2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

സൂഷ്മ നിരീക്ഷണവും പഠനവും.

                  മാവോ സേ തൂങ്ങ്‌.

പ്രായോഗിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഏതൊരാളും താഴുന്ന നിലവാരങ്ങളിലുള്ള സ്ഥിതി ഗതികളേപ്പറ്റി സൂഷ്മമായി അന്യേഷിച്ച്‌ അറിയണം .
സിദ്ധാന്തമറിയുന്നവരും പക്ഷെ ,യഥാര്‍ത്ഥസ്ഥിതിഗതികള്രിയാത്തവരുമായവര്‍ക്ക്‌ ഇത്തരം നിരീക്ഷണം പ്രത്യേകമായും ആവശ്യമാണ്‌.
അല്ലെങ്കില്‍ അവര്‍ക്ക്‌ സിദ്ധാന്തത്തെ പ്രായോഗികപ്രവര്‍ത്തനവുമായി കണ്ണിചേര്‍ത്തൊന്നിപ്പിക്കാന്‍ കഴിയുന്നതല്ല.
"സൂഷ്മമായി അന്യേഷിച്ചില്ലായെങ്കില്‍ സംസാരിക്കാനുള്ള അവകാശവുമില്ല" എന്ന എന്റെ വാദം "ഇടുങ്ങിയ എമ്പിരിസിസം"(ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ പഠിക്കാതെ വെറും അനുഭവത്തേയും പരീക്ഷണ നിരീക്ഷണങ്ങളേയും മാത്രമാശ്രയിച്ചുള്ള പദ്ധതി) ആണെന്നും പറഞ്ഞു നിന്ദിക്കപ്പെട്ടിരുന്നുവെങ്കിലും അങ്ങിനെ ഒരു വാദം ഉന്നയിച്ചതില്‍ എനിക്കിന്നും വ്യസനമില്ല;
വ്യസനമില്ലെന്ന് മാത്രമല്ല,ഞാനിപ്പോഴും ഊന്നിപ്പറയുന്നു,സൂഷ്മമായി അന്യേഷിച്ചില്ലെങ്കില്‍ സംസാരിക്കാനുള്ള യാതൊരു അവകാശവുമുണ്ടാവാന്‍ സാദ്ധ്യമല്ലെന്ന്‌."
ഔദ്യോഗിക വാഹനത്തില്‍നിന്ന് താഴെ ഇറങ്ങിയ ഉടനെ" വമ്പിച്ച സബ്ദകോലാഹലങ്ങളുണ്ടാക്കുകയും ,അഭിപ്രായങ്ങള്‍ അനായസേന വിളമ്പുകയും ഒന്നിനെ വിമര്‍ശിക്കുകയും മറ്റൊന്നിനെ ഇടിച്ചു താഴ്ത്തുകയും ചെയ്യുന്ന ധാരാളം പേര്‍ നമ്മുടെ യിടയിലുണ്ട്‌.
പക്ഷെ ,വാസ്തവത്തില്‍ ഇക്കൂട്ടര്‍ പത്തില്‍ പത്തുപേരും പരാജയമടയുകതന്നെ ചെയ്യും.
കാരണം,കൂലുങ്കുഷമായ അന്യേഷണത്തിലടിസ്ഥാനമാക്കാതെ അത്തരം അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വെറും മൂഢതയില്‍നിന്നും വരുന്ന പുലമ്പലുകളെല്ലാതെ മറ്റൊന്നുമല്ല.
അവിടെയും ഇവിടെയും മറ്റ്‌ എല്ലായിടത്തും തിരക്കിട്ടു പായുന്ന ഇത്തരം"രാജകീയദൂതന്മാരുടെ" കൈകളില്‍പ്പെട്ട്‌ നമ്മുടെ പാര്‍ട്ടി എണ്ണമറ്റ തവണ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌..
സ്റ്റാലിന്‍ തികച്ചും ശരിയായി പറയുകയുണ്ടായി;" വിപ്ലവ പ്രവര്‍ത്തനവുമായി ബന്ധിക്കപ്പെട്ടില്ലെങ്കില്‍ സിദ്ധാന്തം ഉദ്ദേശരഹിതമായി തീരുന്നു."
മാത്രമോ,അദ്ദേഹം ന്യായമായും തുടരുന്നു" വിപ്ലവസിദ്ധാന്തത്താല്‍ അതിന്റെ പാത പ്രകാശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ പ്രവര്‍ത്തനം ഇരുളില്‍ തപ്പിതടഞ്ഞു നീങ്ങുകയേ ഉള്ളൂ".
തപ്പിത്തടഞ്ഞു നീങ്ങുന്നവരേയും വിദൂര കാഴ്ചപ്പാടും വീണ്ടു വിചാരവുമില്ലാത്ത"പ്രായോഗിക പ്രവര്‍ത്തകരെ"യുമല്ലാതെ മറ്റാരേയും തന്നെ
"ഇടുങ്ങിയ എമ്പിരിസിസ്റ്റുകള്‍"എന്നു മുദ്രകുത്താന്‍ പാടുള്ളതല്ല.
(നാട്ടിന്‍ പുറങ്ങളിലെ കൂലുങ്കുഷമായ പരിശോധനകള്‍ എന്ന ലേഖനത്തിന്റെ ആമുഖവും അനുബന്ധവും.(1941 മാര്‍ച്ച്‌-ഏപ്രില്‍) സെലക്റ്റഡ്‌ വര്‍ക്ക്സ്‌,വാള്യം 3.പേജ്‌13.)

അത്തരമൊരു നിലപാടെടുക്കുകയെന്നത്‌ വസ്തുതകളില്‍ നിന്നു സത്യത്തെ തേടിപ്പിടിക്കുന്നതിന്നു തുല്യമാണ്‌.
വസ്തു നിഷ്ടമായി നില നില്‍ക്കുന്ന എല്ലാകാര്യങ്ങളും"വസ്തുതകള്‍" ആണ്‌.
'സത്യ്‌'മെന്നു വച്ചാല്‍ അവയുടെ ആന്തരികബന്ധങ്ങളാണ്‌,
അതായത്‌,അവയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍.
"തേടിപ്പിടിക്കുക"യെന്നു വെച്ചാല്‍ പഠനം നടത്തുകയെന്നതാണ്‌.
രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും പ്രവിശ്യ അല്ലെങ്കില്‍ ജില്ലയുടേയും ഉള്ളിലും പുറത്തുമുള്ള യഥാര്‍ത്ഥ സ്തിതിഗതികളില്‍ നിന്നായിരിക്കണം നാം ആരംഭിക്കേണ്ടത്‌.
പ്രവര്‍ത്തനത്തിന്ന് നമുക്ക്‌ മാര്‍ഗ്ഗദര്‍ശനം ചെയ്യാനുതകുമാറ്‌ അവയില്‍ അന്തര്‍ലീനമായ-അല്ലാതെ നമ്മുടെ ഭാവനയില്‍ നിന്നു ഉടലെടുത്തതല്ല-നിയമങ്ങളെ അനുമാനിച്ചെടുക്കുകയാണ്‌ നാം വേണ്ടത്‌.
അതായത്‌, നമുക്കു ചുറ്റുപാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ആന്തരിക ബന്ധങ്ങള്‍ കണ്ടെത്തുകയാണ്‌ നാം വേണ്ടത്‌.
ഇത്‌ ചെയ്യാന്‍ കഴിയണമെങ്കില്‍ ആത്മനിഷ്ടമായ സങ്കല്‍പങ്ങളിലോ ക്ഷണികങ്ങളായ ആവേശത്തള്ളിച്ചകളിലോ നിര്‍ജീവങ്ങളായ പുസ്തകങ്ങളിലോ അല്ല നാമാശ്രയിക്കേണ്ടത്‌.
നേരെമറിച്ച്‌ വസ്തുനിഷ്ടമായ നിലവിലുള്ള വസ്തുതകളിന്മേലാണ്‌.
വസ്തുതകളെ സവിസ്തരം നാം വിനിയോഗിക്കേണ്ടതും മാര്‍ക്സിസം-ലെനിനിസത്തിന്റെ പൊതു തത്വങ്ങളുടെ വെളിച്ചത്തില്‍ അവയില്‍ നിന്ന് ശരിയായ നിഗമനങ്ങളിലെത്തിച്ചേരേണ്ടതുമാണ്‌
("നമ്മുടെ പഠനം പരിഷ്കരിക്കുക"(1941മെയ്‌)സെലക്റ്റഡ്‌ വര്‍ക്സ്‌,വാള്യം 3 പേജ്‌22-23)

"കണ്ണുകള്‍കെട്ടി കുരുവികളെ പിടിക്കുന്ന ആളെ"പ്പോലെയോ
അല്ലെങ്കില്‍"മീനിന്നുവേണ്ടി തപ്പിത്തിരയുന്ന കുരുടനെ"പ്പോലെയോ പെരുമാറുകയെന്നതും,
പരുഷമായുംസൂഷ്മക്കുറവോടെയും പെരുമാറുക എന്നതും,വായാടികളാവുക എന്നതും,നിസ്സരമായ അറിവുകൊണ്ട്‌ സംതൃപ്തനാവുക എന്നതുമൊക്കെ നമ്മുടെ പാര്‍ട്ടിയില്‍ ഇന്നും ധാരാളം സഖാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന അങ്ങേയറ്റം ചീത്തയായ പ്രവര്‍ത്തന രീതികളാണ്‌.
മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാന സ്പിരിറ്റിന്‌ തികച്ചും എതിരായ രീതികളാണ്‌ ഇത്‌.
സ്ഥിതിഗതികള്‍ ആത്മാര്‍ത്ഥതയോടെ പഠിക്കേണ്ടതും,ആത്മനിഷ്ടമായ ആഗ്രഹങ്ങള്‍ക്ക്‌ പകരം വസ്തുനിഷ്ടമായ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തുടങ്ങേണ്ടതും ആവശ്യമാണെന്ന്
മാര്‍ക്സും,എംഗല്‍സും,ലെനിനും,സ്റ്റാലിനും നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌.പക്ഷെ നമ്മുടെ മിക്ക സഖാക്കളും ഈ സത്യത്തിന്ന് കടകവിരുദ്ധമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
(അതേ കൃതിയില്‍ നിന്ന്,പേജ്‌ 18.)

നിങ്ങള്‍ക്കു ഒരു പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നില്ലേ?
എങ്കില്‍ അതിന്റെ വര്‍ത്തമാനവസ്തുതകളിലേക്കും ഭൂതകാല ചരിത്രത്തിലേക്കും ചുഴിഞ്ഞു കടന്നൊന്നു പരിശോധിക്കൂ!
ആപ്രശ്നത്തെ നിങ്ങള്‍ പൂര്‍ണ്ണമായും പരിശോധിച്ചുകഴിഞ്ഞാല്‍ അതെങ്ങനെ പരിഹരിക്കാമെന്ന് നിങ്ങള്‍ക്ക്‌ മനസ്സിലാകും.
നിഗമനങ്ങളില്‍ നിസ്തര്‍ക്കമായും എത്തിച്ചേരുന്നത്‌ സൂഷ്മ നിരീക്ഷണത്തിന്നു ശേഷമാണ്‌.അല്ലാതെ അതിന്നുമുമ്പല്ല.
പരിശോധനകളൊന്നും നടത്താതെ തനിയായോ അല്ലെങ്കില്‍ ഒരു ഗ്രൂപ്പായി ഒത്തുചേര്‍ന്നോ"ഒരു പരിഹാരം കണ്ടെത്താന്‍ വേണ്ടി"അല്ലെങ്കില്‍"ഒരാശയം ആവിഷ്കരിക്കാന്‍ വേണ്ടി"ഒരു മഠയന്‍ മാത്രമേ തന്റെ തല പുണ്ണാക്കുകയുള്ളു.
ഇത്‌ ഫലപ്രദമായ ഒരു പരിഹാര മാര്‍ഗ്ഗത്തിലേക്കോ ഏതെങ്കിലും നല്ലൊരാശയത്തിലേക്കോ ഒരിക്കലും എത്തിക്കുന്നതല്ലെന്ന് ശക്തിയായി പറയേണ്ടിയിരിക്കുന്നു.("പുസ്തകാരാധനയെ ചെറുക്കുക"(1930മെയ്‌).ഒന്നാം പോക്കറ്റ്‌ പതിപ്പ്‌,പേജ്‌3)

സൂഷ്മ നിരീക്ഷണത്തെ നീണ്ട ഗര്‍ഭകാല മാസങ്ങളോടും പ്രശ്ന പരിഹാരത്തെ പ്രസവദിനത്തോടും ഉപമിക്കാവുന്നതാണ്‌.
പ്രശ്നത്തെ സൂഷ്മമായി നിരീക്ഷിക്കുകയെന്നു വെച്ചാല്‍ നിശ്ചയമായും അതിന്ന് പരിഹാരം കണ്ടെത്തുകയെന്നണര്‍ത്ഥം.
(അതേകൃതിയില്‍ നിന്ന്,പേജ്‌3)

മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ നിലപാടുള്ള ഒരാള്‍ ചുറ്റുപാടുകളെ മുറപ്രകാരവും പൂര്‍ണ്ണമായും ആരാഞ്ഞറിയാനും അതിനെപ്പറ്റി പഠനം നടത്താനും വേണ്ടി മാര്‍ക്സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രവര്‍ത്തനക്രമവും ഉപയോഗിക്കുന്നു.
സ്റ്റാലിന്‍ പറഞ്ഞതു പോലെ വെറും ആവേശം കൊണ്ടുമാത്രമല്ല അയാള്‍ പ്രവര്‍ത്തിക്കുന്നത്‌,മറിച്ച്‌ പ്രായോഗികതയെ വിപ്ലവാവേശവുമായി കൂട്ടിച്ചേര്‍ക്കുകയാണ്‌ അയാള്‍ ചെയ്യുന്നത്‌.
("നമ്മുടെ പഠനം പരിഷ്കരിക്കുക"(1941മെയ്‌)സെലക്റ്റഡ്‌ വര്‍ക്ക്സ്‌,വാള്യം 3.പേജ്‌27)

സാമൂഹ്യസ്ഥിതികളേപ്പറ്റി അന്യേഷണം നടത്തുക,
അതായത്‌ യഥാര്‍ത്ഥ ജീവിതത്തില്‍ ഓരോ സാമൂഹ്യവര്‍ഗ്ഗത്തിന്റേയും സ്ഥിതിഗതികളേപ്പറ്റി ആരാഞ്ഞറിയുക എന്നതാണ്‌ സ്ഥിതിഗതികള്‍ അറിയാനുള്ള ഒരേയൊരു മാര്‍ഗ്ഗം.
പ്രവര്‍ത്തനം നയിക്കാന്‍ ഉത്തരവാദിത്വം ഏറ്റവര്‍ക്ക്‌ സ്ഥിതിഗതികളെന്താണെന്ന് അറിയാനവശ്യമായ അടിസ്ഥാനപരമായ പ്രവര്‍ത്തന ക്രമം ഒരു പ്ലാനനുസരിച്ച്‌ കുറച്ചു ചില നഗരങ്ങളിലോ ഗ്രാമങ്ങളിലോ കേന്ദ്രീകരിക്കുകയും മാര്‍ക്സിസത്തിന്റെ മൗലിക വീക്ഷണമുപയോഗിച്ചുകൊണ്ട്‌ അതായത്‌ വര്‍ഗ്ഗവിശകലനത്തിന്റെ സമ്പ്രദായമുപയോഗിച്ചുകൊണ്ട്‌ കുറേയേറെ പൂര്‍ണ്ണമായ അന്യേഷണങ്ങള്‍ നടത്തുകയും ചെയ്യുകയെന്നതാണ്‌.
(നാട്ടിന്‍ പുറങ്ങളിലെ കൂലങ്കുഷമായ പരിശോധനകള്‍ എന്ന ലേഖനത്തിന്റെ ആമുഖവും അനുബന്ധവും(1941മാര്‍ച്ച്‌-ഏപ്രില്‍)സെലക്റ്റഡ്‌ വര്‍ക്സ്‌ വാള്യം3,പേജ്‌11)

2011, മേയ് 9, തിങ്കളാഴ്‌ച

ഉദാരതാ വാദത്തോട് പോരാടുക:


                                                                                                      മാവോ സെതുങ്ങ്-

നാം പ്രത്യശാസ്ത്രരംഗത്ത് സജീവമായ സമരത്തിനു വേണ്ടി നിലകൊള്ളുന്നു.
കാരണം,നമ്മുടെ സമരത്തിന്റെ താല്പര്യം മുൻ നിർത്തി പാർട്ടിക്കുള്ളിലും വിപ്ലവ സംഘടനകൾക്കുള്ളിലും ഐക്യം ഉറപ്പുവരുത്താനാവശ്യമായ ഒരേയൊരു ആയുധമാണിത്.ഏതൊരു കമ്യൂണിസ്റ്റ്കാരനും വിപ്ലവകാരിയും ഈ ആയുധം കയ്യിലെടുക്കേണ്ടതുണ്ട്.
 

പക്ഷെ,വിട്ടുവീഴ്ചാ മനോഭാവം പ്രത്യയശാസ്ത്രപരമായ സമരത്തെ നിരാകരിക്കുകയും,തത്വദീക്ഷയില്ലാത്ത സമാധാനത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.
തന്നിമിത്തം ദുഷിച്ചതും താൽകാലിക നേട്ടങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നതുമായ ഒരു മനോഭാവം വളരുകയും പാർട്ടിയിലും വിപ്ലവസംഘടകനകളിലുമുള്ള ചിലഘടകങ്ങളുടേയും വ്യക്തികളുടേയും 

 രാഷ്ട്രീയാധ:പതനത്തിന്ന് ഇടവരുത്തുകയും ചെയ്യുന്നു.
 

വിട്ടുവീഴ്ചാ മനോഭാവം വിവിധരൂപങ്ങളിലാണ് പ്രകടമാകുന്നത്.
പ്രശ്നത്തോട് വ്യക്തി വ്യക്തമായും തെറ്റാണ് ചെയ്തതെങ്കിലും സമാധാനത്തിന്റേയും സൗഹൃദത്തിന്റേയും പേരിൽ കാര്യങ്ങൾ വഴുതിപ്പോകാൻ അനുവദിക്കുകയും,

അയാൾ ഒരു പരിചയക്കാരനോ ഒരേ ,പട്ടണത്തിൽ നിന്നു വന്ന ആളോ, അയൽവാസിയോ,ഒരു സഹപാഠിയോ,ആത്മ സുഹൃത്തോ, സ്നേഹമുള്ള ഒരാളോ,പഴയ ഒരു സഹ പ്രവർത്തകനോ അതുമല്ലെങ്കിൽ പണ്ട് തന്റെ കീഴിൽ ജോലി ചെയ്ത ആളോ ആണെന്ന കാരണത്താൽ അയാളുമായി തത്വത്തിലധിഷ്ടിതമായ വാദപ്രതിവാദങ്ങൾ നടത്താതിരിക്കുകയും ചെയ്യുക. അല്ലെങ്കിൽ അയാളുമായ ലോഹ്യം നിലനിർത്തിപ്പോരാൻ വേണ്ടി കാര്യത്തിലേക്ക് ചുഴിഞ്ഞു ചെല്ലാതെ ലഘുവായി മാത്രം സ്പർശിച്ചുപോവുക.
ഇതിന്റെ ഫലമായി സംഘടനക്കും ബന്ധപ്പെട്ട വ്യക്തിക്കും ഹാനി സംഭവിക്കുന്നു.
വിട്ടുവീഴ്ചാ മനോഭാവത്തിന്റെ ഒരു മാതൃകയാണിത്.

തന്റെ നി
ര്‍ദ്ദേശങ്ങൾ സജീവമായി സംഘടനയിൽ കൊണ്ടുവരുന്നതിനു പകരം സ്വകാര്യത്തിൽ നിരുത്തരവാദപരമായ വിമർശനങ്ങളിൽ ഏർപ്പെർടുക.
ആൾക്കാരുടെ മുമ്പിൽ വച്ചു ഒന്നും പറയാതെ അവരുടെ പിന്നിൽ നിന്നുകൊണ്ട് അപവാദപ്രചരണം നടത്തുക.
അല്ലെങ്കിൽ യോഗങ്ങളിൽ ഒന്നും പറയാതെ അതു കഴിഞ്ഞശേഷം അപവാദം പറഞ്ഞുനടക്കുക.
കൂട്ടായ ജീവിതത്തിന്റെ തത്വങ്ങളിൽ ഒട്ടും പരിഗണന കാട്ടാതിരിക്കുകയും പകരം തന്റെ സ്വന്തം വാസനക്കൊത്ത് കാര്യങ്ങൾ ചെയ്യുകയും ചെയ്യുക.
ഇത് രണ്ടാതത്തെ മാതൃകയാണ്.

സ്വന്തം താൽപര്യങ്ങളെ നേരിട്ടു ബാധിക്കുന്നവയെല്ലെങ്കിലും അത്തരം കാര്യങ്ങളെ ചുക്കാനറ്റതോണി പോലെ വിട്ടേക്കുക.
എന്താണ് തെറ്റെന്ന് വളരെ നല്ലവണ്ണം അറിയാമെങ്കിലും അക്കാര്യത്തിൽ തനിക്ക് കഴിയാവുന്നത്ര മൗനംദീക്ഷിക്കുകയും വിശാലമനസ്കനാണെന്ന് നടിക്കുകയും അങ്ങുമിങ്ങും തെടാതെ സ്വന്തം രക്ഷ തേടുകയും തന്നെ ആരും കുറ്റപ്പെടുത്തരുതെന്ന് മാത്രം ആഗ്രഹിക്കുകയും ചെയ്യുക.
ഇത് മൂന്നാമത്തെ മാതൃകയാണ്.

മുകളിൽ നിന്നുള്ള കല്പനകൾ അനുസരിക്കാതിരിക്കുകയും പകരം സ്വന്തം അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്യുക.
സംഘടനയിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങൾ അവകാശപ്പെടുകയും അതേ സമയം അതിന്റെ അച്ചടക്കം നിരാകരിക്കുകയും ചെയ്യുക.
ഇത് നാലാമത്തെ മാതൃകയാണ്.

ഐക്യത്തേയോ പുരോഗതിയേയോ അല്ലെങ്കിൽ പ്രവൃത്തി ശരിയാം വണ്ണം ചെയ്തു തീർക്കുന്നതിനേയോ ലക്ഷ്യം വെച്ചുകൊണ്ട് വാദപ്രതിവാദങ്ങളിലേർപ്പെടുകയും ശരിയല്ലാത്ത കാഴ്ചപ്പാടുകൾക്കെതിരായി സമരം ചെയ്യുകയും ചെയ്യുന്നതിനു പകരം വ്യക്തിപരമായ ആക്രമണങ്ങളിൽ ഏർപ്പെടുകയും കലഹങ്ങൾ സൃഷ്ടിക്കുകയും സ്വന്തം പക പ്രകടിപ്പിക്കുകയും അല്ലെങ്കിൽ പ്രതികാരം വീട്ടുകയും ചെയ്യുക.
ഇത് അഞ്ചാമത്തെ മാതൃകയാണ്.

ശരിയല്ലാത്ത അഭിപ്രായങ്ങൾ കേൾക്കുകയും അതേസമയം അവയ്ക്ക് അതേ നിമിഷം തന്നെ തിരിച്ചടി നൽകാതിരിക്കുകയും ചെയ്യുക.പ്രതിവിപ്ലവപരമായ അഭിപ്രായ പ്രകടനങ്ങൾ പോലും കേൾക്കുകയും അതേസമയം അവയേപ്പറ്റി റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്യുക.
പകരം ഒന്നും സംഭവിച്ചില്ല എന്നമട്ടിൽ അവയെ ശാന്തമായി മനസ്സിൽ വെക്കുക.
ഇത് ആറാമത്തെ മാതൃകയാണ്.

ബഹുജനങ്ങൾക്കിടയിലായിരിക്കുകയും അതേസമയം പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുകയോ അല്ലെങ്കിൽ യോഗങ്ങളിൽ സംസാരിക്കുകയോ അവർക്കിടയിൽ സൂഷ്മനിരീക്ഷണങ്ങളും അന്യേഷണങ്ങളും നടത്തുകയോ ചെയ്യാതിരിക്കുക. പകരം അവരിൽ താല്പര്യമൊട്ടും പ്രകടിപ്പിക്കാതിരിക്കുകയും അവരുടെ ക്ഷേമത്തിൽ ആകാംക്ഷകാട്ടാതിരിക്കുകയും,താനൊരു കമ്യൂണിസ്റ്റുകാരനാണെന്ന വസ്തുത മറന്നുകൊണ്ട് ഒരു സാധാരണ കമ്യൂണിസ്റ്റേതരനെപ്പോലെ പെരുമാറുകയും ചെയ്യുക.
ഇത് ഏഴാമത്തെ മാതൃകയാണ്.

വല്ലവരും ബഹുജനങ്ങളുടെ താല്പര്യങ്ങൾക്ക് ഹാനി വരുത്തുന്നത് കാണുകയാണെങ്കിൽ പോലും അതിൽ ധാർമ്മികരോഷം തോനാതിരിക്കുക.
അല്ലെങ്കിൽ അയാളെ അതിൽ നിന്ന് വിരമിപ്പിക്കുകയോ തടയുകയോ അയാൾക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയോ ചെയ്യുന്നതിനു പകരം അത് തുടർന്നു കൊണ്ടുപോകാൻ അയാളെ അനുവദിക്കുക.
ഇത് എട്ടാമത്തെ മാതൃകയാണ്.

നിയതമായ പദ്ധതിയോ ദിശയോ കൂടാതെ അർദ്ധ മനസ്സോടെ പ്രവർത്തിക്കുക,
കേവലം ഔപചാരികമായി പ്രവർത്തിക്കുകയും എങ്ങിനേയെങ്കിലും തപ്പിത്തടഞ്ഞു നീങ്ങുകയും ചെയ്യുക.
“ഒരു ബുദ്ധമത പുരോഹിതനായിരിക്കുന്നിടത്തോളം കാലം താൻ മണിമുട്ടിക്കൊണ്ടേയിരിക്കും”എന്നമട്ടിൽ കാര്യങ്ങൾ ചെയ്യുക.
ഇത് ഒമ്പതാമത്തെ മാതൃകയാണ്.

വിപ്ലവത്തിൽ പ്രശസ്ത സേവനം ചെയ്ത ഒരാളാണെന്നും സ്വയം അഭിമാനിക്കുകയും വഴക്കവും തഴക്കവും ചെന്നൊരു അഭ്യസ്ഥനെന്ന് അഹങ്കരിക്കുകയും ചില്ലറ ജോലികളെ പുച്ഛത്തോടെ അവഗണിക്കുകയും അതേ സമയം വലിയകാര്യങ്ങൾ ചെയ്യാൻ വേണ്ട കഴിവ് ഒട്ടുമില്ലാതിരിക്കുകയും ചെയ്യുക;
പ്രവർത്തനത്തിൽ തെല്ലും ചിട്ടയില്ലായ്മയും പഠിപ്പിൽ അലംഭാവവും കാട്ടുക,
ഇത് പത്താമത്തെ മാതൃകയാണ്.

സ്വന്തം തെറ്റുകളേപ്പറ്റി തികച്ചും ബോധവാനാണെങ്കിൽ കൂടിയും അവയെ തിരുത്താൻ യാതൊരുശ്രമവും ചെയ്യാതിരിക്കുക,
തന്നോട് തന്നെ വിട്ടു വീഴ്ചയുടേതായ ഒരു നിലപാടു സ്വീകരിക്കുക.
ഇത് പതിനൊന്നാമത്തെ മാതൃകയാണ്.

ഇനിയും കുറെ മാതൃകകൾ നമുക്ക് എടുത്തു പറയാൻ കഴിയും പക്ഷേ ഈ പതിനൊന്നെണ്ണമാണ് പ്രധാനമായവ.
ഇവയൊക്കെ വിട്ടുവീഴ്ചാ മനോഭാവത്തിന്റെ പ്രകട രൂപങ്ങളാണ്.
ഒരു വിപ്ലവ സംഘടനയിൽ വിട്ടുവീഴ്ചാമനോഭാവം അങ്ങേയറ്റം ഹാനികരമാണ്.
ക്യത്തെകാർന്നു തിന്നുന്നതും യോജിപ്പിന്ന് തുരങ്കം വെയ്ക്കുന്നതും അലസതക്കിടം നല്കുന്നതും അഭിപ്രായഭിന്നതകൾ സൃഷ്ടിക്കുന്നതുമായ ഒരു നശീകരണ വസ്തുവാണ് അത്.
അത് വിപ്ലവ അണികളുടെ കെട്ടുറപ്പുള്ള സംഘടനയും കണിശമായ അച്ചടക്കവും അവരിൽ നിന്ന് തട്ടിയെടുക്കുന്നു.
നയങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിന് അത് തടയുന്നു.
പാർട്ടി നയിക്കുന്ന ബഹുജനങ്ങളിൽ നിന്ന് പാർട്ടി സംഘടനകളെ അത് അകറ്റി നിർത്തുന്നു.
അങ്ങേയറ്റം ചീത്തയായ ഒരു പ്രവണതയാണിത്.
പെറ്റിബൂർഷ്വാ സ്വാർത്ഥത്തിൽ നിന്നാണ് വിട്ടുവീഴ്ചാമനോഭാവം ഉടലെടുക്കുന്നത്.
അത് വ്യക്തിപരമായ താല്പര്യങ്ങളെ ഒന്നാം സ്ഥാനത്തും വിപ്ലവത്തിന്റെ താല്പര്യങ്ങളെ രണ്ടാം സ്ഥാനത്തും നിർത്തുന്നു.
ഇതാകട്ടെ പ്രത്യശാസ്ത്രപരവും രാഷ്ട്രീയവും സഘടനാപരവുമായ വിട്ടുവീഴ്ചാമനോഭാവം വളരാനിടയാക്കുകയും ചെയ്യുന്നു.
വിട്ടു വീഴ്ചാ സ്വഭാവക്കാരായ ആൾക്കാർ മാർക്സിസത്തിന്റെ തത്വങ്ങളെ അമൂർത്തമായ പ്രമാണങ്ങളായാണ് വീക്ഷിക്കുന്നത്.
അവർ മാർക്സിസത്തെ ശരിവെക്കുന്നു;
പക്ഷെ അത് പ്രായോഗിക പ്രവർത്തനത്തിൽ കൊണ്ടുവരാനും അഥവാ മുഴുവനായും പ്രവർത്തനത്തിൽ കൊണ്ടുവരാനോ തയ്യാറില്ല. മാർക്സിസത്തെ തങ്ങളുടെ വിട്ടുവീഴ്ചാ മനോഭാവത്തിന്റെ സ്ഥാനത്തു മാറ്റി പ്രതിഷ്ഠിക്കാൻ അവർ തയ്യാറാവുന്നില്ല.
ഇത്തരക്കാർക്ക് മാർക്സിസം ഉണ്ട് അതേപോലെ തന്നെ വിട്ടു വീഴ്ചാമനോഭാവവും ഉണ്ട്.
അവർ മാർക്സിസം സംസാരിക്കുന്നു.
പക്ഷെ വിട്ടുവീഴ്ചാമനോഭാവമാണ് പ്രാവർത്തികമാക്കുന്നത്.
അവർ മറ്റുള്ളവർക്ക് മാർക്സിസം ബാധകമാക്കുമ്പോൾ വിട്ടുവീഴ്ചാമനോഭാവമാണ് സ്വയം ബാധകമാക്കുന്നത്.
രണ്ടുതരം സാധനങ്ങളും അവർ കൈവശം വെക്കുന്നു.
ഇവയിൽ ഓരോന്നിനും അതാതിനൊത്ത ഉപയോഗം കണ്ടെത്തുകയും ചെയ്യുന്നു.
ഇങ്ങിനേയാണ് ചില ആൾക്കാരുടെ മനസ്സുകൾ പ്രവർത്തിക്കുന്നത്.
അവസരവാദത്തിന്റെ ഒരു പ്രകടരൂപമാണ് വിട്ടുവീഴ്ചാ മനോഭാവം മാർക്സിസവുമായി അത് മൗലികമായും സംഘട്ടനത്തിൽ വരുന്നു.അത് നിഷേധാത്മകമാണ്.
വസ്തുനിഷ്ടമായി നോക്കിയാൽ ശത്രുവെ സഹായിക്കുന്ന ഫലമാണ് അതിനുള്ളത്.
അതുകൊണ്ടാണ് നമ്മുടെ ഇടയിൽ അത് നിലനിർത്തി പോരുന്നതിന്ന് ശത്രു സ്വാഗതം ചെയ്യുന്നത്.
അതിന്റെ സ്വഭാവം
ഇത്തരത്തിൽ ആയത്കൊണ്ട് വിപ്ലവ അണികളിൽ അതിന് യാതൊരു സ്ഥാനവും ഉണ്ടാകാൻ പാടുള്ളതല്ല. നിഷേധാത്മകമായ വിട്ടുവീഴ്ചാ മനോഭാവത്തിൽ അതിജീവിക്കാൻ വേണ്ടി ഗുണാത്മകമായ മാർക്സിസത്തെ നാം ഉപയോഗിച്ചേ തീരു.

ഒരു കമ്യൂണിസ്റ്റുകാരൻ മഹാമനസ്കനും ആയിരിക്കേണ്ടതാണ്.അയാൾ മനക്കരുത്തുള്ളവനും സദാ സജീവമായിരിക്കുന്നവനും ആകേണ്ടതാണ്.വിപ്ലവത്തിന്റെ താല്പര്യങ്ങളെ സ്വന്തം ജീവനെപ്പോലെ അയാൾ കരുതണം.
സ്വന്തം താല്പര്യങ്ങളെ വിപ്ലവത്തിന്റെ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്തണം. പാർട്ടിയുടെ കൂട്ടുജീവിതം സുദൃഢീകരിക്കുന്നതിനും പാർട്ടിയും ബഹുജനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ സുശക്തമാക്കുന്നതിനും വേണ്ടി അയാൾ എല്ലായ്പോഴും എല്ലാസ്ഥലത്തും തത്വത്തിൽ അടിയുറച്ചു നിൽക്കേണ്ടതും ശരിയല്ലാത്ത എല്ലാ ആശയങ്ങൾക്കും പ്രവർത്തികൾക്കുമെതിരായി അക്ഷീണ സമരംചെയ്യേണ്ടതുമാണ്.

ഏതെങ്കിലും ഒരു സ്വകാര്യ വ്യക്തിയേക്കാളുമധികം പാർട്ടിയിലും ബഹുജനങ്ങളിലും അയാൾ ആകാംക്ഷ കാട്ടണം.തന്നോടുള്ളതിനേക്കാൾ അധികം ആകാംക്ഷ അയാൾക്ക് മറ്റുള്ളവരോട് ഉണ്ടായിരിക്കണം.
എങ്കിൽ മാത്രമേ അയാളെ ഒരു കമ്യൂണിസ്റ്റ് കാരനായി കരുതാൻ കഴിയുകയുള്ളു.
നമ്മുടെ ഇടയിൽ ചില ആൾക്കാർ പ്രദർശിപ്പിക്കുന്ന വിട്ടുവീഴ്ചയുടേതായ പ്രവണതകളെ എതിർക്കാൻ വേണ്ടി കൂറും ആത്മാർത്ഥതയും ചുറുചുറുക്കും സത്യസന്ധതയുമുള്ള എല്ലാ കമ്യൂണിസ്റ്റ്കാരും യോജിച്ചേ തീരു.
അങ്ങിനെ അത്തരക്കാരെ ശരിയായ പാതയിലേക്ക് നയിക്കണം.നമ്മുടെ പ്രത്യയശാസ്ത്രരംഗത്തെ കടമകളിൽ ഒന്നാണിത്..

2011, ഏപ്രിൽ 20, ബുധനാഴ്‌ച

മാർക്സിസവും റിവിഷനിസവും-

-ലെനിന്‍ -
ജ്യാമിതീയ സ്വയം പ്രമാണങ്ങള്‍ മനുഷ്യന്റെ താല്പര്യങ്ങളെ ബാധിക്കുമായിരുന്നെങ്കില്‍ അവയെ ഖണ്ഡിക്കാന്‍ തീര്‍ച്ചയായും ശ്രമം നടക്കുമായിരുന്നുവെന്ന് സുവദിതമായൊരു ചൊല്ലുണ്ട്. മതതത്വജ്ഞാനത്തിന്റെ പഴഞ്ചന്‍ മുന്‍വിധികളുമായി പൊരുത്തപ്പെടാത്ത പ്രാകൃതിക-ചരിത്രസിദ്ധാന്തങ്ങള്‍ ഏറ്റവും രൂക്ഷമായ എതിര്‍പ്പുളവാക്കി,
ഇന്നും ഉളവാക്കിക്കൊണ്ടിരിക്കുന്നു.

അതുകൊണ്ട്, ആധുനിക സമൂഹത്തിലെ മുന്നണി വര്‍ഗ്ഗത്തെ ഉല്ബുദ്ധമാക്കാനും സംഘടിപ്പിക്കാനും നേരിട്ട് ഉപകരിക്കുന്നതും,ആ വര്‍ഗ്ഗത്തെ നേരിടുന്ന കടമകള്‍ ചൂണ്ടിക്കാട്ടുന്നതും, സാമ്പത്തിക വികാസത്തിന്റെ ഫലമായി ഇന്നത്തെ വ്യവസ്ഥയുടെ സ്ഥാനത്ത് പുതിയൊരു ക്രമം അനിവാര്യമായും ഉടലെടുക്കുമെന്ന് സ്ഥാപിക്കുന്നതുമായ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന് അതിന്റെ വികാസ ഗതിയില്‍ മുന്നോട്ടുള്ള ഓരോ ചുവടിനു വേണ്ടിയും പൊരുതേണ്ടിവന്നതില്‍ അത്ഭുതമില്ല.

സ്വത്തുടമാ വര്‍ഗ്ഗത്തില്‍ പെട്ട യുവതലമുറയില്‍ ചിന്താകുഴപ്പം ഉളവാക്കാനും ആഭ്യന്തര വൈദേശിക ശത്രുക്കള്‍ക്കെതിരെ‘ഒരുക്കി നിര്‍ത്താ’നും വേണ്ടി ഔദ്യോഗിക പ്രൊഫസര്‍മാര്‍ ഔദ്യോഗികമായി പഠിപ്പിക്കുന്ന ബൂര്‍ഷ്വാ ശാസ്ത്രത്തിന്റേയും തത്വശാസ്ത്രത്തിന്റേയും കാര്യം പറയേണ്ടതായില്ല.
ഈ ശാസ്ത്രം മാര്‍ക്സിസത്തിന്റെ പേരുപോലും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

മാര്‍ക്സിസം ഖണ്ഡിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു,ഉന്മൂലനംചെയ്യപ്പെട്ടിരിക്കുന്നു,എന്നാണ് അത് പ്രഖ്യാപിക്കുന്നത്.
സോഷ്യലിസത്തെ ഖണ്ഢിച്ചുകൊണ്ടു മേല്‍ഗതിനേടാന്‍ നോക്കുന്ന യുവ പണ്ഡിതന്മാരും പഴകിതേഞ്ഞിട്ടുള്ള സര്‍വ്വവിധ ‘തത്വ സംഹിതകളു’ടെയും പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്ന ജരബാധിതമായ വൃദ്ധന്മാരും തുല്യ വീറോടെയാണ് മാര്‍ക്സിനെ എതിര്‍ക്കുന്നത്.
മാര്‍ക്സിസത്തിന്റെ പുരോഗതി,തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ അതിന്റെ ആശയങ്ങള്‍ പടര്‍ന്ന് പിടിക്കുകയും വേരൂന്നുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്ന വസ്തുത,മാര്‍ക്സിസത്തിന്റെ നേര്‍ക്കുള്ള ഈ ബൂര്‍ഷ്വാ ആക്രമങ്ങളുടെ ആവൃത്തിയേയും തീവ്രതയേയും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നത് അനിവാര്യമാണ്. മാര്‍ക്സിസമാകട്ടെ,ഔദ്യോഗികശാസ്ത്രത്താല്‍‘നാമാവശേഷമാക്കപ്പെടുന്ന’ഓരോ തവണയും കൂടുതല്‍ സുശക്തവും സദൃഡവും ഊര്‍ജ്വസ്വലവുമായിത്തീരുകയുമാണ് ചെയ്യുന്നത്.

എന്നാല്‍,തൊഴിലാളി വര്‍ഗ്ഗസമരവുമായി ബന്ധപ്പെട്ടതും മുഖ്യമായും തൊഴിലാളി വര്‍ഗ്ഗ മദ്ധ്യത്തില്‍ പ്രചാരമുള്ളതുമായ സിദ്ധാന്തങ്ങള്‍ക്കിടയില്‍ പോലും ഒറ്റയടിക്ക് സ്ഥാനമുറപ്പിക്കാന്‍ മാര്‍ക്സിസത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല.
ഉടലെടുത്തതിനു ശേഷം(1840 കള്‍ തൊട്ടിങ്ങോട്ട്) ആദ്യത്തെ അര നൂറ്റാണ്ട് കാലത്ത് മാര്‍ക്സിസം,മൗലികമായി അതിനു വിരുദ്ധമായിട്ടുള്ള സിദ്ധാന്തങ്ങളോട് മല്ലിടുന്നതില്‍ മുഴുകിയിരുന്നു.
നാല്പതുകളുടെ പ്രാരംഭവര്‍ഷങ്ങളില്‍ മാര്‍ക്സും എംഗല്‍സും തത്വശാസ്ത്രപരമായ ആശയവാദത്തിന്റെ വീക്ഷണം വച്ചുപുലര്‍ത്തിയ തീവ്രവാദികളായ യുവഹെഗലിയന്മാരുമായുള്ള കണക്ക് തീര്‍ത്തു.
നാല്പതുകളുടെ അവസാനത്തില്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ തുറയിലുള്ള സമരം - പ്രുദോനിസത്തിന്നെതിരായ സമരം - ആരംഭിച്ചു.
1848 ലെ പ്രചണ്ഡവര്‍ഷത്തില്‍ പ്രത്യക്ഷപ്പെട്ട പാര്‍ട്ടികളുടേയും സിദ്ധാന്തങ്ങളുടേയും നേര്‍ക്കുള്ള വിമര്‍ശനത്തോടെ ഈ സമരം അമ്പതുകളില്‍ പൂര്‍ത്തിയായി.
അറുപതുകളില്‍ സമരം സാമാന്യ സിദ്ധാന്തത്തിന്റെ രംഗത്തുനിന്ന് പ്രായോഗിക തൊഴിലാളിപ്രസ്ഥാനത്തോട് കൂടുതലടുത്ത ഒന്നിലേക്ക് നീങ്ങി - ഇന്റര്‍നാഷനില്‍ നിന്ന് ബക്കുനിനസത്തെ പുറന്തള്ളുകയെന്നതിലേക്ക്.

എഴുപതുകളുടെ തുടക്കത്തില്‍ ചുരുങ്ങിയ കാലത്തേക്ക് പ്രൂദോനിസ്റ്റായ മ്യൂല്ബര്‍ഗ്ഗറും എഴുപതുകളുടെ ഉത്തരാര്‍ദ്ധത്തില്‍ പോസിറ്റീവിസ്റ്റായ ഡ്യൂറിംഗും ജര്‍മ്മനിയിലെ രംഗം കയ്യടക്കിയിരുന്നു.
എന്നാല്‍ അതിനകം തന്നെ തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ രണ്ടുകൂട്ടരുടേയും സ്വാധീനം തികച്ചും അപ്രധാനമായിത്തീര്‍ന്നു കഴിഞ്ഞിരുന്നു. തൊഴിലാളിപ്രസ്ഥാനത്തിലെ മറ്റെല്ലാ പ്രത്യായശാസ്ത്രങ്ങളുടേയും മേല്‍ മാര്‍ക്സിസം അവിതര്‍ക്കിതമായി വിജയം വരിച്ചുകൊണ്ടിരുന്നു.

തൊണ്ണൂറുകളോടെ ഈ വിജയം പ്രായേണ പൂര്‍ത്തിയായി. പ്രൂദോനിസത്തിന്റെ പാരമ്പര്യങ്ങള്‍ ഏറ്റവുമധികം കാലം പിടിച്ചു നിന്ന ലത്തീന്‍ രാജ്യങ്ങളില്‍ പോലും ഫലത്തില്‍ മാര്‍ക്സിസ്റ്റ് അടിത്തറകളിന്മേലാണ് തൊഴിലാളി പാര്‍ട്ടികള്‍ അവയുടെ പരിപാടികളും അടവുകളും പടുത്തുയര്‍ത്തിയത്.
പുനരുദ്ധരിക്കപ്പെട്ട തൊഴിലാളി പ്രസ്ഥാനത്തിന്റെ സാര്‍വ്വദേശീയ സംഘടന - ആനുകാലിക സാര്‍വ്വദേശീയ കോണ്‍ഗ്രസ്സുകളുടെ രൂപത്തില്‍ - തുടക്കം തൊട്ടു തന്നെ മിക്കവാറും യാതൊരു എതിര്‍പ്പും കൂടാതെ എല്ലാ പ്രധാന കാര്യങ്ങളിലും മാര്‍ക്സിസ്റ്റ്നിലപാട് അംഗീകരിച്ചു
എന്നാല്‍ മാര്‍ക്സിസം ഏറെക്കുറെ സമഗ്രമായിരുന്ന വിരുദ്ധതത്വസംഹിതകളെ തുരത്തിക്കഴിഞ്ഞപ്പോള്‍ ആ തത്വസംഹിതകളില്‍ പ്രകടമായിരുന്ന പ്രവണതകള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ തുടങ്ങി.
സമരത്തിന്റെ രൂപങ്ങളും കാരണങ്ങളും മാറി.പക്ഷെ സമരം തുടര്‍ന്നു.മാര്‍ക്സിസത്തിന്റെ നിലനില്പ്പിന്റെ രണ്ടാം അര്‍ദ്ധശതകം(തൊണ്ണൂറുകളില്‍) ആരംഭിച്ചത് മാര്‍ക്സിസത്തിന്നകത്തു തന്നെയുള്ള ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രവണതയുടെ സമരത്തോടെയാണ്.

ഒരുകാലത്ത് അടിയുറച്ച ഒരു കമ്യൂണിസ്റ്റ് ആയിരുന്ന ബേണ്‍ഷ്ടൈന്റെ പേരാണ് ഈ പ്രവണതയ്ക്ക് കിട്ടിയത്.
കാരണം,അദ്ദേഹമാണ് ഏറ്റവും വലിയ ഒച്ചപ്പാടോടെ മുന്നോട്ട് വന്ന് മാര്‍ക്സിസത്തില്‍ ഭേദഗതിവരുത്തുന്നതിനുവേണ്ടി,റിവിഷനിസത്തിനുവേണ്ടി അങ്ങേയറ്റത്തെ നിശ്ചയദാര്‍ഡ്യത്തോടെ വാദിച്ചത്.
നാടിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ മൂലവും അടിയാമയുടെ അവശിഷ്ടങ്ങളാല്‍ ഞെരിച്ചമര്‍ത്തപ്പെട്ട കര്‍ഷക ജനതയുടെ ബാഹുല്യം മൂലവും മാര്‍ക്സിസ്റ്റിതര സോഷലിസം സ്വാഭാവികമായും ഏറ്റവുമധികം കാലം പിടിച്ചുനിന്ന റഷ്യയില്‍ പോലും അത് നമ്മുടെ കണ്‍ മുമ്പില്‍ തന്നെ വ്യകതമായും മാറിക്കൊണ്ടിരിക്കുകയാണ്.
കാര്‍ഷികപ്രശ്നത്തിലും (എല്ലാ ഭൂമിയും മുനിസിപ്പാലിറ്റികളുടെ വകയാക്കണമെന്ന പരിപാടി) പരിപാടിയും അടവും സംബന്ധിച്ച പൊതുപ്രശ്നങ്ങളിലും നമ്മുടെ സോഷ്യല്‍ നരോദിനിക്കുകള്‍ അവരുടെ പഴയ സംഹിതയുടെ ജീര്‍ണ്ണിച്ച് കാലഹരണം വന്ന അവശിഷ്ടങ്ങളുടെ സ്ഥാനത്ത്‘ഭേദഗതി ചെയ്ത’മാര്‍ക്സിസത്തെ കൂടുതല്‍ കൂടുതല്‍ അവരോധിച്ചു വരികയാണ്
തനതായ ഒരു സമഗ്ര സ്വഭാവമുണ്ടായിരുന്ന ആ പഴയ സംഗതി മൗലികമായും മാര്‍ക്സിസത്തിനെതിരായിരുന്നു.

മാര്‍ക്സിസത്തിനു മുമ്പുള്ള സോഷ്യലിസം പരജയപ്പെട്ടിരിക്കുന്നു.സ്വന്തം കളരിയില്‍ നിന്നുകൊണ്ടല്ല.മാര്‍ക്സിസത്തിന്റെ പൊതുകളരിയില്‍ നിന്നുകൊണ്ട് റിവിഷനിസത്തിന്റെ രൂപത്തിലാണ് അതിപ്പോള്‍ സമരം തുടരുന്നത്.
നമുക്കതുകൊണ്ട് റിവിഷനിസത്തിന്റെ പ്രത്യയശാസ്ത്രപരമായ ഉള്ളടക്കമെന്താണെന്നു പരിശോധിക്കാം.

തത്വശാസ്ത്രത്തിന്റെ തുറയില്‍ ബൂര്‍ഷ്വാ പ്രൊഫസര്‍മാരുടെ“ശാസ്ത്ര”ത്തേയാണ് റിവിഷനിസം പിന്തുടരുന്നത്.
പ്രൊഫസര്‍മാര്‍“കാന്റിലേക്ക്തിരിച്ച്”പോയപ്പോള്‍ റിവിഷനിസം അഭിനവ കാന്റിയന്മാരുടെ പുറകെ ഇഴഞ്ഞു നീങ്ങി.
ദാര്‍ശനിക ഭൗതികവാദത്തിനെതിരെ പുരോഹിതന്മാര്‍ ഒരായിരം തവണ പറഞ്ഞിട്ടുള്ള പൊള്ളവാക്കുകള്‍ പ്രൊഫസര്‍മാര്‍ ആവര്‍ത്തിച്ചു.
റിവിഷനിസ്റ്റുകളാവട്ടെ, സൗമനസ്യത്തോടെ പുഞ്ചിരി തൂകിക്കൊണ്ടു പിറുപിറുത്തു, ഭൗതികവാദം പണ്ടേ ഖണ്ഡിക്കപ്പെട്ടിരിക്കുന്നുവെന്നു.
ഏറ്റവും ഒടുവിലത്തെ ഹാന്‍ഡ്ബുക്കില്‍ പറഞ്ഞിട്ടുള്ളത് പദാനുപദം ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്തത്.
പ്രൊഫസര്‍ മാര്‍ ഹെഗലിനെ ഒരു ചത്ത പട്ടിയായി പരിഗണിച്ചു.
അവര്‍തന്നെ ആശയവാദം പ്രചരിപ്പിച്ചിരുന്നു ഹെഗലിന്റേതിനേക്കാള്‍ ആയിരം മടങ്ങ് ക്ഷുദ്രവും കഴമ്പില്ലാത്തതുമായ ആശയവാദവുമായിരുന്നു അതെന്ന് മാത്രം.
അതേ സമയം അവര്‍ വൈരുദ്ധ്യവാദത്തിന്റെ നേരെ അവജ്ഞയോടെ തോളിളക്കി. അവരുടെ പിന്നാലെ ചെന്ന റിവിഷനിസ്റ്റുകളാവട്ടെ“കൗശലം നിറഞ്ഞ”(വിപ്ലവകരമായ) വൈരുദ്ധ്യത്തിന്റെ സ്ഥാനത്ത്‘ലളിതമായ(സമാദാനപരമായ)“പരിണാമത്തെ”പ്രതിഷ്ഠിച്ച് കൊണ്ട് ശാസ്ത്രത്തെ തത്വശാസ്ത്രപരമായി ആഭാസപ്പെടുത്തുകയെന്ന ചെളിക്ക്കു
ണ്ടില്‍ ചെന്ന് ചാടുകയാണുണ്ടായത്.
ആശയവാദപരവും വിമര്‍ശനാത്മകവുമായ തങ്ങളുടെ സംഹിതകളെ പ്രാബല്യത്തിലുള്ള മദ്ധ്യകാലിക തത്വശാസ്ത്രവുമായി (അതായത്,മത തത്വ ചിന്തയുമായി) പൊരുത്തപ്പെടുത്തിക്കൊണ്ട് പ്രൊഫസര്‍മാര്‍ ഔദ്യോഗിക ശമ്പളം പറ്റി,
റിവിഷനിസ്റ്റ്കളാവട്ടെ,മതത്തെ ഒരു സ്വകാര്യവിഷയമാക്കാന്‍ ശ്രമിച്ചുകൊണ്ട് അവരോടടുത്ത്-“സ്വകാര്യ”മെന്നത് ആധുനിക ഭരണകൂടവുമായുള്ള ബന്ധത്തിലല്ല,മുന്നണി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍-

മാര്‍ക്സിനെ ഇത്തരത്തില്‍ ഭേദഗതി ചെയ്യുന്നതിന്റെ യഥാര്‍ത്ഥ വര്‍ഗ്ഗപ്രാധാന്യമെന്താണെന്ന് എടുത്തുപറയേണ്ട കാര്യമില്ല.
അത് സ്വയംവിദിതമാണ്.സാര്‍വ്വദേശീയ സോഷ്യല്‍ഡമോക്രാറ്റിക്ക് പ്രസ്ഥാനത്തില്‍,
റിവിഷനിസ്റ്റുകളുടെ അവിശ്വസനീയമായ പൊള്ളവാദങ്ങളെ വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദത്തിന്റെ അടിയുറച്ച നിലപാടില്‍ നിന്നുകൊണ്ട് വിമര്‍ശ്ശിച്ച ഒരേയൊരു മാര്‍ക്സിസ്റ്റ് പ്ലെഹാനോവായിരുന്നുവെന്ന് മാത്രം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.
അടവുകളെ സബന്ധിച്ച പ്ലെഹാനോവിന്റെ അവസരവാദത്തെ വിമര്‍ശിക്കുകയാണെന്ന വ്യാജേന പഴഞ്ചനും പിന്തിരിപ്പനുമായ തത്വശാസ്ത്രച്ചവറുകളെ അകത്തുകടത്തിവിടാനുള്ള തികച്ചും തെറ്റായ ശ്രമങ്ങള്‍ ഇക്കാലത്ത് നടന്നത്കൊണ്ടാണ് ഇക്കാര്യം വിശേഷിച്ചും ഊന്നിപ്പറയേണ്ടിയിരിക്കുന്നത്.

അര്‍ത്ഥശാസ്ത്രത്തിലേക്ക് കടക്കുമ്പോള്‍,
ഈ തുറയില്‍ റിവിഷനിസ്റ്റുകള്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതികള്‍ കൂടുതല്‍ സമഗ്രവും സാഹചര്യാസ്പദവുമായിരുന്നു വെന്ന് ആദ്യമേ പറയേണ്ടിയിരിക്കുന്നു.
“സാമ്പത്തിക വികാസത്തെ സംബന്ധിച്ച പുതിയ വിവരങ്ങള്‍” നല്കി പൊതുജനത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.
കേന്ദ്രീകരണം,വന്‍ കിട ഉല്പ്പാദനം ചെറുകിട ഉല്പ്പാദനത്തെ ആട്ടിപുറത്താക്കല്‍ ഇതൊന്നും കൃഷിയില്‍ നടക്കുന്നേയില്ലെന്നും വ്യാപാരത്തിലും വ്യവസായത്തിലും തന്നെ അവ വളരെ സാവധാനത്തിലെ പുരോഗമികുന്നുള്ളൂ എന്നും റിവിഷനിസ്റ്റ്കള്‍ പറഞ്ഞു .സാമ്പത്തിക പ്രതിസന്ധികള്‍ ഇപ്പോഴും കൂടുതല്‍ വിരളങ്ങളും ദുര്‍ബ്ബലവുമായി തീര്‍ന്നിട്ടുണ്ടെന്നും കാര്‍ട്ടലുകളുടേയും ട്രസ്റ്റുകളുടേയും സഹായത്തോടെ മൂലധനത്തിന് ഒരുപക്ഷെ അവയെ നിശ്ശേഷം ഒഴിവാക്കാന്‍ കഴിഞ്ഞെന്നു വരുമെന്നും
അവര്‍ പറഞ്ഞു.
വര്‍ഗ്ഗ വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ മയപ്പെടുത്താനും അവയുടെ തീക്ഷണത കുറയാനുമുള്ള പ്രവണത കാണുന്നത് കൊണ്ട് മുതലാളിത്തം“തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന സിദ്ധാന്തം” അബദ്ധമാണെന്ന് അവര്‍ പറഞ്ഞു.
അവസാനമായി, മാര്‍ക്സിന്റെ മൂല്യസിദ്ധാന്തത്തെ ബെം ബവേര്‍ക്കിന്റെ വീ
ക്ഷണത്തിന്നനുസൃതമായി തിരുത്തിയാല്‍ തെറ്റില്ലെന്നും അവര്‍ പറഞ്ഞു.

ഈ പ്രശ്നങ്ങളില്‍ റിവിഷനിസ്റ്റുകള്‍ക്കെതിരായി നടന്ന സമരം ,
ഇരുപത്വര്‍ഷം മുമ്പ് ഡ്യൂറിംഗുമായുള്ള എംഗല്‍സിന്റെ വിവാദത്തോളം തന്നെ,സാര്‍വ്വദേശീയ സോഷ്യലിസത്തില്‍ സൈദ്ധാന്തിക ചിന്തയുടെ ഫലപ്രദമായ പുനരുത്ഥാനത്തില്‍ കലാശിച്ചു.
വസ്തുതകളുടേയും കണക്കുകളുടേയും സഹായത്തോടെ റിവിഷനിസ്റ്റുകളുടെ വാദമുഖങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു.
ആധുനിക ചെറുകിട ഉല്പാദനത്തിന്റെ ഒരു വശ്യമായ ചിത്രം വരച്ചുകാട്ടുകയെന്നതാണ് റിവിഷനിസ്റ്റുകള്‍ ചിട്ടയായി ചെയ്യുന്നതെന്ന് സ്ഥാപിക്കപ്പെട്ടു.
വന്‍ കിട ഉല്പാദനത്തിന് ചെറുകിട ഉല്പാദനത്തെ സാങ്കേതികവും വാണിജ്യപരവുമായ മേന്മ വ്യവസായത്തില്‍ മാത്രമല്ല കൃഷിയിലുമുണ്ടെന്ന് അനിഷേദ്ധ്യമായ വസ്തുതകളാല്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ചരക്കുല്പാദനം താരതമ്യേന വളരെക്കുറച്ചേ കൃഷിയില്‍ വളര്‍ന്നിട്ടുള്ളു.ലോകസമ്പദ് വ്യവസ്ഥയിലെ വിനിമയ പ്രക്രിയയിലേക്ക് കൃഷിക്രമേണ വലിച്ചിടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന പ്രത്യേക ശാഖകള്‍ (ചിലപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പോലും) കാര്‍ഷികരംഗത്ത് കണ്ടെത്താന്‍ ഇന്നത്തെ സ്ഥിതിവിവരക്കണക്ക് വിദഗ്ദന്മാരും ധനശാസ്ത്രജ്ഞന്മാരും പൊതുവേ അത്ര സമര്‍ത്ഥരല്ല.
ഭക്ഷണക്രമം നിരന്തരം വഷളാക്കല്‍,ഒരിക്കലും മാറാത്ത പട്ടിണി, തൊഴില്‍ ദിവസം ദീര്‍ഘിപ്പിക്കല്‍,കന്നുകാലികളുടെ ഗുണവും സംരക്ഷണവും മോശമാക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളീലൂടെയാണ് പ്രകൃതി സഹജമായ സമ്പദ് വ്യവസ്ഥയുടെ നാശാവശിഷ്ടങ്ങളിന്മേല്‍ ചെറുകിട ഉല്പാദനം നിലനില്ക്കുന്നത്.
ഒറ്റവാക്കില്‍ പറഞ്ഞാല്‍, മുതലാളിത്തപരമായ നിര്‍മ്മാണത്തൊഴിലിനെതിരെ കൈത്തൊഴിലുല്പാദനം പിടിച്ചു നിന്ന അതേ മാര്‍ഗ്ഗത്തിലൂടെ.ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുള്ള ഓരോ മുന്നേറ്റവും മുതലാളിത്ത സമൂഹത്തില്‍ ചെറുകിട ഉല്പാദനത്തിന്റെ അടിത്തറകളെ അനിവാര്യമായും നിര്‍ദ്ദാക്ഷിണ്യമായും തുരങ്കം വെച്ചുകൊണ്ടിരിക്കുകയാണ്.
 പലപ്പോഴും കുഴഞ്ഞു മറിഞ്ഞതും സങ്കീര്‍ണ്ണവുമായ ഈ പ്രക്രിയയുടെ എല്ലാ രൂപങ്ങളും അന്വേഷിച്ചു പഠിക്കുകയെന്നതാണ്,
മുതലാളിത്തത്തിന്‍ കീഴില്‍ പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ലെന്നും മുതലാളിത്തത്തിന്‍ കീഴില്‍ ഒറ്റതിരിഞ്ഞ കൃഷിപ്പണി വ്യര്‍ത്ഥമാണെന്നും കര്‍ഷകന്‍ തൊഴിലാളിയുടെ നിലപാടു സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും ചെറുകിട ഉല്‍പാദകനു കാണിച്ചു കൊടുക്കുകയെന്നതാണ്,സോഷ്യലിസ്റ്റ് അര്‍ത്ഥശാസ്ത്രത്തിന്റെ കടമ.
മുതലാളിത്തത്തെ മൊത്തത്തില്‍ കണക്കിലെടുക്കാതെ ഏകപക്ഷീയമായി തിരഞ്ഞെടുത്ത വസ്തുതകളെ ആധാരമാക്കി ഉപരിപ്ലവമായി സാമാന്യ തത്വങ്ങള്‍ ആവിഷ്കരിച്ചുവെന്നതാണ് റിവിഷനിസ്റ്റുകള്‍ ഈ പ്രശ്നത്തില്‍ ശാസ്ത്രീയാര്‍ത്ഥത്തില്‍ ചെയ്ത അപരാധം.
വിപ്ലവകാരിയായ തൊഴിലാളിയുടെ വീക്ഷണം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനു പകരം ചെറുകിട സ്വത്തുടമയുടെ മനോഭാവം(അതായത്,ബുര്‍ഷ്വാസിയുടെ മനോഭാവം) സ്വീകരിക്കാന്‍ അവര്‍ കല്പിച്ചുകൂട്ടിയാണെങ്കിലും അല്ലെങ്കിലും കര്‍ഷകനെ അനിവാര്യമായും ക്ഷണിച്ചു അഥവാ പ്രേരിപ്പിച്ചു എന്നതാണ് രാഷ്ട്രീയ വീക്ഷണ കോണിലൂടെ നോക്കിയാല്‍ അവര്‍ ചെയ്ത അപരാധം.

സാമ്പത്തിക പ്രതിസന്ധികളെ സംബന്ധിച്ച സിന്ധാന്തത്തിന്റേയും തകര്‍ച്ചാസിദ്ധാന്തത്തിന്റേയും കാര്യത്തില്‍ റിവിഷനിസത്തിന്റെ സ്ഥിതി ഇതിലും കഷ്ടമാണ്
ഏതാനും വര്‍ഷത്തെവ്യാവസയിക മുന്നേറ്റത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സ്വാധീനത്തില്‍ പെട്ട് മാര്‍ക്സിന്റെ സിദ്ധാന്തത്തിന്റെ അടിത്തറകളെ ഉടച്ചുവാര്‍ക്കണമെന്ന് ചിന്തിക്കാന്‍ ആളുകള്‍ക്ക് വളരെ കുറച്ചുകാലത്തേക്കേ സാധിച്ചുള്ളു. അതു തന്നെ, തീരെ ദീര്‍ഘദൃഷ്ടിയില്ലാത്ത വര്‍ക്ക്മാത്രം.
സാമ്പത്തിക പ്രതിസന്ധികളുടെ കാലം കഴിഞ്ഞുപോയില്ലെന്നും സമ്പല്‍ സമൃദ്ധിയെ തുടര്‍ന്ന് പ്രതിസന്ധിയുണ്ടാവുന്നുണ്ടെന്നും യാഥാര്‍ത്ഥ്യങ്ങള്‍ വളരെ വേഗം റിവിഷനിസ്റ്റുകള്‍ക്ക് വ്യക്തമാക്കികൊടുത്തു.
ഓരോ പ്രത്യേക പ്രതിസന്ധിയുടേയും രൂപത്തിലുംക്രമത്തിലും പൊതു ചിത്രത്തിലും മാറ്റമുണ്ടാകുന്നുണ്ട് .പക്ഷെ,പ്രതിസന്ധികള്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ ഒരു അനിവാര്യഘടകമായി തുടരുന്നു.
ഉല്പാദനത്തെ ഏകീകരിക്കുമ്പോള്‍ തന്നെ കാര്‍ട്ടെലുകളും ട്രസ്റ്റുകളും ഉല്പാദനത്തിലെ അരാജകത്വത്തേയും തൊഴിലാളി വര്‍ഗ്ഗത്തിന്റെ അരക്ഷിതാവസ്ഥയേയും മൂലധന മര്‍ദ്ദനത്തേയും എല്ലാവര്‍ക്കും സ്പഷ്ടമായി കാണത്തക്കവണ്ണം മൂര്‍ഛിപ്പിക്കുകയും അങ്ങിനെ വര്‍ഗ്ഗവൈരുദ്ധ്യങ്ങളെ അഭൂതപൂര്‍വ്വമായ തോതില്‍ തീവ്രമാക്കുകയും ചെയ്തു.
ഒറ്റക്കൊറ്റയ്ക്കുള്ള രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികള്‍ എന്ന അര്‍ത്ഥത്തിലും മുഴുവന്‍ മുതലാത്തവ്യവസ്ഥയുടേയും പരിപൂര്‍ണ്ണ തകര്‍ച്ച എന്ന അര്‍ത്ഥത്തിലും മുതലാളിത്തം തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വിശേഷിച്ചും വ്യകതമാക്കിയിട്ടുള്ളത്.
അതുതന്നെ വിശേഷിച്ചും വിപുലമായ തോതില്‍ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ പടുകൂറ്റന്‍ ട്രസ്റ്റുകളല്ലാതെ മറ്റൊന്നുമല്ല. അമേരിക്കയില്‍ ഈയിടെ ഉണ്ടായ ധനകാര്യ പ്രതിസന്ധി യൂറോപ്പ് ഒട്ടുക്ക് ഭയങ്കരമായി വര്‍ദ്ധിച്ചിട്ടുള്ള തൊഴിലില്ലായ്മ(ഒരു വ്യാവസായിക പ്രതിസന്ധി ആസന്നമാണെന്നതിന്റെ ലക്ഷണങ്ങള്‍ പലതും കാണുന്നുണ്ടെന്നകാര്യം പിന്നെ പറയാനില്ലല്ലോ) ഇതിന്റെയെല്ലാം ഫലമായി റിവിഷനിസ്റ്റുകളുടെ സമീപകാല‘സിദ്ധാന്തങ്ങളെ’സകലരും മറന്നു പോയിരിക്കയാണ്.

മൂല്യ സിദ്ധാന്തത്തെ സംബന്ധിച്ചാണെങ്കില്‍,ബെം-ബവേര്‍ക്കിന്റെ മട്ടിലുള്ള അങ്ങേയറ്റം അവ്യക്തമായ ചില സൂചനകളും നെടുവീര്‍പ്പുകളും ഒഴിച്ചാല്‍, റിവിഷനിസ്റ്റുകള്‍ യാതൊന്നും സംഭാവന ചെയ്തിട്ടില്ല.
ശാസ്ത്രീയ ചിന്തയുടെ വികാസത്തില്‍ യാതൊരു മുദ്രയും പതിപ്പിച്ചിട്ടില്ല.

രാഷ്ട്രീയത്തിന്റെ തുറയില്‍ റിവിഷനിസം മാര്‍ക്സിസത്തിന്റെ അടിത്തറയെ-അതായത് വര്‍ഗ്ഗസിദ്ധാന്തത്തെ- തിരുത്തിയെഴുതാന്‍ യഥാര്‍ത്ഥത്തില്‍ ശ്രമം നടത്തുകതന്നെ ചെയ്തു.
രാഷ്ട്രീയസ്വാതന്ത്ര്യവും ജനാധിപത്യവും സാര്‍വ്വത്രികവോട്ടവകാശവും വര്‍ഗ്ഗസമരത്തിനുള്ള അടിസ്ഥാനമില്ലാതാക്കിയിരിക്കുന്നുവെന്നും
പണിയെടുക്കുന്നവര്‍ക്ക് നാടില്ലെന്ന‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’വിലെ പഴയ പ്രമേയത്തെ അവാസ്തവമാക്കിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ജനാധിപത്യവ്യവസ്ഥയില്‍ ഭൂരിപക്ഷഹിതം നടപ്പാക്കുന്നുവെന്നത്കൊണ്ട്,ഭരണകൂടത്തെ വര്‍ഗ്ഗഭരണത്തിന്റെ ഉപകരണമായി കരുതാനോ പിന്തിരിപ്പന്മാര്‍ക്കെതിരെ പുരോഗനോന്മുഖരും സാമൂഹ്യപരിഷ്കരണ വാദികളുമായ ബൂര്‍ഷ്വാസിയുമായി സഖ്യമുണ്ടാക്കുന്നതിനെ നിരാകരിക്കാനോ പാടില്ലെന്ന് അവര്‍ പറഞ്ഞു.

റിവിഷനിസ്റ്റുകളുടെ ഈ വാദമുഖങ്ങള്‍ ഏറെക്കുറെ അടുക്കും ചിട്ടയുമുള്ള ഒരു വീക്ഷണക്രമമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.
പഴക്കമേറിയതും സുവിദിതവുമായ ലിബറല്‍ ബൂര്‍ഷ്വാ വീക്ഷണഗതിയല്ലാതെ മറ്റൊന്നുമല്ല ഇത്.
വോട്ടവകാശവും രാജ്യഭരണത്തില്‍ പങ്കെടുക്കാനുള്ള അവകാശവും യാതൊരു വ്യത്യാസവും ഇല്ലാതെ എല്ലാപൗരന്മാര്‍ക്കുമുള്ളതു കൊണ്ട് ബൂര്‍ഷ്വാപാര്‍ലമെന്ററി സമ്പ്രദായം വര്‍ഗ്ഗങ്ങളേയും വര്‍ഗ്ഗവിഭജനങ്ങളേയും നശിപ്പിക്കുന്നുവെന്ന് ലിബറലുകാര്‍ എന്നും പറഞ്ഞിട്ടുള്ളതാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെ യൂറോപ്പിന്റെ ചരിത്രമാകേയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ റഷ്യയുടെ റഷ്യന്‍ വിപ്ലവത്തിന്റെ ചരിത്രമാകേയും ഇത്തരം വീക്ഷണങ്ങള്‍ എത്രമാത്രം അസംബന്ധമാണെന്നു വ്യക്തമായി കാട്ടിതരുന്നു.
‘ജനാധിപത്യപരമായ’മുതലാളിത്തത്തിന്റെ സ്വാതന്ത്ര്യത്തിന്‍ കീഴില്‍ സാമ്പത്തിക വൈജാത്യങ്ങള്‍ കുറയുകയല്ല,ഗുരുതരമാവുകയും കൊടുപിരികൊള്ളുകയുമാണ് ചെയ്യുന്നത്. ഏറ്റവും ജനാധിപത്യപരമായ ബൂര്‍ഷ്വാ റിപ്പബ്ലിക്കുകള്‍ പോലും വഗ്ഗമര്‍ദ്ദനത്തിനുള്ള ഉപകരണങ്ങളാണ്.
അവയുടെ ഈ സഹജസ്വഭാവത്തെ പാര്‍ലമെന്ററിസമ്പ്രദായം ഇല്ലാതാക്കുകയല്ല,തുറന്നുകാട്ടുകയാണ് ചെയ്യുന്നത്.
മുമ്പ് രാഷ്ട്രീയ സംഭവങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നവരേക്കാള്‍ എത്രയോ കൂടുതല്‍ വിപുലമായ തോതില്‍ ബഹുജനങ്ങളെ ഉല്‍ബുദ്ധരാക്കാനും സംഘടിക്കാനും സഹായിച്ചുകൊണ്ട് പാര്‍ലമെന്ററി സമ്പ്രദായം ഉപകരിക്കുന്നത്. പ്രതിസന്ധികളും രാഷ്ട്രീയ വിപ്ലവങ്ങളും ഇല്ലാതാക്കാനല്ല,
നേരെ മറിച്ച് അത്തരം വിപ്ലവങ്ങള്‍ക്കിടയില്‍ ആഭ്യന്തരയുദ്ധത്തെ പരമാവധി മൂര്‍ച്ഛിപ്പിക്കാനാണ്.
ഈ മൂര്‍ച്ഛിക്കല്‍ എത്രമാത്രം അനിവാര്യമായിട്ടാണ് സംഭവിക്കുന്നതെന്ന്1871 വസന്തത്തില്‍ പാരീസില്‍ നടന്ന സംഭവങ്ങളും 1905 ഹേമന്തത്തില്‍ റഷ്യയില്‍ നടന്ന സംഭവങ്ങളും ആവുന്നത്ര വ്യക്തമായി കാണിച്ചു തന്നിട്ടുണ്ട്.
തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനായി ഫ്രഞ്ച് ബൂര്‍ഷ്വാസി നിമിഷ നേരംപോലും ശങ്കിച്ചു നില്‍‘ക്കാതെ മുഴുവന്‍ രാഷ്ട്രത്തിന്റേയും ശത്രുവുമായി - സ്വന്തം രാജ്യത്തെ നശിപ്പിച്ച വിദേശസൈന്യവുമായി-കരാറിലേര്‍പ്പെടുകയാണ് ചെയ്തത്.
പാര്‍ലമെന്ററി വ്യവസ്ഥയിലും ബൂര്‍ഷ്വാ ജനാധിപത്യത്തിലും അനിവാര്യമായും അന്തര്‍ലീനമായിട്ടുള്ള വൈരുദ്ധ്യാത്മകത,
ബഹുജനങ്ങളുടെ ബലപ്രയോഗം വഴി മുമ്പത്തേതിലും കൂടുതല്‍ നിശിതമായ വിധത്തില്‍ തര്‍ക്കം തീരുമാനിക്കപ്പെടുന്നതിലേക്ക് വഴിതെളിയിക്കുന്നു.
ഈ വൈരുദ്ധ്യാത്മകത മനസ്സിലാകാത്തവര്‍ക്ക് ഈ പാര്‍ലന്ററി സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍ തത്വനിഷ്ടയോടെ പ്രചരണവും പ്രക്ഷോഭവും നടത്താനോ ഇത്തരം ’തര്‍ക്കങ്ങളില്‍‘ വിജയകരമായി പങ്കെടുക്കാന്‍ തൊഴിലാളി ബഹുജനങ്ങളെ യഥാര്‍ത്ഥത്തില്‍ തയ്യാറെടുപ്പിക്കാനോ ഒരിക്കലം സാദ്ധ്യമാവുകയില്ല.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സോഷ്യല്‍ പരിഷ്കരണവാദികളായ ലിബറലുകളുമായും റഷ്യന്‍ വിപ്ലവത്തിന്നിടക്ക് ലിബറല്‍ പരിഷ്കരണ വാദികളുമായും(കാഡറ്റുകള്‍)ഉണ്ടാക്കിയിട്ടുള്ള സഖ്യങ്ങളുമായും കരാറുകളുടേയും കൂട്ടുകെട്ടുകളുടേയും അനുഭവം ഒരു കാര്യം വിശ്വസനീയമാം വണ്ണം തെളിയിച്ചു കാട്ടിയിട്ടുണ്ട്.
ഈ കറാറുകള്‍ ബഹുജന ബോധത്തിന്റെ മൂര്‍ച്ച കുറയ്ക്കുക മാത്രമാണ് ചെയ്യുന്നത്.ഏറ്റവും കുറച്ചു സമരശേഷിയും ഏറ്റവുമധികം ചാഞ്ചാട്ടവും വഞ്ചനയും കാട്ടുന്നവരുമായി പോരാളികളെ കൂട്ടിയിണക്കിക്കൊണ്ട് അവ ബഹുജന സമരത്തിന്റെ യഥാര്‍ത്ഥ പ്രാധാന്യം കൂട്ടുകയല്ല കുറക്കുകയാണ് ചെയ്യുന്നത്.
വിപുലവും യഥാര്‍ത്ഥത്തില്‍ ദേശവ്യാപകവുമായ തോതില്‍ റിവിഷനിസ്റ്റ് രഷ്ട്രീയ അടവുകള്‍ പ്രയോഗിച്ച് നോക്കിയിട്ടുള്ള ഏറ്റവും വലിയ പരീക്ഷണമാണ് ഫ്രാന്‍സിലെ മില്യെണാറിസം.

റിവിഷനൈസത്തെക്കുറിച്ച് അതില്‍ നിന്ന് പ്രയോഗികമായി ലഭിച്ച വിലയിരുത്തല്‍ ലോകമാസകലമുള്ള തൊഴിലാളിവര്‍ഗ്ഗം ഒരിക്കലും മറക്കുകയില്ല.
റിവിഷനിസത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പ്രവണതകള്‍ക്ക് സ്വഭാവികമായും അനുപൂരകമായിട്ടുള്ള ഒന്നായിരുന്നു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്തിമലക്ഷ്യത്തോടുള്ള അതിന്റെ മനോഭാവം.
‘പ്രസ്ഥാനമാണ് സര്‍വ്വതും, അന്തിമലക്ഷ്യം ഒന്നുമല്ല’ബെണ്‍ഷ്ടൈന്റെ ഈ മുദ്രാവാക്യം അനേകം സുദീര്‍ഘ പ്രസംഗങ്ങളേക്കാള്‍ ഭംഗിയായി റിവിഷനിസത്തിന്റെ സാരാംശം വെളിപ്പെടുത്തുന്നുണ്ട്.
ഓരോ സന്ദര്‍ഭവും നോക്കി അപ്പോള്‍ നയം തീരുമാനിക്കുക.അതാത്കാലത്തെ സംഭവവികാസങ്ങളും ശുദ്ധമായ രാഷ്ട്രീയത്തിന്റെ തിരിമറികളുമായി പൊരുത്തപ്പെട്ടു പോവുക,താല്‍പ്പര്യങ്ങളും മുതലാളിത്ത വ്യവസ്ഥയുടെ ആകെ, മുതലാളിത്തപരിണാമത്തിന്റെയാകെ,മൗലികമായ സവിശേഷതകളും വിസ്മരിക്കുക,ഉള്ളതോ ഉണ്ടെന്ന് സങ്കല്പ്പിക്കുന്നതോ ആയ താല്‍ക്കാലിക മെച്ചങ്ങള്‍ക്ക് വേണ്ടി ഈ പ്രാധമിക താല്‍പ്പര്യങ്ങളെ ബലികഴിക്കുക- ഇതാണ് റിവിഷനിസത്തിന്റെ നയം.
ഈ നയം അസംഖ്യ വിവിധരൂപങ്ങള്‍ കൈക്കൊണ്ടേക്കാമെന്നത് അതിന്റെ സ്വഭാവത്തിനു തന്നെ സിദ്ധമാണ്.
ഏറെക്കുറെ‘പുതുതായ’ ഓരോ പ്രശ്നവും,ഏറെക്കുറെ അപ്രത്യക്ഷമായും മുന്‍കൂട്ടികാണാതേയും നടക്കുന്ന ഓരോ സംഭവവും-മൗലികമായ വികാസഗതിയില്‍ അതേറ്റവും നിസ്സാരമായ തോതിലും ഏറ്റവും കുറഞ്ഞകാലത്തേക്കും മാത്രമേ മാറ്റം വരുത്തുന്നുള്ളുവെങ്കില്‍ പോലും-ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള റിവിഷനിസത്തിനാണ് എപ്പോഴും ഇടനല്‍കുന്നതെന്ന് അനിവാര്യമാണ്.

ആധുനിക സമൂഹത്തില്‍ റിവിഷനിസത്തിനുള്ള വര്‍ഗ്ഗ വേരുകളാണ് അതിന്റെ അനിവാര്യതയെ നിര്‍ണ്ണയിക്കുന്നത്. റിവിഷനിസം ഒരു സാര്‍വ്വദേശീയ പ്രതിഭാസമാണ്.
ജര്‍മ്മനിയില്‍ യാഥാസ്ഥിതികരും ബെണ്‍ഷ്ടൈന്‍ പക്ഷക്കാരും ഫ്രാന്‍സില്‍ ഗോദിസ്റ്റുകളും ജൊറേസിസ്റ്റുകളും(ഇപ്പോള്‍ വിശേഷിച്ച് ബ്രൂസിസ്റ്റുകളും),ഗ്രേറ്റ്ബ്രിട്ടനില്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് ഫെഡറേഷനും ഇന്റിപെന്റന്റ് ലേബര്‍പാര്‍ട്ടിയും,
ബെല്‍ജിയത്തില്‍ ബ്രൂക്കറും വാന്‍ഡര്‍വെല്‍ഡേയും,ഇറ്റലിയില്‍ ഇന്റഗ്രലിസ്റ്റുകളും,പരിഷ്കരണ വാദികളും
റഷ്യയില്‍ ബോള്‍ഷെവിക്കുകളും മെന്‍ഷേവിക്കുകളും ഇവര്‍ തമ്മിലുള്ള ബന്ധം
-ഈ രാജ്യങ്ങളിലെല്ലാം ഇന്നത്തെ സ്ഥിതിയിലെ ദേശീയ സാഹചര്യങ്ങളും ചരിത്രപരമായ ഘടകങ്ങളും എത്രതന്നെ വൈവിദ്ധ്യമാര്‍ന്നതായാലും ശരി-
സാരാംശത്തില്‍ എല്ലായിടത്തും ഒരുപോലെയാണെന്നതിനേക്കുറിച്ച് ചിന്താശക്തിയും അല്‍പമെങ്കിലും വിവരമുള്ള ഒരൊറ്റ സോഷ്യലിസ്റ്റിനും നേരിയൊരു സംശയം പോലുമുണ്ടാവില്ല.
യഥാര്‍ത്ഥത്തില്‍, ഇന്നത്തെ സാര്‍വ്വദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനകത്തെ ഈ ‘ചേരി തിരിവ്’ ലോകത്തുള്ള വിവിധരാജ്യങ്ങളിലെല്ലാം തന്നെ ഓരോ വഴിക്കാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
ഒരൊറ്റ സാര്‍വ്വദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനകത്ത് വിവിധരാജ്യങ്ങളിലെ വിഭിന്ന പ്രവണതകള്‍ പരസ്പരം പൊരുതിക്കൊണ്ടിരിക്കുന്ന മുപ്പതോ നാല്പതോ വര്‍ഷത്തിനു മുമ്പുള്ള സ്ഥിതിയെ അപേക്ഷിച്ച് വമ്പിച്ചൊരു പുരോഗതിയാണ് ഇത് കുറിക്കുന്നത്.
‘വിപ്ലവസിന്‍ഡിക്കലിസ’ത്തിന്റ് രൂപത്തില്‍ ലാറ്റിന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുള്ള ‘ഇടതുപക്ഷത്തു നിന്നുള്ള റിവിഷനിസവും’മാര്‍ക്സിസത്തില്‍‘ഭേദഗതി’ വരുത്തിക്കൊണ്ട് അതുമാത്രമായി പൊരുത്തപ്പെട്ടു വരികയാണ്.തെറ്റായി ധരിക്കപ്പെട്ട മാര്‍ക്സിന്റെ നിലപാടില്‍ നിന്ന് കൊണ്ട് ശരിയായി ധരിക്കപ്പെട്ട മാര്‍ക്സിന്റെ നേരെ ഇറ്റലിയിലെ ലാബ്രിയോളയും ഫ്രാന്‍സിലെ ലഗര്‍ദേലും പലപ്പോഴും ഉത്ബോധനങ്ങള്‍ നടത്താറുണ്ട്.

ഈ റിവിഷനിസത്തിന്റെ പ്രത്യായശസ്ത്രപരമായ ഉള്ളടക്കത്തെ വിശകലനം ചെയ്യുന്നതിലേക്ക് കടക്കാന്‍ നമുക്കിപ്പോള്‍ നിര്‍വ്വാഹമില്ല.
അവസരവാദപരമായ റിവിഷനിസം വളര്‍ന്നിട്ടുള്ളതിന്റെ അടുത്തെങ്ങും അത് ഇനിയും എത്തിയിട്ടില്ല. അത് ഇനിയും സാര്‍വ്വദേശീയമായിട്ടില്ല.
ഒരൊറ്റരാജ്യത്തും അത് സോഷ്യലിസ്റ്റ് പാര്‍ട്ടിയോട് പ്രായോഗികരംഗത്ത് ഒരു പോരാട്ടമെങ്കിലും നടത്തി ജയിച്ചിട്ടില്ല.
അതുകൊണ്ട്,മുകളില്‍ വിവരിച്ച‘വലതുപക്ഷത്ത് നിന്നുള്ളറിവിഷനിസ’ത്തില്‍ നാം ഒതുങ്ങി നില്‍ക്കുകയാണ്.
മുതലാളിത്ത സമൂഹത്തില്‍ അത് അനിവാര്യമാക്കുന്നത് എന്തുകൊണ്ടാണ്?
അത് മുതലാളിത്ത വളര്‍ച്ചയുടെ ദേശീയ സവിഷേതകളേക്കാളും തോതുകളേക്കാളും കൂടുതല്‍ അഗാതമാകാന്‍ കാരണമെന്താണ്.
ഏതൊരു മുതലാളിത്തരാജ്യത്തും തൊഴിലാളി വര്‍ഗ്ഗത്തോടൊപ്പം തന്നെ പെറ്റി ബൂര്‍ഷ്വാസിയുടെ-ചെറുകിട സ്വത്തുടമകളുടെ- വിപുലമായ ഒരു വിഭാഗം എപ്പോഴും ഉണ്ടെന്നതാണു കാരണം.
മുതലാളിത്തം ഉത്ഭവിച്ചതും സദാ ഉത്ഭവിച്ചു കൊണ്ടിരിക്കുന്നതും ചെറുകിട ഉല്‍പാദനത്തില്‍ നിന്നാണ്.
മുതലാളിത്തം അനിവാര്യമായും പല പുതിയ‘ഇടത്തരം വിഭാഗങ്ങ’ളേയും വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.(ഫാക്റ്ററിയുടെ അനുബന്ധങ്ങള്‍,വീട്ടില്‍ വെച്ചു ചെയ്യുന്ന ചില്ലറപണികള്‍,സൈക്കിള്‍ വ്യവസായം പോലെയും മോട്ടോര്‍ വാഹനവ്യവസായം പോലെയുള്ള വന്‍കിട വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തുടനീളം ചിന്നിചിതറിക്കിടക്കുന്ന ചെറുകിട വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ)
ഈ പുതിയ ചെറുകിട ഉല്‍പ്പാദകര്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അണികളിലേക്ക് വീണ്ടും വലിച്ചെറിയപ്പെടുന്നുണ്ടെന്നും അത്രതന്നെ അനിവാര്യമാണ്.
വിശാലമായ തൊഴിലാളി പാര്‍ട്ടികളുടെ അണികളില്‍ പെറ്റിബൂര്‍ഷ്വാ ലോകവീക്ഷണം വീണ്ടുംവീണ്ടും തലപൊക്കുന്നത് തികച്ചും സ്വാഭാവികമാണ്
ഇത് അങ്ങനെ തന്നെ ആയിരിക്കുമെന്നത്,തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തില്‍ നടക്കുന്ന ഭാഗ്യവിപര്യായങ്ങളുടെ സമയം വരെ എപ്പോഴും അങ്ങിനെതന്നെ ആയിരിക്കുമെന്നത്,തികച്ചും സ്വാഭാവികമാണ്.
കാരണം,അതുപോലൊരു വിപ്ലവം നടത്താന്‍ ജനസംഖ്യയിലെ ഭൂരിപക്ഷത്തേയും‘തികച്ചും’തൊഴിലാളി വര്‍ഗ്ഗമാക്കി മാറ്റിയേ കഴിയൂ എന്നുകരുതുന്നത് ഗുരുതരമായ ഒരു തെറ്റായിരിക്കും.
നമുക്കിപ്പോള്‍ പ്രത്യായശാസ്ത്രത്തിന്റെ രംഗത്ത്മാത്രം പലപ്പോഴും അനുഭവപ്പെടുന്ന കാര്യങ്ങള്‍,അതായത് മാര്‍ക്സിന് സൈദ്ധാന്തിക ഭേദഗതികള്‍ വരുത്തുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ,
പ്രായോഗികരംഗത്ത് ഇപ്പോള്‍ തൊഴിലാളി പ്രസ്ഥാനത്തിലെ ഒറ്റപ്പെട്ട,
രണ്ടാംകിട പ്രാധാന്യമുള്ള പ്രശ്നങ്ങളില്‍ മാത്രം റിവിഷനിസ്റ്റുകളുമായുള്ള അടവുകളെ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളും ആ അടിസ്ഥാനത്തിലുള്ള ഭിന്നിപ്പുകളായും പൊന്തിവരുന്നകാര്യങ്ങള്‍- ഇവ,താരതമ്യപ്പെടുത്താനാവാത്തവിധം കൂടുതല്‍ വിപുലമായ തോതില്‍ തൊഴിലാളി വര്‍ഗ്ഗത്തിനു അനുഭവപ്പെടാതെ തരമില്ല.
തൊഴിലാളി വര്‍ഗ്ഗ വിപ്ലവം എല്ലാ തര്‍ക്കങ്ങളേയും മൂര്‍ച്ചിപ്പിക്കുമ്പോഴായിരിക്കും അത് സംഭവിക്കുക. ആ വിപ്ലവം അന്ന്,അഹുജനങ്ങളുടെ പെരുമാറ്റത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവും അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങളില്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളേയും കേന്ദ്രീകരിക്കുന്നതാണ്.
സമരത്തിന്റെ ചൂടില്‍ ശത്രുക്കളേയും മിത്രങ്ങളേയും വേര്‍തിരിച്ച് അറിയാമെന്നത്,ശത്രുവിന്റെമേല്‍ നിര്‍ണ്ണായകമായ പ്രഹരങ്ങള്‍ ഏല്പിക്കാന്‍ വേണ്ടി കൊള്ളരുതാത്ത ബന്ധങ്ങളെ തഴഞ്ഞു കളയണമെന്നത്,ആവശ്യമാക്കിതീര്‍ക്കുന്നതാണ്.

വിപ്ലകരമായ മാര്‍ക്സിസം പത്തൊന്‍മ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ റിവിഷനിസത്തിന്നെതിരായി നടത്തിയ ആശയസമരം തൊഴിലാളി വര്‍ഗ്ഗത്തിന്റെ വമ്പിച്ച വിപ്ലവപോരാട്ടങ്ങളുടെ മുന്നോടി മാത്രമാണ്.പെറ്റി ബൂര്‍ഷ്വാസി എന്തെല്ലാം ചാഞ്ചാട്ടങ്ങളും ദൗര്‍ഭല്യങ്ങളും പ്രകടിപ്പിച്ചാലും അതൊന്നും വകവെക്കാതെ തൊഴിലാളി വര്‍ഗ്ഗം അതിന്റെ ലക്ഷ്യത്തിന്റെ പരിപൂര്‍ണ്ണ വിജയത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

5,ബോധത്തിൽ കർത്താവും കർമ്മവും.


ഒരു ജന്തുവിന്റെ ശാരീരികസ്ഥിതിയും മാനസികാനുഭവങ്ങൾക്കും പ്രതികരണങ്ങൾക്കും അവയുടെ ഫലങ്ങൾക്കും ഒരു പൂർണ്ണ വസ്തു എന്ന നിലയിൽ,ഒരു നിശ്ചിതസമയത്ത് നിലനില്ക്കുന്ന ഒരു അസ്തിത്വം എന്നനിലയിൽ,ജന്തുവിന്റെ മേൽ സ്വാധീനമുണ്ടെന്ന് സോവിയറ്റുയൂണിയനിലും മറ്റു രാജ്യങ്ങളിലുമുള്ള ശ്സത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.
അന്റി വാലോൻ (ഫ്രാൻസ്) എന്ന ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ,ഈ അസ്തിത്വത്തിൽ “ആത്മ (കർത്തൃ) നിഷ്ടവും വസ്തു(കർമ്മ) നിഷ്ടവുമായ ഘടകങ്ങൾക്ക് അവിഭക്തമായ ഒരു ഐക്യമുണ്ട്”(Henri Wallon,"del'acte a pensee"- കർമ്മത്തിൽ നിന്ന് ചിന്തയിലേക്ക്-പാരീസ്,1942,പേജ്17)

ആ ജന്തു ഈ സ്ഥിതിയിൽ നിന്ന് ചുറ്റുപാടുകളേയോ തന്നെത്തന്നേയോ ഒറ്റപ്പെടുത്തുന്നില്ലെന്നതിനാൽ, ചുറ്റുപാടുകളും താനുമായുള്ള ബന്ധത്തെ അത് മാനസികമായി പ്രതിഫലിപ്പിക്കുന്നില്ല.
ഈ വിധത്തിൽ “...ജന്തു എന്തെങ്കിലുമായും ഒരു ബന്ധത്തിലും ഏർപ്പെടുന്നില്ല...ആ ജന്തുവിനെസംബന്ധിച്ചിടത്തോളം മറ്റുള്ളവരുമായ തന്റെ ബന്ധം ഒരു ബന്ധം എന്ന നിലയിൽ നിലനില്ക്കുന്നില്ല.” (മാർക്സ്,എംഗൽസ്,“ജർമ്മൻ പ്രത്യായ ശാസ്ത്രം”പേജ് 42)
ജന്തുവിന്റെ അഭിവിന്യാസ (orientation) പ്രവർത്തനവും - ഏറ്റവും പറ്റിയ അടവ് കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള താണ് ഇത് - അങ്ങിനെ കണ്ടെത്തിയ സമ്പ്രദായത്തിന്റെ നിലനിർത്തലും,ചുറ്റുപാടുകൾ, ജന്തുവിന്റെ സ്ഥിതി,അതിന്റെ പ്രതിചേഷ്ഠ,ഐക്യത്തെ പ്രതിഫലിക്കുക മാത്രമേ ചെയ്യുന്നുള്ളു.
എന്നാൽ മനുഷ്യനാകട്ടെ , അദ്ധ്വാനപ്രക്രിയക്കിടയിൽ ബാഹ്യലോകത്തിന്റെ ചില അന്വയങ്ങളും, തന്റെ പ്രയത്നവും അദ്ധ്വാനത്തിലെ മറ്റു പങ്കാളികളുടെ പ്രത്നവും തമ്മിലുള്ള ചില അന്വയങ്ങളും കണ്ടെത്തുന്നുണ്ട്.
നമ്മുടെ പൂർവ്വികർ ഈ അന്വയങ്ങൾ കണ്ടെത്താൻ തുടങ്ങിയത് മുതല്ക്ക് അവ മനുഷ്യമനസ്സിൽ കൂടുതൽ കൂടുതലായി പതിഞ്ഞുവന്നിട്ടുണ്ട്. ചുറ്റുപാടുകളുടെ പ്രതിഫലനവും തന്റെ തന്നെ പ്രതിഫലനവും തമ്മിൽ (അങ്ങിനെ താനും ചുറ്റുപാടുകളുമായ ബന്ധത്തെ) വിവേചിച്ചറിയാനുള്ള കഴിവ് ഇത്തരുണത്തിൽ വളരെ പ്രധാനമായിരുന്നു.
ചുറ്റുപാടുകളുടെ ഈ പ്രതിഫലനം വസ്തുക്കളുടേയും ആളുകളുടേയും അവരുടെ ബന്ധങ്ങളുടേയും പ്രവൃത്തികളുടേയും പ്രതിച്ഛായകളുമായി കീറിമുറിക്കപ്പെട്ടു; സ്വന്തം പ്രതിഫലനമാകട്ടെ സ്വന്തം ശരീരത്തിന്റേയും അതിന്റെ ഭാഗങ്ങളുടേയും അവയുടെ പരസ്പര കരണങ്ങളുടേയും പ്രതിച്ഛായകളായി,അവസാനമായി തന്റെ തന്നെ ബോധപൂർവ്വമായ അനുഭവങ്ങളുടെ പ്രതിച്ഛായകളായി,കീറിമുറിക്കപ്പെട്ടു.
ഈ പ്രതിച്ഛായകൾ തമ്മിൽ മനസ്സിൽ പ്രതിഫലിച്ചു നില്ക്കുന്ന ബന്ധങ്ങൾ യഥാർത്ഥത്തിലുള്ള അവയുടെ ആദിരൂപങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയാണ്‌ പ്രതിഫലിപ്പിക്കുന്നത്.ഇത്തരത്തിൽ ജന്തുക്കളുടെ മാനസികത മനുഷ്യന്റെ മാനസികതയായി,ബോധമായി, മാറുന്നു.“ബോധം തുടക്കത്തിൽ തൊട്ടു ചുറ്റുമുള്ള ഇന്ദ്രിയഗോചരമായ ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും സ്വാത്മബോധവാനായിക്കൊണ്ടിരിക്കുന്ന വ്യക്തിക്ക് പുറത്തുള്ള മറ്റാളുകളും വസ്തുക്കളുമായുള്ള പരിമിതമായ അന്വയത്തേക്കുറിച്ചുള്ള ബോധവും മാത്രമായിരിക്കും”(മാർക്സ്,എംഗൽസ്“ജർമ്മൻ പ്രത്യശാസ്ത്രം”അതേ പേജ്)

മറ്റെല്ലാറ്റിനുമുപരിയായി സാമൂഹ്യബന്ധങ്ങളാണ് മനുഷ്യന് ചുറ്റുപാടുകളിൽ നിന്ന് വേറിട്ടു നില്ക്കാനുള്ള കഴിവു നല്കുന്നത്. തന്റേത് മാത്രമായ സംഗതികളേയെല്ലാം സ്ഥിതിഗതികളിൽ നിന്ന് വേർപെടുത്തുകയും തന്നെപ്പറ്റിയും ബാഹ്യമായ നിലനില്പ്പിനോടുള്ള തന്റെ നിലപാടിനേപ്പറ്റിയും ബോധവാനാവുകയും ചെയ്യണമെങ്കിൽ മനുഷ്യന് മറ്റു സഹജീവികളുമായി സഹകരിക്കേണ്ടിയിരിക്കുന്നു. അദ്ധ്വാനപ്രക്രിയക്കിടയിലാണ് അവൻ അവരുമായി ബന്ധം സ്ഥാപിക്കുന്നത്.

തന്നെപ്പറ്റിയുള്ള ബോധവും ബാഹ്യലോകത്തോടുള്ള ബോധപൂർവ്വമായ ഒരു സമീപനവുമാണ് മനുഷ്യന്റെ ബുദ്ധിശക്തിയെ മൃഗങ്ങളിൽ നിന്ന് വേര്‍തിരിച്ചു നിർത്തുന്നത് എന്നു പറയുന്നത് ശരിയാണെങ്കിൽ, സ്വന്തം ആശയങ്ങളേയും സംവേദനങ്ങളേയും വികാരങ്ങളേയും അഭിലാഷങ്ങളേയും മറ്റും പറ്റി ചിന്തിക്കാനുള്ള അവന്റെ കഴിവും അത്രതന്നെ പ്രധാനമാണെന്നതും അത്രതന്നെ ശരിയാണ്.
ചുറ്റുപാടുകളിലും മനുഷ്യന്റെ തന്നെ ശരീരത്തിനുള്ളിലും നടക്കുന്ന സംഗതികൾ മാത്രമല്ല. മനസ്സിൽ തന്നെ ഉണ്ടാകുന്ന ആശയപ്രതിഭാസങ്ങളും ബോധത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ബോധത്തിനു സ്വയം സങ്കല്പിക്കാൻ , “ ഒരു പ്രതിഫലനത്തിന്റെ പ്രതിഫലന” മാവാൻ കഴിയും.
ഒരു പർവ്വതത്തിന്റെ മുകൾ ഭാഗം മുഴുവൻ മഞ്ഞുമൂടിയിരിക്കുന്ന കാഴ്ച ദൂരെ നിന്ന് കണ്ടപ്പോഴത്തെ എന്റെ അനുഭൂതിയെപ്പറ്റി ആലോചിക്കുമ്പോൾ ഞാൻ എന്റെ തന്നെ അവബോധത്തെപ്പറ്റിയാണ് ആലോചിക്കുന്നത്.
ഇന്നലെ കണ്ട ഒരുവനേപ്പറ്റി എനിക്കുണ്ടായിട്ടുള്ള അഭിപ്രായം അപഗ്രഥിക്കുമ്പോൾ ഞാൻ എന്റെ സ്വന്തം ചിന്തകളേപ്പറ്റിയാണ് ആലോചിക്കുന്നത്.
ഇത് ചെയ്യുമ്പോൾ എന്റെ അവബോധം ഒരു ഏകദേശപ്രതിഫലനം മാത്രമാണെന്നും മലമുകളിൽ കണ്ട മഞ്ഞ് ദൂരെ നിന്നപ്പോൾ തോന്നിയത്ര വെളുത്തതല്ലെന്ന് വന്നേക്കുമെന്നുള്ളതിനേപ്പറ്റി ഞാൻ ബോധവാനാണ്; ഇന്നലെ കണ്ട മനുഷ്യനെപ്പറ്റിയുള്ള എന്റെ വിലയിരുത്തൽ വാസ്തവത്തിൽ അയാൾ എങ്ങിനെയായിരിക്കുമെന്നതിന്റെ ഒരു ഏകദേശപ്രതിഫലനം മാത്രമായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്.
ബാഹ്യലോകത്തിലെ ബന്ധങ്ങളേയും താനും ബാഹ്യലോകവും തമ്മിലുള്ള ബന്ധങ്ങളേയും മാത്രമല്ല ഒരുവന്റെ ബോധം പ്രതിഫലിപ്പിക്കുന്നത്;ഒരു വശത്ത് അവന്റെ തന്നെ സംവേദനങ്ങളും സങ്കല്പങ്ങളും മറു വശത്ത് ഇതെല്ലാം ഏതിന്റെയൊക്കെ പ്രതിഫലനങ്ങളും പകർപ്പുകളുമാണോ അവയും തമ്മിലുള്ള ബന്ധങ്ങളേകൂടി അവന്റെ ബോധം പ്രതിബിംബിപ്പിക്കുന്നുണ്ട്.
തന്റെ മനസ്സിലുള്ള പ്രതിച്ഛായകളേയും അവയുടെ മൂലമാതൃകകളേയും (archetypes) പകർപ്പും മൂലവും പോലെയാണ് മനുഷ്യൻ ബന്ധപ്പെടുത്തി കാണുന്നത്.

സ്വന്തം ആവശ്യങ്ങളുടേയും വൈകാരികപ്രതിചേഷ്ടകളുടേയും സ്വാധീനത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഒരു ജന്തുവിനു രണ്ടാമത് പറഞ്ഞസംഗതിയെപ്പറ്റി ബോധമില്ല ; കാരണം, അതിന്ന് “ ആത്മപ്രതിഫലന” ത്തിനുള്ള കഴിവില്ല.
മനുഷ്യനും അഭിപ്രേരണകൾ (ഉദാ:ആകർഷണവും വികർഷണവും ) ഉണ്ടാകാം ; അവന്റെ പെരുമാറ്റം അവയുടെ ഒട്ടധികം സ്വാധീനത്തിനു വിധേയമാണെങ്കിലും അവൻ അവയേപ്പറ്റി ഒട്ടും തന്നെ ബോധവാനായിരിക്കില്ലെന്ന് മാത്രം.
എങ്കിലും തന്റെ പലേ ആവശ്യങ്ങളും അഭിലാഷങ്ങളും താൻ സ്വയം നിശ്ചയിച്ച് ബോധപൂർവ്വം എത്തിച്ചേരാൻ ശ്രമിക്കുന്ന ലക്ഷ്യങ്ങളാണെന്ന് അവന് അറിയാം.
പ്രതിഫലനത്തിനുള്ള കഴിവ് മൃഗങ്ങൾക്കുണ്ടെങ്കിലും,മനുഷ്യനിൽ അത് വളരെ ഉയർന്ന നിലവാരത്തിൽ എത്തിയിട്ടുണ്ട്.

ബാഹ്യവസ്തുവും അവയുടെ ബന്ധങ്ങളും ,ബോധവാനായ വ്യക്തിയും വസ്തുക്കളോടുള്ള അവന്റെ മനോഭാവവും എല്ലാം മനസ്സിൽ പ്രതിഫലിപ്പിച്ച്കൊണ്ട് മൂല്യനിർണ്ണയവും ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള കർമ്മപരിപാടിയുടെ ആവിഷ്കരണവും മേല്പ്പറഞ്ഞ രീതിയിലാണ് മുന്നോട്ട് നീങ്ങുന്നത്.
ഈ ആദേശങ്ങളുടെ ഭൗതികമൂലകങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുമോ അതേരീതിയിൽ തന്നെ ഈ ആദേശങ്ങളെ (മോഡലുകളെ) മാനസികമായി ഉപയോഗപ്പെടുത്താൻ മനുഷ്യനു കഴിയും
ലക്ഷ്യപ്രാപ്തിയെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്തേക്കാവുന്ന ഏതെങ്കിലും പ്രായോഗികനടപടി സ്വീകരിക്കുന്നതിനുമുമ്പായി മനുഷ്യന് മനസ്സിൽ അവന്റെ പ്രവൃത്തികളുടെ ഒരു റിഹേഴ്സൽ നടത്താനും അതിന്റെ ഫലം എന്തെന്ന് കണ്ട് ഏറ്റവും മെച്ചമായ കർമ്മപദ്ധതി തിരഞ്ഞെടുക്കാനും കഴിയും.

(അടുത്തത് ഈ ലേഖനത്തിന്റെ അവസാന ഭാഗമായ ആറാംഭാഗം “പ്രതിഫലനത്തിന്റെ ഏറ്റവും ഉയർന്ന രൂപം”. വിവർത്തനം:-എം എസ്സ് രാജേന്ദ്രൻ )

*4,അദ്ധ്വാനവും ഭാഷയും ചിന്തയും.


മനുഷ്യന്റേയും ജന്തുക്കളുടേയും മാനസികപ്രവർത്തനത്തിനും നാഡീമണ്ഡലപ്രവർത്തനത്തിനും തമ്മിൽ പൊതുവായ
പലേ സംഗതികളുമുണ്ടെന്ന് ആധുനികശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
അവ തമ്മിൽ കാര്യമായ വ്യത്യാസങ്ങളും ഉള്ളതായി കണ്ടിട്ടുണ്ട്.അപ്പോൾ മനുഷ്യന്റെ മാനസിക പ്രവർത്തനത്തിന്റെ,ബോധത്തിന്റെ, വ്യതിരിക്തമായ ലക്ഷണങ്ങൾ എന്തെല്ലാമാണ്?

അധ്വാനത്തിന്റെ ഫലമായാണ് മനുഷ്യൻ ബാക്കിയുള്ള ജന്തു ലോകത്തിൽ നിന്ന് സ്വയം ഉയർന്നു വന്നതെന്ന മാർക്സിസ്റ്റ് പ്രസ്താവന എത്ര ശരിയാണെന്ന് 20-ആം നൂറ്റാണ്ടിൽ ലഭിച്ചിട്ടുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ സംശയത്തിനിടയില്ലാത്ത വിധത്തിൽ തെളിയിച്ചിട്ടുണ്ട്.
പ്രാചീനശിലായുഗത്തിൽ, ആൾക്കുരങ്ങ് മനുഷ്യൻ ഉരുത്തിരിഞ്ഞു വന്ന കാലത്തു തന്നെ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് തെളിയിക്കുന്ന വസ്തുതകൾ പുരാവസ്തുഖനനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.കൂട്ടം കൂട്ടമായി നടന്നിരുന്ന മൃഗങ്ങൾ സാമൂഹ്യജീവിതം നയിക്കുന്ന ഒരു വിഭാഗമായി മാറുന്നതിനും ഭാഷയുടെ ആവിർഭാവത്തിനും ഇത് കാരണമായി.
ഒരു ദശലക്ഷം വർഷങ്ങൾക്കു മുമ്പ്,പ്രാചീനശിലായുഗത്തിന്റെ അവസാനത്തിൽ നിയാണ്ടർത്താൾ മനുഷ്യൻ എന്ന പേരിലറിയപ്പെടുന്ന പ്രാകൃതമനുഷ്യൻ രംഗത്തു വന്നു.ഇവർ കല്ലുകൊണ്ടുള്ള മഴുവും തീക്കല്ലിന്റെ പാളികൾകൊണ്ട് കൊച്ചു കൊചു ഉപകരണങ്ങളും നിർമ്മിച്ചിരുന്നതായി ഇവർ നിവസിച്ചിരുന്ന പാറസങ്കേതങ്ങൾ പരിശോധിച്ച അവസരത്തിൽ കാണുകയുണ്ടായിട്ടുണ്ട്.
പിന്നീട്, മദ്ധ്യശിലായുഗത്തിൽ കൂട്ടം കൂട്ടമായി മൃഗങ്ങളെ വേട്ടയാടാൻ തുടങ്ങിയതോടെ തീക്കല്ലുകൊണ്ട് കുന്തത്തിന്റെ അറ്റവും കഠാരയും കത്തിയും ചീവുളിയും അസ്ഥികൊണ്ടുള്ള ഉപകരണവും മറ്റും ഉണ്ടാക്കാൻ അവർ പഠിച്ചു. ഈ ജാതി മനുഷ്യരുടെ ശരീരത്തിന്റെ അനുപാതങ്ങളും തലയോട്ടിയുടെ വലിപ്പവും ഏതാണ്ട് നമ്മുടേതുപോലെ യായിരിക്കും .
പക്ഷെ, തലയോട്ടിയുടെ ഉള്ളറ ഉയരം കുറഞ്ഞതും തുടയെല്ലും കൈമുട്ടിനു മുകളിലേക്കും താഴത്തേക്കുമുള്ള എല്ലുകളും വളവുള്ളതാണ്.പില്ക്കാല പ്രാചീന ശിലായുഗങ്ങളിൽ അദ്ധ്വാനം വികസിക്കുകയും ഉപകരണങ്ങൾ മെച്ചപ്പെടുകയും ചെയ്തതോടെ പ്രാകൃതമായ ഈ നിയാണ്ടർത്താൾ മനുഷ്യരുടേ കൂട്ടം ക്രോമഞ്ഞോൻ (Cro-Magnon) മനുഷ്യരുടെ പ്രാകൃത സമുദായത്തിന്നു വഴിമാറിക്കൊടുത്തു.കായികമായി ഇവർ അടുത്ത കാലത്തെ മനുഷ്യനിൽ നിന്നും വളരെ വ്യത്യസ്ഥമായിരുന്നില്ല;അവർക്ക് ഏറ്റവും ലളിതമായ തരത്തിലുള്ള ബുദ്ധിശക്തിയും ഉണ്ടായിരുന്നു.

ഒരു ജന്തുവിന്റെ ജീവിതക്രമവും ശീലങ്ങളും മാനസികതയും നിർണ്ണയിക്കപ്പെടുന്നത് പ്രകൃതിസാഹചര്യങ്ങളാലാണ്;അതായത് അതിന്റേതന്നെ പ്രകൃതവും അത് ജീവിക്കുന്ന ചുറ്റുപാടുകളുമാണ് ഇത് നിർണ്ണയിക്കുന്നത്.
പക്ഷെ, മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്.അവന്റെ ജീവിതക്രമവും പ്രവർത്തനവും മാനസികതയും ഏതാണ്ട് പൂർണ്ണമായും നിർണ്ണയിക്കപ്പെടുന്നത് അവൻ ജീവിക്കുന്ന സമുദായത്താൽ മാത്രമാണ്. അദ്ധ്വാനത്തിന്റേയും സമുദായത്തുന്റേയും മാനവ മാനസികതയുടേയും(ബോധം) ആവിർഭാവത്തോടൊപ്പംതന്നെ മസ്തിഷ്ലത്തിന്റേയും നാഡീവ്യൂഹത്തിന്റേയും പൊതുവിലുള്ള ഘടനയിലും ധർമ്മത്തിലും സാരമായ മാറ്റങ്ങളും സംഭവിച്ചിരുന്നു.
മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇവ രണ്ടിനും മൃഗങ്ങളിലില്ലാത്ത ചിലപ്രത്യേക ഗുണങ്ങളുണ്ട്. എങ്കിലും ഒരു ശിശുവിന്റെ നാഡീവ്യൂഹം ഒഴിച്ചുകൂടാനാവാത്ത താണെങ്കിൽ കൂടിയും ബോധത്തിനു അത് ഇനിയും പര്യാപ്തമല്ല. മനുഷ്യ സമുദായത്തിൽ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു ശിശുവിന്റെ മാനസികത ഒരു ജന്തുവുന്റേതിനേക്കാൾ മെച്ചപ്പെട്ടതായിരിക്കയില്ല;ആ കുട്ടി മറ്റാളുകളുമായി,സമുദായവുമായി ,ഇടപഴകുമ്പോൾ മാത്രമേ ഇത് ബോധമായി വളരുകയുള്ളു.

ഉപകരണങ്ങൾ രൂപപ്പെടുത്തി എടുക്കുകയും വൻ മൃഗങ്ങളെ കൊല്ലാൻ അവ ഉപയോഗപ്പെടുത്തുകയും ചെയ്യാൻ കൂട്ടായി പ്രവർത്തിക്കുകയും പുതിയ പുതിയ സംസൂചനകൾ പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പ്രാകൃത മനുഷ്യരെ സംബന്ധിച്ചിടത്തോളം ആവശ്യമായി ത്തീർന്നു.യോജിച്ച പ്രവർത്തനത്തിന്ന് രണ്ടു ഗുണങ്ങളുണ്ടായിരുന്നു
ഒറ്റപ്പെട്ട വ്യക്തികളുടെ കഴിവിനപ്പുറത്തുള്ള സംഗതികളും തന്മൂലം സാദ്ധ്യമായെന്ന് മാത്രമല്ല,വ്യക്തികൾ ഒറ്റക്കൊറ്റയ്ക്ക് ശേഖരിച്ച സംസൂചന എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്തു.എന്നാൽ, എല്ലാവർക്കും ലഭ്യമാകണമെങ്കിൽ ഈ സംസൂചന എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള താകേണ്ടിയിരിക്കുന്നു.
ഈ സംസൂചന വൈവിധ്യമാർന്നതാണെങ്കിൽ,അത് എത്തിക്കുന്നതിനുള്ള സിഗ്നലുകൾ ഈ പ്രതിഭാസങ്ങളുടെ വൈവിധ്യം എല്ലാവരേയും മനസ്സിലാക്കുന്നതോടൊപ്പം,സമുദായത്തിലെ എല്ലാ അംഗങ്ങളിലും ഒരേ പോലുള്ള പ്രതിചേഷ്ടകൾ ഉണ്ടാക്കത്തക്ക വണ്ണം അവയുടെ പൊതു സ്വഭാവങ്ങളും അവരെ ബോദ്ധ്യപ്പെടുത്തുന്ന തരത്തിലുള്ളതാകേണ്ടിയിരിക്കുന്നു. അപ്പോൾ അപ്രകാരമൊരു സിഗ്നൽ കൊണ്ട് അറിയിക്കേണ്ട സംസൂചന എന്തായിരിക്കണം ?
ഒരേപോലുള്ള സംഗതികളേപ്പറ്റി പല ആളുകൾക്ക് ഒരേ പോലുള്ള സംവേദന പ്രതിച്ഛായകളും സങ്കല്പങ്ങളും ഉണ്ടാവണമെങ്കിൽ അവരെല്ലാം ഈ സംഗതികൾ നിരീക്ഷിച്ച സാഹചര്യങ്ങൾ ഒരുപോലുള്ളതായിരിക്കണം. നിരീക്ഷണം നടത്തിയ സാഹചര്യങ്ങൾക്ക് കാര്യമായ വ്യത്യാസമുണ്ടെങ്കിൽ ഓരോ വ്യക്തികളുടെ സംവേദനപ്രതിച്ഛായകളും വ്യത്യസ്ഥമായിരിക്കും.ഒരേ വർഗ്ഗത്തിലുള്ള സാധനങ്ങൾ സൂചിപ്പിക്കുന്നതിനു ഒരു കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഉപയോഗിക്കുന്ന സിഗ്നൽ ഒന്നു തന്നെയായിരിക്കണമല്ലോ.
അതിനാൽ, ഒരു സിഗ്നലിലൂടെ അയക്കുന്ന സംസൂചന സവേദനപ്രതിച്ഛായ ആയിരിക്കില്ല. പ്രത്യുത ഒരു സാമാന്യ ആശയം ആയിരിക്കും.അപ്പോൾ ഈ സിഗ്നൽ ഒരു ആശയം പ്രകടമാക്കുന്ന വാക്ക് ആയിരിക്കണം .“ഓരോ വാക്കും(സംസാരം)...സാമാന്യവല്കരിക്കുന്നു”ലെനിൻ എഴുതുകയുണ്ടായി(ലെനിൻ ,സമാഹൃതകൃതികൾ,വാല്യം 38, പേജ് 274)

ഉദാഹരണത്തിനു,ഒരു വൃക്ഷത്തേക്കുറിച്ചുള്ള ധാരണയിൽ അതിന്റെ ഉയരം,വണ്ണം ,ആകൃതി ,ചില്ലകൾ കുത്തനെ മേല്പോട്ടോ ചരിഞ്ഞോ ഉള്ള നില്പ് ഇത്യാദികളേപ്പറ്റിയുള്ള യാതൊരു പരാമർശനവും ഉണ്ടാവില്ല.എനാൽ വലിപ്പവും ആകൃതിയും ചായ് വും ഒന്നും ഇല്ലാത്ത ഒരു വൃക്ഷത്തെ വിഭാവനം ചെയ്യാൻ ആവില്ല.
കാരണം ആരും അത് കണ്ടിട്ടുണ്ടാവില്ല.വൃക്ഷങ്ങൾക്ക് പൊതുവിലുള്ള സ്വഭാവ വിശേഷങ്ങൾ സ്പഷടമാക്കുന്ന ഒരു വാക്കിലൂടെയുള്ള സിഗ്നലിനു മാത്രമേ ആ ധാരണ സാദ്ധ്യമാക്കാൻ കഴിയൂ.ഭൗതികപ്രതിഭാസം-സിഗ്നൽ-കൂടാതെ ധാരണകളോ ആശയങ്ങളോ ഉണ്ടാവുക സാദ്ധ്യമായിരുന്നില്ല.
ഇവിടെ ഒരു സിഗ്നൽ എന്നു പറയുന്നത് കുറേ ശബ്ദങ്ങളുടെ സമാഹാരമാണ്,അതായത് ഭാഷയാണ്.“ഭാഷക്ക് ബോധത്തിന്റെത്രതന്നെ പഴക്കമുണ്ട്”(മാർക്സ് എംഗൽസ്“ജർമ്മൻ പ്രത്യായശാസ്ത്രം”പേജ് 41-42)

ഏറ്റവും വളർച്ച പ്രാപിച്ച ആൾക്കുരങ്ങിന് (ആന്ത്രപ്പോയിഡ്) പോലും ധാരണകൾ സാദ്ധ്യമല്ലെന്ന് ഈ ഉദാഹരണത്തിൽ നിന്ന് വ്യക്തമാകും;ഒരിടത്ത് കുറേ വാഴപ്പഴം വെച്ചിട്ടുണ്ട്.അതിനു ചുറ്റും മെഴുകുതിരികൾ കത്തിച്ചു വെച്ചിരിക്കുകയാണ്.ആ മെഴുകുതിരികൾ കെടുത്തിയിട്ട് വാഴപ്പഴം എങ്ങനെ എടുക്കാൻ പറ്റുമെന്ന് ആളുകൾ ചെയ്യുന്നത് കണ്ട് ഒരു ചിമ്പാൻസി പഠിച്ചു.പാത്രമെടുത്തു പൈപ്പു തുറന്ന് അതിൽ വെള്ളം നിറച്ചിട്ട് ആ വെള്ള മൊഴിച്ചാണ് അവൻ മെഴുകുതിരി കെടുത്തിയത്.
ഒരു ചങ്ങാടവും കഴുക്കോലുമുപയോഗിച്ച് ഒരു കുളത്തിന്റെ മറുകര എത്താനും അവൻ പഠിച്ചിരുന്നു.
ഒരു ദിവസം അവനെ കൊണ്ടു ചെന്നപ്പോൾ കരയോട് തൊട്ട് ഒരു ചങ്ങാടവും അതിലൊരു കഴുക്കോലും ഉണ്ടായിരുന്നു.കുളത്തിന്റെ നടുക്ക് മറ്റൊരു ചങ്ങാടത്തിൽ കുറേ വാഴപ്പഴവും വെച്ചിരുന്നു.പഴത്തിനു ചുറ്റും മെഴുകു തിരികൾ കത്തിച്ചു വെച്ചിരുന്നു. തൊട്ടടുത്ത് വെള്ളം എടുക്കാനുള്ള പാത്രവും.ആ ചിമ്പാൻസി ആദ്യത്തെ ചങ്ങാടത്തിൽ കയറി കുളത്തിന്റെ നടുക്കുള്ള മറ്റേ ചങ്ങാടത്തിൽ എത്തി. അതിൽ നിന്ന് വെള്ളം എടുക്കാനുള്ള പാത്രവും കൊണ്ട് അവൻ ഇക്കരയിലേക്ക് മടങ്ങി. തൊട്ടടുത്തുള്ള പൈപ്പിൽ ചെന്ന് പാത്രത്തിൽ വെള്ളവും എടുത്തുകൊണ്ട് വന്നു അവൻ ആ വെള്ളം ഒഴിച്ചു മെഴുകുതിരികൾ കെടുത്താനായി കുളത്തിന്റെ നടുക്കുള്ള ചങ്ങാടത്തിലേക്ക് പാഞ്ഞു.
പൈപ്പിൽ നിന്നു വരുന്ന വെള്ളവും കുളത്തിലെ വെള്ളവും ഒന്നാണെന്നു കാണാൻ, വെള്ളത്തേപ്പറ്റി പൊതുവിൽ ഒരു പ്രതിച്ഛായ മനസ്സിൽ പതിക്കാൻ ,അവനു കഴിവില്ലെന്ന് ഇതിൽ നിന്ന് തെളിയുന്നുണ്ടല്ലോ.എന്നാൽ ,പൈപ്പിൽനിന്നു വരുന്നതും കുളത്തിൽ കിടക്കുന്നതും മാനത്തുനിന്ന് മഴപെയ്തുണ്ടാകുന്നതും എല്ലാം വിവരിക്കുന്നതിനു ഒരൊറ്റ വാക്ക് ഉപയോഗിക്കുമ്പോൾ അഞ്ചുവയസ്സായ ഒരു കൊച്ചു കുട്ടിക്ക്പോലും വെള്ളത്തേപ്പറ്റിയുള്ള ഒരു ധാരണ ഉണ്ടാകുന്നുണ്ട്.

മനുഷ്യന്റെ ബോധവും മൃഗങ്ങളുടെ മാനസികതയും തമ്മിൽ വേർതിരിച്ചു നിർത്തുന്ന ഒരു പ്രധാന സംഗതി മനുഷ്യന്റെ ചിന്താ ശക്തിയാണ്.
സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുന്ന എന്തെല്ലാം കാര്യങ്ങൾ ചുറ്റുപാടുകളിലുണ്ടൊ,അതെല്ലാം മാത്രമേ ഒരു ജന്തു ശ്രദ്ധിക്കുന്നുള്ളു.വസ്തുക്കൾ തമ്മിലുള്ള പരസ്പരകരണം മനസ്സിലാക്കാൻ, അതായത്, ഈ പരസ്പരകരണങ്ങൾക്ക് നിദാനമായ നിയമങ്ങൾ മനസ്സിലാക്കാൻ, അതിനു കഴിവില്ല.
മനുഷ്യന്റെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്.ഉടനടി ആഹരിക്കാൻ പറ്റാത്ത (ഉദാഹരണത്തിനു ഒരു കല്ല്) ഒരു വസ്തു വേറൊരു വേറൊരു വസ്തുവിൽ പ്രയോഗിച്ച് മൂന്നാമതോരു വസ്തു,ഒരു ഉപകരണം - അതുകൊണ്ടും ഉടനടി ജീവിതാവശ്യങ്ങൾ ഒന്നും നടത്താൻ പറ്റുമായിരുന്നില്ല - ഉണ്ടാക്കാൻ അവന്റെ മുൻ ഗാമിക്ക് കഴിഞ്ഞിരുന്നു.ഏതെങ്കിലും തരത്തിലുള്ള കല്ലുകൊണ്ട് ഈ ഉപകരണം ഉണ്ടാക്കാനും പറ്റുകയില്ലല്ലോ.
അതിനു നല്ല ഈടുള്ള കല്ലുതന്നെ വേണം.വഴങ്ങുന്ന തരത്തിലുള്ളതായിരിക്കണം അത്,ഏത് കല്ലുകൊണ്ടാണോ ഈ ഉപകരണം നിർമ്മിക്കുന്നത് അതും പ്രത്യേക രീതിയിലുള്ള തായിരിക്കണം.ഉപകരണത്തിനു ഒരു നിശ്ചിത ആകൃതിയും ആവശ്യമാണ്.തോന്നിയതു പോലെ ഉണ്ടാക്കിയതും ഏതെങ്കിലും ആകൃതിയോടുകൂടിയതുമായ ഒരു ഉപകരണം ഒന്നിനും കൊള്ളില്ല.
അതുപോലെ ഒരു ജന്തുവിനെ കൊല്ലണമെങ്കിൽ ആ ഉപകരണം പ്രയോഗിക്കേണ്ട ഒരു രീതിയുമുണ്ട് ഈ വിധത്തിൽ ഈ പ്രവൃത്തികൾ ഓരോന്നും ഒന്നിനോന്നോട് ഒരു നിശ്ചിത രൂപത്തിൽ കൊളുത്തിയിട്ടുള്ള ഒരു ശൃംഖലപോലെയാണ്.നമ്മുടെ മുൻ ഗാമികൾക്ക് അവരുടെ കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിനു ഈ പരസ്പരാന്വയങ്ങളേയും ബന്ധങ്ങളേയും പറ്റി മനസ്സിലാകേണ്ടത് ആവശ്യമായിരുന്നു.
ഇതെല്ലാം മനസ്സിൽ ശരിയായി പ്രതിഫലിപ്പിക്കേണ്ടതും ആവശ്യമായിരുന്നു. കോടാനുകോടി വർഷങ്ങൾക്കിടയിൽ ഫലപ്രദവും അല്ലാത്തതുമായ പ്രവൃത്തികൾ കോടാനുകോടി പ്രാവശ്യം ആവർത്തിക്കപ്പെട്ടു കഴിഞ്ഞപ്പോൾ വസ്തുക്കൾ പ്രകൃതിയിലേതു വിധമാണോ അതേ വിധത്തിൽ അവയുടെ പ്രതിഫലനങ്ങളെ ബന്ധപ്പെടുത്തികാണുന്ന ഒരു ശീലം മനുഷ്യനിൽ ക്രമേണയായി രൂപം കൊള്ളാം തുടങ്ങി.
ഒറ്റപ്പെട്ട പ്രതിഭാസങ്ങളേക്കുറിച്ച് മാത്രമുള്ളതായിരുന്നില്ല ഈ ശീലം .എല്ലായിടത്തും എല്ലായ്പ്പോഴുമുണ്ടാകുന്ന സംഗതികളും ഇതിൽ പെട്ടിരുന്നു.ഉദാഹരണത്തിനു“ഒരു വസ്തു മറ്റൊന്നിനേക്കാൾ കടുപ്പം കൂടിയതാണെന്നും വെക്കുക.അങ്ങിനേ വരുമ്പോൾ ആദ്യത്തേത് മൂന്നാമത്തേതിനേക്കാൾ കടുപ്പം കൂടിയതാണെ”ന്നു സ്പഷ്ടം.അല്ലെങ്കിൽ, “ ഒരു വസ്തു വേറൊന്നിനുള്ളിലാണെന്നും, അത് മൂന്നാമതൊന്നിന്റെ അകത്താണെന്നും വെക്കുക അപ്പോൾ ആദ്യത്തേത് മൂന്നാമത്തേതിന്റേയും ഉള്ളിലാണ് ” അങ്ങിനെ ജ്ഞാതമായതിൽനിന്ന് അജ്ഞാതവും,നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞതിൽ നിന്ന് നിരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതും,ഉള്ളതിൽ നിന്ന് വരാനിരിക്കുന്നതും നിരൂപിച്ച് മനസ്സിലാക്കാൻ മനുഷ്യൻ പഠിച്ചു.
അദ്ധ്വാനത്തിൽ നിന്ന് ഉടലെടുത്ത ഈ കഴിവിൽ നിന്ന് നമ്മുടെ പൂർവ്വികർ ഇപ്രകാരം യുക്തിവാദം നടത്തി;ഒരു തരം കല്ല് മറ്റോരുതരം കല്ലിന്റെ പുറത്ത് പ്രയോഗിച്ചാൽ കിട്ടുന്ന സാധനം ഒരു നിശ്ചിതരീതിയിൽ ഉപയോഗിച്ചാൽ തനിക്ക് ഒരു നിശ്ചിത മൃഗത്തെ കൊല്ലാൻ കഴിയും.

ജന്തുക്കൾക്ക് അവരുടെ സാഹചര്യങ്ങളുമായി ഒത്തിണങ്ങി പ്രവർത്തിക്കാൻ കഴിയും. അതുവഴി അവ ഈ സാഹചര്യങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് തീർച്ചയാണ്.
ആസ്ത്രേലിയയുടെ വടക്കു കിഴക്കേതീരത്തുള്ള ഗ്രേറ്റ് ബരിയർ റീഫ് എന്ന പാറക്കെട്ടുകളുടെ 350 ചതു,കിലോമീറ്റർ വരുന്ന ഒരു ഭാഗം മുഴുവൻ 1966-നും 1969-നുമിടയിൽ ഉഡുപ്പുറ്റു (starfish) എന്നു പേരുള്ള ജീവികൾ നശിപ്പിച്ചു കളഞ്ഞത്
ഇതിനൊരു ഉദാഹരണം മാത്രമാണ്. എന്നാൽ ഇത്തരം മാറ്റങ്ങൾ മനപ്പൂർവ്വം ഉണ്ടാക്കിയിട്ടുള്ളതല്ല; പലപ്പോഴും ഈ മാറ്റം വരുത്തിയ ജീവികൾക്ക് തന്നെ അത് ഉപദ്രവമാകുകയും ചെയ്തിട്ടുണ്ട്.
നേരെമറിച്ച് മനുഷ്യന്റെ പ്രവർത്തനം ,അദ്ധ്വാനം.പ്രകൃതിയെ തന്റെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയുക്തമാക്കത്തക്ക വണ്ണം സംഗതികളെയാകെ മാറ്റിമറിച്ചുകൊണ്ട് പ്രകൃതിയെ തനിക്കനുകൂലമാക്കി പുനസംവിധാനം ചെയ്യുന്ന തരത്തിലുള്ളതാണ്.
അവബോധങ്ങളും സങ്കല്പങ്ങളും ഗണ്യമായി പുതുക്കി ,ധാരണകൾക്ക്,നിഗമനങ്ങൾക്ക്, ചുരുക്കത്തിൽ ആശയങ്ങൾക്ക്,രൂപം നല്കികൊണ്ടാണ്,ഇതല്ലാം മനസ്സിൽ പ്രതിഫലിക്കപ്പെട്ടത്.
എന്നുപറഞ്ഞാൽ ,മനുഷ്യന്റെ ബോധത്തെ ജന്തുക്കളുടെ മാനസികയിൽ നിന്ന് വേർതിരിച്ചു നിർത്തുന്ന സംഗതി,അതായത് ചിന്ത, അദ്ധ്വാനത്തിന്റേയുംഭാഷയുടേയും സഹായത്തോടെ ഉടലെടുത്തിട്ടുള്ളതാണ്. ജന്തുക്കളുടെ പ്രവർത്തനത്തിൽ നിന്ന് വിഭിന്നമായി, മനുഷ്യാദ്ധ്വാനത്തിൽ ഒരു പുതിയവസ്തുവിന്റെ ,ഒരു ഉപകരണത്തിന്റെ,സൃഷ്ടിക്ക് മുമ്പായി അവന്റെ മനസ്സിൽ അതിന്റെ ഒരു പ്രതിച്ചായ ഉണ്ടാകുന്നുണ്ട്.
ഇന്ദ്രിയാവബോധങ്ങളുടേയും സങ്കല്പങ്ങളുടേയും പരസ്പരബന്ധത്തെ മാത്രം അടിസ്ഥാനപ്പെടുത്തി അപ്രകാരമൊരു പ്രതിച്ഛായ രൂപീകരിക്കുന്നത് അസാദ്ധ്യവുമാണ്.എന്തെന്നാൽ അത്തരം പ്രതിച്ഛായകൾ മുമ്പ് കണ്ടിട്ടുള്ള വസ്തുക്കളെയല്ലാതെ മറ്റൊന്നിനേയും പ്രതിഫലിപ്പിക്കുന്നില്ല.ഒരു പുതിയ ഉപകരണമാകട്ടെ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വസ്തുവുമാണ്.

ജന്തുക്കൾ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ഉപയോഗപ്രദമായ സംസൂചന കൈമാറുന്നത് ജീനെറ്റിക്ക് കോഡിൽ അതുൾപ്പെടുത്തിക്കൊണ്ട്,അതായത് ആനുവംശീകതയിലൂടെ,ജീവശാസ്ത്രപരമായി മാത്രമാണ്. അതുകൊണ്ടാണ് മനുഷ്യനൊഴിച്ചുള്ള ജന്തുജാതികളുടെ പരിണാമത്തിൽ ഇത്രകാലതാമസമുണ്ടായത്.
മാനവസമുദായത്തിലാകട്ടെ,ഭാഷയുടേ സഹായത്തോടെയാണ് തലമുറ തലമുറകളായി സംസൂചന കൈമാറപ്പെടുന്നത്.ഉപകരണങ്ങളിലും ഭൗതികവും ആദ്ധ്യാത്മികവുമായ സംസ്കാരത്തിന്റെ മറ്റു വസ്തുക്കളുമായി ഇതിന് വസ്തു നിഷ്ഠത നല്കപ്പെടുകയും ചെയ്യുന്നു.ഇതെല്ലാം തന്നെ പുരോഗതിയെ വൻ തോതിൽ ത്വരിതമാക്കുന്നു.

( അടുത്ത പോസ്റ്റിൽ ഇതിന്റെ 5 - ആം ഭാഗമായ “ബോധത്തിന്റെ കർത്താവും കർമ്മവും” )

പരിഭാഷ :- എം എസ് രാജേന്ദ്രൻ.

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

3,ഉത്തേചനശീലതയിൽ നിന്ന് മാനസികപ്രവർത്തനത്തിലേക്ക്.


ഒരു ജീവ വസ്തുവിന്റെ സവിശേഷത മറ്റെല്ലാറ്റിലുമുപരിയായി അതിന്റെ ചയാപചയപ്രക്രിയയാണ്;അതായത് ചുറ്റുപാടുകളുമായി പദാർത്ഥത്തെ അനുസ്യൂതമായി പരസ്പരം കൈമാറൽ.“അതിജീവനശക്തി”യാണ് അതിന്റെ മറ്റൊരു സവിശേഷത.
എന്നുപറഞ്ഞാൽ,സ്വന്തം അതിജീവനത്തിനുള്ള സാദ്ധ്യത വർദ്ധിക്കുമാറ് ബാഹ്യസ്വാധീനങ്ങളോട് പ്രതികരണം നടത്താൻ ഒരു ജീവവസ്തുവിനുള്ള കഴിവാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവസാനമായി,എല്ലാ ജീവ വസ്തുക്കൾക്കും വളർച്ചയും പ്രത്യു ല്പാദനശേഷിയുമുണ്ട്.

എല്ലാ ഭൗതികവ്യവസ്ഥകളും സങ്കീർണ്ണരൂപങ്ങളോടുകൂടിയ ചലനത്തിൽ നിന്ന്
കണികകളുടെ ലളിതവും അവ്യവസ്ഥിതവുമായ താപചലനത്തിലേക്ക് വികസിച്ചുകൊണ്ട്
കൂടുതൽ അവ്യവസ്ഥയിലേക്ക് നീങ്ങുന്ന പ്രവണതയുടെ നിയമത്തേപറ്റി
ഇവിടെ ഇതിനുമുമ്പ് പരാമർശിച്ചിട്ടുണ്ടല്ലോ.
അതേസമയം തന്നെ വ്യവസ്ഥ നിലനില്ക്കുകയോ മെച്ചപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ്
ജീവല്പ്രക്രിയകൾ തെളിയിക്കുന്നത്.
വളർച്ചപ്രാപിച്ച ഒരു ജന്തുവിന്റെ പ്രതികരണം ഈയിടെ പിറന്ന ഒന്നിനേക്കാൾ കൂടുതൽ വ്യവസ്ഥാപിതമാണ്.
വളരെക്കാലം മുമ്പ് നാമാവശേഷമായിട്ടുള്ള ജീവികളെ അപേക്ഷിച്ച് പില്കാല ജന്തുജാതികൾ സാധാരണഗതിയിൽ കൂടുതൽ സംഘടിതമായിട്ടുള്ളതാണ്.
പ്രതിഫലനത്തെ സംബന്ധിച്ചിടത്തോളം ജീവവസ്തുക്കളുടെ അതിജീവനശേഷി വളരെ പ്രാധാന്യമുള്ള ഒന്നാണ്.
എല്ലാത്തരം ജീവികൾക്കും ആവശ്യമായ ഒരു പ്രധാന ഉപാധി ഇതാണ്.
ഇരുളടഞ്ഞ ഒരു നിലവറയുടെ ഭിത്തിയിലുള്ള സുഷിരത്തിലൂടെ ഒരു പ്രകാശരശ്മി ആ നിലവറയിൽ മുളച്ചു വരുന്ന ഒരു ചെടിയിൽ പതിയുമ്പോൾ അതിന്റെ തണ്ട് പ്രകാശരശ്മി കടന്നു വരുന്ന ഭാഗത്തേക്ക് വളരും:
കാരണം, ആ രശ്മി യാണ് അതിന്റെ വളർച്ചക്കു വേണ്ടുന്ന കാരബൺ നേടാൻ അതിനെ സഹായിക്കുന്നത്.
വേരുകൾക്ക് പ്രതിബന്ധത്തെ നേരിടേണ്ടി വരുമ്പോൾ, അതിനെ മറികടക്കാൻ അവ ചുരുണ്ടു കൂടുന്നു.
ബാഹ്യമായ സ്വാധീനങ്ങളോടുള്ള സസ്യങ്ങളുടെ പ്രതികരണം വളരെ സാവധാനത്തിലാണ്.
എന്നാൽ ഇത് എല്ലായ്പോഴും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല.
ഉദാഹരണത്തിന്ന്,ഒരു മത്തച്ചെടിയുടെ വള്ളി എവിടെയെങ്കിലും മുട്ടിയാൽ അഞ്ചുമിനിറ്റിനകം അതു ചുരുളാൻ തുടങ്ങും ;ഇരുപതുമിനിറ്റിനകം അതു പൂർണ്ണമായും ചുരുണ്ടിരിക്കും.
കീടഭോജികളായ ചെടികളുടെ പ്രതികരണം ഇതിലും വേഗത്തിലാണ്.
അമീബ,ഇൻഫ്യുസോറിയ തുടങ്ങിയ ഏറ്റവും താഴെക്കിടയിലുള്ള ഏകകോശജീവികൾ ചില ബാഹ്യ ഉദ്ദീപനങ്ങളോട് വളരെ വേഗത്തിലുള്ള പ്രതികരണം കാണിക്കുന്നുണ്ട്.

ഉത്തേജനശീലത - ജീവനുള്ളതും മരിച്ചതുമായ വസ്തുക്കളെ തമ്മിൽ വേർതിരിക്കുന്ന ഒരു ഗുണവിശേഷമാണിത്;
ഒരു വസ്തുവിനെ അതിന്റെ അതിജീവനത്തിന്ന് സഹായിക്കുന്ന തരത്തിൽ ചുറ്റുപാടുകളോട് പ്രതികരണം നടത്താനുള്ള
ഒരു വസ്തുവിന്റെ കഴിവാണിത് - ജീവ വസ്തുവിന്റെ ശരീര ഘടനയെ ആശ്രയിച്ചിരിക്കുന്നു . ഉത്തേജിക്കപ്പെടുമ്പോൾ 1)ജീവനോടെ നിലനില്കാനുള്ള സാദ്ധ്യത കൂട്ടുകയോ കുറക്കുകയോ ചെയ്യുന്ന ബാഹ്യപ്രതിഭാസങ്ങളുടെ സ്വഭാവ സവിശേഷതകൾ പ്രതിഫലിക്കുകയും
2)ആത്മരക്ഷക്ക് അത്യാവശ്യമായ പ്രതികരണം നടത്താൻ സഹായിക്കുന്ന വിധത്തിൽ
പ്രതിഫലനങ്ങളെ ആന്തരിക ഊർജ്ജ - രാസപ്രക്രിയകളാക്കി മാറ്റുകയും ചെയ്യാൻ പറ്റുന്ന തരത്തിലുള്ളതാണ് ഈ ശരീരഘടന. പ്രാകൃതികനിർധാരണപ്രക്രിയക്കിടയിലാണ് ജീവവസ്തുക്കളുടെ ഈ സ്വഭാവഗുണം ഉരുത്തിരിഞ്ഞത്.
ചുറ്റുപാടുകളോടുള്ള പ്രതികരണം അവയുടെ പരിരക്ഷണത്തിന്ന് ഉതകുന്ന രീതിയിൽ ശരീരം ഘടിപ്പിക്കപ്പെട്ട ജീവികൾ ജീവിക്കുകയും വംശാഭിവൃദ്ധി നടത്തുകയും ചെയ്തു.
അങ്ങിനെയുള്ള പ്രതികരണം സാദ്ധ്യമല്ലാത്തവയെല്ലാം ചത്തു മണ്ണടിയുകയും ചെയ്തു.
ഈ വിധത്തിൽ നോക്കുമ്പോൾ ഒരു ജീവവസ്തുവിന്റെ ശരീരഘടന ഒരുവിധത്തിൽ അത് ജീവിക്കുന്ന സാഹചര്യങ്ങളുടെ പ്രതിഫലനമാണ്.

വ്യത്യസ്ത ഉദ്ദീപനങ്ങളാൽ ജീവികളിൽ ഉണ്ടാക്കപ്പെടുന്ന രാസക്രിയകളാണ്
സസ്യങ്ങളിലും ഏറ്റവും താഴേക്കിടയിലുള്ള ജന്തുക്കളിലുമുള്ള ബാഹ്യമായ ഉദ്ദീപനങ്ങളെ പ്രതിചേഷ്ടകളാക്കി മാറ്റുന്ന ക്രിയാവിധി (ഉത്തേജനശീലത) ക്ക് അടിസ്ഥാനം.
ഉദാഹരണത്തിന്ന്,ഈച്ചക്കെണി (Dionaea muscipula
) എന്നചെടിയിൽ കുറേ ഉദ്ദീപനങ്ങൾ ഏല്പിച്ചാൽ
അതിലുണ്ടാകുന്ന രാസക്രിയകളും തദനുസൃതമായ അംഗചലനങ്ങളും എന്തെന്ന് നമുക്ക് പരിശോധിക്കാം.
ഈ ചെടിയുടെ ഏതെങ്കിലുമൊരു ഇലയിൽ ഒരു ഈച്ച വന്നിരുന്നാൽ ഉടൻ അതിൽ ഒരു രാസക്രിയ ആരംഭിക്കുന്നു.
തല്ഫ്അലമായി ഈ ഇല ചുരുണ്ടുകൂടുന്നു.
അപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന ഈച്ച കാണിക്കുന്ന വെപ്രാളങ്ങൾക്കനുസരിച്ച്
ചെടിയിൽ മറ്റൊരു രാസക്രിയ തുടങ്ങുന്നു.
തല്ഫലമായി ഇലയുടെ രണ്ടു അരികുകൾ കൂടിയോജിച്ച് ഈച്ചയെ അതിലിട്ട് ഞെരുക്കുന്നു.
ഈച്ചയുടെ പ്രാണവെപ്രാളങ്ങൾ വർദ്ധിക്കുമ്പോൾ
ഇലയുടെ മേല്ഭാഗത്തുള്ള കൊച്ചു കൊച്ചു മുള്ളുകളിൽ നിന്ന് ഒരു തരം ദഹനദ്രവം സ്രവിക്കാൻ തുടങ്ങുന്നു.
ആ ഈച്ച അപ്പോൾ അതിൽ അരഞ്ഞുപോവുകയും അതിന്റെ പോഷക വസ്തുക്കൾ ഇല വലിച്ചെടുക്കുകയും ചെയ്യുന്നു.
രണ്ടു സംഭവപരമ്പരകളാണ് ഇതിൽ അന്തർഭവിച്ചിട്ടുള്ളത്.
ഉദ്ദീപനങ്ങളുടെ ഒരു പരമ്പരയും തദനുസൃതമായ രാസക്രിയകളുടെ ഒരു പരമ്പരയും.
കോടാനുകോടി പ്രാവശ്യം ആവർത്തിക്കപ്പെട്ടു കഴിയുന്നതോടെ,പ്രസ്തുത ക്രിയകൾക്ക് കാരണഭൂതമായിട്ടുള്ള ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഈ രണ്ട് സംഭവ പരമ്പരകളും തമ്മിൽ ഒരു കെട്ടുപാട് ഉണ്ടാകുന്നു.
ഇല ചുരുണ്ടുകൂടുന്നതുന്ന് കാരണമായ രാസക്രിയതന്നെ, ഇലയുടെ രണ്ടു അരികുകളിലും തമ്മിൽ കൂട്ടി മുട്ടി ഈച്ചയെ കുടുക്കുന്ന രാസക്രിയയെ പ്രേരിപ്പിക്കുന്നു;
ഇത് ദഹനദ്രവത്തെ സ്രവിപ്പിക്കുന്ന രാസക്രിയക്കും തുടക്കമിടുന്നു.
എൻസൈമുകളാൽ(പ്രോട്ടീനുകളാൽ) ഈ ക്രിയകൾ കൂടുതൽ ത്വരിതമാകുന്നതിനാൽ ഉദ്ദീപനങ്ങളേക്കാൾ എത്രയോ കൂടുതൽ വേഗത്തിൽ ഇവ ഒന്നിനു പുറകെ ഒന്നായി സംഭവിക്കുന്നു.
തല്ഫലമായി,ആദ്യത്തെ ഉദ്ദീപനത്തെ തുടർന്നുതന്നെ (ഈച്ച ഇലയിൽ വന്നിരിക്കുന്നത്)സസ്യത്തിന്റെ മൂന്ന് പ്രതിചേഷ്ടകളും(ഇല ചുരുണ്ടു കൂടുകയും,അരിക്കുകൾ തമ്മിൽ ചേരുകയും ദഹനദ്രവം സ്രവിക്കുകയും) ഒന്നായി നടക്കുന്നു,
ആദ്യത്തെ ഉദ്ദീപനം പുറകെ വരാനിരിക്കുന്ന രണ്ടെണ്ണത്തിന്റെ ഒരു സിഗ്നൽ പോലെയാണ്.
അത് മനസ്സിലാക്കുന്ന ചെടി മുൻ കൂട്ടിതന്നെ രണ്ട് പ്രതിചേഷ്ടകളും നടത്തുന്നു..
ഒരു അമീബയുടെ അടുക്കൽ നിന്ന് അതിന്റെ ഇര രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ
അതിന്റെ പെരുമാറ്റവും ഏതണ്ടിതുപോലെ തന്നെയാണ്.

ഉല്പ്രേരകങ്ങ (catalysts) ളായി വർത്തിക്കുന്ന പല പ്രോട്ടീനുകളും ജീവ വസ്തുക്കളിലെ രാസക്രിയകളെ കോടാനുകോടിമടങ്ങ് ത്വരിതപ്പെടുത്തുന്നതിനാൽ,
ജീവവസ്തുക്കളിൽ രാസക്രിയാപരമ്പരകൾ ഉണ്ടാകുന്നതിന്റെ വേഗതയും ചുറ്റുപാടുകളിൽ മാറ്റങ്ങൾ - ഈ ക്രിയകളിൽ പ്രതിഫലിക്കുന്ന മാറ്റങ്ങൾ - ഉണ്ടാക്കുന്നതിന്റെ വേഗതയും തമ്മിലുള്ള ഭീമമായ വ്യത്യാസം സസ്യങ്ങളുടേയും ജന്തുക്കളുടേയും ജീവിതത്തിൽ വ്ളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്ന് സ്പഷ്ടമാണ്.
ഉയർന്ന ജൈവഘടനയുള്ള ജന്തുക്കളിൽ ബാഹ്യപ്രതിഭാസങ്ങളെ കൂടുതൽ കൂടുതൽ മുൻ കൂട്ടികാണാൻ സഹായിക്കുന്ന ഒരു വിശേഷാൽ ടിഷ്യു വളർച്ചപ്രാപിക്കുന്നു.
ഇതിനേയാണ് നാഡീവ്യൂഹം (nervous system) എന്നു പറയുന്നത്.
നാഡീവ്യൂഹത്തിലൂടെ മുൻ കൂട്ടി കണ്ടുകൊണ്ടുള്ള പ്രതിഫലനത്തെ പ്രതിവർത്തം (reflex) എന്നും പറയുന്നു.
ഇതേപ്പറ്റി കൂടുതലായി പിന്നാലെ പ്രതിപാദിക്കുന്നതാണ്.
ഇവിടെ ഒരു സംഗതിമാത്രമേ രേഖപ്പെടുത്താനുദ്ദേശമുള്ളു.
മനുഷ്യനു മാത്രമല്ല ,(മുമ്പ് പ്രസ്താവിച്ചത് പോലെ)ഏറ്റവും താണ നിലവാരത്തിലുള്ള ജന്തുക്കൾക്കും സസ്യങ്ങൾക്കും കൂടി ,
ഉള്ള വസ്തുക്കളുമായി ബന്ധപ്പെട്ട വരാനിരിക്കുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയുമെന്നതിന്ന്
ആധുനികശാസ്ത്രം വേണ്ടത്ര തെളിവുകൾ നല്കിയുട്ടുണ്ടെന്നതാണ് ഈ സംഗതി.

ഇപ്രകാരം ആവിർഭവിക്കുകയും പ്രേക്ഷണം ചെയ്യപ്പെടുകയും സംഭരിക്കപ്പെടുകയും സംസ്കരിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യുന്ന പ്രതിഫലനങ്ങളെയാണ് സംസൂചന എന്നു പറയുന്നത്.
പ്രതിബിംബിതമായ വസ്തുവിലുള്ള ക്രമ (order) ത്തിന്റെ അളവിനെ പകർത്തുന്ന പ്രതിഫലകവസ്തുവിലുള്ള ക്രമത്തിന്റെ അളവാണ് സംസൂചന ഇതില്‍ രണ്ടാമത് പറഞ്ഞത് സം സൂചനാ വാഹകനും ആദ്യത്തേത് സംസൂചനയുടെ ഉറവിടവും ആണ്.
ഈ സംസൂചനയാണ് നിയന്ത്രണപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്നതും.
ഓരോ ജീവവസ്തുവും ഒരു സ്വയം നിയന്ത്രകവ്യവസ്ഥ ആയതിനാൽ ഇവിടെ പ്രതിഫലനം എന്നു പറയുന്നത്
സംസൂചനയെ പ്രതിനിധീകരിക്കുന്നു.
സ്വയം നിയന്ത്രണ മില്ലാത്ത അജൈവ വ്യവസ്തകളെപ്പറ്റി ഇങ്ങണെ പറയാനാവില്ല.
ഒരു ജീവവസ്തുവിന്റെ നിയന്ത്രിതമായ ഭാഗത്തുനിന്ന് - ചുറ്റുപാടുകളുമായി ഏറ്റവുമടുത്ത സമ്പർക്കമുള്ളതും ചുറ്റുപാടുകളിൽ നിന്ന് ഉദ്ദീപനങ്ങൾ ലഭിക്കുന്നതും
ഈ ഭാഗത്തിനാണ്-നിയന്ത്രിതഭാഗത്തേക്ക്-സംസൂചന സംഭരിക്കപ്പെടുന്നതും അതിജീവിക്കണമെങ്കിൽ ബാഹ്യമായ ഉദ്ദീപനത്തോട് ഏതുതരത്തിലുള്ള പ്രതിചേഷ്ട കാണിക്കണമെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള മാറ്റമായി ഈ സംസൂചന രൂപാന്തരപ്പെടുന്നതും ഇവിടേയാണ്-സംസൂചന പ്രേക്ഷണം ചെയ്യപ്പെടുന്നു.
അപ്പോൾ ഈ പുതിയ സംസൂചന നിയന്ത്രിതഭാഗത്തു നിന്ന് നിയന്ത്രിതഭാഗത്തേക്ക് പ്രേക്ഷണം ചെയ്യപ്പെടുന്നു.
ചുറ്റുപാടുകളുമായി നേരിട്ട് സമ്പർക്കം ഈ ഭാഗത്തിനായതിനാൽ അത് ഉദ്ദീപനത്തിനു നേരെ പ്രതികരണം നടത്തുന്നു.
സംസൂചന ഒരു ജീവവസ്തുവിനുള്ളിൽ ചംക്രമണം നടത്തുന്നു വെന്ന് മാത്രമല്ല,
തലമുറയിൽ നിന്ന് തലമുറയിലേക്ക് അത് കൈമാറ്റംചെയ്യപ്പെടുകയും
ഈ വിധത്തിൽ ഗുണവിശേഷങ്ങളുടെ പരമ്പരാഗതമായ കൈമാറ്റത്തിന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.

വംശപാരമ്പര്യം (ആനുവംശീകത) തന്മാത്രകളിലൂടെ - അവചേർന്നുള്ളതാണല്ലോ ജീവകോശങ്ങൾ - പ്രാവർത്തികമാകുന്നു എന്നതാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാസ്ത്രീയ കണ്ടുപിടുത്തം.

പ്രാകൃതികനിർദ്ധാരണ കൂടാതെ,അങ്ങിനെ ആനുവംശീകത കൂടാതെ - ഇതാകട്ടെ സംസൂചനാപ്രേക്ഷണത്തെ (പ്രതിഫലനത്തെ) ആശ്രയിച്ചാണിരിക്കുന്നത് - സസ്യങ്ങളുടേയും ജന്തുക്കളുടേയും ആവിർഭാവമോ വികാസമോ സാദ്ധ്യമല്ലെന്നിരിക്കെ ,സ്പീഷിസിന്റെ വികാസം ജീവസാസ്ത്രപരമായ പ്രതിഫലനപ്രക്രിയയെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.

സസ്യങ്ങളിലും വൈറസുകളിലും ഏറ്റവും താഴത്തെ തട്ടിലുള്ള ഏകകോശജീവികളിലും പ്രതിഫലനത്തിന്റെ കൂടെ സംവേദനം ഉണ്ടാകുമെന്ന് - അപ്പോൾപ്പിന്നെ വികാരത്തിന്റെ കാര്യം പറയുകയേ വേണ്ടല്ലൊ - സങ്കല്പ്പിക്കാൻ യാതൊരു ന്യായവും കാണുന്നില്ല.
അവയിൽ കാണുന്നത് ഉത്തേജനശീലതമാത്രമാണ്.
ഏറ്റവും പ്രാകൃതമായ തരത്തിലുള്ള മാനസികപ്രവർത്തനം പോലും അവയിലില്ല.
കൂടുതൽ വളർച്ച പ്രാപിച്ച,നട്ടെല്ലില്ലാത്ത ബഹുകോശജീവികളിൽ ഇതിന്റെ ഏറ്റവും പ്രാഥമികമായ രൂപങ്ങൾ കാണാം .ഇവയിൽ മിക്കതിനും (പ്രാണികൾ,കവചമത്സ്യങ്ങൾ,മണ്ണിരകൾ) കേന്ദ്രീകൃതമായ ഒരു നാഡീവ്യൂഹമുണ്ട്.
ഉദ്ദീപനങ്ങളോടുള്ളാ അവയുടെ പ്രതിചേഷ്ടകളെ നിയന്ത്രിക്കുന്നതും അവയുടെ അംഗചലനങ്ങളെ കോർത്തിണക്കുന്നതും ഈ നാഡീവ്യൂഹമാണ്.
ഇത്തരം ജീവികളിൽ ചിലപ്പോൾ ഒരുസോപാധിക പ്രതിവർത്തം ഉണ്ടാക്കാൻ കഴിഞ്ഞേക്കാമെങ്കിലും
മൊത്തത്തിൽ അവയുടെ പ്രവർത്തനം സ്വയമേവയുള്ളതാണ്.
സോപാധികമല്ലാത്ത പ്രതിവർത്തങ്ങളെ,അതായത് നിശ്ചിത ഉദ്ദീപനങ്ങളോടുള്ള പാരമ്പര്യസിദ്ധമായ പ്രതിചേഷ്ടകളെ,ആശ്രയിച്ചുള്ളതാണ് അവയുടെ പ്രവൃത്തികൾ.
ഉദാഹരണത്തിന് പെൺജാതിയിൽ പെട്ട ഒരു എട്ടുകാലി കൊക്കൂൺ സഞ്ചിയിൽ മുട്ടയിട്ടശേഷം,15-20 ദിവസങ്ങളോളം പോകുന്നേടെത്തല്ലാം അതു ചുമന്നുകൊണ്ട് നടക്കുക പതിവാണ്.
ഏതെങ്കിലും കാരണവശാൽ സഞ്ചിക്കുള്ളിലെ മുട്ടകൾ നിർജ്ജീവങ്ങളായിട്ടുണ്ടെങ്കിൽ പോലും അത് ഈ സഞ്ചി കാത്തുസൂക്ഷിച്ച് കൊണ്ടു നടക്കുന്നു.
ഇനി മുട്ടയിടുന്നില്ലെങ്കിൽ പോലും അത് മുട്ടയിടാൻ എത്രനേരം കിടക്കേണമോ അത്രയും നേരം മുട്ടയിടുന്ന രീതിയിൽ കിടക്കുകയും ഒഴിഞ്ഞ കൊക്കൂൺ സഞ്ചിയുടെ നാലറ്റങ്ങളും ഭദ്രമായി ചേർത്തുറപ്പിക്കുകയും,അത്രയും ദിവസം അത് ചുമന്നു കൊണ്ട് നടക്കുകയും ചെയ്യും.
തേനീച്ചകൾക്കും കടന്നലുകൾക്കുമിടയിലും ഇത്തരം പെരുമാറ്റം കണ്ടുവരാറുണ്ട്.

ഉത്തേജനശീലതയിൽ നിന്ന് സാരാംശത്തിൽ ഇതിന് എന്ത് വ്യത്യാസമാണുള്ളത്?

ജീവന്റെ ആവിർഭാവത്തോടെ എല്ലാ പ്രതിഭാസങ്ങളും ജീവന്റെ പരിരക്ഷണത്തിൽ അവയ്കൂള്ള സ്വാധീനം - അത് നല്ലതോ ചീത്തയോ ആകാം - അനുസരിച്ച് തരം തിരിക്കപ്പെടുമെന്ന് നാം ഇതിനകം കണ്ടുകഴിഞ്ഞു വല്ലോ.
മാനസികപ്രവർത്തനം ഇല്ലാത്ത ജീവ വസ്തുക്കളിൽ പ്രതിഫലനം എന്നു പറയുന്നത് പ്രതിഭാസങ്ങളെ ജീവിതത്തിന് അനുകൂലവും പ്രതികൂലവും എന്ന് രണ്ടായി വേർതിരിക്കുകയും അതിന്നാവശ്യമായ പ്രതിചേഷ്ടകൾ ക്രമീകരിക്കുകയും ചെയ്യലാണ്.
കോടാനുകോടി സംവത്സരങ്ങളായുള്ള പ്രാകൃതിക നിർദ്ധാരണത്തിന്റെ ഫലമായിട്ടാണ് ബോധപൂർവ്വകമായ അനുഭവം ഉണ്ടായിട്ടുള്ളത്.
ഇത് ഭാഹ്യലോകത്ത് നടക്കുന്നതിന്റെ സവിശേഷതകളുടെ പ്രതിഫലനങ്ങളാണ്;അതായത് സംവേദനങ്ങൾ ഒരു വശത്തും അഭിലഷണീയമായതിനെ കൊള്ളാനും അനഭിലഷണീയമായതിനെ തള്ളാനുമുള്ള അഭിപ്രേണകൾ മറുവശത്തുമായി നില്കുന്ന സ്ഥിതിവിശേഷമാണ്.

സംവേദനങ്ങളും അഭിപ്രേരണകളും രണ്ടും മാനസികപ്രവർത്തനം എന്ന തരത്തിൽ പെട്ട ആത്മനിഷ്ടാപരമായ അനുഭവങ്ങളാണ്.
ഒരു സംവേദനം,വികാരം ഒരു നിശ്ചിതവ്യക്തിക്ക് (കർത്താവിന്) മാത്രം അനുഭവപ്പെടുന്നതാണ്.
അതിലാണ് അനുഭവത്തിൽ (മാനസികപ്രവർത്തനത്തിന്റെ) ആത്മനിഷ്ട സ്വഭാവം കുടികൊള്ളുന്നത്.
“എല്ലാവർക്കും പരിചയമുള്ള സാധാരണ മാനുഷിക സംവേദനങ്ങൾ മാത്രമേ നിലവിലുള്ളു”
എന്നു പറഞ്ഞുകൊണ്ട് “കാല്പനികസംവേദനങ്ങൾ,ആർടേയുമല്ലാത്ത സംവേദനങ്ങൾ”എന്ന ധാരണയെ ആക്ഷേപിക്കുമ്പോൾ ലെനിൻ ഇക്കാര്യം രേഖപ്പെടുത്തുകയുണ്ടായി(ലെനിൻ,സമാഹൃത കൃതികൾ,വാല്യം 14,പേജ്227).
ഓരോ സംവേദനവും ആരുടേയെങ്കിലും സംവേദനം ആയിരിക്കണമെന്ന വസ്തുതയാണ് ഇവിടെ ഊനുന്നത്.
ഇത് ജന്തുക്കൾക്കും ബാധകമാണ്.
അവയെ സംബന്ധിച്ചിടത്തോളവും സംവേദനം എന്നു പറയുന്നത് ഒരു പ്രത്യേക ജീവിക്കുണ്ടായർതാണ്,ആജീവിക്ക് പുറത്ത് ആ സംവേദനം ഇല്ല.
സംവേദനങ്ങൾ ബാഹ്യപ്രതിഭാസങ്ങളുടെ പ്രതിഫലനങ്ങളാണെന്ന് നാം കണ്ടുകഴിഞ്ഞുവല്ലോ.
ആ സ്ഥിതിക്ക് ഒരേ ജാതി (സ്പീഷീസ്) യിൽ പെട്ട ജീവവസ്തുക്കൾ ഒരേ ബാഹ്യപ്രതിഭാസത്തിന്റെ സ്വധീനത്തിന്ന് വിധേയമാക്കപ്പെടുമ്പോൾ അവയ്ക് സദൃശ്യങ്ങളായ സംവേദനങ്ങൾ ഉണ്ടാകുമെന്ന് പറയേണ്ടിയിരിക്കുന്നു.
ഒരു ചിത്രകാരൻ ഏതെങ്കിലും വസ്തു തന്റെ ഭാവനയനുസരിച്ച് ചിത്രീകരിക്കുമ്പോൾ സാധാരണഗതിയിൽ മറ്റാളുകൾ അതിൽ തങ്ങളുടേതന്നെ അവബോധങ്ങൾ ദർശിക്കാറുണ്ടല്ലൊ.
സംവേദനങ്ങളുടേയും ധാരണകളുടേയും ഉള്ളടക്കം ഇതിൽ നിന്ന് വെളിപ്പെടുന്നുണ്ടല്ലൊ.
ഈ ഉള്ളടക്കം പ്രതിഫലനം നടത്തുന്ന കർത്താവിനെ(മനുഷ്യനെ)യല്ല,പ്രത്യുത പ്രതിഫലിക്കപ്പെടുന്ന ബാഹ്യവസ്തുക്കളേയാണ് ആശ്രയിച്ചിരിക്കുന്നത്.
പക്ഷെ,നിർദ്ദിഷ്ട പ്രതിഭാസങ്ങൾ നിരൂപിക്കുന്നതിന്ന് ഒരേപോലത്തെ ബോദേന്ദ്രിയങ്ങൾ ഉള്ള ജീവികൾക്ക് മാത്രമേ ഒരേപോലുള്ള സംവേദനങ്ങളും ഉണ്ടാകൂ.

മാനസികപ്രവർത്തനത്തിൽ ബാഹ്യപ്രതിഭാസങ്ങളുടെ ഗുണവിശേഷങ്ങളുടെ പ്രതിഫലനം മാത്രമല്ല,
കർത്താവിനു അവയോടുള്ള സമീപനം കൂടി,അടങ്ങിയിട്ടുണ്ടെന്നതും ഇത് ആത്മനിഷ്ടമാണെന്ന് പറയുന്നതിന്ന് ഒരു കാരണമാണ്.
വളര്‍ച്ചപ്രാപിക്കാത്ത താഴേക്കിടയിലുള്ള ജന്തുക്കളിൽ ഇത് സുഖം അഥവാ വേദനയായി ,ആകർഷണം അഥവാ വികർഷണമായി ,ചുരുങ്ങിയിരിക്കുന്നു; വളർച്ച പ്രാപിച്ച ജന്തുക്കളിലാവട്ടെ വിപുലമായ തോതിലുള്ള ആവശ്യങ്ങളും വികാരങ്ങളും അതിൽ ഉൾകൊള്ളുന്നുണ്ട്.

എന്നാൽ,ഒരു തേനീച്ചയുടെ ഏറ്റവും ലളിതമായിട്ടുള്ള അഭിപ്രേരണകളായാലും ശരി,
ഒരു മനുഷ്യന്റെ ഏറ്റവും സങ്കീർണ്ണമായിട്ടുള്ള ആവശ്യങ്ങളും വികാരങ്ങളുമായാലും ശരി,
രണ്ടും തികച്ചും ആത്മനിഷ്ടമായിട്ടുള്ളതല്ലെന്ന് ഓർക്കണം .
അഭിപ്രേരണ ഏതു സംഗതിയെ ലക്ഷ്യമാകിയിട്ടുള്ളതാണോ,അഥവാ ഏത് സംഗതിക്കെതിരായുള്ളതാണോ
ആ സംഗതിക്ക് കല്പിക്കപ്പെടുന്ന വസ്തുനിഷ്ടമായ പ്രാധാന്യത്തിന്റെ പ്രതിഫലനങ്ങളാണ്
നിർദ്ദിഷ്ട ജീവികളെ സംബന്ധിച്ചിടത്തോളം ഈ അഭിപ്രേരണകൾ.സംവേദനങ്ങളെ പ്പോലെതന്നെ,
ഈ മാനസികപ്രതിഭാസങ്ങൾക്കും കർത്താവിൽ നിന്ന് സ്വതന്ത്രമായി കൂറച്ചൊരു വസ്തു നിഷ്ടമായ ഉള്ളടക്കമുണ്ട്.
ഇക്കാരണത്താൽ ,വ്യത്യസ്ത സാഹചര്യങ്ങളിൽ മറ്റുള്ളവർക്ക് എന്തു തോന്നാം എന്നതിനേപ്പറ്റി നമുക്ക് ഒരു ഏകദേശധാരണ ഉണ്ടാക്കാൻ സാധിക്കും.

ജീവിയും ചുറ്റുപാടും തമ്മിലുള്ള കെട്ടുപാടിൽ ,അന്വയത്തിൽ, സംവേദനങ്ങളും അഭിപ്രേരണകളും കൊണ്ട് യാതേരുമാറ്റവും ഉണ്ടാകുന്നില്ലെങ്കിൽ,ഉപയോഗശൂന്യമെന്ന നിലയിൽ അവ പ്രാകൃതിക നിർദ്ധാരണത്തിന്നിടയിൽ പുറന്തള്ളപ്പെടുമായിരുന്നു.
ജീവവസ്തുക്കളെ സംബന്ധിച്ചിടത്തോളം സംവേദനത്തിന്ന് ഇരട്ട പ്രാധാന്യമാണുള്ളതെന്ന് റഷ്യൻ ശരീരശാസ്ത്രജ്ഞനായ ഐ.എം സേച്ചണോവ് (1829-1905) കണ്ടെത്തുകയുണ്ടായി.
ഒരു പ്രവർത്തിയുടെ സാഹചര്യങ്ങൾ വേർതിരിച്ചറിയാനും ഈ സാഹചര്യങ്ങൾക്ക് അനുഗുണമായി (കാര്യസാധകമായോ ക്രമീകരിക്കേണ്ടരീതിയിലോ) പ്രവൃത്തികളെ നയിക്കാനും അത് ഉപകരിക്കുന്നു.
ജീവവസ്തുക്കളുടെ പെരുമാറ്റത്തേയും ക്രമീകരണത്തേയും സംബന്ധിച്ചിടത്തോളം സംവേദനത്തിനും അഭിപ്രേരണയ്കുമുള്ള വമ്പിച്ച പ്രാധാന്യം എത്രയെന്ന് സേച്ചനൊവിന്റെ ശിഷ്യനായ ഐ പി പാവ്ലോവും (1849-1936) ഊന്നിപ്പറയുകയുണ്ടായി.

ഒരു ചുറ്റുപാടിൽ ജീവിക്കുന്ന ജന്തുക്കളുടെ ജീവൽ പ്രധാനമായ പ്രവർത്തനങ്ങൾ മൂലം ആ ചുറ്റുപാടിലുണ്ടാകുന്ന മാറ്റങ്ങൾ ആ ജന്തുക്കളുടെ പ്രത്യേകതകളെ മാത്രമല്ല,ചുറ്റുപാടുകളുടെ പ്രത്യേകതകളേയും ആശ്രയിച്ചിരിക്കുന്നു.
ചുറ്റുപാടുകളുടെ സ്വാധീനത്താൽ ഈ ജന്തുക്കളിലുണ്ടാകുന്ന മാറ്റത്തിൽ അവയുടെ ആന്തരികഘടനയുടെ മുദ്രയും തെളിഞ്ഞുകാണാൻ കഴിയും
പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടോസാന്റൊ എന്ന കൊച്ചു അറ്റ്ലാന്റിക്ക് ദ്വീപിലേക്ക് കൊണ്ടുവന്ന ഒരിനം മുയലുകൾ
അവയെ കൊന്നു തിന്നുന്ന ഹിസ്രജന്തുക്കളില്ലാത്ത സാഹചര്യത്തിൽ വളരെയേറെ മാറ്റത്തിന് വിധേയമാവുകയുണ്ടായി.
വളരെയേറെ എന്നു പറഞ്ഞാൽ ,പഴയതിന്റെ പകുതിമാത്രം വലിപ്പവും വ്യത്യസ്തമായ നിറവും ശീലവുമുള്ള
പുതിയൊരുജാതി മുയൽ തന്നെ അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നു.
എന്നാൽ,ഈ മുയലിന്റെ സ്ഥാനത്ത് കുറുനരി, ചെന്നായി തുടങ്ങിയവയിൽ ഏതിനേയെങ്കിലുമാണ് അവിടേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ അവയിലുണ്ടാകുന്ന മാറ്റം തികച്ചും വിഭിന്നമാകുമായിരുന്നു.

ഒരു ജന്തുവിന്റെ ആന്തരികഘടനയിലൂടെ മാത്രമാണ് ചുറ്റുപാടുകൾ അതിന്റെ മേൽ സ്വധീനം ചെലുത്തുന്നത്.
മാനസികപ്രവർത്തനത്തിന്ന് കഴിവില്ലാത്ത ജന്തുക്കളും അവയുടെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പരബന്ധത്തിൽ,ചുറ്റുപാടുകളെ അപെക്ഷിച്ച് അവയുടെ ആന്തരികഘടനയ്ക്ക് താരതമ്യേന വളരെ ചെറിയൊരു പങ്കേയുള്ളു.
ഇതിൽ ഒരു പുതിയ ഘടകം,അതായത് മാനസികപ്രവർത്തനം,ചേരുന്നതോടെ (ആദ്യം സംവേദനങ്ങളും ഏറ്റവും ലളിതമായ അഭിപ്രേരണകളും,പിന്നീട് കൂടുതൽ വളർച്ച പ്രാപിച്ച ജന്തുക്കളിൽ അവബോധങ്ങളും സങ്കല്പങ്ങളും വികാരങ്ങളും) ഒരു ജന്തുവും അതിന്റെ ചുറ്റുപാടുകളും തമ്മിലുള്ള പരസ്പരബന്ധത്തിൽ സാരമായ വ്യത്യാസം വരുന്നു.
ജന്തുക്കളുടെ മാനസികത (mentality) കൂടുതൽ സങ്കീർണ്ണമാകുന്നതോടെ കൂടുതൽ സങ്കീർണ്ണമായ രീതിയിൽ അവ തങ്ങളുടെ ചുറ്റുപാടുകളെ സ്വാധീനിക്കാൻ തുടങ്ങുന്നു.
ജന്തുക്കളിൽ അഭിവിന്യാസപ്രതിവർത്തം -(orientation reflex) ഉണ്ടെന്ന് ആദ്യമായി സ്ഥാപിച്ചത് പാവ്‘ലോവ്വ് ആണ്.
ഇതനുസരിച്ച്,ഒരു ആപല്ഘട്ടത്തിലൊരു ജന്തുവിന്റെ പ്രവൃത്തികൾ ആ പ്രത്യേകസാഹചര്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും;
മറ്റെല്ലാ തരത്തിലുമുള്ള പെരുമാറ്റവും താല്കാലികമായി നിലക്കും. ആവശ്യമായ ഫലപ്രാപ്തി നല്കുന്ന പ്രവൃത്തി കണ്ടെത്തുന്നതോടെ ,ഈ പെരുമാറ്റ രൂപം സ്ഥായിയാവുകയും,സോപാതികപ്രതിവർത്തം (conditioned reflex) രൂപം കൊള്ളുകയും ചെയ്യും.

കൂടുതൽ കൂടുതൽ വളര്‍ച്ചപ്രാപിച്ച ജന്തു ജീവികൾ രംഗത്ത് വരുന്നതോടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു ഘടകമെന്ന നിലയിൽ മാനസിക പ്രവർത്തനത്തിനുള്ള പ്രാധാന്യവും,അതേപോലെതന്നെ പാരമ്പര്യസിദ്ധമല്ലാത്ത പെരുമാറ്റരൂപങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ പ്രാധാന്യവും വർദ്ധിക്കുന്നു.
പ്രമസ്തിഷ്ക (cerebral) ഗോളാർദ്ധങ്ങൾ ച്ഛേദിച്ചു മാറ്റിയശേഷവും ഒരു തവള പഴയ രീതിയിൽ തന്നെ പെരുമാറിക്കൊണ്ടിരിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ അതുപോലോരു ശസ്ത്രക്രിയക്ക്ശേഷം ഒരു പ്രാവിന് പറക്കാനും ബാലൻസ് തെറ്റാതെ സൂക്ഷിക്കാനും കഴിയുന്നുണ്ടെങ്കിലും, ഉദ്ദീപനങ്ങളോട് ശരിയായ പ്രതികരണം നടത്താൻ അതിനു കഴിയുന്നില്ല; അതിന് തീറ്റ തിന്നാൻ പോലും കഴിയുന്നില്ല.
ഒരു പട്ടിയുടെ കാര്യത്തിലാണെങ്കിൽ,അത്തരമൊരു ശസ്ത്രക്രിയകൊണ്ട് അത് തീർത്തും നിരാലംബനാകുന്നു,
ജന്തുജീവികളുടെ ആന്തരികഘടന കൂടുതൽ സങ്കീർണ്ണമാകുന്നതിനനുസരിച്ച് മസ്തിഷ്കം കൂടുതൽ കൂടുതൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാൻ തുടങ്ങുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്.

(അടുത്തത് ഇതിന്റെ നാലാം ഭാഗമായ“അദ്ധ്വാനവും ഭാഷയും ചിന്തയും”.
വിവർത്തനം:-എം എസ് രാജേന്ദ്രൻ.

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ്.


പദാർത്ഥവും മനസ്സും തമ്മിലുള്ള പ്രതിപക്ഷത ആപേക്ഷികമാക്കത്തക്കവണ്ണം അവയ്ക്ക് പൊതുവായുള്ള സംഗതി എന്താണ്?

“എല്ലാ വിധ പദാർത്ഥത്തിനും സാരാംശത്തിൽ സംവേദനം പോലെതന്നെയുള്ള ഒരു ഗുണമുണ്ട്,പ്രതിഫലനഗുണം...” (ലെനിൻ സമാഹൃത കൃതികൾ,വാല്യം14,പേജ് 32) എന്നകാര്യം നാം ഉറപ്പിച്ചു പറയണമെന്ന് ഈ ചോദ്യത്തിന് മറുപടി പറയവേ ലെനിൻ നിർദ്ദേശിക്കുകയുണ്ടായി. പ്രകൃതിക്കാകെ സ്വതസിദ്ധമായുള്ള ഭൗതികപ്രതിഫലനം ചിലഘട്ടങ്ങളിലൂടെ കടന്നുപോയതിന്ന് ശേഷം ഒരു ഘട്ടത്തിലെത്തുമ്പോൾ അത് തികച്ചും നൂതനമായ ഒന്നായി തീരുന്നു,
അത് മനസ്സായി മാറുന്നു; തല്ഫലമായി അത് പദാർത്ഥത്തിൽ നിന്ന് വിഭിന്നമാകുന്നുവെന്നു മാത്രമല്ല ,വളരെ പ്രത്യേക സ്വഭാവത്തോടുകൂടിയതാണെങ്കിലും പ്രതിഫലനത്തിലൂടെ പദാർത്ഥവുമായി ബന്ധപ്പെട്ടുമിരിക്കുന്നു.ഇതാണ് മേൽ പറഞ്ഞതിന്റെ സാരാംശം.
1908-ൽ ലെനിൻ മുന്നോട്ടുവെച്ച ഉജ്ജ്വലമായ ഈ ആശയം പിന്നീട് ,പ്രത്യേകിച്ചും ഈ നൂറ്റാണ്ടിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും പാദങ്ങളിൽ,ന്യൂറോഫിസിയോളജി കൈവരിച്ച വമ്പിച്ച പുരോഗതിമൂലവും സംസൂചനാസിദ്ധാന്തത്തിന്റേയും(imformation theory) സൈബർനെറ്റിക്സിന്റേയും ആവിർഭാവത്തിന്റെ ഫലമായും ശാസ്ത്രീയമായി നിർണ്ണായകമായ രീതിയിൽ തെളിയിക്കപ്പെട്ടു.

സെക്കന്റിൽ കുറേ ശതം മീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്ന ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ഗർത്തത്തിന്ന് ആ ഉല്ക്കയുടേതിനേക്കാൾ വളരെ കൂടുതൽ വലിപ്പമുണ്ടാവുകയില്ല.
അതിലും വളരെ കൂടുതൽ വലിപ്പത്തിൽ സഞ്ചരിക്കുന്ന ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോഴത്തെ ആഘാതത്തിന്റെ ഫലമായി ഉണ്ടാകുന്ന ഗർത്തം അതിന്റെ വലിപ്പത്തേക്കാൾ എത്രയോ വലുതായിരിക്കും.
എന്നാൽ, ഉല്ക്കയുടെ വേഗത സെക്കന്റിൽ രണ്ടുമുതൽ നാലു കിലോമീറ്റർ വരേയാണെങ്കിൽ,ആ ഉല്ക്കയേപ്പോലെ തന്നെ അത് വന്നു വീഴുന്ന ഭൂഭാഗവും ഞൊടിയിടയിൽ വാതകമായി പരിണമിക്കുകയും ആ സ്ഥാനത്ത് ബൃഹത്തായ ഒരു ഗഹ്വരം ഉണ്ടാവുകയും ചെയ്യും.
ഈ വിധത്തിൽ ഒരു ഉല്ക്ക വീഴുന്നതിന്റെ അടയാളം അതിന്റെ സ്വഭാവവിശേഷതകളുടെ - അതിന്റെ വലിപ്പം,ആകൃതി, ഘടന, വീഴ്ചയുടെ കോണം തുടങ്ങിയവയുടെ - പാദമുദ്രപോലെയാണെന്ന് പറയാം.
ഉറച്ച പാറയിന്മേലും ലോലമായ പുൽത്തറയിന്മേലും അത് ഉണ്ടാക്കുന്ന അടയാളങ്ങൾ വ്യത്യസ്തമായിരിക്കും.
പക്ഷെ, രണ്ടു സന്ദർഭങ്ങളിലും അത് ഉല്ക്കയുടെ തനതായ സവിശേഷതകൾ പ്രതിഫലിപ്പിക്കും.
ഒരു ഉല്ക്ക സൃഷ്ടിക്കുന്ന അടയാളം അത് ഭൂതലത്ത് പതിക്കുന്ന അവസരത്തിലുള്ള ആഘാതത്തിലുണ്ടാക്കുന്ന അതിന്റെ പ്രതിഫലനമാണ്.

ഏത പ്രതിഫലനത്തിന്റേയും സ്ഥിതി ഇതു തന്നെയാണ്.
ഒരു ഭൗതിക വസ്തുവിന് മറ്റൊന്നിന്റെ മേലുള്ള കരണത്തിന്റെ ഫലമായി,രണ്ടാമത്തെ വസ്തു ആദ്യത്തേതിന്റെ ചില സവിശേഷതകൾ കൂടി ഉൾക്കൊണ്ടുകൊണ്ടുള്ള മറ്റത്തിന് വിധേയമാകുന്നു.
ഒരു ഭൗതികപ്രതിഭാസം അതിന്മേൽ കരണം നടത്തുന്ന മറ്റൊരു ഭൗതികപ്രതിഭാസത്തിന്റെ സവിശേഷതകളെ പകർത്തുമ്പോഴാണ് പ്രതിഫലനം ഉണ്ടാകുന്നത്.
“സർവ്വതും മറ്റു സർവ്വതിനേയും ബാധിക്കുകയും മറ്റു സർവതിനാലും ബാധിക്കപ്പെടുകയും ചെയ്യത്തക്കവണ്ണം”(ഫ്രെഡറിക് എംഗൽസ്“പ്രകൃതിയിലെ വൈരുദ്ധ്യാത്മകത”പേജ് 178)എല്ലാ വസ്തുക്കളും അന്യോന്യാശ്രയത്തോടുകൂടിയവയാണെന്ന് പറയുന്ന വൈരുദ്ധ്യവാദം ഓരോ ഭൗതികപ്രക്രിയയിലും പരസ്പരകരണമാണു കാണുന്നത്.
പ്രകൃതിയിലെ എല്ലാ പ്രക്രിയകളേയും വ്യത്യസ്തരൂപത്തിലുള്ള ഭൗതികപരസ്പരകരണമായി കണക്കാക്കുന്ന ആധുനിക ഊർജ്ജതന്ത്രത്തിൽ നിന്ന് ഇത് ശരിയാണെന്ന് സംശയാതീതമായി തെളിയുന്നുണ്ട്.
എന്നാൽ,പരസ്പരകരണം,ഭൗതികപ്രതിഭാസങ്ങൾക്ക് അന്യോന്യമുള്ള സ്വാധീനം,അവയുടെ അന്യോന്യപ്രതിഫലനത്തിലേക്ക് നയിക്കുമെന്ന് നാം കണ്ടുകഴിഞ്ഞുവല്ലോ.
പരസ്പരപ്രതികരണം എല്ലാ പദാർത്ഥത്തിനും സ്വതസിദ്ധമായിട്ടുള്ളതാണെങ്കിൽ പ്രതിഫലനത്തിന്റെ കാര്യത്തിലും ഇത് ശരിയായിരിക്കണമല്ലോ.

“ഒരു പ്രതിച്ഛായക്ക് പ്രതിബിംബിതമായ വസ്തുവിനെ കൂടാതെ നില നില്ക്കാനാവില്ല;
പക്ഷെ,ആ വസ്തുവാകട്ടെ അതിനെ പ്രതിബിംബിക്കുന്ന സാധനത്തിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നു”(ലെനിൻ, അതേകൃതി,വാല്യം14,പേജ്69)എന്നതാണ് ഈ ബന്ധത്തിന്റെ ഏറ്റവുമ്പ്രധാനപ്പെട്ട ഒരു സവിശേഷത.
ഒരു ഉല്ക്ക ഭൂമിയിൽ പതിക്കുമ്പോൾമാത്രമേ അത് വീണതിന്റെ അടയാളം ഉണ്ടാകൂ.
എന്നാൽ,നിലത്തു വീഴാതേയും വീണതിന്റെ അടയാളം ഉണ്ടാക്കാതേയും ആ ഉല്ക്ക എത്രയോകാലം നിലനിന്നേക്കാം.

പ്രതിഫലിക്കപ്പെടുന്ന വസ്തുവിന്റെ പ്രത്യേക സവിശേഷതകൾ പുനർ സൃഷ്ടിക്കപ്പെടുന്നതാണല്ലോ പ്രതിഫലനം.
ഉദാഹരണത്തിന്ന് ഒരു ഹിമപാതം പർവ്വതപ്രാന്തങ്ങളിൽ സൃഷ്ടിക്കുന്ന മാറ്റൊലി പ്രതിഫലനത്തിന്റെ ഒരു പ്രക്രിയയാണ്,ഹിമപാതത്തിന്റെ ഒച്ചയാണ് പ്രതിബിംബിക്കപ്പെട്ടിട്ടുള്ള സംഗതി.
പർവ്വതമാണ് പ്രതിബിംബംസൃഷ്ടിക്കുന്ന വസ്തു.
മാറ്റൊലിയാണ് പ്രതിഫലനം,ഒച്ചയും മാറ്റൊലിയും ശബ്ദതരംഗങ്ങൾ,അഥവാ അതേരീതിയിലുള്ള വായുവിന്റെ പ്രകമ്പനങ്ങൾ,ചേർന്നുണ്ടായിട്ടുള്ളതാണ്.
ഇവിടെ പ്രതിഫലനവും പ്രതിഫലിതവസ്തുവും ഒരേപോലെ ഭൗതികസ്വഭാവത്തോടുകൂടിയതാണ്.
എന്നാൽ എല്ലായ്പ്പോഴും ഇത് അപ്രകാരമായിക്കൊള്ളണമെന്നില്ല.
ഭൂവിജ്ഞാനീയയുഗങ്ങളിലെ സസ്യങ്ങളേപ്പറ്റി നമുക്ക് പ്രധാനമായും അറിവു ലഭിക്കുന്നത്‌ കേടുകൂടാതെ പാറകളിൽ ഒട്ടിച്ചേർന്നു നിന്നിട്ടുള്ള സസ്യഫോസിലുകളിൽ - ഇലകൾ, വേരുകൾ, പഴങ്ങൾ പൂക്കൾ തുടങ്ങിയവയിൽ - നിന്നാണ്.
ഉദാഹരണത്തിന് ഫോസിൽ ഇലകളില്‍ ഒരു ഇലയുടെ ഉപരിതലത്തിലുള്ള എല്ലാ വിശദാംശങ്ങളുമുണ്ട്.
ഇവിടെ പ്രതിഫലനത്തിന് - ഒരു കഷണം പാറയാണുള്ളത്. - പ്രതിഫലിക്കപ്പെട്ടിട്ടുള്ള വസ്തുവിനോട്
ഭൗതികമായ യാതൊരു സാമ്യവുമില്ല.

ഒരു ഹിമപാതത്തിന്റെ മാറ്റൊലിയെന്നപോലെതന്നെ ശിലീഭൂതസസ്യഫോസിലുകളേയും പ്രതിഫലനങ്ങളായി നാം വിവരിക്കുന്നത് എന്തുകൊണ്ടാണ്?
ഇത്ര ഭിന്നങ്ങളായ ഈ പ്രതിഭാസങ്ങൾക്ക് തമ്മിലുള്ള ബന്ധം എന്താണ്?
പ്രതിഫലനവും പ്രതിഫലിത വസ്തുവും തമ്മിലുള്ള സാദൃശ്യമാണ് ഈ ബന്ധം.“പ്രതിഫലിക്കപ്പെടുന്ന വസ്തുവിന്റെ ചില സവിശേഷതകളുടെ പുനർസൃഷ്ടി”(ലെനിൻ അതേകൃതി,വാല്യം 14,പേജ്69)എന്നതിൽ അന്തർഭവിച്ചിട്ടുള്ളത്
വസ്തുവും അതിന്റെ പ്രതിഫലനവും തമ്മിൽ ഒന്നിന് ഒന്ന് എന്ന തോതിലുള്ള പൊരുത്തമാണ്.
അതായത്,എന്തിനെയെങ്കിലും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തുവിന്റെ ഓരോ അംശവും അഥവാ അവസ്ഥയും അംശങ്ങൾ അഥവാ അവസ്ഥകൾ തമ്മിലുള്ള ഓരോ ബന്ധവും,
പ്രതിഫലിക്കപ്പെട്ടിട്ടുള്ള വസ്തുവിന്റെ ഒരു അംശമോ അവസ്ഥയോ ബന്ധമോ ആയി മാത്രമേ പൊരുത്തപ്പെടുന്നുള്ളുവെന്ന് സാരം.
എന്നു തന്നെയല്ല,ഓരോ പ്രതിഫലനത്തിനും അതിന്റേതായ പരിമിതിയുണ്ട്.
ഉദാഹരണത്തിന്ന് പാറമേൽ പതിഞ്ഞിരിക്കുന്ന ഇലയുടെ അടയാളം ഇലയുടെ സ്ഥാനികരൂപമേ പ്രതിഫലിപ്പിക്കുന്നുള്ളു; ഇലയുടെ കോശ-തന്മാത്രഘടന അതിൽ പ്രതിഫലിക്കുന്നില്ല.

പ്രതിഫലിപ്പിക്കുന്നത് എന്താണെന്നതനുസരിച്ച് പ്രതിച്ഛായകൾ പലേ രൂപങ്ങളിലും ഉണ്ടാകാം.
എന്നാൽ,രൂപങ്ങൾ എത്രതന്നെ വ്യത്യസ്തങ്ങളായാലും ഉള്ളടക്കത്തിൽ അവ സദൃശങ്ങളാണ്;
പ്രതിബിംബപ്രതിഭാസത്തിന്റെ ഘടനതന്നെയായിരിക്കും അവയ്കെല്ലാം.

ജൈവപ്രകൃതിയിലും അജൈവപ്രകൃതിയിലും,രണ്ടിലുമുള്ള പ്രതിഫലനത്തിന്റെ ചില സാമാന്യസവിശേഷതകൾ മേൽ പറഞ്ഞതരത്തിലുള്ളതാണ്.

(വിവർത്തനം :-എം എസ്സ് രാജേന്ദ്രൻ.
അടുത്തപോസ്റ്റിൽ ഇതിന്റെ മൂന്നാം ഭാഗമായ“ഉത്തേജനശീലതയിൽ നിന്ന് മാനസികപ്രവർത്തനത്തിലേക്ക്”)

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ബോധം

ബോധത്തെക്കുറിച്ചുള്ള ഈ അദ്ധ്യായത്തിന്ന് 6 ഭാഗങ്ങളുണ്ട് .
1,ഭൗതികലോകത്തിന്റെ പ്രതിഫലനമാണ്‌ ബോധം.
2,പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ്‌.
3,ഉത്തേജനശീലതയിൽനിന്ന് മാനസികപ്രവർത്തനത്തിലേക്ക്.
4,അദ്ധ്വാനവും ഭാഷയും ചിന്തയും.
5,ബോധത്തിൽ കർത്താവും കർമ്മവും.
6,പ്രതിഫലനത്തിന്റെ ഏറ്റവും ഉയർന്ന രൂപം.
എന്നിങ്ങനെയാണ്‌.സ്ഥല പരിമിതികൾ കാരണം ഇത് വ്യത്യസ്ത പോസ്റ്റുകളാക്കി ഇടുകയാണ്.
ഗൗരവമാർന്ന വായനക്ക് അസൗകര്യം സൃഷിടിക്കുമെന്നറിയാത്തതുകൊണ്ടല്ല.
പരിമിതികൾ തിരിച്ചറിഞ്ഞ് സഹകരിക്കണം എന്ന് അഭ്യർത്ഥന.
ഒന്നാം ഭാഗത്തിലേക്ക്:-

കേൾവിയും കാഴ്ച്ചയും ഒഴിച്ച് മറ്റെല്ലാ ഇന്ദ്രിയബോധങ്ങളും നഷ്ടപ്പെട്ട ഒരു രോഗിയെ ഒരിക്കൽ ഒരു ആശുപത്രിയിൽ കൊണ്ടുവരികയുണ്ടായി.കണ്ണടക്കുകയും കാതുപൊത്തുകയും ചെയ്യുമ്പോഴെല്ലാം അയാൾക്ക് ബോധക്ഷയം ഉണ്ടാകുന്നത് ഭിഷഗ്വരന്മാർ ശ്രദ്ധിച്ചു.അയാളുടെ കേടുപറ്റാത്ത ബോധേന്ദ്രിയങ്ങൾ പ്രവർത്തിച്ചുതുടങ്ങുമ്പോൾ മാത്രമേ അയാൾക്ക് സ്വബോധം വീണ്ടും കിട്ടിയിരുന്നുള്ളു.

കുറേക്കുടി സാധാരണമായ ഒരു ഉദാഹരണം എടുക്കാം, ക്ഷീണിച്ചു തളർന്ന ഒരുവൻ വെട്ടിയിട്ട മരം പോലെ യാതൊരു സ്വപ്നങ്ങളും കൂടാതെ കിടന്നുറങ്ങുമ്പോൾ അയാൾ ബോധമറ്റവനെപ്പോലെയാണ്‌. അയാൾക്കപ്പോൾ വിചാരങ്ങളോ ഇന്ദ്രിയാനുഭൂതിയോ ഇല്ല. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമായാലും ശബ്ദമായാലും അയാളതറിയുന്നില്ല. പക്ഷെ, ബോധേന്ദ്രിയങ്ങളെ സാധാരണയിൽ കവിഞ്ഞ ശക്തികൂടിയ ഉദ്ദീപനത്തിന്ന് വിധേയമാക്കിയാൽ അയാളിൽ അതിന്ന് പ്രതികരണം ഉണ്ടാകുന്നുണ്ട്. ഉദാഹരണത്തിന്,അയാളുടെ തൊട്ടടുത്തെവിടെയെങ്കിലും ഒരു വെടി പൊട്ടിച്ചാൽ അയാൾ അത് കേൾക്കും. ഈ സംവേദനത്തെ തുടർന്ന് സങ്കല്പങ്ങളും വികാരങ്ങളും,ഒടുവിൽ,വിചാരങ്ങളും ഉണ്ടാകും.യാതൊരു സംവേദനങ്ങളും ഇല്ലാത്ത ഒരുവന് സങ്കല്പങ്ങളോ വിചാരങ്ങളോ ഇല്ലെന്നല്ലേ ഇതിൽ നിന്ന് വ്യക്തമാകുന്നത്. സംവേദനങ്ങളുടേയും അവബോധങ്ങളുടേയും സങ്കല്പങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമേ,അവയുടെ സംസ്കരണത്തിന്റെ ഫലമായി മാത്രമേ വിചാരങ്ങൾ ഉണ്ടാകാൻ വഴിയുള്ളു.

എന്താണ്‌ സംവേദനം ,എന്താണ്‌ ഇന്ദ്രിയബോധം?
ഒരു സാധനം തൊട്ടുനോക്കുമ്പോൾ അതൊരു ഗോളമാണെന്നും,മറ്റൊന്ന് തൊട്ടുനോക്കുമ്പോൾ അതൊരു ക്യൂബ് ആണെന്നും നമുക്ക് മനസ്സിലാവുന്നു. നമ്മുടെ ഇന്ദ്രിയാവബോധങ്ങൾ ഈ വസ്തുക്കളുടെ ആകൃതിയെ പ്രതിഫലിപ്പിക്കുന്നു.ഈ വസ്തുക്കൾ നമ്മളിലുളവാക്കിയ അനുഭൂതിയെന്തെന്ന് ഓർമ്മിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ മനസ്സിൽ അവയെക്കുറിച്ചുള്ള സങ്കല്പങ്ങൾ സംവേദനങ്ങളും ഇന്ദ്രിയാവബോധങ്ങളും പോലെതന്നെ ഭൗതിക വസ്തുക്കളുടെ വിഭിന്ന വശങ്ങളുടേയും ഗുണങ്ങളുടേയും ബന്ധങ്ങളുടേയും പ്രതിഫലനങ്ങളെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഈ പുസ്തകത്ത്ന്റെ പേജുകളില്‍ നാം കണ്ടുകഴിഞ്ഞതു പോലെ ആശയങ്ങൾ (ധാരണകൾ ,തീർപ്പുകൾ ,നിഗമനങ്ങൾ ) അവസാന വിശകലനത്തിൽ സംവേദനങ്ങളിലും ഇന്ദ്രിയയാവബോധങ്ങളിലും നിന്നാണ്‌ ഉണ്ടാകുന്നത്. ഇവയാകട്ടെ , ബാഹ്യപ്രപഞ്ചം മനസ്സിലുളവാക്കുന്ന എല്ലാ ആശയങ്ങളും ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിഫലനങ്ങളാണെന്ന് പറയാം .
പ്രതിഫലിപ്പിക്കപ്പെടുന്നത് എന്താണോ അതുകഴിഞ്ഞേ ഒരു പ്രതിഫലനത്തിന്ന്പ്രാധാന്യമുള്ളു.vഅതായത് പ്രതിഫലനത്തിന്ന് രണ്ടാംസ്ഥാനമേയുള്ളു.അതിനാൽ ബോധത്തിന്ന് ,പദാർത്ഥത്തിന്‌ താഴെയുള്ള സ്ഥാനമേയുള്ളു. ഇതു നിഷേധിക്കുന്ന ആശയവാദികൾ ബോധം ,വിശിഷ്യാ ചിന്ത, യഥാർത്ഥലോകത്തിന്റെ പ്രതിഫലനമാണെന്ന ആശയത്തെ ശക്തിയുക്തം എതിർക്കുകയാണ്‌ ചെയ്യുന്നത്. അവർ എങ്ങിനേയാണ് ഇതിന്നുവേണ്ടി വാദിക്കുന്നത്?
തെറ്റുപറ്റുന്നത് മനുഷ്യസഹജമാണെന്ന് നമുക്കറിയാം.യഥാർത്ഥലോകത്തിൽ ഒരുപ്രകാരേണയും ഇല്ലാത്ത ഒരു തെറ്റായ ആശയം എന്താണ്‌ പ്രതിഫലിപ്പിക്കുന്നത്.?

വേതാളങ്ങളും കുട്ടിച്ചാത്തന്മാരും മത്സ്യകന്യകകളും മറ്റും യഥാർത്ഥത്തിലില്ലാത്തതാണെന്ന് നമുക്കറിയാം.എങ്കിലും ഇവയെപ്പറ്റിയെല്ലാമുള്ള ധാരണകൾ നിലനില്ക്കുന്നുണ്ട്.അപ്പോൾ ആശയവാദികൾക്ക് പറയാനുള്ള ന്യായം ഈ ധാരണകൾ ഒന്നിനേയും പ്രതിഫലിപ്പിക്കുന്നില്ലെങ്കിൽ,അതുപോലെതന്നെ മറ്റുധാരണകളും സങ്കല്പങ്ങളും യാതൊന്നിനേയും പ്രതിഫലിപ്പിക്കുന്നില്ലെന്നാണ്. “എട്ട്”, “81 ന്റെ വർഗ്ഗമൂലം (squae root)”, “സമതലം” തുടങ്ങിയ ധാരണകൾ പൊതുവിൽ സത്യമായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും,അപഗ്രഥനം നടത്തുമ്പോൾ യഥാർത്ഥ ജീവിതത്തിൽ “81 ന്റെ വർഗ്ഗമൂലം” എന്ന ഒന്നില്ലാത്തതുപോലെ, അല്ലെങ്കിൽ നീളവും വീതിയും ഉണ്ടെങ്കിലും ഉയരമില്ലാത്ത ഒരു വസ്തു ഇല്ലാത്തതു പോലെ ഭൗതികലോകത്തിൽ “പൊതുവിൽ എട്ട്” എന്ന ഒരു സംഗതിയുമില്ലെന്ന് ആശയവാദികൾ വാദിക്കുന്നു.അതിനാൽ, ഗണിതശാസ്ത്രധാരണകൾക്ക് തത്തുല്യമായ വസ്തുക്കൾ ഇല്ലെന്നും, അപ്പോൾ അവ ഒന്നിന്റേയും പ്രതിഫലനങ്ങളെല്ലെന്നും പറയേണ്ടിവരുമെന്നാണ് അവരുടെ വാദം.

ആളുകൾക്ക് പണ്ടുപണ്ടേ നിലവിലില്ലാതായിക്കഴിഞ്ഞ സംഗതികളെപ്പറ്റി പലേ ധാരണകളുണ്ടെന്നും ആശയവാദികൾ തറപ്പിച്ചു പറയുന്നു.ദീർഘ ദീർഘ കാലങ്ങൾക്കുമുമ്പ് ഉണ്ടാവുകയും മറക്കുകയും ചെയ്ത സംഗതികളെപ്പറ്റിയുള്ള ആശയങ്ങൾ മാത്രം അടങ്ങിയതാണല്ലോ പുരാവസ്തുശാസ്ത്രവും ചരിത്രവും.നേരെമറിച്ച്, ഭാവിയിലേക്ക് എത്തിനോക്കാനും കൂടി കഴിവുള്ളവനാണ് മനുഷ്യൻ. ഉദാഹരണത്തിന്ന്, ബഹിരാകാശയാത്രകളേപ്പറ്റി സ്വപ്നം കാണാൻ മാത്രം കഴിയുമായിരുന്ന ഒരു കാലത്ത് തന്നെ ത്‘സിയല്ക്കോവ്സ്കി അത്തരം യാത്രകൾ സാദ്ധ്യമാണെന്ന് പ്രവചിച്ചിരുന്നു.അപ്പോൾ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എന്തു യാഥാർത്ഥ്യത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്?

ഇതിന് മറുപടിപറയുമ്പോൾ നമുക്ക് ആദ്യമായി “മത്സ്യകന്യക” എന്നതുപോലേയുള്ള അബദ്ധധാരണകൾതന്നെ നോക്കാം.ആട്ടവും പാട്ടും ഇഷ്ടപ്പെടുന്നതും ചെറുപ്പക്കാരെ അവരുടെ നാശത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതുമായ ഒരു അർദ്ധകന്യക-അർദ്ധമത്സ്യരൂപത്തേയാണല്ലൊ ഇവിടെ വിഭാവനം ചെയ്യുന്നത്. കന്യകമാരും മത്സ്യങ്ങളും നർത്തകരും “ക്രൂരമായ മന്ത്രവാദിനികളും” എല്ലാം വാസ്തവത്തിലുള്ളവ തന്നേയാണ്. യഥാർത്ഥത്തിൽ വിഭിന്നങ്ങളായിട്ടുള്ള (കന്യകയും മത്സ്യവും) വസ്തുക്കളെ സംയോചിപ്പിക്കുകയും ഒരു ജീവിയിൽ ഒന്നിച്ചുണ്ടാകാറുള്ള വസ്തുക്കളെ സംയോജിപ്പിക്കുകയും (മനുഷ്യ ശരീരത്തിൽ നിന്ന് കാലുകളും മത്സ്യത്തിൽ നിന്ന് അതിന്റെ വാലും) വിയോജിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ ധാരണ അബദ്ധമാകുന്നത്. അതുകൊണ്ട് മത്സ്യകന്യകയെന്ന ആശയം ഒരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനം വികലമാക്കപ്പെട്ടതാണെന്നു മാത്രം .

“പൊതുവിൽ എട്ട്” എന്നതുപോലുള്ള സംഗതികളോ, ദ്വിമാനവസ്തുക്കളോ പ്രകൃതിയിൽ ഇല്ലെന്നത് ശരിയാണ്.പക്ഷെ,തേനീച്ചയുടേയോ പരുന്തിന്റേയോ ആനയുടേയോ സാമാന്യസവിശേഷതകൾ മാത്രം അടങ്ങിയ ജീവികളും ലോകത്തിൽ ഇല്ലല്ലൊ. ഇവയിൽ ഓരോന്നും വ്യക്തമായ രൂപത്തോടുകൂടിയ പ്രത്യേകം പ്രത്യേകം ജന്തുജീവികളാണ്. എന്നാൽ,ഒരു ജന്തുവിനെക്കുറിച്ചുള്ള ധാരണയിൽ ഒരു ആനയുടെ എല്ലാ സവിശേഷതകളും അടങ്ങിയിട്ടില്ലെന്നതുകൊണ്ട്,ഒരു പഴത്തിനേപ്പറ്റിയുള്ള ധാരണയിൽ ഒരു ആപ്പിളിന്റെ എല്ലാ സവിശേഷതകളും അടങ്ങിയിട്ടില്ലെന്നതുകൊണ്ട്,ഈ ധാരണ ആനയുടെ ചില ചില സവിശേഷതകൾ (മറ്റു ജന്തുക്കളുടേയും) പ്രതിഫലിപ്പിക്കുന്നില്ലെന്നോ, ആപ്പിളിന്റെ ചില ചില സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നില്ലേന്നോ ഒരു വിധത്തിലും അർത്ഥമാകുന്നതേയില്ല. ഒരു ധാരണയുടെ പ്രത്യേകത തന്നെ അതു ഒരു വസ്തുവിന്റെ എല്ലാ സവിശേഷതകളും പ്രതിഫലിപ്പിക്കുന്നില്ലെന്നതാണ്; ചില ചില സവിശേഷതകൾ മാത്രമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഗണിതശാസ്ത്രധാരണകളുടേയും സ്ഥിതി ഇതു തന്നെയാണ്. “എട്ട്” എന്ന ധാരണ സാധനങ്ങളുടെ പരിമാണാത്മകവശങ്ങൾ മാത്രമാണ് സൂചിപ്പിക്കുന്നത്; മറ്റു വശങ്ങൾ അതു കണക്കാക്കുന്നതേയില്ല. “ഒരു സമതലം” എന്നു പറയുമ്പോൾ ഒരു വസ്തുവിന്റെ മൂന്നാമത്തെ മാനവും മറ്റെല്ലാ വസ്തുതകളും അവഗണിച്ചുകൊണ്ട് അതിന്റെ രണ്ടു മാനങ്ങൾ മാത്രമേ പരിഗണനയിൽ വരുന്നുള്ളു.എങ്കിലും ഗണിതശാസ്ത്രധാരണകളുടെ ഈ “ഏകപക്ഷീയത”- ഒരു വിധത്തിൽ അത് ഏകപക്ഷീയം തന്നെയാണുതാനും - യഥാർത്ഥത്തിൽ നിലവിലുള്ള ഗുണങ്ങളുടേയും ബന്ധങ്ങളുടേയും പ്രതിഫലനമാണ് അവയെന്ന വസ്തുതയെ ഒരു വിധത്തിലും ചോദ്യം ചെയ്യുന്നില്ല.

അടുത്തതായി നമുക്ക് നാമാവശേഷമായിക്കഴിഞ്ഞതോ സംഭവിക്കാനിരിക്കുന്നതോ ആയ കാര്യങ്ങളേക്കുറിച്ച് പരിചിന്തിക്കേണ്ടിവരുന്ന സ്ഥിതിഗതികളിലേക്ക് ശ്രദ്ധ തിരിക്കാം .ആത്മീയവാദത്തിന്റെ വീക്ഷണത്തിൽ തയ്യാർ ചെയ്ത വസ്തുക്കളുടെ ഒരു ആകത്തുകയാണ് ഈ പ്രപഞ്ചം; അതിനാൽ ഇപ്പോഴില്ലാത്ത ഒരു വസ്തു ഒന്നിനേയും പ്രതിഫലിപ്പിക്കുന്നില്ല. വൈരുദ്ധ്യവാദത്തിന്റെ വീക്ഷണത്തിലാകട്ടെ,പ്രക്രിയകളുടേയും കെട്ടുപാടുകളുടേയും ബന്ധങ്ങളുടേയും ആകത്തുകയാണ് പ്രപഞ്ചം. അതിനാൽ ആശയങ്ങൾ തയ്യാർ ചെയ്ത വസ്തുക്കളേക്കാൾ കൂടുതലായി പ്രക്രിയകളേയും കെട്ടുപാടുകളേയും ബന്ധങ്ങളേയുമാണ് പ്രതിഫലിപ്പിക്കുന്നത്. പത്തുകോടി സംവത്സരങ്ങൾക്കപ്പുറത്തുണ്ടായിരുന്ന സ്ഥിതിയിൽ നിന്ന് ഇപ്പോഴത്തെ അവസ്ഥയിലേക്കുള്ള പുരോഗതിക്കിടയിൽ ഭൂമി പല അന്തരാള ഘട്ടങ്ങളിലും കൂടി കടന്നു പോന്നിട്ടുണ്ട്.ഈ ഘട്ടങ്ങൾ തമ്മിലുള്ള അന്വയങ്ങൾ - ഇപ്പോഴും പ്രാബല്യത്തിലുള്ള ഭൂരസതന്ത്രത്തിന്റേയും ഭൗമോർജ്ജതന്ത്രത്തിന്റേയും നിയമങ്ങൾ - മനസ്സിലാക്കികൊണ്ടും ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതിയുടെ അടിസ്ഥാനത്തിലും ശാസ്ത്രജ്ഞർ കോടാനുകോടി വർഷങ്ങൾക്കപ്പുറത്തെ അതിന്റെ സ്ഥിതിയേപ്പറ്റി വിഭാവനം ചെയ്യുന്നു. മറ്റുചില ഉദാഹരണങ്ങൾ കൂടി നമുക്കു ഇവിടെ പരിശോധിക്കാം, വൈരുദ്ധ്യത്മക ബന്ധങ്ങൾ , ഭൗതികനിയമങ്ങൾ , മനസ്സിലാക്കിയതിന്ന് ശേഷം ത്‘സിയല്ക്കോവിസ്കി - അദ്ദേഹത്തിന്റെ കാലത്തും ഈ നിയമങ്ങൾ നിലവിലുണ്ടായിരുന്നു - ബഹിരാകാശയാത്രക്ക് വഴിവെക്കാവുന്ന ,(മനുഷ്യൻ ഈ നിയമങ്ങളെ ഉപയോഗപ്പെടുത്തിയപ്പോൾ) വഴിവെച്ച,സംഭവപരമ്പരകളെ വിഭാവനം ചെയ്തു. മുതലാളിത്തസമുദായ വികാസത്തിന്റെ ചരിത്രപരമായ പ്രക്രിയയിലും - ഇതിന്റെ ഫലമായി മനുഷ്യരാശിയുടെ മൂന്നിലൊരു ഭാഗം സോഷ്യലിസത്തിന്റെ പാത സ്വീകരിച്ചിട്ടുണ്ട് - വ്യക്തമായി ബന്ധപ്പെട്ട ഘട്ടങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ബന്ധങ്ങളേപ്പറ്റി പഠിക്കുകയും ,1860-1880 കാലത്തെ സമുദായത്തിന്റെ അവസ്ഥയിൽ നിന്ന് ആരംഭിക്കുകയും ചെയ്തുകൊണ്ട് അമ്പതോ നൂറോ സംവത്സരങ്ങൾക്ക്ശേഷം നടക്കാനിരിക്കുന്ന സഭവങ്ങളെ മാർക്സ് വിഭാവനം ചെയ്തു. ഭൂതത്തെ സംബന്ധിക്കുന്നതായാലും ശരി ഭാവിയെ സംബന്ധിക്കുന്നതായാലും ശരി, ഇതിലോരോ ഉദാഹരണത്തിലും ആളുകളുടെ ആശയങ്ങൾ മറ്റെല്ലാറ്റിലും ഉപരിയായി അതാത് കാലത്തുള്ള ബന്ധങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനാൽ ചിന്ത പ്രതിഫലനമല്ലെന്ന വാദത്തിനും നില്കക്കള്ളിയില്ലാതാകുന്നു.

ഭൗതികപ്രതിഭാസങ്ങൾ നമുക്ക് പുറത്താണ് നിലനില്ക്കുന്നത്.അവയുടെ പ്രതിഫലനങ്ങൾ ,“ബാഹ്യപ്രപഞ്ചത്തിന്റെ പ്രതിച്ഛായകൾ, നമുക്കുള്ളിലും നിലനില്ക്കുന്നു” (ലെനിൻ,“സമാഹൃതകൃതികൾ”വാല്യം14,പേജ്69,90) അപ്പോൾ ചിന്തയും മസ്തിഷ്കവുമായുള്ള ബന്ധം എന്താണ്?
കരളും പിത്തരസവും തമ്മിലുള്ള ബന്ധം തന്നെയാണ് മസ്തിഷ്കവും ചിന്തയും തമ്മിലുള്ളതെന്നായിരുന്നു 19 -ആം നൂറ്റാണ്ടിലെ ജർമ്മൻ ശാസ്ത്രജ്ഞനായ കാറൽ ഫോഗ്റ്റ് ഇതിന്ന് നല്കിയ മറുപടി .എന്നാൽ പിത്തരസം അതിന്ന് ജന്മം നല്കുന്ന കരളിനെപ്പോലെതന്നെ പദാർത്ഥീയമാണ്, ഭൗതികമാണ്.ഫോഗ്റ്റ് പറയുന്നതിന്റെ അർത്ഥം.എന്നു പറഞ്ഞാൽ ബോധം പദാർത്ഥത്തിന്റെ ഒരു രൂപഭേദമാണ്; അത് പദാർത്ഥമാണ്.പദാർത്ഥം ബോധത്തിന്ന് പുറത്തുള്ളതാണെന്ന് നമുക്കറിയുകയും ചെയ്യാം.ബോധം പദാർത്ഥമാണെന്ന് സങ്കല്പിച്ചാൽ നമുക്ക് ഈ വിധം കൂടി പ്രസ്താവിക്കേണ്ടിവരും; “മനുഷ്യന്റെ ബോധത്തിന്ന് പുറത്തുള്ളതാണ് ബോധം” ഈ പറയുന്നത് അർത്ഥമില്ലാത്തതാണ്.ഫോഗ്റ്റിന്റെ നിഗമനം എത്ര അസംബന്ധമാണെന്ന് കാണിക്കാൻ ഇതു മാത്രം മതി. ഈ നിഗമനത്തേയാണ് എംഗൽസ് വൈകൃതഭൗതികവാദം എന്ന് വിശേഷിപ്പിച്ചത്.

ആശയവാദികളും ഭൗതികലോകത്തെ ബോധമാക്കി ചുരുക്കുന്നുണ്ട്.അപ്പോൾ അവർ പറയുന്നതും ഫോഗ്റ്റ് പറയുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
“ചിന്ത ഭൗതികമാണെന്ന് പറയുന്നത് ഒരു പിഴച്ച ചുവടുവെപ്പായിരിക്കും ,ഭൗതികവാദത്തേയും ആശയവാദത്തേയും തമ്മിൽ കൂട്ടിക്കുഴുക്കുന്ന ഒരു ചുവടുവെപ്പായിരിക്കും” (ലെനിൻ അതേകൃതി വാല്യം 14, പേജ് 244) എന്ന് ലെനിൻ പറഞ്ഞത് യാദൃശ്ചികമല്ല.ജന്തു ജീവികൾക്ക് മാത്രമല്ല അചേതന വസ്തുക്കൾക്കും ചിന്ത അല്ലെങ്കിൽ കുറഞ്ഞപക്ഷം സംവേദനം ഉണ്ടെന്ന് 17-൧൮ - ആം നൂറ്റാണ്ടിലെ ഭൗതികവാദികളായ പലേ തത്വചിന്തകരും അഭിപ്രായപ്പെട്ടിരുന്നു. ജൈവപ്രകൃതിയും അജൈവപ്രകൃതിയും തമ്മിലുള്ള ,മനുഷ്യനും ജന്തുക്കളും തമ്മിലുള്ള സാരമായ വ്യത്യാസങ്ങളേപ്പറ്റി അന്ന് അവർക്ക് വലിയ അറിവുണ്ടായിരുന്നില്ലെന്നതാണ് സത്യം .കല്ലിന് പോലും സംവേദനമുണ്ടെന്ന് അപ്പോൾ സമ്മതിക്കേണ്ടിവരും. സചേദനവും അചേതനവുമായിട്ടുള്ള വസ്തുക്കൾ തമ്മിൽ ,യാതോരു അതിർത്തി വരമ്പും കാണാതിരിക്കുകയും, അജൈവത്തിൽ നിന്ന് ജൈവപ്രകൃതിയിലേക്കുള്ള മാറ്റത്തെ പുതുതായ എന്തിന്റേയെങ്കിലും ആവിർഭാവമായി കണക്കാക്കാതെ പഴയ എന്തിന്റേയോ ഒരു വകഭേദമായി മാത്രം വീക്ഷിക്കുകയും ചെയ്യുന്ന ഈ തത്വസംഹിത ഭൂതജീവിവാദം (hylozolsm) എന്നപേരിയലറിയപ്പെടുന്നു.

അചേതനത്തിൽ നിന്ന് ചേതനത്തിലേക്കുള്ള മാറ്റത്തിൽ പഴയതിന്റെ വെറുമൊരു വകഭേദമല്ല അന്തർഭവിച്ചിട്ടുള്ളതെന്നും,മറിച്ച് തികച്ചും നൂതനമായ ഒന്നിന്റെ ,സംവേദനത്തിന്റെ -“നിശ്ചിത രീതിയിൽ ഘടിപ്പിക്കപ്പെട്ടിട്ടുള്ള പദാർത്ഥത്തിന്റെ നിശ്ചിത പ്രക്രിയകളുമായി മാത്രമേ അതിന്ന് ബന്ധമുള്ളൂ” (ലെനിൻ അതേകൃതി പേജ് 46) അങ്ങിനെ ഘടിപ്പിക്കപ്പെട്ടിട്ടില്ലാത്ത പദാർത്ഥത്തിന്ന് സംവേദക്ഷമതയില്ല- ആവിർഭാവമാണ് അതിലുൾക്കൊണ്ടിട്ടുള്ളതെന്നും പറയുന്ന വൈരുദ്ധ്യാത്മകവീക്ഷണത്തിലൂടെ ലെനിൻ ഭൂതജീവി വാദികളുടെ ഈ അഭിപ്രായത്തെ ഖണ്ഡിച്ചു.മനസ്സിനേയും പദാർത്ഥത്തേയുമൊന്നായി കാണുന്ന അഭിപ്രായം പോലെ തന്നെ അവ തമ്മിലുള്ള വൈജാത്യത്യത്തെ കുറച്ചുകാണുന്ന അഭിപ്രായവും ലെനിൻ തള്ളിക്കളഞ്ഞു .തത്വശാസ്ത്രത്തിന്റെ മൗലികപ്രശ്നത്തിന്റെ നാലതിരുകൾക്കുള്ളിൽ മാത്രമേ ഈ വിത്യാസം കേവലമായിട്ടുള്ളുവെന്ന സംഗതി അദ്ദേഹം ഊന്നിപ്പറഞ്ഞു.

പദാർത്ഥവും ബോധവും തമ്മിൽ പൊതുവായ യാതൊന്നും തന്നെയില്ലെന്ന രീതിയിൽ ആത്മീയവാദപരമായ രീതിയിലല്ല ഇതിനെ ധരിക്കേണ്ടത് എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. “പ്രാഥമികമായിട്ടുള്ളതും ദ്വിതീയമായിട്ടുള്ളതും എന്തെന്ന ജ്ഞാനമീമാംസീയപ്രശ്നത്തിന്റെ...നാലതിരുകൾക്കുള്ളിൽ മാത്രമേ പദാർത്ഥവും മനസ്സും തമ്മിലുള്ള പ്രതിപക്ഷതയ്ക്ക് കേവലമായ പ്രാധാന്യമുള്ളൂ” ലെനിൻ ചൂണ്ടിക്കാട്ടി.“ ഈ അതിരുകൾക്ക് പുറത്ത് ഈ പ്രതിപക്ഷതയുടെ ആപേക്ഷികസ്വഭാവം തർക്കമറ്റ സംഗതിയാണ്” (ലെനിൻ അതേകൃതി,പേജ്,147)
(.അടുത്ത പോസ്റ്റിൽ ഈ ലേഖനത്തിന്റെ തുടർച്ച :- “ 2,പ്രതിഫലനം പദാർത്ഥത്തിന്റെ സാമാന്യഗുണമാണ് ”.)

2011, ജനുവരി 19, ബുധനാഴ്‌ച

സ്ഥലവും കാലവും

1,സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് പദാര്‍ത്ഥത്തിന്ന് നിലനില്‍ക്കാനാവുമോ?

ഓരോ ഭൗതികവസ്തുവിനും അതിന്റേതായ ആകൃതിയുണ്ട്;ത്രിമാനാകൃതിയിലുള്ള അതിന്ന് ഇരിക്കാന്‍ കുറേസ്ഥലം വേണം;മറ്റുവസ്തുക്കളില്‍ നിന്ന് ഒരു നിശ്ചിത അകലത്തിലും ,ഒരു നിശ്ചിതകോണത്തിലുമാണ് അതിരിക്കുന്നത്.ഭൗതികവസ്തുക്കളുടെ ഈ സഹവര്‍ത്തിത്വ ബന്ധങ്ങള്‍ സ്ഥാനിക രൂപങ്ങളും ബന്ധങ്ങളും എന്ന പോരിലാണ്‌,അഥവാ സ്ഥലം എന്നപേരിലാണ്‌ അറിയപ്പെടുന്നത്. ഭൗതിക വസ്തുക്കളുടെ ആവര്‍ത്തനം അഥവാ ഏകകാലത്തുള്ള അവയുടെ ആവിര്‍ഭാവം ,ഓരോന്നിന്റേയും കാലയളവ്,സംഭവ പരമ്പരകളുടെ പുറകോട്ടടിക്കാനാവാത്ത സ്വഭാവം -അതിന്നാകട്ടെ ഒരേ ഒരു പരിണാമവും ഭൂതത്തില്‍ നിന്ന് ഭാവിയിലേക്ക് എന്ന ഒരേ ഒരു ഗതിയും മാത്രമേ ഉള്ളു -എന്നീ ഭൗതികപ്രതിഭാസബന്ധങ്ങളെല്ലാം തന്നെ കാലികബന്ധങ്ങള്‍ അഥവാ സാമയികബന്ധങ്ങള്‍ എന്നപേരിലും അറിയപ്പെടുന്നു.

സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് പദാര്‍ത്ഥത്തിന്ന് നിലനില്ക്കാന്‍ കഴിയുമോ?
പദാര്‍ത്ഥത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നവരുടെ മുമ്പില്‍ മാത്രം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണിത്.മനസ്സ് ഒഴിച്ചാല്‍ പിന്നെ യാതൊന്നും നിലവിലില്ലെന്ന് കരുതുന്ന ആത്മനിഷ്ട ആശയവാദികള്‍ പറയുന്നത് സ്ഥലകാലങ്ങള്‍ മനുഷ്യമനസ്സില്‍ മാത്രം ഉള്ള ഒരു സംഗതിയാണെന്നാണ്‌. എന്നാല്‍ ,പദാര്‍ത്ഥം ഒരു വസ്തുനിഷ്ടയാഥാര്‍ത്ഥ്യമായി നിലനില്ക്കുന്നുവെന്ന വസ്തുതയെ ഒരിക്കലും ചോദ്യം ചെയ്യാത്തവര്‍ കരുതുന്നത് പദാര്‍ത്ഥത്തെ പോലെ തന്നെ എല്ലാ ഭൗതികപ്രതിഭാസങ്ങളും മനുഷ്യന്റെ ബോധത്തിന്ന് പുറത്ത് സ്ഥലകാലപരിധിക്കുള്ളില്‍ നിലനില്ക്കുന്നുവെന്നാണ്‌.

സ്ഥലകാലങ്ങള്‍ക്ക് പുറത്ത്, പദാര്‍ത്ഥത്തിന്ന് നിലനില്ക്കാന്‍ കഴിയുമോ എന്ന പ്രശ്നം ആദ്യമായി ഉന്നയിച്ചത്,18- ആം നൂറ്റാണ്ടില്‍ ,ഇമ്മാനുവല്‍ കാന്റ് (1724-1804) എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്.നമുക്കു ചുറ്റുമുള്ള വസ്തുക്കള്‍ മനസ്സില്‍നിന്ന് വ്യതിരിക്തമായും അതില്‍നിന്ന് സ്വതന്ത്രമായും നിലനില്ക്കുന്നുവെന്നു അദ്ദേഹം അംഗീകരിച്ചു.“ഞാന്‍ നിലനില്ക്കുന്നു എന്നതിനേപ്പറ്റി എനിക്കെത്രബോധ്യമുണ്ടോ,അത്രതന്നെ എനിക്ക് ബോധ്യമുള്ള സംഗതിയാണ്‌ എനിക്കു പുറത്ത് വസ്തുക്കളുണ്ടെന്നത്” ( “കേവലബുദ്ധിയുടെ വിമര്‍ശനം”,ലണ്ടന്‍,1930,പേജ്XL1) അദ്ദേഹം എഴുതുകയുണ്ടായി.

സ്ഥാനികവും കാലികവുമായ ബന്ധങ്ങള്‍ വസ്തുക്കളില്‍ സ്വതസിദ്ധമായിട്ടുള്ളതാണെങ്കിലും,അവയുമായുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ,അനുഭവത്തിലൂടെ മാത്രമേ,നമുക്കതിനേപ്പറ്റി മനസ്സിലാക്കാന്‍ കഴിയു എന്ന് കാന്റ് വാദിച്ചു.ഇതിനിടയില്‍ “....ഇവയെ താരതമ്യപ്പെടുത്തുകയോ അന്വയിക്കുകയോ വേര്‍പെടുത്തുകയോ ചെയ്യുന്നതിനും,അങ്ങിനെ നമ്മുടെ ഇന്ദ്രിയാനുഭൂതികളുടെ.അസംസ്കൃതവിഭവത്തെ സംസ്കരിക്കുന്നതിനുംവേണ്ടി ഈ വസ്തുക്കള്‍ നമ്മുടെ ബോധേന്ദ്രിയങ്ങളെ ബാധിക്കുകയും ഭാഗികമായി സ്വയം തന്നെ പ്രതിച്ചായകള്‍ സൃഷ്ടിക്കുകയും ഭാഗികമായി നമ്മുടെ ഗ്രഹണശക്തിയെ ഉണര്‍ത്തുകയും ചെയ്യുന്നു...” (അതേകൃതി,പേജ്,1)
അനുഭവമാണ്‌ വസ്തുക്കളെപ്പറ്റിയുള്ള നമ്മുടെ സങ്കല്പ്പത്തിന്റെ ഉറവിടം. ഒരു തരത്തില്പെട്ട എല്ലാ വസ്തുക്കളും നിരീക്ഷിക്കാന്‍ അസാദ്ധ്യമാണ്‌ (ഉദാഹരണത്തിന്ന്,ദ്രാവകങ്ങളില്‍ മുങ്ങിക്കിടക്കുന്ന സാധനങ്ങള്‍) അതിനാല്‍ നാം എത്ര വസ്തുക്കള്‍ കണ്ടിട്ടുണ്ടെങ്കിലും ആ അനുഭവത്തില്‍ നിന്ന് യാതൊരു നീക്കുപോക്കുമില്ലാത്ത ഒരു സാര്‍വ്വത്രികനിയമം ഉണ്ടാക്കാന്‍ പറ്റില്ല.ഉദാഹരണത്തിന്ന്, ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കുന്ന എല്ലാ വസ്തുക്കളും സമ്മര്‍ദ്ദത്തിന്ന് വിധേയമാണെന്ന് നമുക്ക് ഉറപ്പിച്ച് പറയാനാവില്ല. ഈ അനുഭവത്തില്‍ നിന്ന് ഭാഗികമായ ഒരു നിഗമനത്തില്‍ എത്താനേ നമുക്ക് കഴിയൂ; സമ്മര്‍ദ്ദത്തിന്ന് വിധേയമാകാത്ത ചില വസ്തുക്കള്‍ കണ്ടെന്ന് വന്നേക്കാം .അതിനാല്‍, “വളരെ കര്‍ശനവും കേവലവുമായ രീതിയില്‍ സാര്‍വ്വത്രികത അവകാശപ്പെടുന്നതാണ്‌ ഒരു തീര്‍പ്പ് എങ്കില്‍, അതായത് അതില്‍ കടുകിടപോലും നീക്കുപോക്കിന് സാദ്ധ്യതയില്ലെങ്കില്‍ അത് അനുഭവത്തില്‍ നിന്ന് സംസിദ്ധമായിട്ടുള്ളതല്ലെന്ന് പറയേണ്ടി വരും...”( അതേകൃതി,പേജ്,3) സ്ഥലത്തെ സബന്ധിച്ച ജ്യാമീതീയമായ നമ്മുടെ തീര്‍പ്പുകള്‍ (ഉദാഹരണത്തിന്ന് ഒരു ഋജുരേഖയാണ് രണ്ടുബിന്ദുക്കള്‍ തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ വര എന്നത്) യാതൊരു നീക്കുപോക്കിനും അവകാശമില്ലാത്ത സാര്‍വ്വര്‍ത്രികനിയങ്ങളായിട്ടാണ്‌ സങ്കല്പ്പിക്കപ്പെട്ടിട്ടുള്ളത്.കാലത്തെ സംബന്ധിച്ച നമ്മുടെ തീര്‍പ്പുകളും അത്പോലെതന്നെ നീക്കുപോക്കിന്‌ ഇടമില്ലാത്ത നിയമങ്ങളായിട്ടാണ് കരുതിപ്പോന്നിട്ടുള്ളത്.അതിനാല്‍ ഈ തീര്‍പ്പുകള്‍ അനുഭവത്തി നിന്ന് സംസിദ്ധമായിട്ടുള്ളതാണെന്ന് പറയാനാവില്ല. അങ്ങിനെ, സ്ഥലകാലങ്ങളെ സംബന്ധിച്ച നമ്മുടെ തീര്‍പ്പുകള്‍ അനുഭവത്തെ നിദാനമാക്കിയുള്ളതല്ലെങ്കില്‍, അവയുടെ ഉറവിടം മനസ്സിന്ന് പുറത്തല്ല.അകത്താണ്‌ എന്നത് വളരെ വ്യക്തമാണല്ലോ.അപ്പോള്‍ സ്ഥലകാലങ്ങളെ സംബന്ധിച്ച ആശയങ്ങള്‍ ആലോചനയുടെ രൂപത്തില്‍ സ്വതേ മനസ്സിലുള്ളതാണെന്ന് സാരം; യഥാര്‍ത്ഥത്തില്‍ ആലോചനയോ നിരീക്ഷണമോ അനുഭവമോ നടക്കുന്നതിന്ന് മുമ്പ് തന്നെ ഈ രൂപങ്ങള്‍ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും

തന്റെ ആശയം തെളിയിക്കാന്‍ കാന്റ് ഇപ്രകാരം കൂടി പറയുകയുണ്ടായി.സര്‍വ്വതും അപ്രത്യക്ഷമായി എന്ന് സങ്കല്പിക്കുക;അപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നത് ശൂന്യത മാത്രമായിരിക്കും. എന്നാല്‍ സാധനങ്ങള്‍ മാത്രമല്ല,അവയിരുന്ന സ്ഥലവും കൂടി അപ്രത്യക്ഷമായി എന്ന് സങ്കല്പ്പിക്കാന്‍ ശ്രമിക്കുക;അത് അസാദ്ധ്യമാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യമാകും.സംഭവങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് സങ്കല്പിക്കാന്‍ പറ്റും പക്ഷെ,സമയംതന്നെ തിരോഭവിച്ചുവെന്ന് സങ്കല്പ്പിക്കാന്‍ സാദ്ധ്യമല്ല.അതിനാല്‍,സ്ഥലകാലങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ മനസ്സില്‍ സ്വതവേ ഉള്ളതും,എത്രതന്നെ ശ്രമിച്ചാലും തുടച്ചുമാറ്റാനാവാത്ത രീതിയില്‍ മനസ്സില്‍ രൂഢമൂലമായിട്ടുള്ളതാണെന്ന് കാണാന്‍ കഴിയും.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്ഥലകാല സങ്കല്പങ്ങള്‍ മനസ്സില്‍ നിന്ന് അഭേദ്യമായിട്ടുള്ളതാണ്‌,നിരീക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ശരി,നിരീക്ഷണത്തിന്ന് മുമ്പ് അവിടെ സ്ഥാനംപിടിച്ചിട്ടുള്ളവയാണ്‌ അവ.

സ്ഥലകാലങ്ങളെക്കുറിച്ചുള്ള നമ്മുടെ സങ്കല്പ്പങ്ങള്‍ക്ക് സമമായ യാതൊന്നും തന്നെ യഥാര്‍ത്ഥലോകത്തില്‍ ഇല്ലെന്നും ,വാസ്തവത്തില്‍ ,വസ്തുനിഷ്ടമായി നിലനില്ക്കുന്ന ബന്ധങ്ങളേയോ വസ്തുക്കളേയോ അല്ല.പ്രത്യുത മനസ്സില്‍ മാത്രം നിലനില്ക്കുന്ന ആശയപരമായ ബന്ധങ്ങളേയാണ്‌ ഈ സങ്കല്പങ്ങള്‍ വ്യക്തമാക്കുതെന്നുമുള്ള കാന്റിന്റെ വാദം അദ്ദേഹത്തെ ആത്മനിഷ്ട ആശയവാദിയാക്കുകയാണ്‌ ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്ഥലകാലങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ ഒരു മൂക്ക്കണ്ണടപോലെയാണ്‌;അതില്‍ കൂടി സാധനങ്ങള്‍ നോക്കികാണുകയാണ് നാം ചെയ്യുന്നത്,നമ്മുടെ ബോധത്തിന്ന് പുറത്ത് സ്ഥലമോ കാലമോ ഇല്ല.ഈ വിധത്തില്‍ ,പദാര്‍ത്ഥം സ്ഥലകാലങ്ങള്‍ക്കതീതമായി നിലനില്ക്കുന്നുവെന്ന നിഗമനത്തിലാണ്‌ കാന്റ് ചെന്നെത്തുന്നത്.

അനുഭവത്തില്‍ നിന്ന്,ആലോചനയില്‍ നിന്ന്,സാര്‍വത്രികമായ തീര്‍പ്പുകളില്‍ എത്താന്‍ പറ്റില്ലെന്ന കാന്റിന്റെ വാദം ശരിയാണ്‌.എങ്കിലും അനുഭവം എന്നു പറയുന്നത് വെറും നിഷ്ക്രിയമായ ആലോചന അല്ല; അത് വസ്തുക്കളെ സജീവമായി സ്വാധീനിക്കുകയും തന്മൂലം സാര്‍വത്രികങ്ങളായ തീര്‍പ്പുകള്‍ സാധൂകരിക്കുന്നതിന്‌ സാദ്ധ്യതയുണ്ടാക്കുകയും ചെയ്യുന്നു.

സ്ഥലകാലങ്ങളെപ്പറ്റിയുള്ള നമ്മുടെ ഗണിതശാസ്ത്രപരമായ തീര്‍പ്പുകള്‍ക്ക് മറ്റു ശാസ്ത്രീയതീര്‍പ്പുകള്‍ക്കില്ലാത്ത - ഇവ അനുഭവത്തില്‍ നിന്ന് സംസിദ്ധമായിട്ടുള്ളതാണെന്ന് കാന്റ് തന്നെ സമ്മതിക്കുന്നുണ്ട് - സാര്‍വ്വത്രികതയുണ്ടെന്നാണ് കാന്റ് പറയുന്നത്.എന്നാല്‍,ഊര്‍ജ്ജതന്ത്രത്തിലും രസതന്ത്രത്തിലും മറ്റും കണ്ടുപിടിച്ചിട്ടുള്ള നിയമങ്ങളും പൊതുസ്വഭാവമുള്ളവയാണല്ലൊ.കാന്റ് വിശ്വസിച്ചിരുന്നത് പോലെ ജ്യാമിതിയിലേയും (പൊതുവില്‍ ഗണിത ശാസ്ത്രത്തിലെ) മറ്റുശാസ്ത്രങ്ങളിലേയും ധാരണകള്‍ക്കിടയില്‍ യാതൊരുവിടവും ഇല്ല.ഉദാഹരണത്തിന്ന് ,ഒരു ബിന്ദുവിനെ ഒരു കടലാസ്സ് തുണ്ടില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു കുത്ത് ആയും ,ഒരു ഋജുരേഖയെ അറ്റത്ത് ഭാരം തൂക്കിയിട്ട് പിരിമുറുക്കം കൊടുത്ത ഒരു നൂലായും,ഒരു സമതലത്തെ ഒരു കണ്ണാടിയുടെ ഉപരിതല മായും ആയിട്ടാണല്ലൊ നാം സങ്കല്പിക്കുന്നത്.സ്ഥലത്തെ സംബന്ധിച്ച നമ്മുടെ സങ്കല്പങ്ങള്‍ നാം കണ്ടതോ അനുഭവിച്ചതോ ആയ സംഗതികളുടെ ദൃശ്യപ്രതിച്ഛായകളാണ്‌.

സ്ഥല സംബന്ധമായ ധാരണകള്‍ക്ക് രൂപം നല്‍കവേ ജ്യാമിതി ഭൗതികവസ്തുക്കളുടെ ചില ചില ഗുണങ്ങളും ബന്ധങ്ങളും പ്രത്യേകിച്ച് എടുത്ത് കാട്ടുകയും മറ്റു ഗുണ - ബന്ധങ്ങളെയാകെ അവഗണിക്കുകയും ചെയ്തതായി നമുക്ക് കാണാം.ജ്യാമിതീയ ചിത്രങ്ങള്‍ (figures) ക്ക് ഉള്‍ക്കനമോ നിറമോ താപമോ ഇല്ല .ജ്യമിതീയധാരണകളില്‍ സ്ഥാനികസവിശേഷതകള്‍ തന്നെ ഒരു പ്രത്യേക രീതിയിലാണ്‌ പ്രതിഫലിക്കപ്പെട്ടിട്ടുള്ളത്.സുപ്രസിദ്ധ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യുക്ലിഡിന്റെ (ഏതാണ്ട് ബി സി 300) കൃതികളില്‍ ഒരു ബിന്ദുവിനെ സ്ഥാനം മാത്രമുള്ളതും മാനങ്ങള്‍ ഇല്ലാത്തതുമായ ഒന്നായാണ്നിര്‍വചിച്ചിട്ടുള്ളത്; ഒരു വരയെ നീളം എന്ന ഒരു മാനം മാത്രമുള്ളതായും,പരപ്പായ ഉപരിതലത്തെ നീളം ,വീതി എന്നീ രണ്ട് മാനങ്ങളോടുകൂടിയതായും അദ്ദേഹം വിവരിച്ചിരിക്കുന്നു. നമുക്ക് ഇത് ശരിക്കും മനസ്സിലാകുമെങ്കിലും മനസ്സില്‍ ചിത്രീകരിക്കാന്‍ പറ്റില്ല. ഒരു കുത്ത്,നൂല്‍ ചരട്,കണ്ണാടി എന്നിവയിലേതെങ്കിലുമായിട്ടാണ്‌ നാം ഈ ധാരണകളെ മനസ്സില്‍ സങ്കല്പിക്കുന്നത്.എന്നാല്‍ സ്ഥലം (സ്പേസ്) സംബന്ധിച്ച നമ്മുടെ സങ്കല്‍പ്പങ്ങള്‍ വസ്തുക്കളുടെ വാസ്തവിത്തിലുള്ള സ്ഥാനിക ബന്ധങ്ങളും ഗുണങ്ങളുമായി പൊരുത്തപ്പെടുന്നതാണെങ്കിലും, മറ്റെല്ലാ ശാസ്ത്രീയധാരണകളേയും പോലെ ജ്യാമിതിയധാരണകളും നമ്മുടെ സങ്കല്പങ്ങളേക്കാള്‍ സമഗ്രവും കണിശമുള്ളതുമാണെന്നേടത്തോളം,അവയും വ്യതിരിക്തമായിട്ടുള്ളതാണ്‌.

എന്നുവരികിലും ,പൂര്‍വ്വാനുഭവങ്ങളില്‍ നിന്നുള്ള സാമാന്യവല്‍ക്കരണങ്ങളായതിനാല്‍ ജ്യാമിതീയധാരണകളും വാസ്തത്തിലുള്ള സ്ഥാനീയബന്ധങ്ങളുടെ ഏകദേശപ്രതിഫലനങ്ങള്‍മാത്രമാണ്.ജ്യാമിതീയധാരണകള്‍ വസ്തുക്കളുടെ അപൂര്‍വ്വം ചില സ്ഥാനികബന്ധങ്ങളും ഗുണങ്ങളും മാത്രമേ കണക്കിലെടുക്കുന്നുള്ളുവെന്നതിനാല്‍ - മറ്റു ബന്ധങ്ങളേയും ഗുണങ്ങളേയുമാകെ അവ അവഗണിക്കുകയാണ്‌ചെയ്യുന്നത് - നമ്മുടെ മുമ്പിലുള്ള പരികല്പനകളില്‍ നിന്ന് യുക്തിസഹമായ മറ്റു പരികല്പനകളിലേക്ക് നമുക്ക് എത്തിച്ചേരാവുന്നതാണ്‌.പരീക്ഷണാധിഷ്ഠിതങ്ങളായ ശാസ്ത്രങ്ങളില്‍ ഓരോ പരികല്പനയും പുതിയ തെളിവുകള്‍ക്കനുസരിച്ച് കൂടുതല്‍ കണിശവും കുറ്റമറ്റതുമാക്കേണ്ടതാണ്‌. ജ്യാമിതിയെ സംബന്ധിച്ചിടത്തോളവും - ജ്യാമിതിയിലെ പ്രമേയങ്ങള്‍ വസ്തുഗുണങ്ങള്‍ വളരെ വളരെ കണിശമായി വിവരിക്കുന്നില്ല ;ഏകദേശരൂപത്തില്‍ മാത്രമേ അവ വിവരിക്കപ്പെടുന്നുള്ളു -ഇത് ശരിയാണ്‌;മറ്റെല്ലാ ശാസ്ത്രസിദ്ധാന്തങ്ങളേയും പോലെ അവയും പുതിയ വിജ്ഞാനം ആര്‍ജ്ജിക്കപ്പെടുന്നതനുസരിച്ച് സ്പുടം ചെയ്യേണ്ടതാണ്‌.

ജ്യാമിതിയിലെ തീര്‍പ്പുകളും പരിശേധനകള്‍ക്കും തിരുത്തലിനും വിധേയമാണെന്നും സ്ഥലത്തെ (സ്പേസ്) സംബന്ധിച്ച നമ്മുടെ തീര്‍പ്പുകള്‍ക്ക് “കടുകിടപോലും നീക്കുപോക്കിന് സാദ്ധ്യതയില്ലാത്ത സാര്‍വ്വത്രികത ” അവകാശപ്പെടാനാവില്ലെന്നും എന്‍ ഐ ലൊബച്ചൊവിസ്കിയും (1826) ജീ റീമനും (1854)കണ്ടുപിടിച്ച പുതിയ ജ്യാമിതികള്‍ തെളിയിച്ചു.ഒരു തലത്തിലുള്ള ഒരു ബിന്ദുവിലൂടെ അതേ തലത്തിലുള്ള മറ്റൊരു ഋജുരേഖക്ക് സമാന്തരമായി ഒരൊറ്റ ഋജുരേഖയേ വരക്കാന്‍ കഴിയൂ ( മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു നിശ്ചിതബിന്ദുവിലൂടെയുള്ള നിര്‍ദ്ദിഷ്ഠ വരക്ക് സമാന്തരമായി ഒരു വര മാത്രമേയുള്ളു ) എന്ന അഭിഗൃഹീതത്തിന്ന് ( postulate) ലൊബചേവ്സ്കിയുടെ ജ്യാമിതിയില്‍ യാതൊരു വിലയുമില്ല. ഇതിനിടയില്‍ ഈ ജ്യാമിതിയുമായിപൊരുത്തപ്പെടുന്ന യഥാര്‍ത്ഥവസ്തുക്കള്‍ ഊര്‍ജ്ജതന്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ആപേക്ഷികതാസിദ്ധാന്തം സ്ഥലകാലങ്ങളെ സംബന്ധിച്ച നമ്മുടെ ധാരണകളില്‍ ഇതിലും ഗണ്യമായ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.സ്ഥലകാലങ്ങളേക്കുറിച്ചുള്ള നമ്മുടെ ധാരണകളിലും തീര്‍പ്പുകളിലും ഇത്ര മൗലികമായ മാറ്റത്തിന്‍ കാരണം നമ്മുടെ അനുഭവത്തിലുള്ള വര്‍ദ്ധനവാണെന്ന് വ്യക്തമാണല്ലോ.

ഈ ധാരണകള്‍ അനുഭവത്തില്‍ വേരൂന്നിയിട്ടുള്ളതല്ലെന്നുള്ള കാന്റിന്റെ ആശയത്തേയും ,അതുപോലെതന്നെ,മനസ്സില്‍ നിന്നാണ്‌,യഥാര്‍ത്ഥലോകത്തില്‍ നിന്നല്ല അവയുടെ ഉത്ഭവം എന്ന അദ്ദേഹത്തിന്റെ നിഗമനത്തേയും ഖണ്ഡിക്കുന്നതിനുള്ള ഒരു ഉത്തമോദാഹരണമാണിത്. വസ്തുക്കള്‍ നമ്മളില്‍നിന്ന് വ്യതിരിക്തമായി നിലനില്ക്കുന്നു എന്ന ആശയം അവയുടെ വസ്തുനിഷ്ടമായ നിലനില്പിനെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കില്‍ -ഈ ആശയം വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്‌ നമുക്ക് ലഭിക്കുന്നത് -( കാന്റും ഇത് സമ്മതിക്കുന്നുണ്ട്) അതുപോലെ തന്നെ വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നുതന്നെ ലഭിച്ച സ്ഥലകാലങ്ങളേക്കുറിച്ചുള്ള ധാരണകളും ഭൗതികപ്രതിഭാസങ്ങളുടെ വസ്തുനിഷ്ടമായി നിലനില്ക്കുന്ന സ്ഥാനിക-കാലികഗുണങ്ങളേയും ബന്ധങ്ങളേയും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പറയാം.

സ്ഥലകാലങ്ങളേക്കുറിച്ചുള്ള ആശയവാദപരമായ ധാരണയെ ഖണ്ഡിക്കുന്ന പ്രായോഗികാനുഭവങ്ങള്‍ അവയെ സബന്ധിച്ച ഭൗതികവാദപരമായ ധാരണയെ ശരിവെക്കുകയാണ് ചെയ്യുന്നത്.ഭൗതികവാദമനുസരിച്ച് ,സ്ഥലകാലങ്ങളെപ്പറ്റിയുള്ള സംവേദനത്തിന്നും സങ്കല്പത്തിനും ധാരണക്കും പുറമെ ,മനുഷ്യന്റെ ബോധമനസ്സിന്‌ വെളിക്ക് നിലനില്ക്കുന്ന സ്ഥാനിക - കാലികഗുണങ്ങളും ബന്ധങ്ങളുമുണ്ടു.എല്ലാ ഭൗതിക പ്രതിഭാസങ്ങളിലും സ്വതവേയുള്ളതാണ്‌ ഈ ബന്ധങ്ങള്‍.സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തിന്റെ അസ്തിത്വത്തിന്റെ സാര്‍വ്വത്രിക രൂപങ്ങളാണ്.

ഭതികവാദപരമായ ഈ വീക്ഷണത്തിന്ന് അടിസ്ഥാനം എന്താണ്‌? ഒന്നാമതായി,മനുഷ്യന്റെ മനസ്സില്‍ നിന്നും ഇച്ഛയില്‍ നിന്നും സ്വതന്ത്രമായിട്ടാണ്‌ അവബോധങ്ങള്‍ നടക്കുന്നത്.ബോധമനസ്സിന്ന് വെളിക്ക് നിലനില്ക്കുന്ന വസ്തുക്കളാണ്‌ അവബോധങ്ങള്‍ ഉണ്ടാക്കുന്നതെന്നകാര്യം അംഗീകരിക്കാന്‍ കാന്റ് ഉള്‍പ്പെടേയുള്ള മിക്ക തത്വചിന്തകരേയും നിര്‍ബ്ബന്ധിതരാക്കുന്ന സംഗതികളില്‍ ഒന്നാണിത്.

രണ്ടാമതായി,സ്ഥലകാലപരിധിക്കുള്ളില്‍ മാത്രം നടക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച ഗവേഷണത്തില്‍ നിന്നാണ്‌ പ്രകൃതിയേപ്പറ്റി നമുക്ക് ഏറ്റവും ആധികാരികമായ വിജ്ഞാനം കൈവരുന്നത്.ഭൂമിയുടെ പുറം തോടിന്റെ പാളികളുടെ സ്ഥാനികനിലയേയും ഭൂഖണ്ഡങ്ങളുടെ കിടപ്പിനേയും മറ്റും പറ്റിയും മാറി മാറി വന്നിട്ടുള്ള ജിയോളജിയ യുഗങ്ങളുടെ ദൗര്‍ഘ്യത്തേപ്പറ്റിയുള്ള വിവരങ്ങള്‍ ഇല്ലായിരുന്നു വെങ്കില്‍ ഭൂഗര്‍ഭശാസ്ത്രത്തിന്റെ ( ജിയോളജിയുടെ )സ്ഥിതി എന്താകുമായിരുന്നു? വിദ്യുത്കാന്തികമേഖലകളുടെ സ്ഥാനിക കിടപ്പിനേപ്പറ്റിയും വിദ്യുത്കാന്തികതരംഗങ്ങള്‍ക്ക് സ്ഥലകാലങ്ങളിലുള്ള ഗതിയേപ്പറ്റിയുള്ള വിവരങ്ങള്‍ തട്ടിക്കഴിച്ചാല്‍ പിന്നെ വിദ്യുത്കാന്തികസിദ്ധാന്തത്തില്‍ എന്താണ്‌ ശേഷിക്കുക.? യഥാര്‍ത്ഥലോകത്തെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന സ്ഥലകാല ധാരണകള്‍ കൂടാതെ പ്രകൃതിശാസ്ത്രത്തിന്ന് നിലനില്ക്കാനാവില്ല.

മൂന്നാമതായി,ജന്തുക്കള്‍ പ്രകൃതിയിലുള്ള സ്ഥാനിക-കാലികബന്ധങ്ങളുമായി തങ്ങളുടെ പ്രവൃത്തികളെ കോര്‍ത്തിണക്കുന്നുണ്ടെന്ന് അവയുടെ പെരുമാറ്റം തെളിയിക്കുന്നുണ്ട്. മനസ്സിന് വെളിക്ക് സ്ഥലകാലങ്ങളില്ലെന്ന് പറഞ്ഞിരുന്ന മാഹ് പോലും അത്രയും കാര്യം സമ്മതിച്ചു. ചുറ്റുപാടുകളനുസരിച്ച് ഒത്തിണങ്ങുന്നതിനു പറ്റിയ ജീവശാസ്ത്രപരമായ പ്രതികരണങ്ങള്‍ പ്രദാനം ചെയ്യുന്ന “..ഗതിനിര്‍ണ്ണയസംവേദനക്രമങ്ങളാണ് സ്ഥലകാലങ്ങള്‍ (”ചരിത്ര-വിമര്‍ശനവീക്ഷണത്തില്‍നിന്ന് ബലതന്ത്ര വികാസത്തേക്കുറിച്ച് ഏണസ്റ്റ് മാഹ് നടത്തിയ നിരൂപണം “ലൈപ്സിഗ്,1897,പേജ്498) എന്ന് അദ്ദേഹം എഴുതി.ഇത് തീര്‍ച്ചയായും മനുഷ്യര്‍ക്കും ബാധകമായിട്ടുള്ളതാണ്‌. ”മനുഷ്യന്‌ ജീവശാസ്ത്രപരമായി സോദ്ദേശകരമായ ഒരു ഗതിനിര്‍ണ്ണയം നല്‍കാന്‍ സ്ഥലകാലസംവേദനങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഈ സംവേദനങ്ങള്‍ മനുഷ്യനു പുറത്തുള്ള ഒരു വസ്തുനിഷ്ടയാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം, ലെനിന്‍ എഴുതി;“ മനുഷ്യനു അവന്റെ ചുറ്റുപാടുകളേപ്പറ്റി വസ്തുനിഷ്ടമായി ശരിയായ ഒരു ധാരണ നല്‍കാന്‍ അവന്റെ സംവേദനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍ ഈ ചുറ്റുപാടുകളുമായി ജീവശാസ്ത്രപരമായി ഇണങ്ങിച്ചേരാന്‍ അവന്‌ സാധിക്കുമായിരുന്നില്ല.” (ലെനിന്‍.സമാഹൃതകൃതികള്‍ വാല്യം 14,പേജ്178)

നാലാമതായി, മനുഷ്യന്‍ ( മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി )ആവശ്യാനുസൃതം ചുറ്റുപാടുകളെ രൂപാന്തരപ്പെടുത്തി എടുക്കുന്നു.അങ്ങിനെ ചെയ്യുമ്പോള്‍ അവന്‍ സ്ഥലകാലങ്ങളേക്കുറിച്ചുള്ള തന്റെ ധാരണകള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. ഈ ധാരണകള്‍ യഥാര്‍ത്ഥവസ്തുക്കള്‍ തമ്മില്‍ വസ്തുനിഷ്ടമായി നിലവിലുള്ള ബന്ധങ്ങളുടെ ശരിയായപ്രതിഫലനം ആയിരുന്നില്ലെങ്കില്‍ യാഥാര്‍ത്ഥ്യത്തെ മാറ്റുന്നതിന് അവയെ ആശ്രയിക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടാതിരിക്കാന്‍ തരമില്ലായിരുന്നു.

2,പദാര്‍ത്ഥത്തിന്ന് പുറത്ത് സ്ഥലകാലങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ?


പരമാണുക്കളില്‍ നിന്ന് സ്വതന്ത്രമായി അനന്തമായ ഒരു ശൂന്യത നിലനില്‍ക്കുന്നുണ്ട്,ഈ ശൂന്യതയിലാണ്‌ പരമാണുക്കള്‍ നീങ്ങുന്നത്. പതിനേഴാം ശതകത്തില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ഭൗതികവാദിയായ ഗസ്സേന്ദി ഏഴുതിയത് പോലെ പരമാണുക്കള്‍ക്ക് പുറത്തു കാലം മാത്രമാണുള്ളത്; കാലം വസ്തുക്കളെ ആശ്രയിച്ചല്ല ഇരിക്കുന്നത്. കാരണം വസ്തുക്കള്‍ നിലവിലുണ്ടായാലും ഇല്ലെങ്കിലും, അവ ചലിച്ചാലും ഇല്ലെങ്കിലും കാലം ഒരേപോലെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.അത് യാതൊരു മാറ്റത്തിനും വിധേയമല്ല.സ്ഥലകാലങ്ങള്‍ എന്നത് വസ്തുനിഷ്ടമായ ഒരു യാഥാര്‍ത്ഥ്യമാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന മിക്ക തത്വ ചിന്തകരുടേയും (പ്രാചീനകാലത്തെ തത്വജ്ഞാനികള്‍ മുതല്‍ 18-ആം ശതകത്തിലെ തത്വജ്ഞാനികള്‍ വരെ ) അഭിപ്രായം മേല്പറഞ്ഞ തരത്തിലുള്ളതായിരുന്നു.എങ്കിലും പദാര്‍ത്ഥത്തിന്ന് പുറത്ത് നിലനില്പില്ലാത്ത സ്ഥാനികബന്ധങ്ങളും ഗുണങ്ങളും വസ്തുക്കളില്‍ നിന്ന് അഭേദ്യമായിട്ടുള്ളതാണെന്നും ശൂന്യത എന്നൊന്ന് നിലവിലില്ലെന്നുമാണ് സമുന്നത ഗ്രീക്ക് തത്വജ്ഞാനിയായ അരിസ്റ്റോട്ടില്‍ (384-322 BC) സമര്‍ത്ഥിച്ചിരുന്നത്

.“പ്രകൃതിക്ക് ശൂന്യതയെ ഭയമാണ് ”എന്നര്‍ത്ഥം വരുന്ന രീതിയിലാണ് മദ്ധ്യകാല യുഗങ്ങളില്‍ അരിസ്റ്റോട്ടിലിന്റെ ഈ ആശയത്തെ വ്യാഖ്യാനിച്ചിരുന്നത്.പതിനേഴാം നൂറ്റാണ്ടുവരെ അവര്‍ ഒരു പമ്പിന്റെ പ്രവര്‍ത്തനം ഇതിന് നിദര്‍ശനമായി കണ്ടിരുന്നു.പമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ അതിലുള്ള ദ്രാവകം ശൂന്യത (കുഴലിലുള്ള ദ്രാവകത്തിന്റെ ലെവലിനും പിസ്റ്റനും ഇടക്കുള്ള വിടവ്) ഇല്ലാതാക്കാന്‍ വേണ്ടി അതിന്റെ തന്നെ ഭാരത്തെ തരണം ചെയ്തുകൊണ്ട് മുകളിലേക്ക് ഉയരുന്നു.സ്ഥലം (സ്പേസ്) പദാര്‍ത്ഥത്തില്‍ നിന്ന് അഭേദ്യമാണെന്ന ആശയത്തെ 17-ആം നൂറ്റാണ്ടിലെ തത്വചിന്തകരായ ഡെക്കാര്‍ട്ടും ലൈബ്നിത് സും അനുകൂലിച്ചിരുന്നു.ശൂന്യത(vacuum) ക്ക് നിലനില്‍ക്കാ നാവില്ലെന്ന് വാദിച്ചുകൊണ്ട് ഡെക്കാര്‍ട്ട് എഴുതി :

“പ്രപഞ്ചത്തിലാകെ പദാര്‍ത്ഥമല്ലാതെ ...മറ്റൊന്നും ഇല്ല ”(Rene Descartes,"Les Principes de la Philosopie"റൂവാന്‍ ,1706,പേജ്92)) തൊട്ടടുത്തുള്ളവസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിച്ചുകൊണ്ട് കൂടുതല്‍ സമ്മര്‍ദ്ദം അഥവാ ആഘാതം പ്രേക്ഷണം ചെയ്യുന്നു. അത് ഞെടിയിടയില്‍ പ്രപഞ്ചത്തിലാകെ വ്യാപിക്കുന്നു. “ഏതെങ്കിലും പദാര്‍ത്ഥം ഇല്ലാത്ത യാതൊരുസ്ഥലവും ഇല്ല...”(GW Leibniz,"തെരഞ്ഞെടുത്ത തത്വശാസ്ത്ര കൃതികള്‍“,വാല്യം2 ലൈപ്സിഗ്,1915,പേജ്173) എന്ന് ലൈബ്നിത് സും എഴുതി.എങ്കിലും ശൂന്യത വാസ്തവത്തിലുള്ളതാണെന്ന് പല ശാസ്ത്രജ്ഞരും കരുതിയിരുന്നു.ക്ലാസിക്കല്‍ ബലതന്ത്രത്തിന്ന് ജന്മം നല്കിയ ഐസക്ക്ന്യൂട്ടന്‍ അവരിലൊരാളായിരുന്നു.കേവലമായ സ്പേസിലും-ജ്യോതിര്‍ഗോളങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഒട്ടു ചലനമില്ലാത്ത ശൂന്യത - കേവലമായ കാലത്തിലും - പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായി നിലനില്‍ക്കുന്നതും ഏതെങ്കിലും ഭൗതികപ്രക്രിയയാലോ സംഭവത്താലോ മാറ്റാനാവാത്തതുമായ തുടര്‍ച്ചയുടെ ഒരു ഒഴുക്ക് - അദ്ദേഹം വിശ്വസിച്ചിരുന്നു. ഇരുപതാം ശതകത്തിന്റെ ആരംഭഘട്ടം വരെ സ്ഥലകാലങ്ങളെക്കുറിച്ചുള്ള ഈ ധാരണക്ക് പ്രകൃതിശാസ്ത്രത്തില്‍ വളരെ സ്വാധീനമുണ്ടായിരുന്നു.

പദാര്‍ത്ഥം കൂടാതെ സ്ഥലകാലങ്ങള്‍ക്ക് നിലനില്ക്കാനാവുമോ എന്നതിനേക്കുറിച്ച് കാര്‍ക്സും എംഗല്‍സും സുപ്രധാനങ്ങളായ ചില ആശയങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായും സ്വതന്ത്രമായുള്ള കേവലമായ സ്ഥലകാലങ്ങള്‍ നിലനില്ക്കുന്നുവെന്ന ആശയം ആത്മീയഭൗതികവാദത്തിന്റെ നിലപാടില്‍ നിന്നുകൊണ്ട് അദ്ദേഹം ആ വീ ക്ഷണത്തെ വിമര്‍ശിച്ചു.

എങ്ങിനെയാണ് ഒരു ധാരണ രൂപം കൊള്ളുന്നത്?
വസ്തുക്കളുടെ എണ്ണമറ്റഗുണദോഷങ്ങളും ബന്ധങ്ങളും അവസ്ഥകളും നോക്കിയിട്ട് അവയില്‍ നിന്ന് ഏറ്റവും സാരമായത് മാത്രം സ്വീകരിക്കുകയും ബാക്കിയുള്ളത് തിരസ്കരിക്കുകയാണല്ലോ നാം ചെയ്യുന്നത്.വ്യത്യസ്തവസ്തുക്കളും പ്രതിഭാസങ്ങളും പ്രക്രിയകളും അവയുടെ സാരാംശത്തില്‍ നമ്മുടെ ബോധമനസ്സിലുണ്ടാക്കുന്ന പ്രതിഫലനമാണമല്ലൊ ധാരണകള്‍ വാസ്തവത്തില്‍.പക്ഷെ,ദീര്‍ഘകാലം മുമ്പ് രൂപംകൊണ്ട ധാരണകളുടെ ഉറവിടം വിസ്മരിക്കപ്പെട്ടേക്കാം. അപ്പോള്‍ ഈ ധാരണക്ക് നിദാനമായിട്ടുള്ള യഥാര്‍ത്ഥവസ്തുവിന്റെ സവിശേഷതകള്‍ സ്വതന്ത്രമായി നിലനില്ക്കുന്നുവെന്ന് തോന്നിത്തുടങ്ങുകയും ചെയ്തേക്കാം.യഥാര്‍ത്ഥപ്രതിഭാസങ്ങളില്‍ നിന്ന് അവയുടെ സ്ഥലകാലബന്ധങ്ങളെ വേര്‍പെടുത്തിക്കൊണ്ട് രൂപീകരിക്കുന്ന സ്ഥലകാലധാരണകള്‍ക്ക് സംഭവിക്കുന്നതും അതു തന്നേയാണ്.
യഥാര്‍ത്ഥവസ്തുക്കളുടെ ഉയരം, നീളം,വീതി എന്നിവയും യഥാര്‍ത്ഥപ്രക്രിയകളുടെ സമകാലത,ആവര്‍ത്തനം,കാലയളവ് എന്നിവയും ഈ വസ്തുക്കളില്‍ നിന്നും പ്രക്രിയകളില്‍നിന്നും സ്വതന്ത്രമാണെന്ന് കരുതുന്നത്ശ്യാനത ശ്യാനവസ്തുക്കളില്‍നിന്ന് വേറിട്ടും സ്വതന്ത്രമായും നില്കുന്നുവെന്നും,യുക്തി മനുഷ്യരില്‍നിന്ന് വേറിട്ട് നില്കുന്നുവെന്നും കരുതുന്നത്പോലെയാണ്.“ഇത് പഴയ കഥയാണ്” എംഗല്‍സ് എഴുതി.
“ഒരുവന്‍ ആദ്യം ഇന്ദ്രിയഗോചരമായ വസ്തുക്കളെ അരൂപങ്ങളാക്കി മാറ്റുന്നു,എന്നിട്ട് ഇന്ദ്രിയങ്ങളിലൂടെ അവയെ അറിയുന്നതിന്ന് വേണ്ടി, കാലം(time)നോക്കികാണുകയും സ്ഥലം (space)മണത്തറിയുകയും ചെയ്യാന്‍ ...ശ്രമിക്കുന്നു.പദാര്‍ത്ഥമില്ലെങ്കില്‍ പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ ഈ രണ്ട് രൂപങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല,നമ്മുടെ മനസ്സില്‍ മാത്രം നില്‍ക്കുന്ന പൊള്ളയായ ധാരണകള്‍, അരൂപങ്ങള്‍,മാത്രമാണവ ”(എംഗല്‍സ് “പ്രകൃതിയിലെ വൈരുദ്ധ്യാത്മകത ”പേജ്,235),

എന്നാല്‍ ,സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ രൂപങ്ങളാണെന്നത് ശരിയാണെങ്കില്‍ ,പദാര്‍ത്ഥത്തില്‍ നിന്ന് വ്യതിരിക്തമായി അവയ്ക്ക് നിലനില്പില്ലെന്നതും അത്ര തന്നെ സത്യമാണ്‌.

എംഗല്‍സ് നിര്‍ദ്ദേശിച്ച സ്ഥലകാലങ്ങളെ സംബന്ധിച്ച വൈരുദ്ധ്യാത്മകവ്യാഖ്യാനം ഈ പദാര്‍ത്ഥരൂപങ്ങളേക്കുറിച്ചുള്ള ശാസ്ത്രീയന്യേഷണം ഏതു വഴിക്ക് നീങ്ങണമെന്ന് വ്യക്തമായും ചൂണ്ടിക്കാട്ടി. ഇരുപതാം നൂറ്റാണ്ടിലെ ഊര്ജ്ജതന്ത്രം ആ വഴിതന്നെ പിന്തുടര്‍ന്നുവന്നിട്ടുണ്ട് .

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലെ കണ്ടുപിടിത്തങ്ങളെ,പ്രതേകിച്ചും എല്ലാ പരസ്പരകരണങ്ങളും ഒരു പരിമിതപ്രവേഗത്തിലാണ്‌ നടക്കുന്നതെന്നും പ്രകാശത്തിന്റെപ്രവേഗം പരാമര്‍ശനവ്യവസ്ഥയില്‍നിന്ന് സ്വതന്ത്രമാണെന്നുമുള്ള കണ്ടുപിടുത്തങ്ങളെ,ആധാരമാക്കിക്കൊണ്ട് ആല്ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955) ആപേക്ഷികതാസിദ്ധാന്തത്തിന് രൂപം നല്കി.സ്ഥലകാലങ്ങളുടെ ഗുണവിശേഷങ്ങള്‍ സമീപസ്ഥപദാര്‍ത്ഥത്തിന്റെ ചലനങ്ങളില്‍ നിന്ന് സ്വതന്ത്രമാണെന്ന വാദത്തിന്ന് ഈ സിദ്ധാന്തം വിരാമമിട്ടു.അദ്ദേഹത്തിന്റെ സിദ്ധാന്തം സംഷിപ്തമായി വിവരിക്കുവാന്‍ പറഞ്ഞപ്പോള്‍ ഐന്‍സ്റ്റൈന്‍ പ്രസ്താവിച്ചത് ഇപ്രകാരമാണ്‌: “ലോകത്തിലെ എല്ലാവസ്തുക്കളും തിരോഭവിച്ചാലും സ്ഥലകാലങ്ങള്‍ ശേഷിക്കുമെന്നാണ്‌ മുമ്പ് കരുതിയിരുന്നത്.എന്നാല്‍,ആപേക്ഷികതാസിദ്ധാന്തമനുസരിച്ച് വസ്തുക്കളുടെ തിരോധാനത്തോടെ സ്ഥലകാലങ്ങളും തിരോഭവിക്കണം.

” പ്രത്യേക ആപേക്ഷികതാസിദ്ധാന്തപ്രകാരം, എല്ലാഭൗതികവസ്തുക്കളും പ്രക്രിയകളും സ്ഥലകാലങ്ങളുടെ അഭേദ്യരൂപത്തിലാണ് നിലനില്ക്കുന്നത്.സ്ഥകകാലങ്ങള്‍ വ്യത്യസ്തമെങ്കിലും ഇതിന്റെ അഭേദ്യവശങ്ങളാണ്. രണ്ട്സംഭവങ്ങള്‍ക്കിടയില്‍ ഒരു സ്ഥലകാല ഇടവേളയുണ്ട് ;ഇത് പരാമര്‍ശനത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് സ്വതന്ത്രമാണ്.സംഭവങ്ങള്‍ക്കിടക്കുള്ള കാലത്തിന്റേതായ ഇടവേള അവയുടെ സ്ഥലകാലസ്വഭാവവിശേഷത്തിന്റെ ഒരു വശം മാത്രമാണ്.പരാമര്‍ശനവ്യവസ്ഥ അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും.സ്ഥാനിക ഇടവേളയെ സംബന്ധിച്ചും ഇതുതന്നെയാണ് സ്ഥിതി.അതിന്റെ ദൗര്‍ഘ്യവും പരാമര്‍ശനവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.

സാമാന്യ ആപേക്ഷികതാ സിദ്ധാന്തപ്രകാരം സ്ഥലകാലമാതൃക(പാറ്റേണ്‍) സമീപസ്ഥപദാര്‍ത്ഥത്തിന്റെ നിലനില്പ്പിന്റെ പ്രത്യക്ഷത്തിലുള്ള അനന്തരഫലങ്ങളാണ്.തിരിച്ച് അവയ്ക് ആ പദാര്‍ത്ഥത്തിന്റെ ചലനങ്ങളിന്മേല്‍ കാരണാത്മകമായ ഒരു സ്വാധീനമുണ്ട് .സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ഥലകാലമാതൃകകളില്‍ മാറ്റമുണ്ടാകുമെന്ന് കൂടി ഇവിടെ പ്രസ്ഥാവിച്ച്കൊള്ളട്ടെ.അങ്ങിനെ നോക്കുമ്പോള്‍ സാധാരണ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായിട്ടുള്ളതാണ് ബ്രഹ്മാണ്ഡത്തിലെ സ്ഥിതി.

പദാര്‍ത്ഥത്തിന്റെ നിലനില്പിന്റെ സ്ഥലകാലം എന്ന ഏകകേവലരൂപം വെവ്വേറെയുള്ള ആപേക്ഷികമായ കാലിക - സ്ഥാനികബന്ധങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ കണ്ടുപിടുത്തങ്ങള്‍ തെളിയിച്ചിട്ടുണ്ട് .സ്ഥലവും കാലവും പദാര്‍ത്ഥത്തില്‍ നിന്ന് അഭേദ്യമാണെന്ന് മാത്രമല്ല ,അവയുടെ മാതൃക പദാര്‍ത്ഥപിണ്ഡങ്ങളുടെ വിതരണം ,ഗതി,പരസ്പരകരണം എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും,സ്ഥലകാലങ്ങളുടെ പൊതുവായ സവിശേഷതകള്‍ ഭൗതികപ്രതിഭാസങ്ങളുടെ സ്വഭാവവും വൈപുല്യവുമനുസറിച്ച് വ്യത്യസ്ത സ്ഥലകാല മാതൃകകളിലാണ്‌ പ്രകടമാക്കപ്പെടുന്നതെന്നും തെളിഞ്ഞിട്ടുണ്ട് .

ആശയവാദികള്‍ അവര്‍ക്ക് അനുകൂലമായി ഈ കണ്ടുപിടുത്തങ്ങളെ വ്യാഖ്യാനിക്കാന്‍ നോക്കുന്നു. ഒരു വസ്തുവിന്റെ നീളവും കാലിക ഇടവേളയും പരാമര്‍ശനചട്ടക്കൂടിനെ ആശ്രയിച്ചിരിക്കുന്നുവെന്നതിന്റെ അര്‍ത്ഥം സ്ഥലകാലബന്ധങ്ങള്‍ പദാര്‍ത്ഥത്തില്‍ സ്വതവേയുള്ളതല്ല,മറിച്ച് നിരീക്ഷകന്റെ ആത്മനിഷ്ടഗുണങ്ങളേയും അനുഭവങ്ങളേയും മാത്രം ആശ്രയിച്ചിരിക്കുന്നവയാണെന്ന് ആശയവാദികള്‍ തറപ്പിച്ചുപറയുന്നു.അങ്ങിനെ ഒരു വസ്തുവിന്റെ നീളവും കാലിക ഇടവേളയും നമ്മുടെ ബോധത്തില്‍ മാത്രം നിലനില്ക്കുന്നതാണെന്ന് ആശയവാദികള്‍ സമര്‍ത്ഥിക്കുന്നു.ആ
പേക്ഷികതാസിദ്ധാന്തത്തില്‍നിന്ന് തെളിയുന്നത് ഇതാണെന്ന്,ഉദാഹരണത്തിന്ന്‍ , ഡിംഗിള്‍ അവകാശപ്പെടുന്നു “ പദാര്‍ത്ഥത്തിന് എന്തെങ്കിലും ഗുണങ്ങള്‍ കല്‍പ്പിക്കാനുള്ള എല്ലാശ്രമങ്ങളില്‍ നിന്നും ഒഴിയുകയാണ്” ഈ സിദ്ധാന്തം ചെയ്യുന്നതെന്ന് അദ്ദേഹം വാദിക്കുന്നു.എന്നാല്‍ മാക്സ്ബോണ്‍ നേരെമറിച്ചാണ് പറയുന്നത്. “ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഒരു വളച്ചൊടിക്കലാണിത്.” ബോണ്‍ എഴുതുന്നു:“പദാര്‍ത്ഥത്തിന്ന് ഗുണങ്ങള്‍ കല്പിക്കാനുള്ള ശ്രമം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഈ സിദ്ധാന്തം ചെയ്തിട്ടുള്ളത്..

.” ഇത് കൂടുതല്‍ വ്യക്തമാക്കാന്‍ മാക്സ്ബോണ്‍ നിര്‍ദ്ദേശിച്ച ഉദാഹരണം ചുവടേ വിവരിക്കും പ്രകാരമാണ്.; ഏതെങ്കിലും കാരണത്താല്‍ ഒരു കാര്‍ഡ്ബോര്‍ഡ് കൊണ്ടുള്ള ഒരു വൃത്തം നമുക്ക് കാണാന്‍ കഴിയുന്നില്ലെന്ന് സങ്കല്‍പ്പിക്കുക.എന്നാല്‍ അതില്‍നിന്ന് വ്യത്യസ്ത കോണങ്ങളിലായി വെച്ചിട്ടുള്ള സ്ക്രീനുകളില്‍ പതിയുന്ന അതിന്റെ നിഴലുകള്‍ നമുക്ക് കാണാന്‍ കഴിയും ഈ നിഴലുകളെല്ലാം ദീര്‍ഘാകൃതിയില്‍ ഉള്ളതായിരിക്കുമെന്നതൊഴിച്ചാല്‍ അവ വ്യത്യസ്തങ്ങളായിരിക്കും .ദീര്‍ഘവൃത്താകൃതിയിലുള്ള നിഴലുകളുടെ അക്ഷങ്ങള്‍ പരിശോധിച്ചാല്‍ ഈ നിഴലുകള്‍ ഒരു വൃത്തത്തില്‍ നിന്ന് പതിച്ചിട്ടുള്ളതാണെന്ന് നമുക്ക് കാണാന്‍ കഴിയും.ആ വൃത്തത്തിന്റെ വ്യാസാര്‍ദ്ധം എത്രയെന്ന് കണ്ടുപിടിക്കാനും നമുക്ക് സാധിക്കും.
പരാമര്‍ശനവ്യവസ്ഥകളുടെ പങ്കു വഹിക്കുന്ന മറ്റു വസ്തുക്കളുമായി(സ്ക്രീനുകള്‍)ആപേക്ഷികമായി നോക്കുമ്പോള്‍ ബന്ധപ്പെട്ടവസ്തുവിന്റെ(കാര്‍ഡ്ബോര്‍ഡ് വൃത്തം) ഗുണങ്ങളുടെ പ്രക്ഷേപങ്ങള്‍ വ്യത്യസ്തമായിരിക്കും. പക്ഷെ,പരിശോധിക്കപ്പെടുന്ന വസ്ത്വിന്റെ(വൃത്തത്തിന്റെ) യഥാര്‍ത്ഥഗുണങ്ങള്‍ ഇതിലെല്ലാറ്റിലും ഒരേ പോലിരിക്കുന്നത് കാണാം .നിഴലുകളുടെ വ്യത്യസ്താകൃതിയും വലിപ്പവും കാര്‍ഡ്ബോര്‍ഡ് വൃത്തത്തിന്റെ കേവലമായ ആകൃതിയുടേയും വലിപ്പത്തിന്റേയും ആപേക്ഷിക അഭിവ്യജ്ഞനങ്ങളാണ്‌.അത്പോലെതന്നെ, വസ്തുക്കളുടെ വ്യത്യസ്തമായ നീളവും വ്യത്യസ്ഥകാല ഇടവേളയും സ്ഥലകാല ഇടവേളകളുടെ കേവലദൗര്‍ഘ്യത്തിന്റെ - ഇത് പരാമര്‍ശനവ്യവസ്ഥയില്‍ നിന്ന് സ്വതന്ത്രവുമാണ്- ആപേക്ഷിക അഭിവ്യജ്ഞനങ്ങളാണ്‌.വൃത്തത്തില്‍ നിന്ന് പതിയുന്ന നിഴലുകള്‍ വൃത്തത്തേയും സ്ക്രീനുകളേയും പോലെതന്നെ യഥാര്‍ത്ഥമായിട്ടുള്ളതാണ്‌.വിഭിന്നപരാമര്‍ശനവ്യവസ്ഥകളിലുള്ള വസ്തുക്കളുടെയും കാലിക ഇടവേളകളുടേയും വ്യത്യസ്ത ദൗര്‍ഘ്യങ്ങള്‍ സ്ഥലകാല ഇടവേളകളേയും(ഇവ അതിന്റെ അഭിവ്യജ്ഞനങ്ങളാണല്ലോ) തദനുസൃതമായ പരാമര്‍ശനവ്യവസ്ഥകളേയും പോലെ തന്നെ യഥാര്‍ത്ഥവും ബോധമനസ്സില്‍ നിന്ന് അത്രതന്നെ സ്വതന്ത്രവുമാണ്

ഈ പുതിയ സിദ്ധാന്തംസ്ഥലകാലങ്ങള്‍ക്ക് നല്‍കുന്ന വ്യാഖ്യാനം വൈരുദ്ധ്യാത്മകം മാത്രമല്ല ഭൗതികവാദപരവുമാണ്.

പ്രകൃതിശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തത്തില്‍ നിന്നുള്ള തത്വശാസ്ത്രപരമായ നിഗമനങ്ങള്‍ ,സ്ഥലകാലങ്ങള്‍ പദാര്‍ത്ഥത്തില്‍നിന്നെന്നപോലെ പരസ്പരവും അഭേദ്യവുമായിട്ടുള്ളതുമാണെന്ന വൈരുദ്ധ്യാത്മകഭൗതികവാദനിലപാടിനെശരിവെച്ചിട്ടുണ്ടെന്ന് മാത്രമല്ല,ആ പ്രസ്താവനയെ കൂടുതല്‍ ശുദ്ധിചെയ്ത് സമ്പുഷ്ടമാക്കുന്നതിനുള്ള സാദ്ധ്യതസൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

(വിവർത്തനം :എം.എസ്.രാജേന്ദ്രൻ)