2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

- മൂലധനത്തിന്റെ പ്രാഥമിക സഞ്ചയം


കൂലിവേലക്കാരെ ചൂഷണം ചെയ്യണമെങ്കിൽ ബഹുഭൂരിപക്ഷം കര്ഷകരേയും ശില്പികളേയും  ഉല്പാദനോപാധികളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും ജീവനോപാധികളിൽ നിന്നും അവരെ അകറ്റി നിർത്തണം .
അങ്ങനെ അധ്വാനശക്തി വിൽക്കാൻ അവർ നിർബന്ധിതരാവുകയും വേണം .
ലോകത്തൊട്ടാകെ മുതലാളിത്ത ഉത്പാദന രീതിയുടെ ഉദയത്തിന്ന് ഈ പ്രതിഭാസം കാരണമായിത്തീർന്നു .
മുതലാളികൾ കര്ഷകരെ അവരുടെ ഭൂമിയിൽ നിന്നും ഒഴിപ്പിച്ചു .കൈവേലക്കാരെ നശിപ്പിക്കുകയും അവരെ ദാരിദ്രരാക്കുകയും ചെയ്തു.
ഉല്പാദനോപാധികൾ -
ഭൂമി,ഉല്പാദനോപകരണങ്ങൾ ,പണിയെടുക്കുന്നവരുടെ ജീവനോപാതികൾ -
എന്നിവയെല്ലാം-ന്യൂനപക്ഷമായ ഒരു പിടി മുതലാളികളുടെ കയ്യിൽ കേന്ദ്രീകരിക്കപ്പെട്ടു .
പണിയെടുക്കുന്ന ജനങ്ങളിൽ നിന്ന് തട്ടിപ്പറിച്ചു കേന്ദ്രീകരിച്ച സമ്പത്ത് മാത്രമല്ല .
തങ്ങളുടെ അധ്വാനശക്തി വിൽക്കാൻ നിർബന്ധിതരായ പണിയെടുക്കുന്ന
ആളുകളേയും ഇഷ്ടം പോലെ ഉപയോഗിക്കുവാൻ അവർക്ക്കഴിഞ്ഞിരുന്നു.
മുതലാളിത്ത വികസനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇംഗ്ളണ്ട് .
മൂലധനത്തിന്റെ പ്രാഥമിക സാന്ദ്രീകരണത്തിന്റെ പരിണാമം
ഇംഗ്ളണ്ടിൽ അനായാസമായിരിന്നു .
മഴകാരണം ഫലഭൂയിഷ്ടമായ പുൽത്തകിടിയുടെ കാര്യത്തിൽ സമ്പന്നമായിരുന്നു ഇംഗ്ളണ്ട്.
ആടുകളെ വളർത്തിയും വസ്ത്രനിർമ്മാണ കേന്ദ്രമായ ഫ്ലാഡേഴ്സിന്ന്
കമ്പിളി രോമങ്ങൾ വിറ്റും ഇംഗ്ളണ്ട് നൂറ്റാണ്ടു കളായി അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരുന്നു .
അത്തരം തുണിത്തരങ്ങൾക്ക് ആവശ്യം വർദ്ധിച്ചതോടെ  കമ്പിളിയുടെ വിലയും കൂടി .
15-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ  കമ്പിളി വസ്ത്ര നിർമ്മാണത്തിന്ന്
ഇംഗ്ളീഷ് വ്യാപാരികൾ സ്വന്തമായ തൊഴിൽ ശാലകൾ തന്നെ നിർമ്മിച്ചു.
കമ്പിളിയുടെ ആവശ്യം വർദ്ധിച്ചതോടെ ഇംഗ്ളീഷ് ഭരണാധികാരി വർഗ്ഗത്തിന്റെ
പ്രധിനിധികൾ ലാഭകരമായ കമ്പിളി ഉല്പാദനം വ്യാപിപ്പിക്കാനാരംഭിച്ചു.
കർഷകരെ അവരുടെ ഭൂമിയിൽ നിന്നും ആട്ടി അകറ്റി ;
മറ്റാരും ഉപയോഗിക്കാത്ത വിധത്തിൽ ഭൂമി വളഞ്ഞുവെക്കുകയും
അവിടെ വലിയതോതിൽ ആട്ടിൻ പറ്റങ്ങളെ വളർത്തുകയും ചെയ്തു.
ചിലപ്പോൾ ഗ്രാമം മുഴുവൻ ഇപ്രകാരം നശിപ്പിക്കപ്പെടുകയുണ്ടായി .
ആകെയുള്ള സ്വത്തായിരുന്ന ഭൂമി നഷ്ടപ്പെട്ട കർഷകർ ,
പട്ടണങ്ങളിലേക്ക്  ഓടിപ്പോയി പോയി പണിശാലകളിൽ പ്രവൃത്തിയെടുത്തു .

അഭിപ്രായങ്ങളൊന്നുമില്ല: