2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

പണിശാലകള്‍:-ആദ്യകാല മുതലാളികള്‍ അവരുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നു നോക്കാം .ആദ്യം അവര്‍ ചെയ്തത്‌ വ്യക്തികളായ ഉല്‍പാദകരില്‍ നിന്ന് പൂര്‍ത്തിയായ ഉല്‍പന്നങ്ങള്‍ വാങ്ങുകയാണ്‌.അതിനുശേഷം ശില്‍പികള്‍ക്ക്‌ അസംസ്കൃതസാധനങ്ങളും പണിയായുധങ്ങളും കൊടുക്കാന്‍ തുടങ്ങി. ഒടുവില്‍ ഉല്‍പാദന മേല്‍നോട്ടത്തില്‍ അവര്‍ നേരിട്ട്‌ പങ്കെടുക്കാന്‍ തുടങ്ങി. ഈ മേല്‍ നോട്ടം പല രീതിയിലായിരുന്നു.ഉദാഹരണത്തിന്‌,കരാറുകാരന്‍ അയാളുടെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ തന്റെ കെട്ടിടത്തില്‍ വെച്ചു തന്നെ വസ്ത്രത്തില്‍ ചായം മുക്കല്‍ പോലുള്ള കൂടുതല്‍ വിലപിടിച്ചതോ സങ്കീര്‍ണ്ണമോ ആയ പ്രവൃത്തികള്‍ ചെയ്യാന്‍ ശില്‍പികളെ പ്രേരിപ്പിച്ചിരുന്നു.പിനീട്‌ ഒരു പ്രത്യേക കെട്ടിടത്തില്‍ തന്നെ അയാള്‍ കേന്ദ്രീകരിച്ചു നടത്തി. ഇതിന്റെ ഫലമായി തൊഴില്‍ശാലകള്‍ ഉദയം ചെയ്തു.15- ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ യൂറോപ്പിലാകെ വ്യാപിപ്പിച്ചതും 18- ആം നൂറ്റാണ്ടു വരെ പ്രാമാണ്യം നേടിയതുമായ ഒരു ആദ്യകാല മുതലാളിത്ത ഉല്‍പാദന സ്ഥാപനമായിരുന്നു ഇത്‌. അതിന്റെ ഫലമായി ഈ കാലഘട്ടം"പണിശാലകളുടെ കാലഘട്ടം" എന്ന് അറിയപ്പെട്ടു.മാനുഫാസിയോ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്‌ ഇതിന്റെ ഉദയം "ഞാന്‍ കൈകൊണ്ട്‌ നിര്‍മ്മിക്കുന്നു"എന്നാണിതിന്റെ അര്‍ത്ഥം.ഇത്തരം പണിശാലകളില്‍ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളും കൈകൊണ്ട്‌ തന്നെയാണ്‌ തൊഴിലാളികള്‍ നിര്‍വ്വഹിച്ചിരുന്നത്‌. കൈകൊണ്ട്‌ ഉപയോഗിക്കാവുന്ന ചെറിയ ചില ഉപകരണങ്ങള്‍മാത്രമേ അവര്‍ സഹായത്തിന്ന്‌ ഉപയോഗിച്ചിരുന്നുള്ളൂ . ഒരു പ്രത്യേക ഉല്‍പന്നത്തിന്റെ നിര്‍മ്മാണത്തിന്ന് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും മുതലാളിയുടെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ ഒരു കെട്ടിടത്തില്‍ വെച്ചു നടത്തുന്ന തൊഴില്‍ശാലകളെയാണിവിടെ കേന്ദ്രീകൃതം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ മുതലാളിയുടെ കൂലിക്കാര്‍ അവരുടേതന്നെ പണിശാലകളില്‍ പണിയെടുക്കുന്നത്‌ ശിഥിലീകൃതമായ (ചിന്നിച്ചിതറിയ) രീതിയിലാണ്‌.അവസാനമായി,മൂന്നാമതൊരുതരം ഉല്‍പാദനരീതിയും നിലവിലുണ്ടായിരുന്നു.ചില ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ ശില്‍പിയുടെ പണിശാലകളിലും ബാക്കി കരാറുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മേള്‍നോട്ടത്തിലും അയാളുടെ കെട്ടിടത്തിലും നടത്തുന്ന ഒരു തരം ഇരട്ട രീതിയായിരുന്നു ഇത്‌.
                                                               -കൂലിവേലക്കാരയ ഒരു വര്‍ഗ്ഗത്തിന്റെ ഉദയം-
മുകളില്‍ വിവരിച്ച മൂന്നുതരം തൊഴില്‍ ശാലകളും മുതലാളിത്ത സ്ഥാപനങ്ങളായിരുന്നു..അവയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ കൂലിവേലക്കാരായിരുന്നു.അവര്‍ അവരുടെ അദ്ധ്വാനശക്തി  മുതലാളിക്ക്‌ വിറ്റ്‌ ഉപജീവനം കഴിച്ചു. മുതലാളിയാകട്ടെ,ഈ അധ്വാനശക്തിയെ ചൂഷണം ചെയ്ത്‌ മിച്ച മൂല്യമുണ്ടാക്കി.അയാളുടെ ലാഭത്തിന്റെ പ്രധാന പങ്കും അതായിരുന്നു.മുതലാളികളുടെ എല്ലാ സംരംഭങ്ങള്‍ക്കും പിന്നിലുള്ള പ്രേരകശക്തി ലാഭമായിരുന്നു.അയാള്‍ അത്‌ വര്‍ദ്ധിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു. തൊഴിലാളിക്ക്‌ കഴിയുന്നത്ര കുറച്ചു കൂലികൊടുക്കുക,പരാമവധി ഉല്‍പാദിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ്‌. അതിന്നുവേണ്ടി അയാള്‍ കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍.ഇതില്‍ ഒന്നാമത്തെ കാര്യം നടപ്പിലാക്കുക വളരെ എളുപ്പമായിരുന്നു.സമൂഹത്തില്‍ ഉല്‍പാദനോ പകരണങ്ങളുടേയും ജീവനോപാധികളുടേയും ഉടസ്ഥാവകാശം ഇല്ലാത്തവരും സ്വന്തമായുള്ള അധ്വാനശക്തി വിറ്റ്‌ ഉപജീവനം കഴിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നവരുമായ പാവപ്പെട്ടവരുടെ സംഖ്യ നിരവധിയാണെന്ന് ഉറപ്പ്‌ വരുത്തേണ്ടത്‌ മുതലാളിയുടെ നിക്ഷിപ്ത താല്‍പര്യമായിരുന്നു.അത്തരക്കാരുടെ അംഗസംഖ്യ എത്രകൂടുതലാണോ അത്രയും കുറച്ചു മാത്രമേ കൂലിയിനത്തില്‍ മുതലാളിക്ക്‌ കൊടുക്കേണ്ടിയിരുന്നുള്ളു.കൂലിവേലക്കാരുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ തൊഴില്‍ശാലയുടെ ഉടമസ്ഥന്‍ വിശദമായ പ്രവൃത്തി വിഭജനം ഏര്‍പ്പെടുത്തുമായിരുന്നു.ഓരോ തൊഴിലാളിയും ഓരോ പ്രത്യേക ജോലിമാത്രം ചെയ്താല്‍ മതി. ഒരേ ഉപകരണങ്ങള്‍കൊണ്ട്‌ നിര്‍വ്വഹിക്കാവുന്ന ഒരൊറ്റ പ്രവൃത്തിയില്‍ പരിശീലനം നേടുകയായിരുന്നു ഇതിന്റെ ഫലം.

ഉല്‍പാദനപ്രക്രിയയിലെ അവരുടെ പ്രവൃത്തി കൂടുതല്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ ഈ വിഭജനം മൂലം തൊഴിലാളിക്ക്‌ കഴിഞ്ഞു.ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ മധ്യയുഗത്തിലെ കൈത്തൊഴില്‍കാര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു.കൈവേലക്കാര്‍ക്ക്‌ വ്യത്യസ്തമായ നീക്കങ്ങള്‍ ആവശ്യമുള്ള നിരവധി പ്രവൃത്തികളോടുകൂടിയ ഉല്‍പാദന പ്രക്രിയ ഒറ്റയ്കുതന്നെ നിര്‍വ്വഹിക്കേണ്ടതുണ്ടായിരുന്നു.

ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരു കാര്യമുണ്ടു  ഉല്‍പാദനത്തിനു ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ മെച്ചപ്പെടുത്തിയതാണത്‌..തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മെച്ചപ്പെടുത്തിയാണത്‌.തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എത്രമാത്രം മെച്ചമാണോ  അവര്‍ക്ക് ചെയ്യേണ്ട  പ്രവൃത്തി  എത്രമാത്രം  അനുയോജ്യമാണോ അത്രയും കുറച്ചു സമയമേ അവര്‍ക്ക്‌ ചെലവഴിക്കേണ്ടി വരുന്നുള്ളു.മാത്രമല്ല,ഉല്‍പന്നങ്ങളുടെ അളവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.സ്വാഭാവികമായും മെച്ചപ്പെട്ട ഉപകരണങ്ങള്‍ ശേഖരിച്ച്‌ അങ്ങനെ കൂടുതല്‍ ലാഭമുണ്ടാക്കേണ്ടത്‌ മുതലാളിയുടെ സ്വന്തം താല്‍പര്യമായി മാറി.

പുതിയ ഉല്‍പാദനരീതി,മുതല്‍ മുടക്കിയവര്‍ക്കെല്ലാം വലിയ ലാഭം വാഗ്ദാനം ചെയ്തു.തൊഴില്‍ശാലകളുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചു.ഓരോ തൊഴില്‍ശാലയുടെ ഉടമസ്ഥനും അയാളുമായി മത്സരിക്കുന്ന ഒരു അയല്‍ക്കാരന്‍ ഉണ്ടാവും .നല്ല സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്‌ ഉല്‍പാദിപ്പിക്കുവാന്‍ അയല്‍ക്കാരന്‍ ശ്രമിച്ചിരുന്നു. മത്സരത്തില്‍ വിജയിക്കാനുള്ള ഏകവഴി അതുമാത്രമായിരുന്നു. ഉല്‍പാദന ഉപകരണങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും ഉല്‍പാദന സമ്പ്രദായങ്ങളില്‍ ഒരു വിപ്ലവം തന്നെ നടത്തുന്നതിലും മുതലാളിത്ത ഉല്‍പാദനരീതിക്ക്‌ കഴിഞ്ഞു.പരമാവധി ലാഭം ലഭ്യമാക്കാന്‍ വേണ്ടി ആദ്യകാലത്തെ മുതലാളിമാര്‍ ഉപയോഗപ്പെടുത്തിയ പുതിയതും മെച്ചപ്പെട്ടതുമായ സമ്പദായങ്ങള്‍ ഈ ഉല്‍പാദനരീതിയുടെ തന്നെ ഏറ്റവും പുരോഗമനപരമായ സ്വഭാവവിശേഷമായിരുന്നു. ഉല്‍പാദനപ്രക്രിയയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കേണ്ടത്‌ അടിയന്തിരമായപ്പോള്‍ മനുഷ്യനു പകരം യന്ത്രശക്തി ഉപയോഗപ്പെടുത്തുന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിച്ചു. മനുഷ്യന്‍ കൈകൊണ്ട്‌ ചെയ്തിരുന്ന പ്രവൃത്തികള്‍ എല്ലാം ചെയ്യുന്നതും എന്നാല്‍ അതിനേക്കാള്‍ വേഗതയും സൂഷ്മതയുമുള്ളതുമായ യന്ത്രങ്ങളേക്കുറിച്ച്‌ അവര്‍ ചിന്തിച്ചു. ക്രമേണ പലയന്ത്രങ്ങളും രംഗത്തു വന്നു. തൊഴില്‍ശാലകളെ ഫാക്റ്ററികള്‍ക്ക്‌ പകരം വെച്ചു.ആധുനിക യുഗത്തിന്റെ മുഖമുദ്രയായ വമ്പിച്ച സാങ്കേതിക പുരോഗതിയായിരുന്നു.ഇതിന്റെ ഫലം കൂലിവേലക്കാരുടെ അധ്വാനം ഫലപ്രദമാക്കാന്‍ ആദ്യകാലത്തെ തൊഴില്‍ശാലാ ഉടമകള്‍ നിരവധിമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. തൊഴിലാളികള്‍ക്ക്‌ നല്ല പരിശീലനം നല്‍കി അവര്‍ അവരുടെ സ്ഥാപനങ്ങളുടെ ഘടനമെച്ചപ്പെടുത്തി.ഇതിന്റെ ഫലമായി നിരവധിതൊഴിലാളികള്‍ അവരുടെ തൊഴിലില്‍ വിദഗ്ദരായിത്തീര്‍ന്നു.മെച്ചപ്പെട്ട ഉല്‍പാദന ഉപകരണങ്ങളുടെ ഉപയോഗവും അവര്‍ പ്രയോജനപ്പെടുത്തി.

ഈ പുതിയ മുതലാളിത്ത ഉല്‍പാദനരീതിയുടെ ഉദയം ഐതിഹാസികമായപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി.മനുഷ്യരാശിയുടെ ചരിത്രത്തിലൊരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു.ഗ്രാമത്തിലേയും പട്ടണത്തിലേയും ചെറുകിട ഉല്‍പാദകരുടെ തകര്‍ച്ചയായിരുന്നു ഒന്നാമത്തെ പ്രത്യാഘാതം.നഗരത്തിലേയും ഗ്രാമത്തിലേയും പണിയെടുക്കുന്ന ജനങ്ങള്‍ ദരിദ്രരായ തൊഴിലാളികളായിത്തീര്‍ന്നു.അതായത്‌,ഉല്‍പാദനോപാധികളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ജീവനോപാധികളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടു അവര്‍ക്ക്‌ തങ്ങളുടെ അദ്ധ്വാന ശക്തി വിറ്റ്‌ ഉപജീവനം കഴിക്കേണ്ടി വന്നു.

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

പശ്ചിമ യൂറോപ്പില്‍ ആദ്യകാല മുതലാളിത്തത്തിന്റെ ഉദയം:

                                            
മധ്യയുഗത്തിന്റെ മൂന്നാം ഘട്ടമാണ്‌ ഈ അധ്യായത്തിലെ പ്രതിപാദ്യം.നാടുവാഴിത്ത ഉല്‍പാദന ബന്ധങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു പുതിയ മുതലാളിത്ത ഉല്‍പാദനരീതിയുടെ അംശങ്ങള്‍ കണ്ടുതുടങ്ങിയത്‌ ഈ കാലത്താണ്‌.ഉല്‍പാദന സമ്പ്രദായത്തിലും സംഘടനയിലും ഉണ്ടായ പുരോഗതികളില്‍ നിന്നാണ്‌ ഇത്തരമൊരു പ്രക്രിയ രൂപപ്പെട്ടു തുടങ്ങിയത്‌.

കൃഷിക്കും വ്യവസായത്തിനും ഒരു പോലെ ഒഴിച്ചു കൂടാനാവാത്ത ലോഹമാണല്ലോ ഇരുമ്പ്‌.ഇരുമ്പ്‌ ഖനനത്തിലുണ്ടായ പുരോഗതി മുകളില്‍ പറഞ്ഞ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു.ബ്ലാസ്റ്റ്‌ ഫര്‍ണസ്സും ആദ്യമായി ഉപയോഗിക്കപ്പെട്ടു.വാര്‍പ്പിരുമ്പ്‌ നിര്‍മ്മിക്കാനും അതിനെ വീണ്ടും ഇരുമ്പും ഉരുക്കുമാക്കി മാറ്റിയെടുക്കാനും ഇതു മൂലം കഴിഞ്ഞു.പുതിയതും പ്രാധാന്യമര്‍ഹിക്കുന്നതുമായ നിരവധി ഖനനമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കപ്പെട്ടു. ആഴമേറിയ തുരങ്കങ്ങള്‍ ഉണ്ടാക്കാനും ഉപയോഗപ്പെടുത്താനും ജനങ്ങള്‍ പഠിച്ചു. ജലം പുറത്തേക്ക്‌ കളഞ്ഞിട്ട്‌ അതില്‍ വായു നിറക്കാനുള്ള മാര്‍ഗങ്ങളും കണ്ടുപിടിച്ചു. ജലശക്തികൊണ്ട്‌ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളും ജലചക്രങ്ങളും ഇക്കാലത്ത്‌ കണ്ടുപിടിച്ച്‌ ഉപയോഗിക്കാന്‍ തുടങ്ങി.

ഗതാഗതത്തിലും ഗണ്യമായ പുരോഗതിയുണ്ടായി.വടക്ക്‌ നോക്കിയന്ത്രത്തിന്റെ സഹായത്തോടെ കരയില്‍ നിന്ന് വളരെ അകലെക്കൂടി ദീര്‍ഘമായ സമുദ്ര യാത്രകള്‍ ചെയ്യാന്‍ കഴിഞ്ഞു. കാറ്റിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്ന പുതിയ പായ്കപ്പലുകള്‍ പ്രയോഗത്തില്‍ വന്നു.ഈ പുതിയ കണ്ടുപിടു     ത്തങ്ങളും സൃഷ്ടികളും 15-ആം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 17-ആം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലഘട്ടത്തിലുണ്ടായ മഹത്തായ ഭൂമി ശാസ്ത്ര കണ്ടുപിടിത്തങ്ങളിലേക്ക്‌ വഴി തെളിച്ചു.

                                                       ഭൂമിശാസ്ത്രത്തിലെ മഹത്തായ കണ്ടുപിടുത്തങ്ങള്‍.
ഈ കാലഘട്ടത്തിലാണ്‌ യൂറോപ്യന്മാര്‍ നിരവധി പുതിയ രാജ്യങ്ങള്‍ കണ്ടുപിടിച്ചത്‌. ഭൂഗോളത്തിന്റെ വിദൂര മേഖലകളിലേക്ക്‌ പോകാന്‍ ,അതുവരെ അജ്ഞാതമായിരുന്ന പുതിയ വഴികള്‍ അവര്‍ കണ്ടെത്തി.1492-ല്‍ സ്പെയിനിലെ രാജാവിന്റെ സര്‍വീസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ്സ്‌ എന്ന ജനോവക്കാരനായ നാവികന്‍ അമേരിക്ക കണ്ടു പിടിച്ചു.ഇങ്ങനെ ഒരു പുതിയ ഭൂഗണ്ഡത്തെ ആദ്യമായി രേഖപ്പെടുത്തിയ മറ്റൊരു ജനോവക്കാരന്‍ നാവികനായ അമേരിഗോ വെസ്‌പൂചിയുടെ നാമധേയത്തിലാണ്‌ ആ പ്രദേശം അറിയപ്പെട്ടത്‌. 1497-1498-ല്‍ പോര്‍ച്ചുഗീസുകാരനായ വാസ്കോഡിഗാമ'ഗുഡ്‌ഹോപ്‌ മുനമ്പ്‌' വഴി ഇന്ത്യിലെത്തി.

1519-ല്‍ സ്പെയിനിലെ രാജാവിന്റെ ഉത്തരവനുസരിച്ച്‌ പോര്‍ച്ചുഗീസ്‌ നാവികനായ മഗല്ലന്‍ ലോകം ചുറ്റിയുള്ള തന്റെ ആദ്യത്തെ യാത്ര പൂര്‍ത്തിയാക്കി.സ്പെയിനില്‍ നിന്ന് പടിഞ്ഞാറേക്ക്‌ യാത്രതിരിച്ച അദ്ദേഹം തെക്കേ അമേരിക്കയേയും ടിയറ ഡെഫ്യുഗോയെയും (മഗല്ലന്‍ കടലിടുക്ക്‌) തമ്മില്‍ വേര്‍തിരിക്കുന്ന കടലിടുക്ക്‌ യാദ്രുശ്ചികമായി കണ്ടെത്തി.ശാന്തസമുദ്രത്തില്‍ കൂടി യാത്ര ചെയ്ത അദ്ദേഹം ഫിലിപ്പൈന്‍ ദ്വീപസമൂഹത്തില്‍ എത്തിച്ചേര്‍ന്നു. തദ്ദേശവാസികളുടെ ഒരു സംഘട്ടനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു.ഡെല്‍കാനോയുടെ നേതൃത്വത്തില്‍ മറ്റുള്ളവര്‍ യാത്ര തുടര്‍ന്നു. 1522 സെപ്തംബറില്‍ അവര്‍ സ്പെയിനില്‍ തിരിച്ചെത്തി.പട്ടിണിയും രോഗവും മൂലം അവരുടെ സംഘത്തിലെ നിരവധി പേര്‍ മരിച്ചു പോയിരുന്നു.( 234-ല്‍ 218 പേര്‍) 17-ആം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ ആസ്ത്രേലിയ കണ്ടു പിടിച്ചു.-

                                                              മുതലാളിത്ത ഉല്‍പാദനരീതിയുടെ തുടക്കം-
പുതിയ നിരവധി ഉല്‍പാദന സമ്പ്രദായങ്ങള്‍ പ്രയോഗത്തില്‍ വന്നു. ഇത്‌ അധ്വാനക്ഷമതയുടെ നിലവാരം ഉയര്‍ത്തി. മധ്യയുഗത്തില്‍ സാധാരണയായിരുന്ന ചെറുകിട ഉല്‍പാദനം ഉല്‍പാദന ഉപകരണങ്ങളുടെ പൂര്‍ണ്ണത കൈവരുത്താന്‍ സഹായകമായിരുന്നില്ല. മധ്യയുഗത്തിലെ ഗില്‍ഡുകള്‍ ഉല്‍പാദനസമ്പ്രദായവും അധ്വാനം ഉപയോഗപ്പെടുത്തുന്ന രീതിയും മെച്ചപ്പെടുത്തുന്നതിനെ എങ്ങനെയും തടഞ്ഞിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച്‌ ചിലര്‍ സമ്പന്നരായിതീരുമെന്ന് അവര്‍ ഭയപ്പെട്ടു. അതേസമയത്ത്‌ ഉല്‍പാദനം വിപുലപ്പെടുത്തേണ്ടത്‌ കൂടുതല്‍ ആവശ്യമായി വന്നു. തുണി പോലുള്ള വ്യവസായങ്ങളില്‍ ഇത്‌ പ്രത്യേകിച്ചും ശരിയായിരുന്നു.കാരണം,നേരത്തേതന്നെ ആഭ്യന്തര- വിദേശ വിപണികളില്‍ തുണിത്തരങ്ങള്‍ വിതരണം ചെയ്യപ്പെട്ടിരുന്നു.ഫ്ലോറന്‍സിലും തുണി വ്യവസായ കേന്ദ്രങ്ങളായ ജെന്റ്‌,ബ്രജസ്സ്‌,വൈപ്രസ്സ്‌ എന്നിവിടങ്ങളിലും പട്ടും കമ്പിളിയും വലിയതോതില്‍ നിര്‍മ്മിക്കപ്പെട്ടു. ഇവിടെയാണ്‌ മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ആദ്യത്തെ സ്വഭാവ വിശേഷങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌.

ഭാവിയിലെ വലിയമാറ്റങ്ങള്‍ക്ക്‌ വഴിതെളിച്ചുകൊണ്ട്‌ ഗില്‍ഡ്‌ വ്യവസ്ഥയില്‍ പുതിയ സ്വഭാവവിശേഷണങ്ങള്‍ ക്രമേണ രൂപം കൊണ്ടു.വിവിധ വ്യവസായങ്ങളിലെ ഉയര്‍ന്ന ഉല്‍പാദന ക്ഷമതയും ഉല്‍പാദനത്തിന്റെ അളവിലുണ്ടായ ഗണ്യമായ വര്‍ധനവും ഉല്‍പാദന പ്രക്രിയയുടെ വിഭജനത്തിലേക്ക്‌ നയിച്ചു. പ്രത്യേക ഗില്‍ഡുകള്‍ നിരവധി പ്രത്യേക പ്രവൃത്തികള്‍ ചെയ്തിരുന്നു.പല പ്രക്രിയകളായി അത്‌ വിഭജിക്കപ്പെടുകയും ചെയ്തിരുന്നു.ഫ്ലോറന്‍സിലെ തുണിവ്യവസായത്തില്‍ നെയ്തുകാരുടേയും,തയ്യല്‍കാരുടേയും ,ചായം മുക്കുന്നവരുടേയും പ്രത്യേക ഗില്‍ഡുകള്‍  രൂപീകരിച്ചു .  വിവിധ ഗില്‍ഡുകള്‍ തമ്മിലുള്ള പ്രവൃത്തി വിഭജനത്തിന്റെ ഒരു ഉദാഹരണമായിരുന്നു ഇത്‌.

ഇതോടൊപ്പം മറ്റു ചില പരിവര്‍ത്തനങ്ങളും സംഭവിക്കുന്നുണ്ടായിരുന്നു.വേണ്ടത്ര സാമഗ്രികള്‍ കൈകാര്യം ചെയ്തിരുന്ന കച്ചവടക്കാര്‍ ഒന്നോ രണ്ടോ ഗില്‍ഡുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ മൊത്തമായി വാങ്ങിയിരുന്നു.അതിന്റെ വില്‍പ്പന നടത്തിയിരുന്നത്‌ അവര്‍ തന്നെയാണ്‌.വില്‍പന സ്ഥലത്തേക്കും ഉപയോഗിക്കപ്പെടുന്ന സ്ഥലത്തേക്കും അവശ്യമായ ഗതാഗത സൗകര്യങ്ങളും അവര്‍ തന്നെ ഏര്‍പ്പെടുത്തി.ക്രമേണ അസംസ്കൃത സാധനങ്ങളുടേയും തുടര്‍ന്ന് ഉല്‍പ്പാദന ഉപകരണങ്ങളുടേയും വിതരണം അവര്‍ തന്നെ ഏറ്റെടുത്തു.ഗില്‍ഡിലെ അംഗങ്ങള്‍ക്ക്‌ ഈ കച്ചവടക്കാരെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു.
മധ്യയുഗത്തിലെ ഗില്‍ഡുകള്‍ ഈ ആശ്രിതത്വത്തിന്ന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.അതുകൊണ്ട്‌ കച്ചവടക്കാര്‍ അവരുടെ പ്രവര്‍ത്തന മേഖല ഗ്രാമങ്ങളിലേക്ക്‌ മാറ്റി.ഓര്‍മ്മയായ നാള്‍ മുതല്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും തന്റേയും കുടുംബത്തിന്റേയും ആവശ്യത്തിന്ന് വേണ്ടിയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ (തുണിത്തരങ്ങള്‍ ഉള്‍പ്പെടേ) ഉല്‍പ്പാദിക്കുന്നവരുമായ കൃഷിക്കാരായിരുന്നു ഗ്രാമ വാസികള്‍.കച്ചവടക്കാര്‍ ഗ്രാമത്തിലെ കൈവേലക്കാര്‍ക്ക്‌ അസംസ്കൃത സാധനങ്ങളും പണിയായുധങ്ങളും വിതരണം ചെയ്തു. തയ്യല്‍ യന്ത്രം,,നെയ്തു യന്ത്രം,ചായം മുക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ അതി ഉള്‍പ്പെടും.ഗ്രാമ വാസികള്‍ക്ക്‌ പൂര്‍ണ്ണമായും ഇവരെ ആശ്രയിക്കേണ്ടി വന്നു. ഈ കൈത്തൊഴിലുകാര്‍ക്ക്‌ കച്ചവടക്കാര്‍ ഏറ്റവും കുറഞ്ഞ പ്രതിഫലമേ നല്‍കിയിള്ളു. അതേസമയം അവര്‍ വിതരണം ചെയ്തിരുന്ന അസംസ്കൃതസാധനങ്ങള്‍ക്കും പണിയായുധങ്ങള്‍ക്കും മറ്റു സൗകര്യങ്ങള്‍ക്കും ഉയര്‍ന്ന പലിശ ഈടാക്കുകയും ചെയ്തിരിന്നു. ഉല്‍പ്പന്നങ്ങള്‍ പരമാവധി വിലയ്ക്‌ അവര്‍ വിറ്റിരുന്നു. കച്ചവടക്കാര്‍ തന്നെ ഉല്‍പാദനത്തിന്ന് നേരിട്ട്‌ മേല്‍നോട്ടം വഹിക്കാന്‍ തുടങ്ങി.ഗ്രാമത്തിലെ കൈത്തൊഴിലുകാര്‍ക്ക്‌ ഈ കച്ചവടത്തിലുള്ള വര്‍ധിച്ച ആശ്രിതത്വം പെട്ടെന്ന് തന്നെ മനസ്സിലായി.

കച്ചവടക്കാര്‍ കൈത്തൊഴിലുകാര്‍ക്ക്‌ അസംസ്കൃതസാധനങ്ങളും പണിയായുധങ്ങളും വായ്പയായി നല്‍കി. ഒരു വ്യവസ്ഥമാത്രം ഉണ്ടായിരുന്നു. ഉല്‍പ്പന്നങ്ങള്‍ ഇവര്‍ക്കു മാത്രമേ വില്‍ക്കാന്‍ പാടുള്ളു. വായ്പയായി കൊടുത്ത സാമഗ്രികള്‍ക്ക്‌ യഥര്‍ത്ഥത്തിലൊ ചെലവായതിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴ്യുമെന്ന് അവര്‍ക്ക്‌ അറിയാമായിരുന്നു.അധികം താമസിയാതെ കൈത്തൊഴിലുകാര്‍ക്ക്‌ വിതരണം ചെയ്ത വസ്തുക്കളുടെ വിലയും പലിശയും മാത്രമല്ല പൂര്‍ത്തിയായ ഉല്‍പന്നത്തിന്ന് അത്‌ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച അസംസ്കൃത സാധനത്തേക്കാള്‍ വിലവരുമല്ലോ.പൂര്‍ത്തിയായ ഉല്‍പന്നത്തിന്റെ വിലയില്‍ അസംസ്കൃത സാധനങ്ങളുടെ വിലയും പണിയായുധങ്ങളുടെ വിലയുടെ ഒരു ഭാഗവും അടങ്ങിയതു കൊണ്ട്‌ മാത്രമായിരുന്നില്ല ഇത്‌ ,മറിച്ച്‌ പ്രഥമവും പ്രധാനവുമായി ഉല്‍പാദനത്തിന്‌ ആവശ്യമായ മനുഷ്യാധ്വാനത്തിന്റെ അളവാണ്‌ ഇതിന്ന് കാരണം .

കൈത്തൊഴിലുകാര്‍ ഉല്‍പാദനത്തില്‍ ചെലവഴിച്ച അധ്വാനത്തിന്റെ ഒരു ഭാഗത്തിന്‌ മാത്രമേ കരാറുകാര്‍ പ്രതിഫലം നല്‍കിയിരുന്നുള്ളു. ബാക്കി ഭാഗം അവര്‍ സ്വന്തമാക്കി.ഇപ്രകാരം കരാറുകാരന്‍ സ്വന്തമാക്കുന്ന അധ്വാനത്തിന്ന്‌ മിച്ച അധ്വാനം എന്നു പറയുന്നു. മിച്ച അധ്വാനം കൊണ്ട്‌ ഉല്‍പാദിപ്പിക്കപ്പെടുന്നതും പിന്നീട്‌ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നതുമായ പൂര്‍ത്തിയായ ഉല്പന്നം കരാറുകാരന്ന് മിച്ച മൂല്യം അഥവാ ലാഭം ഉണ്ടാക്കി കൊടുക്കുന്നു. ഇതിന്ന്‌ വേണ്ടിയാണ്‌ കരാറുകാരന്‍ പണിയെടുക്കുന്ന ആളുകളുടെ മേല്‍ കരാറുകാലത്ത്‌ തന്റെ അധികാരം ചെലുത്തുന്നത്‌. സാമൂഹ്യ വികസനത്തിന്റെ ഈ ഘട്ടത്തില്‍ ഉല്‍പാദനമേല്‍ നോട്ടത്തില്‍ അയാള്‍ പ്രകടമായ ഒരു പങ്കുവഹിച്ചില്ല.അതുവരെ നില നിന്ന രൂപത്തില്‍തന്നെ അത്തരം കാര്യങ്ങള്‍ തുടരാന്‍ അനുവദിക്കപ്പെട്ടു. എന്നാല്‍ അധ്വാനശക്തിയുടെ വിലയേക്കാള്‍ കൂടുതല്‍ മൂല്യം ഉല്‍പാദിപ്പിക്കുന്ന തൊഴിലാളികള്‍ക്കും അയാള്‍ ശമ്പളം കൊടുത്തിരുന്നു. മിച്ചമൂല്യം ലഭിക്കാന്‍ വേണ്ടി അയാള്‍ കൂലി വേലക്കാരെ ചൂഷണം ചെയ്തു. കരാറുകാരന്‍,പണിയെടുക്കുന്ന മനുഷ്യന്റെ അധ്വാനശക്തിയുടെ മേല്‍ നേടുന്ന നിയന്ത്രണത്തിന്റെ വിലയായിരുന്നു തൊഴിലാളിയുടെ കൂലി. ശില്‍പികളുടേയും കൈ വേലക്കാരുടേയും അധ്വാനത്തിന്‌ കരാറുകാരന്‍ മുടക്കുന്ന തുകയാണ്‌ മൂലധനം
.ഇതാണ്‌ മിച്ചമൂല്യമുണ്ടാക്കുന്നത്‌.മൂലധനം മുടക്കുന്ന ആളാണ്‌ മുതലാളി .മുതലാളിത്ത ഉല്‍പാദന രീതിയുടെ അനുപേക്ഷണീയമായ ഒരു സ്വഭാവ വിശേഷമാണ്‌ മിച്ച മൂല്യം.മുതലാളിയുടെ പ്രവ്ര്ത്തിയെ തിരിച്ചു വിടുന്നതും അയാളുയ്യെ പ്രവൃത്തിക്ക്‌ അര്‍ത്ഥമുണ്ടാക്കുന്നതും ഈ ലക്ഷ്യത്തിലാണ്‌..രാഷ്ട്രീയം