2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

പണിശാലകള്‍:-



ആദ്യകാല മുതലാളികള്‍ അവരുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നു നോക്കാം .ആദ്യം അവര്‍ ചെയ്തത്‌ വ്യക്തികളായ ഉല്‍പാദകരില്‍ നിന്ന് പൂര്‍ത്തിയായ ഉല്‍പന്നങ്ങള്‍ വാങ്ങുകയാണ്‌.അതിനുശേഷം ശില്‍പികള്‍ക്ക്‌ അസംസ്കൃതസാധനങ്ങളും പണിയായുധങ്ങളും കൊടുക്കാന്‍ തുടങ്ങി. ഒടുവില്‍ ഉല്‍പാദന മേല്‍നോട്ടത്തില്‍ അവര്‍ നേരിട്ട്‌ പങ്കെടുക്കാന്‍ തുടങ്ങി. ഈ മേല്‍ നോട്ടം പല രീതിയിലായിരുന്നു.ഉദാഹരണത്തിന്‌,കരാറുകാരന്‍ അയാളുടെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ തന്റെ കെട്ടിടത്തില്‍ വെച്ചു തന്നെ വസ്ത്രത്തില്‍ ചായം മുക്കല്‍ പോലുള്ള കൂടുതല്‍ വിലപിടിച്ചതോ സങ്കീര്‍ണ്ണമോ ആയ പ്രവൃത്തികള്‍ ചെയ്യാന്‍ ശില്‍പികളെ പ്രേരിപ്പിച്ചിരുന്നു.പിനീട്‌ ഒരു പ്രത്യേക കെട്ടിടത്തില്‍ തന്നെ അയാള്‍ കേന്ദ്രീകരിച്ചു നടത്തി. ഇതിന്റെ ഫലമായി തൊഴില്‍ശാലകള്‍ ഉദയം ചെയ്തു.15- ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ യൂറോപ്പിലാകെ വ്യാപിപ്പിച്ചതും 18- ആം നൂറ്റാണ്ടു വരെ പ്രാമാണ്യം നേടിയതുമായ ഒരു ആദ്യകാല മുതലാളിത്ത ഉല്‍പാദന സ്ഥാപനമായിരുന്നു ഇത്‌. അതിന്റെ ഫലമായി ഈ കാലഘട്ടം"പണിശാലകളുടെ കാലഘട്ടം" എന്ന് അറിയപ്പെട്ടു.മാനുഫാസിയോ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്‌ ഇതിന്റെ ഉദയം "ഞാന്‍ കൈകൊണ്ട്‌ നിര്‍മ്മിക്കുന്നു"എന്നാണിതിന്റെ അര്‍ത്ഥം.ഇത്തരം പണിശാലകളില്‍ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളും കൈകൊണ്ട്‌ തന്നെയാണ്‌ തൊഴിലാളികള്‍ നിര്‍വ്വഹിച്ചിരുന്നത്‌. കൈകൊണ്ട്‌ ഉപയോഗിക്കാവുന്ന ചെറിയ ചില ഉപകരണങ്ങള്‍മാത്രമേ അവര്‍ സഹായത്തിന്ന്‌ ഉപയോഗിച്ചിരുന്നുള്ളൂ . ഒരു പ്രത്യേക ഉല്‍പന്നത്തിന്റെ നിര്‍മ്മാണത്തിന്ന് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും മുതലാളിയുടെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ ഒരു കെട്ടിടത്തില്‍ വെച്ചു നടത്തുന്ന തൊഴില്‍ശാലകളെയാണിവിടെ കേന്ദ്രീകൃതം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ മുതലാളിയുടെ കൂലിക്കാര്‍ അവരുടേതന്നെ പണിശാലകളില്‍ പണിയെടുക്കുന്നത്‌ ശിഥിലീകൃതമായ (ചിന്നിച്ചിതറിയ) രീതിയിലാണ്‌.അവസാനമായി,മൂന്നാമതൊരുതരം ഉല്‍പാദനരീതിയും നിലവിലുണ്ടായിരുന്നു.ചില ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ ശില്‍പിയുടെ പണിശാലകളിലും ബാക്കി കരാറുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മേള്‍നോട്ടത്തിലും അയാളുടെ കെട്ടിടത്തിലും നടത്തുന്ന ഒരു തരം ഇരട്ട രീതിയായിരുന്നു ഇത്‌.
                                                               -കൂലിവേലക്കാരയ ഒരു വര്‍ഗ്ഗത്തിന്റെ ഉദയം-
മുകളില്‍ വിവരിച്ച മൂന്നുതരം തൊഴില്‍ ശാലകളും മുതലാളിത്ത സ്ഥാപനങ്ങളായിരുന്നു..അവയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ കൂലിവേലക്കാരായിരുന്നു.അവര്‍ അവരുടെ അദ്ധ്വാനശക്തി  മുതലാളിക്ക്‌ വിറ്റ്‌ ഉപജീവനം കഴിച്ചു. മുതലാളിയാകട്ടെ,ഈ അധ്വാനശക്തിയെ ചൂഷണം ചെയ്ത്‌ മിച്ച മൂല്യമുണ്ടാക്കി.അയാളുടെ ലാഭത്തിന്റെ പ്രധാന പങ്കും അതായിരുന്നു.മുതലാളികളുടെ എല്ലാ സംരംഭങ്ങള്‍ക്കും പിന്നിലുള്ള പ്രേരകശക്തി ലാഭമായിരുന്നു.അയാള്‍ അത്‌ വര്‍ദ്ധിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു. തൊഴിലാളിക്ക്‌ കഴിയുന്നത്ര കുറച്ചു കൂലികൊടുക്കുക,പരാമവധി ഉല്‍പാദിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ്‌. അതിന്നുവേണ്ടി അയാള്‍ കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍.ഇതില്‍ ഒന്നാമത്തെ കാര്യം നടപ്പിലാക്കുക വളരെ എളുപ്പമായിരുന്നു.സമൂഹത്തില്‍ ഉല്‍പാദനോ പകരണങ്ങളുടേയും ജീവനോപാധികളുടേയും ഉടസ്ഥാവകാശം ഇല്ലാത്തവരും സ്വന്തമായുള്ള അധ്വാനശക്തി വിറ്റ്‌ ഉപജീവനം കഴിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നവരുമായ പാവപ്പെട്ടവരുടെ സംഖ്യ നിരവധിയാണെന്ന് ഉറപ്പ്‌ വരുത്തേണ്ടത്‌ മുതലാളിയുടെ നിക്ഷിപ്ത താല്‍പര്യമായിരുന്നു.അത്തരക്കാരുടെ അംഗസംഖ്യ എത്രകൂടുതലാണോ അത്രയും കുറച്ചു മാത്രമേ കൂലിയിനത്തില്‍ മുതലാളിക്ക്‌ കൊടുക്കേണ്ടിയിരുന്നുള്ളു.കൂലിവേലക്കാരുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ തൊഴില്‍ശാലയുടെ ഉടമസ്ഥന്‍ വിശദമായ പ്രവൃത്തി വിഭജനം ഏര്‍പ്പെടുത്തുമായിരുന്നു.ഓരോ തൊഴിലാളിയും ഓരോ പ്രത്യേക ജോലിമാത്രം ചെയ്താല്‍ മതി. ഒരേ ഉപകരണങ്ങള്‍കൊണ്ട്‌ നിര്‍വ്വഹിക്കാവുന്ന ഒരൊറ്റ പ്രവൃത്തിയില്‍ പരിശീലനം നേടുകയായിരുന്നു ഇതിന്റെ ഫലം.

ഉല്‍പാദനപ്രക്രിയയിലെ അവരുടെ പ്രവൃത്തി കൂടുതല്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ ഈ വിഭജനം മൂലം തൊഴിലാളിക്ക്‌ കഴിഞ്ഞു.ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ മധ്യയുഗത്തിലെ കൈത്തൊഴില്‍കാര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു.കൈവേലക്കാര്‍ക്ക്‌ വ്യത്യസ്തമായ നീക്കങ്ങള്‍ ആവശ്യമുള്ള നിരവധി പ്രവൃത്തികളോടുകൂടിയ ഉല്‍പാദന പ്രക്രിയ ഒറ്റയ്കുതന്നെ നിര്‍വ്വഹിക്കേണ്ടതുണ്ടായിരുന്നു.

ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരു കാര്യമുണ്ടു  ഉല്‍പാദനത്തിനു ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ മെച്ചപ്പെടുത്തിയതാണത്‌..തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മെച്ചപ്പെടുത്തിയാണത്‌.തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എത്രമാത്രം മെച്ചമാണോ  അവര്‍ക്ക് ചെയ്യേണ്ട  പ്രവൃത്തി  എത്രമാത്രം  അനുയോജ്യമാണോ അത്രയും കുറച്ചു സമയമേ അവര്‍ക്ക്‌ ചെലവഴിക്കേണ്ടി വരുന്നുള്ളു.മാത്രമല്ല,ഉല്‍പന്നങ്ങളുടെ അളവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.സ്വാഭാവികമായും മെച്ചപ്പെട്ട ഉപകരണങ്ങള്‍ ശേഖരിച്ച്‌ അങ്ങനെ കൂടുതല്‍ ലാഭമുണ്ടാക്കേണ്ടത്‌ മുതലാളിയുടെ സ്വന്തം താല്‍പര്യമായി മാറി.

പുതിയ ഉല്‍പാദനരീതി,മുതല്‍ മുടക്കിയവര്‍ക്കെല്ലാം വലിയ ലാഭം വാഗ്ദാനം ചെയ്തു.തൊഴില്‍ശാലകളുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചു.ഓരോ തൊഴില്‍ശാലയുടെ ഉടമസ്ഥനും അയാളുമായി മത്സരിക്കുന്ന ഒരു അയല്‍ക്കാരന്‍ ഉണ്ടാവും .നല്ല സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്‌ ഉല്‍പാദിപ്പിക്കുവാന്‍ അയല്‍ക്കാരന്‍ ശ്രമിച്ചിരുന്നു. മത്സരത്തില്‍ വിജയിക്കാനുള്ള ഏകവഴി അതുമാത്രമായിരുന്നു. ഉല്‍പാദന ഉപകരണങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും ഉല്‍പാദന സമ്പ്രദായങ്ങളില്‍ ഒരു വിപ്ലവം തന്നെ നടത്തുന്നതിലും മുതലാളിത്ത ഉല്‍പാദനരീതിക്ക്‌ കഴിഞ്ഞു.പരമാവധി ലാഭം ലഭ്യമാക്കാന്‍ വേണ്ടി ആദ്യകാലത്തെ മുതലാളിമാര്‍ ഉപയോഗപ്പെടുത്തിയ പുതിയതും മെച്ചപ്പെട്ടതുമായ സമ്പദായങ്ങള്‍ ഈ ഉല്‍പാദനരീതിയുടെ തന്നെ ഏറ്റവും പുരോഗമനപരമായ സ്വഭാവവിശേഷമായിരുന്നു. ഉല്‍പാദനപ്രക്രിയയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കേണ്ടത്‌ അടിയന്തിരമായപ്പോള്‍ മനുഷ്യനു പകരം യന്ത്രശക്തി ഉപയോഗപ്പെടുത്തുന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിച്ചു. മനുഷ്യന്‍ കൈകൊണ്ട്‌ ചെയ്തിരുന്ന പ്രവൃത്തികള്‍ എല്ലാം ചെയ്യുന്നതും എന്നാല്‍ അതിനേക്കാള്‍ വേഗതയും സൂഷ്മതയുമുള്ളതുമായ യന്ത്രങ്ങളേക്കുറിച്ച്‌ അവര്‍ ചിന്തിച്ചു. ക്രമേണ പലയന്ത്രങ്ങളും രംഗത്തു വന്നു. തൊഴില്‍ശാലകളെ ഫാക്റ്ററികള്‍ക്ക്‌ പകരം വെച്ചു.ആധുനിക യുഗത്തിന്റെ മുഖമുദ്രയായ വമ്പിച്ച സാങ്കേതിക പുരോഗതിയായിരുന്നു.ഇതിന്റെ ഫലം കൂലിവേലക്കാരുടെ അധ്വാനം ഫലപ്രദമാക്കാന്‍ ആദ്യകാലത്തെ തൊഴില്‍ശാലാ ഉടമകള്‍ നിരവധിമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. തൊഴിലാളികള്‍ക്ക്‌ നല്ല പരിശീലനം നല്‍കി അവര്‍ അവരുടെ സ്ഥാപനങ്ങളുടെ ഘടനമെച്ചപ്പെടുത്തി.ഇതിന്റെ ഫലമായി നിരവധിതൊഴിലാളികള്‍ അവരുടെ തൊഴിലില്‍ വിദഗ്ദരായിത്തീര്‍ന്നു.മെച്ചപ്പെട്ട ഉല്‍പാദന ഉപകരണങ്ങളുടെ ഉപയോഗവും അവര്‍ പ്രയോജനപ്പെടുത്തി.

ഈ പുതിയ മുതലാളിത്ത ഉല്‍പാദനരീതിയുടെ ഉദയം ഐതിഹാസികമായപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി.മനുഷ്യരാശിയുടെ ചരിത്രത്തിലൊരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു.ഗ്രാമത്തിലേയും പട്ടണത്തിലേയും ചെറുകിട ഉല്‍പാദകരുടെ തകര്‍ച്ചയായിരുന്നു ഒന്നാമത്തെ പ്രത്യാഘാതം.നഗരത്തിലേയും ഗ്രാമത്തിലേയും പണിയെടുക്കുന്ന ജനങ്ങള്‍ ദരിദ്രരായ തൊഴിലാളികളായിത്തീര്‍ന്നു.അതായത്‌,ഉല്‍പാദനോപാധികളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ജീവനോപാധികളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടു അവര്‍ക്ക്‌ തങ്ങളുടെ അദ്ധ്വാന ശക്തി വിറ്റ്‌ ഉപജീവനം കഴിക്കേണ്ടി വന്നു.

അഭിപ്രായങ്ങളൊന്നുമില്ല: