2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

-കർഷകരെ ഒഴിപ്പിക്കൽ -

16-ആം നൂറ്റാണ്ടിലെ പ്രശസ്ത  ഇംഗ്ളീഷ് പണ്ഡിതനായിരുന്ന തോമസ് മൂർ ,ഇംഗ്ളണ്ടിൽ "ആടുകൾ മനുഷ്യരെ തിന്നുന്നു" എന്ന് എഴുതുകയുണ്ടായി .18-ആം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഇംഗ്ളണ്ടിൽ കർഷകർ എന്ന വർഗ്ഗം തന്നെ ഏതാണ്ട് അപ്രത്യക്ഷമായി.ഭൂമി പ്രഭുക്കളുടേയും ശക്തരായ ഭൂപ്രഭുക്കളുടേയും കൈകളിലായിരുന്നു.അവർ അത് കർഷകർക്ക് പാട്ടത്തിന്ന് കൊടുത്തു .കൂലിവേലക്കാരുടെ സഹായത്തോടെ കർഷകർ ഭൂമിയിൽ പണിയെടുത്തു .ഇങ്ങനെയാണു മുതലാളിത്ത രീതി ഇംഗ്ളണ്ടിലെ കൃഷിയെ അധീനപ്പെടുത്തിയത്.ചെറുകിട ഉല്പാദകരെ നശിപ്പിച്ചു കൊണ്ടായിരുന്നു സാമ്പത്തിക പുരോഗതി നേടിയത് .
തൊഴിൽ ശാലകൾക്ക്,പ്രത്യേകിച്ചും ,ആദ്യഘട്ടത്തിൽ ഭൂമിയിൽ നിന്നും ആട്ടിയകറ്റപ്പെട്ടു.കർഷകരെയെല്ലാവരേയും ഉൾക്കൊള്ളാൻ  കഴിഞ്ഞിരുന്നില്ല ..നിരവധിപേർ നിത്യവൃത്തി തേടി രാജ്യമാകെ അലഞ്ഞു തിരിഞ്ഞു .
തൊഴിൽ കിട്ടാത്തവർ പിച്ചക്കാരും ,മോഷ്ടാക്കളും കൊള്ളക്കാരുമായി മാറി .
അലഞ്ഞു തിരിയുന്നത് തടയാൻ ഗവണ്മെന്റ് കർശനമായ നിയമങ്ങൾ നടപ്പിലാക്കി.
ഒരു പന്നിക്കുഞ്ഞിന്ന് തുല്യമായ വിലയുള്ള എന്തെങ്കിലും  മോഷ്ടിക്കുന്നതിനുള്ള  ശിക്ഷ തൂക്കി കൊല്ലലായിരുന്നു .
1547-ല എഡ്വേർഡ് ആറാമൻ അവതരിപ്പിച്ച ഒരു നിയമമനുസരിച്ചു തൊഴിലുപേക്ഷിച്ചവർ ,ആ വിവരം  ചെന്ന് പറയുന്നവരുടെ  അടിമകളായി തീരുമായിരുന്നു.
"ദൈവത്താൽ വെറുക്കപ്പെട്ട" അത്തരക്കാരെ പീഡിപ്പിക്കുകയും  ചങ്ങലക്കിടുകയും
ജോലിചെയ്യാൻ നിര്ബന്ധിക്കുകയും ചെയ്തിരുന്നു.
ഒരു തൊഴിലാളി രണ്ടാഴ്ച ത്തേക്ക് അവധിയെടുക്കാതെ ഹാജരാകാതിരുന്നാൽ
അജീവാനാന്തം അടിമത്വത്തിന്ന് വിധിച്ചിരുന്നു.
അയാളുടെ നെറ്റിയിലോ  കവിളിലോ s എന്നാ അടയാളവും രേഖപ്പെടുത്തിയിരുന്നു .
അയാള് മൂന്നാമതൊരു തവണ ഒളിച്ചോടിയാൽ
മഹാ കുറ്റവാളിയായി കണക്കാക്കുകയും തൂക്കി കൊല്ലുകയും ചെയ്യുമായിരുന്നു.

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

- കർഷകരുടെ നാശം -

  ഭൂമിയിൽ നിന്നും ആട്ടിയകറ്റപ്പെട്ട കര്ഷകരുടെ നില ദയനീയമായിരുന്നു.
കൈവേലക്കാരുടെ നിലയും ഒട്ടും മെച്ചമായിരുന്നില്ല .
നിരവധി വ്യവസായ രംഗങ്ങളിൽ വർദ്ധിച്ചു വന്ന തൊഴിൽ ശാലകളുടെ എണ്ണം അനിവാര്യമായും കൈവേലക്കാരുടെ നാശത്തിലേക്ക് നയിച്ചു.
വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ സാധനങ്ങൾ ഉല്പാദിപ്പിക്കുന്ന
തൊഴിൽ ശാലകളുമായി മത്സരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

തങ്ങളുടെ പണിശാലകൾ അടച്ചു പൂട്ടാൻ  കൈവേലക്കാർ നിര്ബന്ധിതരായി .ഭാഗ്യമുണ്ടെങ്കിൽ ചിലർ തൊഴിൽ ശാലകളിലെ കൂലിപ്പണിക്കാരാകും
ഇലലെങ്കിൽ അലഞ്ഞു തിരിയുന്നവർടേയും  നിർധനരുടേയും അണിയിൽ
പുതുതായി ചേരുകയും ചെയ്യാം

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

- മൂലധനത്തിന്റെ പ്രാഥമിക സഞ്ചയം


കൂലിവേലക്കാരെ ചൂഷണം ചെയ്യണമെങ്കിൽ ബഹുഭൂരിപക്ഷം കര്ഷകരേയും ശില്പികളേയും  ഉല്പാദനോപാധികളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും ജീവനോപാധികളിൽ നിന്നും അവരെ അകറ്റി നിർത്തണം .
അങ്ങനെ അധ്വാനശക്തി വിൽക്കാൻ അവർ നിർബന്ധിതരാവുകയും വേണം .
ലോകത്തൊട്ടാകെ മുതലാളിത്ത ഉത്പാദന രീതിയുടെ ഉദയത്തിന്ന് ഈ പ്രതിഭാസം കാരണമായിത്തീർന്നു .
മുതലാളികൾ കര്ഷകരെ അവരുടെ ഭൂമിയിൽ നിന്നും ഒഴിപ്പിച്ചു .കൈവേലക്കാരെ നശിപ്പിക്കുകയും അവരെ ദാരിദ്രരാക്കുകയും ചെയ്തു.
ഉല്പാദനോപാധികൾ -
ഭൂമി,ഉല്പാദനോപകരണങ്ങൾ ,പണിയെടുക്കുന്നവരുടെ ജീവനോപാതികൾ -
എന്നിവയെല്ലാം-ന്യൂനപക്ഷമായ ഒരു പിടി മുതലാളികളുടെ കയ്യിൽ കേന്ദ്രീകരിക്കപ്പെട്ടു .
പണിയെടുക്കുന്ന ജനങ്ങളിൽ നിന്ന് തട്ടിപ്പറിച്ചു കേന്ദ്രീകരിച്ച സമ്പത്ത് മാത്രമല്ല .
തങ്ങളുടെ അധ്വാനശക്തി വിൽക്കാൻ നിർബന്ധിതരായ പണിയെടുക്കുന്ന
ആളുകളേയും ഇഷ്ടം പോലെ ഉപയോഗിക്കുവാൻ അവർക്ക്കഴിഞ്ഞിരുന്നു.
മുതലാളിത്ത വികസനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇംഗ്ളണ്ട് .
മൂലധനത്തിന്റെ പ്രാഥമിക സാന്ദ്രീകരണത്തിന്റെ പരിണാമം
ഇംഗ്ളണ്ടിൽ അനായാസമായിരിന്നു .
മഴകാരണം ഫലഭൂയിഷ്ടമായ പുൽത്തകിടിയുടെ കാര്യത്തിൽ സമ്പന്നമായിരുന്നു ഇംഗ്ളണ്ട്.
ആടുകളെ വളർത്തിയും വസ്ത്രനിർമ്മാണ കേന്ദ്രമായ ഫ്ലാഡേഴ്സിന്ന്
കമ്പിളി രോമങ്ങൾ വിറ്റും ഇംഗ്ളണ്ട് നൂറ്റാണ്ടു കളായി അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരുന്നു .
അത്തരം തുണിത്തരങ്ങൾക്ക് ആവശ്യം വർദ്ധിച്ചതോടെ  കമ്പിളിയുടെ വിലയും കൂടി .
15-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ  കമ്പിളി വസ്ത്ര നിർമ്മാണത്തിന്ന്
ഇംഗ്ളീഷ് വ്യാപാരികൾ സ്വന്തമായ തൊഴിൽ ശാലകൾ തന്നെ നിർമ്മിച്ചു.
കമ്പിളിയുടെ ആവശ്യം വർദ്ധിച്ചതോടെ ഇംഗ്ളീഷ് ഭരണാധികാരി വർഗ്ഗത്തിന്റെ
പ്രധിനിധികൾ ലാഭകരമായ കമ്പിളി ഉല്പാദനം വ്യാപിപ്പിക്കാനാരംഭിച്ചു.
കർഷകരെ അവരുടെ ഭൂമിയിൽ നിന്നും ആട്ടി അകറ്റി ;
മറ്റാരും ഉപയോഗിക്കാത്ത വിധത്തിൽ ഭൂമി വളഞ്ഞുവെക്കുകയും
അവിടെ വലിയതോതിൽ ആട്ടിൻ പറ്റങ്ങളെ വളർത്തുകയും ചെയ്തു.
ചിലപ്പോൾ ഗ്രാമം മുഴുവൻ ഇപ്രകാരം നശിപ്പിക്കപ്പെടുകയുണ്ടായി .
ആകെയുള്ള സ്വത്തായിരുന്ന ഭൂമി നഷ്ടപ്പെട്ട കർഷകർ ,
പട്ടണങ്ങളിലേക്ക്  ഓടിപ്പോയി പോയി പണിശാലകളിൽ പ്രവൃത്തിയെടുത്തു .

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

- കൂലി വേലക്കാരായ ഒരു വർഗ്ഗത്തിന്റെ ഉദയം -


മുമ്പ് വിശദീകരിച്ച  മൂന്നു തരംതൊഴിൽ ശാലകളും മുതലാളിത്ത സ്ഥാപനങ്ങളായിരുന്നു.
അവയിൽ പ്രവൃത്തിച്ചിരുന്നവർ  കൂലി വേലക്കാരായിരുന്നു .
അവർ അവരുടെ  അദ്ധ്വാന ശക്തി മുതലാളിക്ക് വിറ്റ്‌ ഉപജീവനം കഴിച്ചു .
മുതലാളിയാവട്ടെ , ഈ അദ്ധ്വാനശക്തിയെ  ചൂഷണം ചെയ്ത് മിച്ച മൂല്യം ഉണ്ടാക്കി . അയാളുടെ ലാഭത്തിന്റെ പ്രധാന പങ്കും അതായിരുന്നു.
 മുതലാളിയുടെ  എല്ലാ  സംരംഭങ്ങൾക്കും  പിന്നിലുള്ള പ്രേരക ശക്തി ലാഭമോഹമായിരുന്നു. അയാൾ  അത് വർദ്ധിപ്പിക്കുവാൻ നിരന്തരം ശ്രമിച്ചു .തൊഴിലാളിക്ക് കഴിയുന്നത്ര കുറച്ചു കൊടുക്കുക ,പരമാവധി ഉത്പാദിപ്പിക്കുവാൻ അവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാ ണ്   അതിന്ന് വേണ്ടി അയാൾ കൈക്കൊണ്ട മാർഗ്ഗങ്ങൾ .
ഇതിൽ ഒന്നാമത്തെ കാര്യം നടപ്പിലാക്കുക വളരെ എളുപ്പമായിരുന്നു.
സമൂഹത്തിൽ  ഉല്പാദനോപകരണങ്ങളുടെയും  ജീവനോപാദികളുടേയും  ഉടസ്ഥാവകാശം  ഇല്ലാത്തവരും  സ്വന്തമായുള്ള അധ്വാനശക്തി വിറ്റ് 
ഉപജീവനം കഴിക്കാൻ നിർബന്ധിക്കപ്പെടുന്നവരുമായ പാവപ്പെട്ടവരുടെ സംഖ്യ നിരവധിയാണെന്ന് ഉറപ്പുവരുത്തേണ്ടത്    മുതലാളിമാരുടെ നിക്ഷിപ്ത താല്പര്യമായിരുന്നു.
അത്തരക്കാരുടെ അംഗസംഖ്യ എത്ര കൂടുതലാണോ അത്രയും കുറച്ചു മാത്രമേ  കൂലിയിനത്തിൽ മുതലാളിക്ക് കൊടുക്കേണ്ടി യിരുന്നുള്ളു .
കൂലിവേലക്കാരുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കാൻ  തൊഴിൽശാലയുടെ ഉടമസ്ഥൻ വിശദമായ പ്രവൃത്തി വിഭജനം ഏർപ്പെടുത്തുമായിരിന്നു .
ഓരോതൊഴിലാളിയും ഓരോ പ്രത്യേക ജോലിമാത്രം ചെയ്‌താൽ മതി.
ഒരേ ഉപകരണങ്ങൾ കൊണ്ട്  നിർവഹിക്കാവുന്ന  ഒരൊറ്റ പ്രവൃത്തിയിൽ  പരിശീലനം നേടുകയായിരുന്നു ഇതിന്റെ ഫലം.
 ഉല്പാദന പ്രക്രിയയിലെ  അവരുടെ പ്രവൃത്തി കൂടുതൽ വേഗത്തിൽ
ചെയ്തു തീർക്കാൻ ഈ വിഭജനം മൂലം തൊഴിലാളിക്ക് കഴിഞ്ഞു.
ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ മധ്യയുഗത്തിലെ കൈത്തൊഴിലുകാർ   ചെയ്തതിനേക്കാൾ കൂടുതൽ പ്രവൃത്തികൾ ചെയ്യാൻ ഇവർക്ക് കഴിഞ്ഞു.
കൈവേലക്കാർക്ക് വ്യത്യസ്തമായ നീക്കങ്ങൾ ആവശ്യമുള്ള നിരവധി പ്രവൃത്തികളോടുകൂടിയ ഉല്പാദനപ്രക്രിയ  ഒറ്റക്ക് തന്നെ            നിർവഹിക്കേണ്ടതുണ്ടായിരുന്നു.
ഉല്പാദന ക്ഷമത ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മറ്റൊരു കാര്യമുണ്ട് ,  ഉല്പാദനത്തിന്ന്  ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ മെച്ചപ്പെടുത്തിയതാണത്. തൊഴിലാളികൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എത്രമാത്രം മെച്ചമാണോ ,
അവർ ക്ക് ചെയ്യേണ്ട പ്രവൃത്തി എത്രമാത്രം അനുയോജ്യമാണോ
അത്രയും കുറച്ചു സമയമേ  അവർക്ക് ചെലവഴിക്കേണ്ടി വരുന്നുള്ളു.
മാത്രമല്ല, ഉല്പന്നങ്ങളുടെ അളവും വർദ്ധിപ്പിക്കാൻ കഴിഞ്ഞു.
സ്വാഭാവികമായും മെച്ചപ്പെട്ട  ഉപകരണങ്ങൾ ശേഖരിച്ച്
അങ്ങനെ കൂടുതൽ ലാഭമുണ്ടാക്കെണ്ടത് മുതലാളിയുടെ സ്വന്തം താല്പര്യമായി മാറി .
പുതിയ ഉല്പാദന രീതി,
മുതൽ മുടക്കിയവർക്കെല്ലാം വലിയ ലാഭം വാഗ്ദാനം ചെയ്തു.
തൊഴിലാളികളുടെ എണ്ണം പെട്ടെന്ന് വര്ദ്ധിച്ചു.
ഓരോ തൊഴിൽ ശാലയുടെ ഉടമസ്ഥനും അയാളുമായി മത്സരിക്കുന്ന
ഒരു അയൽക്കാരൻ ഉണ്ടാവും .നല്ല സാധനങ്ങൾ കുറഞ്ഞവിലക്ക് ഉത്പാദിപ്പിക്കുവാൻ അയൽക്കാരൻ ശ്രമിച്ചിരുന്നു.
മത്സരത്തിൽ വിജയിക്കുവാനുള്ള ഏകവഴി അതുമാത്രമായിരുന്നു.
ഉല്പാദനോപകരണങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും
ഉല്പാദന സമ്പ്രദായങ്ങളിൽ ഒരു വിപ്ളവം തന്നെ വരുത്തുന്നതിലും
മുതലാളിത്ത ഉല്പാദന രീതിക്ക് കഴിഞ്ഞു.
പരമാവധി ലാഭം ലഭ്യമാക്കാൻ വേണ്ടി ആദ്യകാലത്തെ മുതലാളിമാർ  ഉപയോഗപ്പെടുത്തിയ പുതിയതും മെച്ചപ്പെട്ടതുമായ സമ്പ്രദായങ്ങൾ
ഈ ഉല്പാദന രീതിയുടെ തന്നെ ഏറ്റവും  പുരോഗമനപരമായ  ഒരു സ്വഭാവ വിശേഷമായിരുന്നു.
ഉല്പാദന പ്രക്രിയയുടെ  ഗതിവേഗം വർദ്ധിപ്പിക്കേണ്ടത് അടിയന്തിരമായപ്പോൾ മനുഷ്യന് പകരം യന്ത്ര ശക്തി ഉപയോഗപ്പെടുത്തുന്ന കാര്യം ബന്ധപ്പെട്ടവർ ആലോചിച്ചു.
മനുഷ്യൻ കൈകൊണ്ട് ചെയ്തിരുന്ന പ്രവൃത്തികൾ എല്ലാം ചെയ്യുന്നതും
എന്നാൽ അതിനേക്കാൾ വേഗതയും സൂഷ്മതയുമുള്ളതുമായ യന്ത്രങ്ങളെക്കുറിച്ച്  അവർ ചിന്തിച്ചു.
ക്രമേണ പല യന്ത്രങ്ങളും രംഗത്ത് വന്നു.
തൊഴിൽശാലകളെ ഫാക്ടറികൾ പകരം വെച്ചു.
ആധുനിക യുഗത്തിന്റെ മുഖമുദ്രയായ വമ്പിച്ച സാങ്കേതിക പുരോഗതിയായിരുന്നു ഇതിന്റെ ഫലം
കൂലിവേലക്കാരുടെ അധ്വാനം ഫലപ്രദമാക്കാൻ ആദ്യകാലത്തെ തൊഴിൽശാലാ ഉടമസ്ഥർ നിരവധി മാർഗ്ഗങ്ങൾ ഉപയോഗിച്ചിരുന്നു.
തൊഴിലാളികൾക്ക് നല്ല പരിശീലനം നൽകി അവർ അവരുടെ സ്ഥാപനങ്ങളുടെ ഘടന മെച്ചപ്പെടുത്തി.
ഇതിന്റെ ഫലമായി നിരവധി തൊഴിലാളികൾ  അവരുടെ തൊഴിലിൽ
വിദഗ്ദരായി തീർന്നു. മെച്ചപ്പെട്ട ഉല്പാദന ഉപകരണങ്ങളുടെ ഉപയോഗവും
അവർ പ്രയോജനപ്പെടുത്തി.
ഈ പുതിയ മുതലാളിത്ത ഉല്പാദനരീതിയുടെ ഉദയം ഐതിഹാസികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി .
മനുഷ്യരാശിയുടെ ചരിത്രത്തിൽ  ഒരു പുതിയ യുഗത്തിന്റെ
തുടക്കമായിരുന്നു അത്.
ഗ്രാമത്തിലെയും പട്ടണങ്ങളിലേയും  ചെറുകിട ഉല്പാദകരുടെ തകർച്ചയായിരുന്നു ഒന്നാമത്തെ പ്രത്യാഘാതം .
നഗരത്തിലെയും ഗ്രാമത്തിലെയും  പണിയെടുക്കുന്ന ജനങ്ങൾ ദരിദ്രരായ തൊഴിലാളികളായിത്തീർന്നു.
അതായത്,
ഉല്പാദനോപാധികളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും  ജീവനോപാധികളിൽ നിന്നും അകറ്റി നിർത്തപ്പെട്ട അവർക്ക്
തങ്ങളുടെ അധ്വാനശക്തി വിറ്റ് ഉപജീവനം കഴിക്കേണ്ടിവന്നു. 

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

-പണിശാലകൾ -

    പശ്ചിമ യൂറോപ്പിന്റെ ആദ്യകാല മുതലാളിത്തത്തിന്റെ ഉദയം :(തുടർച്ച  ...)
                                                  -പണിശാലകൾ -
ആദ്യകാലമുതലാളികൾ  അവരുടെ ലാഭം വർദ്ധിപ്പിക്കുവാൻ എന്തെല്ലാം   മാർഗ്ഗങ്ങൾ  ഉപയോഗിച്ചിരുന്നു  എന്ന് നോക്കാം .
ആദ്യം അവർ ചെയ്തത്  വ്യക്തികളായ ഉത്പാദകരിൽ  നിന്ന് പൂർത്തിയായ  ഉല്പന്നങ്ങൾ വാങ്ങുകയാണ്. അതിനു ശേഷം ശില്പികൾക്ക്അസംസ്കൃത സാധനങ്ങളും പണിയായുധങ്ങളും  കൊടുക്കാൻ തുടങ്ങി .ഒടുവിൽ  ഉത്പാദന മേൽനോട്ടത്തിൽ  അവർ നേരിട്ട് പങ്കെടുക്കാൻ തുടങ്ങി.

ഈ മേൽനോട്ടം പല രീതിയിലായിരുന്നു.  ഉദാഹരണത്തിന്ന്, കരാറുകാരൻ അയാളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ  തന്റെ കെട്ടിടത്തിൽ വെച്ചുതന്നെ  വസ്ത്രത്തിൽ  ചായം മുക്കാൽ പോലുള്ള  കൂടുതൽ വിലപിടിച്ചതോ  സങ്കീർണ്ണമോ ആയ പ്രവർത്തികൾ  ചെയ്യാൻ ശിൽപ്പികളെ പ്രേരിപ്പിച്ചിരുന്നു.  പിന്നീട് ഒരു പ്രത്യേക  രീതിയിലുള്ള ഉല്പാദനത്തിന്ന് ആവശ്യമായ എല്ലാ പ്രക്രിയകളും  നേരിട്ടുള്ള മേൽനോട്ടത്തിൽ  ഒരു പ്രത്യേക കെട്ടിടത്തിൽ  തന്നെ  അയാള് കേന്ദ്രീകരിച്ചു നടത്തി .ഇതിന്റെ ഫലമായി തൊഴിൽശാലകൾ ഉദയം ചെയ്തു .15 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ  യൂറോപ്പിലാകെ  വ്യാപിച്ചതും  18-ആം നൂറ്റാണ്ടുവരെ  പ്രാമാണ്യം നേടിയതുമായ  ഒരു ആദ്യകാല മുതലാളിത്ത ഉല്പാദന സ്ഥാപന മായിരുന്നു ഇത് .
അതിന്റെ ഫലമായി ഈ കാലഘട്ടം "പണിശാലകളുടെ കാലഘട്ടം" എന്ന് അറിയപ്പെട്ടു . മാനുഫാസിയോ    എന്ന  ലാറ്റിൻ വാക്കിൽ   നിന്നാണ് ഇതിന്റെ ഉദയം ."ഞാൻ കൈകൊണ്ട് നിര്മ്മിക്കുന്നു " എന്നാണ് ഇതിന്റെ അർത്ഥം .ഇത്തരം പണിശാലകളിൽ  എല്ലാപ്രധാന പ്രവർത്തനങ്ങളും  കൈകൊണ്ട് തന്നെയാണ്‌ തൊഴിലാളികൾ നിർവഹിച്ചിരുന്നത്.കൈകൊണ്ട്  ഉപയോഗിക്കാവുന്ന  ചെറിയ ചില ഉപകരണങ്ങൾ  മാത്രമേ അവർ സഹായത്തിന്ന് ഉപയോഗിച്ചിരുന്നുള്ളു . ഒരു പ്രത്യേക  ഉല്പന്നത്തിന്റെ  നിർമ്മാണത്തിന്ന് ആവശ്യമായ  എല്ലാ പ്രവർത്തനങ്ങളും  മുതലാളിയുടെ നേരിട്ടുള്ള  മേൽ നോട്ടത്തിൽ ഒരു കെട്ടിടത്തിൽ വെച്ചു നടത്തുന്ന  തൊഴിൽ ശാലകളെ യാണിവിടെ  കേന്ദ്രീകൃതം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. മറിച്ച് മുതലാളിയുടെ കൂലിക്കാർ  അവരുടെ തന്നെ പണിശാലകളിൽ  പണിയെടുക്കുന്നത് ശിഥിലീകൃതമായ (ചിന്നിച്ചിതറിയ ) രീതിയിലാണ് .അവസാനമായി, മൂന്നാമതൊരുതരം  ഉല്പാദന രീതിയും നിലവിലുണ്ടായിരുന്നു.ചില ഉല്പാദന പ്രവർത്തനങ്ങൾ  ശില്പികളുടെ പണിശാലകളിലും  ബാക്കി കരാറുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലും  മേൽനോട്ടത്തിലും അയാളുടെ കെട്ടിടത്തിലും നടത്തുന്ന ഒരു തരാം ഇരട്ടരീതിയിലായിരുന്നു ഇത്.