാണ്‌ ;
ഇറ്റലിയിൽ ഫ്രാൻസസ്സ്‌ കോ പെറ്റാർക്ക്‌,ഗിയോവന്നി ബെക്കാഷ്യോ,ഫ്രാൻസിൽ ഫ്രാങ്കോയ്സ്‌ റാബലെയ്സ്‌,ജർമ്മനിയിൽ ഉൾറിച്ച്‌ വോൾഹട്ടൻ,നെതർലാൻഡ്സിൽ റോടർദാമിലെ എറാസ്മസ്‌,സ്പെയിനിൽ മിഗുയേൽ സെർവ്വാന്റീസ്‌,ഇംഗ്ലണ്ടിൽ വില്യം ഷേക്ക്സ്പിയർ എന്നിവർ.
നവോത്ഥാന കാലഘട്ടത്തിൽ കലാരംഗത്തും വലിയ പുരോഗതി ഉണ്ടായി. 
യഥാതഥ തത്വങ്ങളിൽ മുറുകെ പിടിച്ച ചിത്രകാരന്മാരും ശിൽപികളും അവർ ജീവിച്ച ലോകത്തെ സത്യ സന്ധമായി പ്രതിഫലിപ്പിച്ചു. 
മനുഷ്യ ശരീരത്തിന്റെ സൗന്ദര്യത്തേയും മനുഷ്യാൽമാവിന്റെ മഹനീയതയേയും അവർ വരച്ചുകാട്ടി.
ലിയോനാർഡോ ഡാവിഞ്ചി ,മൈക്കേൽ ആഞ്ചലോ റാഫേൽ,ടിഷ്യൻ,വെലാസ്‌ ക്വഷ്‌,റെംബ്രാന്റ്‌- അവരുടെ പട്ടിക നീണ്ടതാണ്‌ ശാസ്ത്രീയമായ മഹത്തായ കണ്ടുപിടുത്തങ്ങളുടെ ഒരു യുഗമായിരുന്നു അത്‌. 
അനുഭവാധിഷ്ടിതമായ ഒരു സമീപനമായിരുന്നു ഹ്യൂമനിസ്റ്റുകൾക്ക്‌ ലോകത്തോട്‌ ഉണ്ടായിരുന്നത്‌. ആധുനിക പ്രകൃതിശാസ്ത്രത്തിന്റേയും(കാർഡാനോയും ഗലീലിയോയും​‍ാമെക്കാനിക്സിന്റേയും(ലിയാനാർഡോ ഡാവിൻ ചിയും ഗലീലിയോയും) ജ്യോതിശാസ്ത്രത്തിന്റേയും(കോപ്പർനിക്കസും ഗലീലീയോയും) ശരീരശാസ്ത്രത്തിന്റേയും ജീവശാസ്ത്രത്തിന്റേയും(വെസാലിയസും ഹാർവ്വേയും) പ്രകൃതിയുടെ ഭൗതിക വ്യാഖ്യാനത്തിന്റേയും(ഫ്രാൻസിസ്‌ ബേക്കണും ഗിയാർഡാനോ ബ്രൂണോയും) അടിത്തറയിട്ടത്‌ ഈ കാലഘട്ടത്തിലെശാസ്ത്രജ്ഞന്മാരാണ്‌.
രാഷ്ട്രീയത്തിൽ ക്രമസമാധാന പരിപാലനത്തിന്‌ ഉറപ്പ്‌ നൽകിയിരുന്ന കേന്ദ്രീകൃത രാജാധികാരത്തേയാണ്‌ ഹ്യൂമനിസ്റ്റുകൾ പിന്താങ്ങിയത്‌. 
ലോകത്തെയെന്നപോലെ ഫ്യൂഡൽഘടനയേയും ഈശ്വരൻ സൃഷ്ടിച്ചതാണെന്നും അതുകൊണ്ട്‌ നിലവിലുള്ള ഘടനയെ എതിർക്കുന്നത്‌ പാപമാണെന്നും പഠിപ്പിച്ച കത്തോലിക്കാ പള്ളിയെ ഹ്യൂമനിസ്റ്റുകൾ എതിർത്തു..

                                   മതപരിഷ്കരണ പ്രസ്ഥാനം (.റെഫർമേഷൻ) 

മുതലാളിത്ത പാതയിലൂടെ വികസിക്കാൻ തുടങ്ങിയ നിരവധി രാജ്യങ്ങൾ പള്ളിയുടെ കാര്യത്തിൽ ചില പരിഷ്കാരങ്ങൾ ഏർപ്പെടുത്തി റോമൻ കത്തോലിക്ക പള്ളിയിൽ നിന്ന് അവർ തെറ്റിപ്പിരിഞ്ഞു. 
മാർപ്പാപ്പയെ പള്ളിയുടെ തലവനായി അംഗീകരിക്കാൻ അവർ കൂട്ടാക്കിയില്ല.
താൽക്കാലിക ഭരണാധികാരികൾക്കും,രാജാക്കന്മാർക്കും,രാജകുമാരന്മാർക്കും,നഗര ഗവൺമന്റുകൾക്കും ഭരണത്തെ വിധേയമാക്കുകയും, ബൂർഷ്വാസിയുടെ താൽപര്യസംരക്ഷണത്തിന്ന് അനുയോജ്യമായ വിധത്തിൽ അതിന്റെ തവങ്ങളെ രൂപഭേദപ്പെടുത്തുകയും ചെയ്തു. 
മതപരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാക്കന്മാരിൽ അതിന്റെ തത്വങ്ങളെ രൂപഭേദപ്പെടുത്തുകയും ചെയ്തു.മതപരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാക്കന്മാരിൽ പ്രമുഖനായിരുന്നു'ജീൻ കാൽവിൻ' സമ്പന്നരായ വ്യാപാരികൾക്കും വ്യവസായികൾക്കും മരണാനന്തര ജീവിതത്തിൽ മോക്ഷം കിട്ടുമെന്നും എന്നാൽ തൊഴിലാളികൾ അവരുടെ യജമാനന്മാർക്‌ൿവേണ്ടി വിശ്രമമില്ലാതെ പണിയെടുക്കണമെന്നും അങ്ങണെ ചെയ്തെങ്കിൽമാത്രമേ അവർക്ക്‌ സമ്പന്നരായ സ്വത്തുടമകൾ ആകാൻ കഴികയുള്ളു എന്നും കാൽവിൻ പഠിപ്പിച്ചു 
അടിമത്വം, കൊളോണിയലിസം തുടങ്ങി പ്രാഥമിക സഞ്ചയത്തിൽ നിന്നുണ്ടാകുന്ന എല്ലാദുരിതങ്ങളേയും കാൽവിൻ ന്യായീകരിച്ചു.  
സമ്പദ്ഘടന അഭിവൃദ്ധിപ്പെട്ട എല്ലാരാജ്യങ്ങളും പ്രോട്ടസ്റ്റന്റ്‌ മതം സ്വീകരിച്ചു. 
യൂറോപ്പിന്റെ വലിയൊരു ഭാഗത്ത്‌ പുതിയ മതം സ്വീകരിക്കപ്പെട്ടു.
ജർമ്മനിയിലെലൂതർ പള്ളിയിലൂടെ പ്രചരിച്ച ലൂതറിന്റെ സിദ്ധാന്തങ്ങളുടെ രൂപത്തിലോ,സ്വിസ്സ്‌ പരിഷ്കരണ വാദിയായ സ്വിംഗ്ലിയുടെ സിദ്ധാന്തങ്ങളുടെ രൂപത്തിലോ ആണ്‌ അത്‌ സ്വീകരിക്കപ്പെട്ടത്‌. 
ലൂതറിന്റെ സിദ്ധാന്തങ്ങൾ രാജകുമാരന്മാരുടെ ഭരണത്തെ പിൻതാങ്ങുന്നതായിരുന്നു. 
നഗര വ്യാപാരത്തിന്റെയും വ്യവസായ ബൂർഷ്വാസിയുടേയും താൽപര്യങ്ങൾക്ക്‌ അനുയോജ്യമായിരുന്നു സ്വിംഗ്ലിയുടെ സിദ്ധാന്തങ്ങൾ 
പഴയ ശക്തി വീണ്ടെടുക്കാനുള്ള കത്തോലിക്കാ പള്ളിയുടെ എല്ലാശ്രമങ്ങളും പരാജയപ്പെട്ടു.
1540-ൽ അവർ ജസ്യൂട്ട്‌ ഓർഡർ സ്ഥാപിച്ചു. 
ധർമാദർമ്മ വിവേചനവും മാനസിക ചതുരതയും കൗശലപൂർവ്വമായ അനുനയവുമൊക്കെ ഉണ്ടായിരുന്നിട്ടും ചില രാജ്യങ്ങളിൽ മാത്രമേ നഷ്ടപ്പെട്ട കുഞ്ഞാടുകളെ കൂട്ടത്തിലേക്ക്‌ കൊണ്ടുവരാൻ അവർക്ക്‌ കഴിഞ്ഞിള്ളു. 
ജർമ്മനി,പോളണ്ട്‌, ലിത്വാനിയ എന്നിവിടങ്ങളിൽ മാത്രം അവർ വിജയിച്ചു. അവിശ്വാസത്തിലേക്ക്‌ (കത്തോലിക്കർ പ്രോട്ട്സ്റ്റന്റ്‌ മതത്തെ അങ്ങനെയാണ്‌ വിളിച്ചത്‌) തെന്നിപ്പോയവരെ തിരിച്ചുകൊണ്ടുവരാൻ അവർക്ക്‌ കഴിഞ്ഞില്ല. 
അഭിപ്രായങ്ങളൊന്നുമില്ല: