2010 ജൂലൈ 26, തിങ്കളാഴ്‌ച

സീന്യോറി:-

ഫ്യൂഡൽ സമൂഹത്തിന്റേയും ഫൂഡൽ ഉൽപാദനരീതിയുടേയും അടിസ്ഥാന ഘടകം സീന്യോറിയായിരുന്നു.
അക്കാരണത്താൽ തന്നെ സമൂഹത്തിന്റേയും രാഷ്ട്രീയ സംഘടനാ രീതിയുടേയും സാംസ്കാരിക വികാസത്തിന്റെ ആകെയും മേൽ അത്‌ ഒരു നിർണ്ണായക സ്വാധീനം ചെലുത്തി.
മധ്യ യുഗങ്ങളിൽ മുഴുവൻ ഭൂമിയും ,അൽപം ചില്ലറയൊഴികെ ,ഭരണാധികാരത്തിൽ പെട്ട ഫ്യൂഡൽ പ്രഭുക്കളുടെ വകയായിരുന്നു.
ഇവരുടെ എസ്റ്റേറ്റുകൾപല വലിപ്പത്തിൽ പെട്ടവയും ,
ഈ എസ്റ്റേറ്റുകളുടെ ഉടമസ്ഥത ബൂർഷ്വാ ഉടമസ്ഥതയിൽ നിന്നും വ്യത്യസ്ഥവുമായിരുന്നു.
കാരണം,
നിരവധി ഉപാധികൾക്ക്‌ അത്‌ വിധേയമായിരുന്നു.
ഓരോ ഫൂഡൽ ഭൂവുടമയ്ക്കും അയാളുടെ ഫ്യൂഡ്‌ കൂടുതൽ ഉയർന്ന പദവിയുള്ള ഒരു സീന്യോറിൽ നിന്ന് ലഭിച്ചതായി കരുതപ്പെട്ടു.
ഈ ഉയർന്ന പദവിക്കാരന്റെ അധികാര പരിധിയിൽ പെട്ട പ്രദേശം അയാൾക്ക്‌ ആദ്യം രാജാവ്‌ ദാനം ചെയ്ത തായിരുന്നു.
അതിന്ന് പ്രതിഫലമായി അയാളുടെ സീന്യോർ എപ്പോൾ വിളിച്ചാലും കുതിരയും പടച്ചട്ടയുമായി അണിനിരക്കുവാൻ അയാൾക്ക്‌ ചുമതലയുണ്ടായിരുന്നു.
അങ്ങിനെ അയാൾ സീന്യോറിന്റെ ആശ്രിതനായി.
അയാളുടെ യജമാനനോട്‌ സൈനിക സേവനത്തിന്ന് പുറമെ മറ്റു നിരവധി ബാദ്ധ്യതകളും അയാൽക്കുണ്ടായിരുന്നു.
തന്റെ യജമാനൻ തടവുകാരനായി പിടിക്കപ്പെട്ടാൽ അയാളുടെ വിടുതൽ ധനത്തിലേക്ക്‌ വേണ്ട സ്വത്തു സംഭാവന ചെയ്യാനും അടിയാളൻ ബാധ്യസ്ഥനായിരുന്നു;
തന്റെ സീന്യോറിന്റെ മൂത്തമകൻ "നൈറ്റുകളു"ടെ ഗണത്തിൽ ഉൾപ്പെടുത്തപ്പേടുമ്പോഴും ,സീന്യോറിന്റെ മൂത്തമകൾ വിവാഹിതയാവുമ്പോഴുമെല്ലാം കാഴ്ചസമ്മാനങ്ങൾ നൽകുവാനും അയാൾ ബാധ്യസ്ഥനായിരുന്നു;
തന്റെ യജമാനന്റെ കോടതിയിൽ നിയമപരമായ നടപടികൾ നടക്കുമ്പോൾ അദ്ദേഹത്തെ അയാൾ സഹായിക്കണമായിരുന്നു;
അങ്ങിനെ പലതും .
ഒരു ആശ്രിതൻ തന്റെ സീന്യോറിനോടുള്ള കടമ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടാൽ അയാളെ അദ്ദേഹത്തിന്റെ ഫ്യൂഡിൽ നിന്ന് ഒഴിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന്നുണ്ടായിരുന്നു.
ഫൂഡൽ ഭൂവുടമകളുടെ എസ്റ്റേറ്റുകൾ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു.
മാനർ പ്രഭുവിന്റെ വ്യക്തിപരമായ ഉടമാധികാരത്തിൽ പ്പെട്ടതായിരുന്നു ഇതിലൊരു ഭാഗം.
വെറും പാട്ടത്തിന്റെ അടിസ്ഥാനത്തിൽ അടിയാന്മാർ ഇതു കൃഷിചെയ്തു. ഇതിനു പുറമെ അടിയാന്മാരുടെ സ്വന്തം കൈവശഭൂമികളുണ്ടായിരുന്നു.
ഓരോ അടിയാനും ഉണ്ടായിരുന്നു സ്വന്തമായ ഒരു തുണ്ടു ഭൂമി.
സ്വന്തമായ കാർഷികോപകരണങ്ങളും കാർഷിക മൃഗങ്ങളും ഉപയോഗിച്ച്‌ അയാൾ അതു സ്വതന്ത്രമായി കൃഷി ചെയ്തു.
ഈ തുണ്ടു ഭൂമികൾ കർഷകനു അയാളേയും അയാളുടെ കുടുംബത്തേയും പുലർത്താനും അയാളുടെ മാനർ പ്രഭുവിന്ന് വെറും പാട്ടം നൽകുവാനുള്ള
വക നൽകി .
ഈ ക്വിറ്റ്‌-റെന്റ്‌ (വെറും പാട്ടം)ഭാഗികമായോ പൂർണ്ണമായോ ഉൽപന്നമായിട്ടാണ് നൽകപ്പെട്ടത്‌.
കർഷകനെ വരിഞ്ഞുകെട്ടിയ ആശ്രിതത്വത്തിന്റെ വ്യവസ്ഥകൾ
എത്രതന്നെ കഠിനമായിരുന്നാലും അയാളുടെ സ്വന്തം കൈവശഭൂമി സ്വതന്ത്രമായി കൃഷിചെയ്യുവാൻ അയാൾക്കെപ്പോഴും കഴിയുമായിരുന്നു.
അടിയാന്മാരുടെ കൈവശ ഭൂമി എങ്ങിനെ കൃഷിചെയ്യണമെന്നും
ഏത്‌ ധാന്യം കൃഷിചെയ്യണമെന്നും തീരുമാനിച്ചതു അടിയാന്മാരുടെ കമ്യൂണിന്റെ നേതാക്കളായിരുന്നു.
ഇതിന്റെ അർത്ഥം അടിയാന്മാർ അവരുടെ ജന്മിയായ പ്രഭുവിൽ
നിന്നും അവരുടെ സ്വന്തം യജമാന്മാരിൽ നിന്നും
സാമ്പത്തികമായി സ്വതന്ത്രരായിരുന്നു എന്നാണ്.
ഈ അടിയാന്മാരിൽ നിന്നും ഭൂവുടമ ,
പ്രത്യക്ഷമോ പരോക്ഷമോ ആയ സാമ്പത്തികേതരസമ്മർദ്ദത്തിലൂടെ അയാളുടെ ക്വിറ്റ്‌-റെന്റ്‌ വസൂലാക്കുകയുണ്ടായി.
സാമ്പത്തികേതര സമ്മർദ്ദത്തിന്ന് വിവിധരൂപങ്ങളുണ്ടായിരുന്നു.
അടിയാന് അയാളുടെ ജന്മിയായ പ്രഭുവിന്റെ മേലുള്ള വ്യക്തിപരമായ ആശ്രിതത്വം ;ജന്മിയായ പ്രഭുവിന്റെ മേൽ ഭൂമിക്ക്‌ വേണ്ടിയുള്ള അടിയാന്റെ ആശ്രിതത്വം (അടിയാന്റെ കൈവശഭൂമി അടക്കം ഭൂവുടമയുടെ മുഴുവൻ എസ്റ്റേറ്റും മാനർ പ്രഭുവിന്റെ വകയാണെന്ന് അംഗീകരിക്കപ്പെട്ടിരുന്നു);
അവസാനമായി ,രാഷ്ട്രത്തിന്റെ നിയമപരവും ഭരണ പരവുമായ അധികാരത്തിന്റെ പ്രതിനിധിയെന്ന നിലയിൽ ജന്മിയായ പ്രഭുവിന്റെ
മേലുള്ള അടിയാന്റെ ആശ്രിതത്വവും ,
ഫൂഡൽ പ്രഭുക്കൾ ഭൂവുടമകൾ ആയിരുന്നതിന്നും പുറമെ ,
പടയാളികളും വിശിഷ്ട പദവിയുള്ള അശ്വയോദ്ധാക്കളുമായിരുന്നതിനാൽ അവർക്ക്‌ അടിയാന്മാരെ കൊണ്ട്‌ അവരുടെ ബാദ്ധ്യതകൾ
ഏപ്പോൾ വേണമെങ്കിലും നിറവേറ്റിക്കാൻ മതിയായ ഉപാധികൾ
അവരുടെ പക്കലുണ്ടായിരുന്നു.
മധ്യകാല സമ്പത്ഘടന ,കൃഷിയിലും അതുപോലെ തന്നെ വ്യവസായത്തിലും (ഇത്‌ പിന്നാലെ പരിശോധിക്കാം )ചെറുകിട ഉൽപാദനത്തിലും അധിഷ്ടിതമായിരുന്നു.
കാർഷികോപകരണങ്ങൾ ചെറിയവയായിരുന്നു.
വ്യക്തിപരമായ ഉപയോഗം ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു അവ,കരകൗശലക്കാരുടെ ഉപകരണങ്ങളുടെ സ്ഥിതിയും
ഇതു തന്നെയായിരുന്നു.
അങ്ങിനെ മധ്യകാല സംസ്കാരത്തിന്റെ യാകെ ഭൗതികാടിസ്ഥാനം
മുഖ്യമായും കാർഷികാധ്വാനവും ഒരു കർഷക സമ്പത്ഘടനയുമായിരുന്നു.
അതായത്‌ ഗ്രാമങ്ങളിൽ ചെറുകിട സ്വതന്ത്ര ഉൽപാദകന്റെ ചെറുകിട കൈവശ ഭൂമിയും ,പിന്നീടൊരു ഘട്ടത്തിൽ പട്ടണങ്ങളിലെ കരകൗശലക്കാരുടെ ചെറുകിട ഉദ്യമങ്ങളും .
ഭരണ വർഗ്ഗം ഉൽപാദന പ്രക്രിയയിൽ നേരിട്ട്‌ യാതൊരു
പങ്കും വഹിച്ചിരുന്നില്ല.
ഫ്യൂഡൽ കാലഘട്ടത്തിന്റെ ആരംഭത്തിൽ അതിന്റെ വിധായകമായ പങ്ക്‌ ഒന്നു മാത്രമായിരുന്നു;
ഭൂവുടമകൾ പടയാളികളായിരുന്നതു കൊണ്ടു അവർ ചെറുകിട
ഉൽപാദകരെ മറ്റു ഭൂവുടമകളുടേയും വിദേശികളുടേയുമനുയായികളുടെ കൊള്ളകളിൽ നിന്ന് സംരക്ഷിക്കുകയും ,
രാജ്യത്തിനകത്ത്‌,ക്രമമായ ഉൽപാദനത്തിന്ന് അനിഷേധ്യമായ
ഒരു ഉപാധിയായിരുന്ന അടിസ്ഥാനപരമായ ക്രമസമാധാനം
പുലർത്തുകയും ചെയ്തു.
അതേ അവസരത്തിൽ ഫ്യൂഡൽ ഉടമകൾ ഫ്യൂഡൽ
സമ്പത്ഘടനയുടെ ലാക്ഷണികമായ ചൂഷണവ്യവസ്ഥയെ
സംരക്ഷിക്കുകയും ദൃഡീകരിക്കുകയും ചെയ്തു.
മനുഷ്യന്റെ നിത്യ ജീവിതത്തിന്ന് ആവശ്യമായ എല്ലാ ഭൗതിക വസ്തുക്കളും ചെറുകിട കൈവശഭൂമികളിലാണ് ഉൽപാദിപ്പിക്കപ്പെട്ടത്‌.
ഈ കൈവശത്തിന്റെ ഉടമകൾ അവരുടെ ജന്മിമാരിൽ നിന്നും സാമ്പത്തികമായി സ്വതന്ത്രരായിരുന്നു.
ഇതിന്റെ അർത്ഥം കൂടുതൽ കഠിനമായ അധ്വാനത്തിലൂടെ
കർഷകർക്ക്‌ തങ്ങളുടേയും തങ്ങളുടെ കുടുംബങ്ങളുടേയും
ആവശ്യത്തിനും മാനറിലെ ജന്മിക്ക്‌ അവകാശപ്പെട്ടതുമായ
ഒഴിച്ചുകൂടാൻ പാടില്ലാത്ത ഉൽപന്നത്തിന്ന് പുറമേ
അൽപം മിച്ചം നേടാനും കഴിയുമായിരുന്നു.
അടിമത്ത സമൂഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്യൂഡൽ
വ്യവസ്ഥയുടെ വമ്പിച്ച പുരോഗതി അതിലാണ് സ്ഥിതി ചെയ്തിരുന്നത്‌.
അടിമകളാകട്ടെ ,
യജമാനന്റെ ഭൂമി യജമാനന്റേതന്നെ ഉൽപാദനോപകരണങ്ങളും ഉപാധികളുമുപയോഗിച്ച്‌ കൃഷിചെയ്ത്‌ സ്വന്തം അദ്ധ്വാനത്തിന്റെ മുഴുവൻ ഫലങ്ങളും യജമാനനെ ഏൽപിച്ചു കൊടുക്കുകയും ചെയ്തു.
ഇതിന്ന് പ്രതിഫലമായി അവർക്ക്‌ ലഭിച്ചത്‌ അവരുടെ നിലനിൽപ്പിന്ന് അത്യാവശ്യം വേണ്ട വകമാത്രമായിരുന്നു.
അടിമ,അവന്റെ ജോലിവെറുത്തു.
ആവുന്നത്ര കുറച്ചു ജോലിചെയ്യാനായിരുന്നു അവന്റെ ശ്രമം.
അവന്റെ മാനുഷികമാന്യതയെ ലംഘിച്ചതിന്ന് പ്രതികാരമെന്നോണം അവൻ ഉപകരണങ്ങൾ പലപ്പോഴും കേടുവരുത്തുകയും തകർക്കുകയും അവന്റെ യജമാനന്റെ കൃഷിമൃഗങ്ങളെ ദുർബലരാക്കുകയും ചെയ്തു.
നേരെമറിച്ച്‌ മധ്യകാല അടിയാനാകട്ടെ,
അയാളുടെ സാഹചര്യം എത്രതന്നെ കഠിനമായിരുന്നിട്ടും ,
സ്വന്തം കൈവശഭൂമി കൃഷിചെയ്തു.
തന്റെ അദ്ധ്വാനോൽപാദനക്ഷമത ഉയർത്തുന്നതിൽ
അയാൾക്ക്‌ ഉറച്ച താൽപര്യമുണ്ടായിരുന്നു.
തൽഫലമായി,ഫ്യൂഡൽ സമൂഹം,അതിന്നു തൊട്ടുമുമ്പുള്ള യുഗത്തിന്റെ ഉന്നതമായ സാംസ്കാരിക നേട്ടങ്ങളുടെ മീതേയും അടിമവ്യസ്ഥയുടെ നഷ്ടാവശിഷ്ടങ്ങളുടെ മീതേയുമാണ് പടുത്തുയർത്തിയത്‌.
വളരെ മെല്ലെയെങ്കിലും ഫലപ്രദമായ വികാസത്തിന്ന് ശേഷിയുള്ളതായിരുന്നു ഈ വ്യവസ്ഥ.
-ഫ്യൂഡൽ സമൂഹത്തിലെ യുദ്ധങ്ങൾ:-
ഫ്യൂഡൽ പ്രഭുക്കളുടെ കരുത്തു,അവർക്ക്‌ പാട്ടം നൽകുന്ന അടിയാളരുടെ സംഖ്യയെ ആശ്രയിച്ചിരുന്നു.
ഇക്കാരണത്താൽ മാനറിലെ പ്രഭുക്കൾ അവരുടെ ആശ്രിതരുടെ ,അതായത്‌ ,അവരുടെ സേവനത്തിൽ നിൽക്കുന്ന കൃഷിക്കാരുടേയും പട്ടണവാസികളുടേയും സംഖ്യ വർദ്ധിപ്പിക്കുവാൻ എപ്പോഴും ശ്രമിച്ചു ശ്രമിച്ചുകൊണ്ടിരുന്നു.
ഇതിന്നുള്ള എളുപ്പവഴി തങ്ങളുടെ അയൽക്കാരുടെ അതായത്‌ തങ്ങളെപ്പോലെത്തന്നെ മറ്റു ഫ്യൂഡൽ പ്രഭുക്കളുടെ ,ആശ്രിതന്മാരെ പിടിച്ചെടുക്കുകയായിരുന്നു.
തൽഫലമായി ജന്മികൾക്കിടയിലുള്ള പ്രാദേശികയുദ്ധങ്ങൾ മധ്യയുഗങ്ങളിലെ ഒരു സ്ഥിരം ഏർപ്പാടായിരുന്നു.
ഈ യുദ്ധങ്ങളുടെ ഫലമായി ഗ്രാമങ്ങളും പട്ടണങ്ങളും ആകെ ചുട്ടു ചാമ്പലാക്കുകയും സാധാരണ ജനങ്ങളെ കൂട്ടക്കൊല നടത്തുകയും പതിവായിരുന്നു.
സമൂഹത്തിന്റെ ഉൾപ്പാദനശക്തികളുടെ അടിവാരുന്ന എല്ലാ രീതികളും സ്വീകരിക്കപ്പെട്ടു എന്നു ചുരുക്കം .
ഏകീകൃതവും കേന്ദ്രീകൃതവുമായ രാഷ്ട്രങ്ങളിൽ നിലനിന്ന ക്രമസമാധാന മാനദണ്ഡങ്ങൾ വ്യക്തികളായ പ്രഭുക്കൾ പാലിച്ചിരുന്നു വെ ങ്കിൽ ഇതു ഒഴിവാക്കാൻ കഴിയുമായിരുന്നു.
എന്നാൽ,
അത്തരം രാഷ്ട്രങ്ങൾ മധ്യ യുഗങ്ങളുടെ പ്രാരംഭത്തിൽ ഇല്ലായിരുന്നു.
ബാർബേറിയൻ രാജ്യങ്ങളെ ഭൂ എസ്റ്റേറ്റുകളായോ സീന്യോറികളായോ ശിഥിലീകരിച്ച അതേ സാമ്പത്തിക ഘടകങ്ങൾ ബാർബേറിയൻ രാഷ്ട്രങ്ങളുടെ അധ:പതനത്തിന്നും വഴിയൊരുക്കി.
ഒറ്റയൊറ്റ സീന്യോറികൾ ഫ്യൂഡൽ സമൂഹത്തിന്റെ സാമ്പത്തിക ജീവിതത്തിന്റെകേന്ദ്രങ്ങളായി തീർന്നു.
അതോടൊപ്പം അവ രാഷ്ട്രീയ ജീവിതത്തിന്റേയും കേന്ദ്രങ്ങളായി.
ഈ സമൂഹത്തിൽ രണ്ടു പ്രധാന വർഗ്ഗങ്ങൾ ആണുണ്ടായിരുന്നത്‌.
ഫ്യൂഡൽ പ്രഭുക്കൾ ഭൂവുടമകൾ മാത്രമായിരുന്നില്ല.
അവരുടെ അധികാരത്തിലുള്ള പ്രദേശത്ത്‌ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർ രാഷ്ട്ര അധികാരത്തിന്റേയും ആളുകളായിരുന്നു.
ഭൂ എസ്റ്റേറ്റുകളുടെ വ്യാപ്തി വർദ്ധിച്ചതനുസരിച്ചു ബാർബേറിയൻ രാജാക്കന്മാരുടെ പരിവാരങ്ങൾക്ക്‌ ദാനമായി ഭൂമി ലഭിച്ചു.
പണക്കാരായി തീർന്നപ്രാദേശിക കുലീനർ ,സ്വതന്ത്രരായ ചെറുകർഷകർക്ക്‌ ആദ്യം സംരക്ഷണം നൽകി.
പിന്നീട്‌ ക്രമസമാധാന ലംഘനം ഉണ്ടായപ്പോൾ തദ്ദേശീയ ജനതയുടെ മേൽ വിധി കൽപ്പിക്കുവാനും അവർക്ക്‌ ശിക്ഷ നൽകുവാനുമുള്ള അവകാശവും അവർ സ്വയം ഏറ്റെടുത്തു.
മാത്രമല്ല സൈനികരെന്ന നിലയിൽ അവർ സയുധ അനുചരസംഘങ്ങളെ റിക്രൂട്ട്‌ ചെയാണുള്ള അവകാശവും സ്വയം ഏറ്റെടുത്തു.
അതാതിടത്തെ കുലീനർ സ്വന്തം അധികാരം ഇത്തരത്തിൽ വർദ്ധിപ്പിക്കുന്നത്‌ തടയാൻ മതിയായ കരുത്തു രാജാക്കന്മാക്കില്ലായിരുന്നു.
വാസ്തവത്തിൽ കുലീനരുടെ മോഹങ്ങളെ ഈ രാജാക്കന്മാർ പ്രോത്സാഹിപ്പിക്കുകപോലും ചെയ്തു.
പ്രാകൃതിക സമ്പത്ഘടന നിലനിൽക്കുകയും വ്യാപാരം വേണ്ടത്ര വികസിക്കാതിരിക്കുകയും ചെയ്ത ഒരു സാഹചര്യത്തിൽ അവരുടെ അനുചരന്മാരേയും അവരോടു കൂറുള്ള സേവകരേയും പ്രോത്സാഹിപ്പിക്കാനുള്ള വഴിയായിരുന്നു.
അവർക്ക്‌ ഭൂമി അനുവധിച്ചുകൊടുക്കുന്നതും, സ്വന്തം ലാഭത്തിന്നു വേണ്ടി തദ്ദേശവാസികളിൽ നിന്നും നികുതിയും മറ്റും പിരിച്ചെടുക്കുവാനുള്ള അവകാശം അവർക്ക്‌ നൽകുന്നതും .
ആ നിലക്ക്‌ സ്വന്തം ഭൂമിയുടെ അതിരുകൾക്കുള്ളിൽ ശക്തനായ ഭൂവുടമ വെറും ഭൂവുടമ മാത്രമല്ലായിരുന്നു.
ഒരു ഭരണാധികാരി കൂടിയായിരുന്നു;
അതായത്‌ അയാളുടെ പ്രതേക സീന്യോറിയിൽ പണിയെടുക്കുന്ന സാധാരണക്കാരെ സബന്ധിച്ചിടത്തോളം ഭരണ പരവും നിയമപരവുമായ അധികാരങ്ങളും ഇവരിൽ നിക്ഷിപ്തമായിരുന്നു.
ഫൂഡൽ ശ്രേണി-
അക്കാലത്തും രാജാക്കന്മാരുണ്ടായിരുന്നു.
പക്ഷെ യഥാർത്ഥ അധികാരമുണ്ടായിരുന്നത്‌,
അതാത്‌ ഭൂവുടമകൾക്കായിരുന്നു.
രാജാവിൽ നിന്ന് നേരിട്ട്‌ തങ്ങളുടെ ഭൂ എസ്റ്റേറ്റുകൾ ദാനമായി കിട്ടിയ ഏറ്റവും ശക്തരായ ഫ്യൂഡൽ പ്രഭുക്കൾ രാജാവിന്റെ തുല്യരായും സഹപ്രവർത്തകരായും സ്വയം കരുതി -
രാജാവിന്റെ ഭൃത്യന്മാരും ആശ്രിതരുമായിട്ടാണു ഈ ഭൂ പ്രഭുക്കൾ അറിയപ്പെട്ടിരുന്നതെങ്കിലും രാജാവിൽ നിന്ന് നേരിട്ടല്ലാതെ,
മഹാ പ്രഭുക്കളായ കുലീനരിൽ നിന്നു ഫ്യൂഡ്‌ ലഭിച്ച ഭൂ ഉടമകൾ താരതമ്യേന ശക്തി കുറഞ്ഞവരായിരുന്നു;
കാരണം അവർക്ക്‌ ഭൂമി നൽകിയ കുലീന പ്രഭുക്കളുടെ ആശ്രിതരും അവരുടെ സേവനത്തിൽ കെടുപാടുള്ളവരുമായിരുന്നു ഇവർ .
ഏറ്റവും ചെറിയ ഭൂ എസ്റ്റേറ്റുകളായിരുന്നു "നൈറ്റു"കൾ (അശ്വാരൂശരായ യോദ്ധാക്കൾ).
അവർ കൂടുതൽ പ്രഭലരായ പ്രഭുക്കളുടെ ആശ്രിതരായിയുന്നു.
ഭരണ വർഗ്ഗം മൊത്തത്തിൽ സങ്കീർണ്ണമായ ശ്രേണീ രൂപത്തിലുള്ള ഒരു പിറമിഡ്‌(വിസ്ഥാരമുള്ള അടിത്തറയോടു കൂടിയ ഒരുകൂർത്ത നിർമിതി )പോലെ ആയിരുന്നു ;
ഏറ്റവും മുകളിൽ രാജാവ്‌ ,തൊട്ടു താഴെ വിവിധ പദവികളോടു കൂടിയ പ്രഭുക്കൾ (രാജാക്കന്മാർ,ഇടപ്രഭുക്കൾ പ്രമുഖ സന്യാസാശ്രമങ്ങളുടെ തലവന്മാർ തുടങ്ങിയവർ)അതിന്ന് താഴെ മാടമ്പിമാർ ,
ചുവട്ടിൽ സാധാര ണനൈറ്റുകൾ.
ഈ ഗ്രൂപ്പുകളാകെ ,അദ്ധ്വാനിക്കുന്ന ജനതയെ ചൂഷണം ചെയ്യുക എന്ന പൊതു താൽപര്യത്തിൽ ഏകോപിതരായിരുന്നു.
മദ്ധ്യ യുഗങ്ങളുടെ ആദ്യ ഘട്ടത്തിൽ ഭരണ വർഗ്ഗത്തെ തീറ്റി പോറ്റുവാനുള്ള കർഷകന്റെ ബാധ്യത അനുസരണയോടുകൂടി വിറവേറ്റുന്നത്‌ ഉറപ്പു വരുത്തുവാൻ ഈ പൊതു താൽപര്യം മതിയായിരുന്നു.
അതുകൊണ്ടു അക്കാലത്തു മറ്റു യാതൊരു സാമുഹ്യ മാതൃകയും ഉണ്ടായിരുന്നില്ല.
ഒരു ബാർബേറിയൻ രാഷ്ട്രത്തിന്റെ ഐക്യം രാജാവിന്റെ അനുചരന്മാർക്കു ചുറ്റുമാണു കേന്ദ്രീകരിച്ചിരുന്നത്‌.
കാറൾമാനിന്റേത്‌ പോലുള്ള വലിയൊരു സാമ്രാജ്യത്തിന്റെ സ്ഥിതിപോലും ഇതായിരുന്നു.
എന്നാൽ ഈ രാഷ്ട്രങ്ങൾ ശിഥിലമായി ,
ഏറെ താമസിയാതേയും ചിലപ്പോൾ കുറേക്കഴിഞ്ഞും ,
അവ നിരവധി സീന്യോറികളായി വിഭജിക്കപ്പെട്ടു.
ഇതിന്റെ ഉടമകൾ പ്രസ്പരാശ്രിതത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരായിരുന്നു.
അന്തിമമായി ഇവരെല്ലാവരും രാജാവിനോടും ബന്ധപ്പെട്ടിരുന്നു.
പ്രയോഗത്തിൽ രാജാവിന്റെ പങ്ക്‌ താരതമ്യേന പ്രാധാന്യ മുള്ളവയായിരുന്നില്ല ;കാരണം ,ഓരോ പ്രഭുവും തന്റെ നേരിട്ടുള്ള മേധാവിയുമായിട്ടാണു ഏർപ്പാടുകൾ നടത്തിപ്പോന്നിരുന്നത്‌.
ഈ മേധാവിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ അയാൾ ബാദ്ധ്യസ്ഥനുമായിരുന്നു.
ഫൂഡൽ സാമൂഹ്യ മാതൃക വിശേഷിച്ചും സുവ്യക്തമായും നിർവ്വ്വചിക്കപ്പെട്ടിരുന്ന ഫ്രാങ്കിഷ്‌ രാജ്യത്ത്‌
"എന്റെ ആശ്രിതന്റെ ആശ്രിതൻ എന്റെ ആശ്രിതനല്ല "എന്ന തത്വ മാണു പ്രാബല്യത്തിലുണ്ടായിരുന്നത്‌.
മധ്യയുഗങ്ങളുടെ ആദ്യഘട്ടത്തിൽ സമ്പത്ഘടന മുഖ്യമായും കൃഷിയേയും ഗ്രാമ തൊഴിലിനേയും കേന്ദ്രീകരിച്ചതായിരുന്നു.
അതിന്റെ സാമൂഹ്യ സ്വഭാവം നിർണ്ണയിച്ചത്‌ ഫ്യൂഡലീകരണ പ്രക്രിയയായിരുന്നു.
ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ വികാസത്തിന്റെ മുഖ്യ പ്രവണത ,
ആധിമ ബാർബേറിയൻ രാജ്യങ്ങളിൽ നിന്നും പല ഏച്ചുകൂട്ടലുകളും നടന്ന ബാർബേറിയൻ രാജ്യങ്ങളിലേക്കുള്ള പരിവർത്തനമായിരുന്നു.
അവർ അവരുടെ ആശ്രിതരായ അടിയാന്മാരുടെ മേൽ സാമ്പത്തികവും ഭരണ പരവുമായ അധികാരം ചെലുത്തുകയും ചെയ്തു.
-ഫ്യൂഡൽ അടിമത്തത്തിനെതിരെ ജനകീയ ചെറുത്തു നിൽപ്പ്‌-
മധ്യ യുഗങ്ങളിലെ ആദ്യ കാലഘട്ടത്തിന്റെ മറ്റൊരു പ്രധാന വശം എടുത്തു പറയേണ്ടതുണ്ടു.
യൂറോപ്പിൽ കമ്യൂൺ അടിസ്ഥാനമായിട്ടുള്ള പ്രാകൃത സമൂഹത്തിൽ നിന്നു ഫ്യൂഡൽ സമൂഹത്തിലേക്കുള്ള പരിവർത്തനം,
പ്രയോഗത്തിൽ,പ്രാക്‌-വർഗ്ഗസമൂഹത്തിൽ നിന്നും വർഗ്ഗ സമൂഹത്തിലേക്കുള്ള ഒരു പരിവർത്തനമായിരുന്നു.
ഇതോടെ അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ കെട്ടുപാടുകൾ കൂടി.
അവരുടേതായ ഭൂമിയിൽ പരമ്പരാഗത അവകാശ മുള്ളവരും ഗ്രാമ കമ്യൂണുകളിൽ വസിച്ചിരുന്നവരുമായ മുൻ സ്വതന്ത്ര കർഷകർക്ക്‌ അവരുടെ സ്വാതന്ത്ര്യവും ഭൂമിയും നഷ്ടപ്പെട്ടു.
അവരുടെ ഭൂമി ജന്മി തമ്പുരാന്റേതായി.
അവർ അടിയാന്മാരുമായി.
ഈ സ്ഥിതി വിശേഷവുമായി മൗനമായി പൊരുത്തപ്പെടുവാൻ അദ്ധ്വാനിക്കുന്ന ജനതക്ക്‌ സ്വാഭാവികമായും കഴിഞ്ഞില്ല .
ഏതൊരു വർഗ്ഗ സമൂഹത്തിലുമെന്നതു പോലെ ഫ്യൂഡൽ കാലഘട്ടത്തിലും വർഗ്ഗ സമരം കൊടുംമ്പിരികൊണ്ടു;ചിലപ്പോഴത്‌ അന്തർ ലീനമായിരുന്നു.
മറ്റു ചിലപ്പോൾ പ്രകടവും .
ഫ്യൂഡൽ ബന്ധങ്ങൾ രൂപം പ്രാപിച്ചുകൊണ്ടിരുന്നപ്പോൾ അടിയാന്മാർ അവരുടെ സ്വതന്ത്ര്യം സംരക്ഷിക്കുവാനും പ്രാകൃത കമ്യൂണുകളിലെ സമത്വം പുനസ്ഥാപിക്കുവാനും വേണ്ടി പലപ്പോഴും കലാപ മുയർത്തി.
ഫ്യൂഡൽ ബന്ധങ്ങൾ ദൃഡമായതിന്ന് ശേഷം പോലും അടിയാളർ അവരുടെ പ്രതിഷേധം തുടർന്നു പോന്നു.
യജമാനന്മാർക്ക്‌ വേണ്ടി തങ്ങൾ ചെയ്യാൻ ബാധ്യസ്ഥമായിരുന്ന കാര്യങ്ങൾ അവർ മോശമായ രീതിയിൽ നടപ്പിലാക്കി.
ചിലപ്പോൾ അവർ പല ബാധ്യതകളും നിറവേറ്റാൻ തന്നെ കൂട്ടാക്കിയില്ല ഇടക്കിടെ അവർ ചൂഷക വർഗ്ഗത്തിന്നെതിരെ പരസ്യമായ കലാപവും ഉയർത്തി.
കർഷകരുടെ അനുസരണം ഉറപ്പു വരുത്താൻ നഗ്നമായ ബലപ്രയോഗം കൊണ്ടു മാത്രമാവില്ലെന്നു ഭരണ വർഗ്ഗത്തിന്നറിയാമായിരുന്നു.
ലൗകികമായ വാളിനു പുറമെ അവർ ആധ്യാത്മിക ഉപാധികളും എടുത്തു പ്രയോഗിച്ചു .
മനുഷ്യന്റെ വിശ്വാസങ്ങളേയും ,അവന്റെ മനസ്സാക്ഷിയുടേയും മീതെ അധികാരക്കുത്തക വച്ചു പുലർത്തിയ ക്രിസ്തീയസഭ (പടിഞ്ഞാറൻ യൂരോപ്പിൽ കത്തോലിക്കാ സഭ ]ആണിതിന്ന് നേതൃത്വം വഹിച്ചത്‌ .
സർവ്വ ഗുണ സമ്പന്നനായ ഒരു ഈശ്വരനാണു ഈ ലോകം ശൃഷ്ടിച്ചതെന്നു സഭ പഠിപ്പിച്ചു.
ഭൂമിയി ചിലർ പണക്കാരും മറ്റുള്ളവർ പാവപ്പെട്ടവനും ,ചിലർ ഭരണ കർത്താക്കളും മറ്റുള്ളവർ കൽപന അനുസരിക്കുന്നവരും ,ചിലർ ഭരണം നടത്തുന്നവരും മറ്റുള്ളവർ ഭരിക്കപ്പെടുന്നവരും ആയത്‌ ഈശ്വര കൽപിതമാണെന്നു അവർ പഠിപ്പിച്ചു.
ഈശ്വരന്റെ ആജ്ഞകൾക്കെതിരെ പ്രതിഷേധിക്കുന്നവൻ ഒരു കലാപ കാരിയും ഒരു മഹാപാപിയും കൂടിയാണെന്നും സഭ പഠിപ്പിച്ചു.
അങ്ങിനെ അദ്ധ്വാനിക്കുന്ന ഓരോ മനുഷ്യനും കടമകൾ ചോദ്യം ചെയ്യാതെ നടപ്പിലാക്കണം ;
അവന്റെ യജമാനനെ തീറ്റിപോറ്റണം ;
അയാൾക്ക്‌ വേണ്ടി പണിയെടുക്കുകയുക്‌ വേണം .
ഇതു ഭയം കൊണ്ടു മാത്രമായിരുന്നില്ല അതു മനസ്സാക്ഷിയുടെ
ഒരു പ്രശ്നമായിരുന്നു.
മധ്യ യുഗങ്ങളിലെ അധ്വാനിക്കുന്ന ജനതയിലെ ഭൂരിഭാഗവും കർഷകരായിരുന്നു.
അവർ സ്വതവേ അന്ധവിശ്വാസികളും സഭ പഠിപ്പിച്ച മതപരമായ ആശയങ്ങൾ അംഗീകരിക്കുന്നവരുമായിരുന്നു.
ഈ ആശയങ്ങൾ അവരുടെ മേൽ ശക്തമായ സ്വാധീനം ചെലുത്തി ,അങ്ങിനെ അത്‌ ഫ്യൂഡൽ ചൂഷണ വ്യവസ്ഥ നിലനിർത്തുവാനും ദൃഡീകരിക്കുവാനും വേണ്ടി ഭരണ വർഗ്ഗം നടത്തുന്ന ശ്രമങ്ങളിൽ
ഒരു സുപ്രധാന ആയുധമായിത്തീരുകയും ചെയ്തു.
കത്തോലിക്കാസഭയുടെ പ്രയോജനകരമായ പങ്കിനെ സീന്യോറന്മാർ അങ്ങേയറ്റം വിലമതിച്ചു.
അവർ സഭയ്ക്ക്‌ കൈയയഞ്ഞു സംഭാവനകൾ നൽകി.
തൽഫലമായി മധ്യ യുഗങ്ങളുടെ ആദ്യ കാലത്തു തന്നെ സഭ വമ്പിച്ച ഭൂവുടമകളായി .
അതിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ ഭരണ വർഗ്ഗത്തിലെ ആറ്റവും സ്വധീന ശക്തിയുള്ള അംഗങ്ങളായിത്തീർന്നു.
വൻ കിട സന്യാസാശ്രമങ്ങളുടെ തലവന്മാരും ബിഷപ്പന്മാരും
കുലീന പ്രഭുക്കളേപ്പോലേയും ജന്മിപ്രമുഖരെപ്പോലെ യുമാണു
തങ്ങളെന്ന് സ്വയം കരുതുകയും ചെയ്തു.
റോമിലെ ബിഷപ്പന്മാർ ,പോപ്പ്‌ എന്ന പേരിലാണു
പിന്നീട്‌ അറിയപ്പെട്ടിരുന്നത്‌ .
മതപരമായ ധർമ്മങ്ങളോടൊപ്പം ഭരണപരമായ ചുമതലകളും നിർവ്വഹിക്കുവാൻ അവർ ബാധ്യസ്ഥരായിരുന്നു.
തദ്ദേശ വാ സികളെ ബാർബേറിയന്മാരിൽ നിന്ന് രക്ഷിക്കുവാനും
അവർ ചുമതലയേറ്റു.
അങ്ങിനെ ഗണ്യമായ അധികാരം കൈകാര്യം ചെയ്യാൻ തുടങ്ങി.
ഏറെ താമസിയാതെ ക്രിസ്തീയ ലോകത്തിന്റെ മുഴുവൻ ആദ്ധ്യാത്മിക നേതൃത്വം തങ്ങൾക്കാണെന്ന് അവകാശപ്പെടാനും തുടങ്ങി.
(പ്രഭാത്‌ ബുക്സിന്റെ "ലോക ചരിത്ര"ത്തിൽ നിന്ന്)

2010 ജൂലൈ 16, വെള്ളിയാഴ്‌ച

കാൾമാൻ സാമ്രാജ്യം

കാൾമാൻ സാമ്രാജ്യം;-
അക്കാലത്ത്‌ ബാർബേറിയൻ രാഷ്ട്രങ്ങൾ സ്താപിതമായ രീതിയുടെ
ഒരു ഉദാഹരണമാണ് കാൾമാൻ ചക്രവർത്തിയുടെ ഭരണകാലത്ത്‌ (768-814)രൂപീകരിക്കപ്പെട്ട ഫ്രാങ്കിഷ്‌ രാഷ്ട്രം.
ഫ്രാങ്കുകളുടെ രാജ്യത്തിന്ന് ഒരു തലസ്ഥാനം -അതിന്റെ ആധുനിക അർത്ഥത്തിൽ -ഇല്ലായിരുന്നു.
രാജ്യത്തിന്റെ കേന്ദ്രം ,രാജാവും അദ്ദേഹത്തിന്റെ അനുയായികളും അപ്പോഴുണ്ടായിരുന്ന ആസ്ഥാനമായിരുന്നു.
രാജാവ്‌ രാജ്യമെങ്ങും ചുറ്റി സഞ്ചരിച്ചു.
രാജ്യമെങ്ങും നിവസിച്ചിരുന്നത്‌ ഫ്രാങ്കിഷ്‌ ഗോത്രങ്ങളായിരുന്നു.
രാജാവും അദ്ദേഹത്തിന്റെ അനുചരന്മാരും ഒരു ഭൂ എസ്റ്റേറ്റിൽ നിന്നും മറ്റൊരു ഭൂ എസ്റ്റേറ്റിലേക്ക്‌ പോകും .
തദ്ദേശ ജനങ്ങളിൽ നിന്നും കപ്പമായും നികുതിയായും
ക്രമപ്രകാരം വസൂലാക്കുന്ന എല്ലാറ്റിനും പുറമെ അത്തരം സ്ഥലങ്ങൾ രാജാവിനും അദ്ദേഹത്തിന്റെ കുടുംബത്തിന്നും രാജസദസ്സിന്നും
രാജാവിന്റെ അനുചരന്മാർക്കും ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റെല്ലാ അത്യാവശ്യ സാധനങ്ങളും വേണ്ടത്ര അളവിൽ നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
രാജാവിന്റേയും രാജ സദസ്സ്യരുടേയും ഈ സഞ്ചാരങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രത്തിന്റെ ഭൂപ്രദേശ പരിധി നിർണ്ണയിക്കുവാൻ സഹായിച്ചു;കാരണം ,രാജാവിന്ന് കപ്പവും മറ്റുചിലവുകളും നൽകാൻ സമ്മതിക്കുന്നവരെല്ലാം അദ്ദേഹത്തിന്റെ പ്രജകളായി കരുതപ്പെട്ടു.
അങ്ങിനേയുള്ള പ്രജകൾ താമസിച്ചഭൂമി രാജ്യത്തിന്റെ ഒരു ഭാഗമായി കരുതപ്പെട്ടിരുന്നു.
കൃത്യമായി നിർവ്വചിക്കപ്പെട്ട അതിർത്തികളൊന്നും ബാർബേറിയൻ രാഷ്ട്രങ്ങൾക്കില്ലായിരുന്നു.
രാജാവും അദ്ദേഹത്തിന്റെ അനുചരന്മാരും അവരുടെ അധികാരം നടത്തുകയും കപ്പവും നുകുതികളും പിരിക്കുകയും ചെയ്ത പ്രദേശങ്ങൾ പ്രയോഗത്തിൽ രാജ്യാതിർത്തിക്കുള്ളിൽ പെട്ടവയായിരുന്നു.
കാൾമാൻ സാമ്രാജ്യത്തിന്റെ ഭീമാകാരമായ വലിപ്പത്തിൽ നിന്നു മാത്രം അതിന്റെ സ്വഭാവത്തെ സംബന്ധിച്ച്‌ തെറ്റായ നിഗമനത്തിലെത്താതിരിക്കാൻ നാം പ്രത്യേകം സൂഷിക്കേണ്ടതാണ്.
കാൾമാനും അദ്ദേഹത്തിന്റെ മുൻ ഗാമികളായ ചാൾസ്‌ മാർട്ടൽ(715-741),അദ്ദേഹത്തിന്റെ മകൻ പിപ്പിൻ എന്നിവരും യൂറോപ്പിലുണ്ടായ അറബി ആക്രമണങ്ങളെ കണക്കിലെടുക്കുവാൻ ബാദ്ധ്യസ്ഥരായിരുന്നു.
ഫ്രാങ്കിഷ്‌ രാജ്യത്തിന്നെതിരായി അറബികൾ നടത്തിയ ആക്രമണത്തെ (പോയ്‌ ട്യോഴ്സ്‌ യുദ്ധം,732) തിരിച്ചടിക്കുവാൻ ചാൾസ്‌ മാർട്ടൽ കൂറച്ചൊന്നുമല്ല വിഷമിച്ചതു.
ഈ യുദ്ധത്തിന്റെ അനുഭവം ഫ്രാങ്കിഷ്‌ രാജാക്കന്മാരെ അവരുടെ സൈന്യത്തിന്റെ സ്ഥിതി മെച്ചപ്പെടുവാൻ നിർബന്ധിത്രാക്കി.
ഈ ഉൽക്കണ്ഠ സൈനികോപകരണങ്ങളിൽ വരുത്തിയ മെച്ചപ്പെടുത്തലിൽ മാത്രമല്ല പിന്നീട്‌ ദൃശ്യമായിത്തീർന്നത്‌ .
യുദ്ധകാലങ്ങളിൽ രാജാവിന്റെ കൊടിക്കീഴിൽ അണിനിരന്നവർക്കെല്ലാം കൂടുതൽ ഭൂമിയും ,കർഷകരേയും തുടരെ തുടരെ അനുവദിച്ചതിൽ ഇക്കാര്യം ദൃശ്യമാണ്‌.
ഇത്തരം ബാദ്ധ്യതകൾ ഏറ്റെടുക്കാൻ ശേഷിയുള്ളവർ സമൂഹത്തിലെ സമൃദ്ധ വിഭാഗത്തിൽ പ്പെട്ടവരായിരുന്നു.
ആനുകൂല്യങ്ങളുടെ ഗുണം പറ്റിക്കൊണ്ടു ഈ വിഭാഗത്തിൽപ്പെട്ടവർക്ക്‌ അവരുടെ സമ്പത്ത്‌ വർദ്ധിപ്പിക്കാൻ കഴിഞ്ഞു.
ഈ ആനുകൂല്യങ്ങൾ ഏറെ താമസിയാതെ പരമ്പരാഗതമായി തീർന്നു.
പിപ്പിനിന്റെ ഭരണകാലത്ത്‌ വിപുലമായ അടിസ്ഥാനത്തിൽ വിതരണം ചെയ്ത ആനുകൂല്യങ്ങൾ ശക്തരായ പടയാളീ-ഭൂവുടമകളെ ഭരണവർഗ്ഗത്തിന്റെ സംഖ്യാ പരമായ വർദ്ധനവിന്നും ദൃഢീകരണത്തിന്നുമാണു വഴി തെളിച്ചതു.
ഇവർക്ക്‌ കരമൊഴിവായി നൽകപ്പെട്ട ഭൂമിയിൽ താമസിച്ചിരുന്ന ചെറു കർഷകർ ഇവരുടെ ആശ്രിതരായിത്തീരുകയും ചെയ്തിരുന്നു.
ഭരണ വർഗ്ഗത്തിന്റെ വലിപ്പത്തിലുണ്ടായ ഗണ്യമായ ഈ വർദ്ധനവ്‌ സജീവമായ ഒരു വിദേശനയം പിൻ തുടരുവാൻ കരോലിംഗ്യൻ രാജാക്കന്മാരെ പ്രാപ്തരാക്കി.
അവർ അവരുടെ രാജ്യാതിർത്തികൾ വിട്ടു വളരെ മുന്നോട്‌ പോയി.
മറ്റു ജർമാനിക്ക്‌ ഗോത്രങ്ങളെ അടിമപ്പെടുത്തുവാനും ഇവർ ശ്രമിച്ചു.
ഇങ്ങനെ കാൾമാൻ തന്റെ അധികാരം വമ്പിച്ച ഒരു പ്രദേശത്താകെ വ്യാപിപ്പിക്കുന്നതിൽ വിജയിച്ചു.
ഇന്നത്തെ ഫ്രാൻസ്‌ ,വടക്കൻ സ്പെയിൻ ,വടക്കൻ ഇറ്റലി,പശ്ചിമ ജർമ്മനിയിലെ ഗണ്യമായ ഒരു ഭാഗം എന്നിവയെല്ലാം അദ്ദേഹത്തിന്റെ സാമ്രാജ്യാധികാരത്തിൽ പെട്ടു.
800 എ ഡി യിൽ മാർപ്പാപ്പ ,കാൾമാൻ ചക്ര വർത്തിയെ കിരീടമണിയിക്കുകയും അദ്ദേഹത്തിന്റെ രാജ്യം ഒരു സാമ്രാജ്യമാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തു.
വാസ്ഥവത്തിൽ ഈ സാമ്രാജ്യം പലദേശങ്ങളുടെ ഒരു അയഞ്ഞ താൽക്കാലിക യൂണിയനായിരുന്നു.
ഈ ദേശങ്ങളാകട്ടെ ഒരു വിജയിയായ ജേതാവ്‌ കീഴടക്കിയതായിരുന്നു.
ഈ ദേശങ്ങൾ തമ്മിൽ യഥാർത്ഥത്തിൽ ഉറച്ച യാതൊരു ബന്ധങ്ങളുണ്ടായിരുന്നില്ല.
അതിന്റെ സ്ഥാപകന്റെ മരണാനന്തരം ഈ സാമ്രാജ്യം ശിഥിലമായി തീർന്നു.
വിവിധ ഗോത്രങ്ങൾ പാർത്തിരുന്നതാണു സാമ്രാജ്യം എന്ന വസ്തുത മാത്രമല്ല അതിന്റെ ശിഥിലീകരണത്തിന്ന്‌ ഇടയാക്കിയത്‌.
കാൾമാന്റെ മരണത്തിന്ന്‌ ശേഷം ഈ ഗോത്രങ്ങൾ ഭിന്നിച്ചു പോവുകയും അവയെ പിടിച്ചടക്കുന്നതിന്നു മുമ്പ്‌ നില നിന്നതു പോലെയുള്ള ,പ്രത്യേക സ്വതന്ത്ര ഉപരാജ്യങ്ങൾ ആരംഭിക്കുകയും ചെയ്തു എന്നത്‌ ശരിയാണു.
എന്നാൽ, ഈ ശിഥീലികരണത്തിന്റെ അടിസ്ഥാനകാരണം ഒരു സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിൽ
ഫ്യൂഡലിസത്തിന്റെ സഹജമായ സ്വഭാവത്തിൽ തന്നെ യാണ് സ്ഥിതി ചെയ്യുന്നത്‌.
ആ സമൂഹത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിന്ന് വേണ്ടി അതിന്റെ കേന്ദ്രബിന്ദുവിന്റെ -ഫ്യൂഡൽ എസ്റ്റേറ്റിന്റെ -ഘടനയെപ്പറ്റി വ്യക്തമായ ഒരു ധാരണയുണ്ടാക്കേണ്ടത്‌ പരമപ്രാധാന്യ മർഹിക്കുന്നൊരു കാര്യമാണ്. ഫ്യൂഡൽ സമൂഹത്തിന്റെ ആദ്യത്തെ ആവിർഭാവം മുതൽ ബൂർഷ്വാ വിപ്ലവങ്ങളുടെ അഗ്നിജ്വാലയിൽ അവ വെന്തടിഞ്ഞതു വരെയുള്ള അനേകം നുറ്റാണ്ടുകൾ നീണ്ടു നിന്ന ഫ്യൂഡൽ സമൂഹത്തിന്ന് അടിസ്ഥാന മായിരുന്നത്‌ ഈ ഫ്യൂഡൽ എസ്റ്റേറ്റുകളായിരുന്നു.
മധ്യയുഗങ്ങളുടെ ആരംഭത്തിൽ ഫ്യൂഡൽ ബന്ധങ്ങളുടെ വികാസം -പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി യൂറോപ്പിലെങ്ങും ഫ്യൂഡലീകരണ പ്രക്രിയ പൂർത്തിയായി; മുഴുവനുമോ,ഏറക്കുറെ മുഴുവനുമോ ഭൂമി ഫ്യൂഡൽ പ്രഭുക്കളുടേ കൈകളിലായി.
അതേ അവസരത്തിൽ ,അധ്വാനിക്കുന്ന ജനത ഒന്നല്ലെങ്കിൽ മറ്റൊരു പരിധിവരെ ഭരണാധികാര വർഗ്ഗത്തിന്റെ ആശ്രിതരുമായി തീർന്നു.
ആശ്രിതത്വത്തിന്റെ ഏറ്റവും കഠിനമായ രൂപം അടിയാന്മാരുടേതായിരുന്നു. അവരും അവരുടെ പിൻ ഗാമികളും തങ്ങളുടെ തമ്പുരാന്മാരുടെ സേവനത്തിൽ വ്യാപൃതരും അവരുടെ ഭൂമിയുമായി കെട്ടു പാടുള്ളവരുമായിരുന്നു.
ഇതിന്റെ അർത്ഥം അടിയാന്മാർ അവരുടെ തമ്പുരാന്റെ എസ്റ്റേറ്റിൽ പണീയെടുക്കുകയും ഭൂമിയിൽ കൃഷി നടത്തുകയും അവരുടേയും അവരുടെ കുടുംബത്തിന്റേയും ഉൾപ്പന്നത്തിന്റെ ഒരു ഭാഗം അയാൾക്ക്‌ നൽകുകയും ചെയ്യണമെന്നായിരുന്നു.
,(ധാന്യം ഇറച്ചി ,കോഴി തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ മാത്രമല്ല തുണി,തുകൾ തുടങ്ങിയ കരകൗശലോപ്പന്നങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.)
അതായത്‌ അടിയാൻ അവന്റെ യജമാനനേയും യജമാനന്റെ കുടുംബത്തേയും വീട്ടിൽ പെട്ടവരേയും തീറ്റി പോറ്റുവാനും അവർക്ക്‌ വസ്ത്രവും ചെരിപ്പും മറ്റും നൽകുവാനും ബാദ്ധ്യസ്ഥരായിരുന്നു.
ഈ ബാധ്യതകളും പാരിതോഷിതങ്ങളുമെല്ലം കൂടി 'വെറും പാട്ടം' എന്നപേരിലാണു അറിയപ്പെട്ടിരുന്നത്‌.
യജമാനന്റെ ഭൂമിയിൽ കൃഷി ചെയ്യാനുള്ള അവകാശത്തിന്ന് പ്രതിഫല മെന്ന നിലയിലാണ്‍ീതു പരിഗണിക്കപ്പെട്ടത്‌.
ഈഭൂമി, പാട്ടക്കാരന്റെ കൈകാര്യ കർത്തൃത്വത്തിലേക്ക്‌ തമ്പുരാൻ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.മേൽ വിവരിച്ചരീതിയിൽ നടത്തിയ ഫ്യൂഡൽ എസ്റ്റേറ്റ്‌ ,ഫ്യൂഡൽ സമ്പട്‌ ഘടനയുടേയു സമൂഹത്തിന്റേയും കേന്ദ്രബിന്ദുവായിരുന്നു.
റഷ്യയിൽ 'വോച്ചിന'എന്നാണിതറിയപ്പെട്ടത്‌.
ഇംഗ്ലണ്ടിൽ'മാനർ എസ്റ്റേറ്റെന്നും ഫ്രാൻസിലും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും 'സീന്യോറി' എന്നും അറിയപ്പെട്ടു.
ഫ്രാൻസിന്റെ മാതൃകയാണു യൂറോപ്പിലെ മറ്റു പ്രദേശങ്ങൾ സ്വീകരിച്ചത്‌.
ഫ്യൂഡൽ ബന്ധങ്ങളുടെ മൗലിക സവിശേഷതകളും ഫ്യൂഡൽ സമൂഹത്തിന്റെ ഘടനയും മനസ്സിലാക്കുന്നതിന്ന് 'സീന്യൊറി'യുടെ നടത്തിപ്പിന്റെ രീതിയെ സബന്ധിച്ച വ്യക്തമായ ഒരു ചിത്രം ആവ്ശ്യമാണ്.
അതുപോലെത്തന്നെ ഈ സമൂഹ്യ -സാമ്പത്തിക ഘടകം മധ്യയുഗങ്ങളിലെ സാമൂഹ്യ -രാഷ്ട്രീയ ബന്ധങ്ങളെ സ്വധീനിച്ച രീതിയും മനസ്സിലാക്കിയിരിക്കേണ്ടതാണ്. Varamozhi Editor: Text Exported for Print or Save

(പ്രഭാത്‌ ബുക്സിന്റെ "ലോക ചരിത്ര"ത്തിൽ നിന്ന്)









2010 ജൂലൈ 8, വ്യാഴാഴ്‌ച

പശ്ചിമ യൂറോപ്പിൽ ഫ്യുഡൽ ബന്ധങ്ങളിടെ ആവിർഭാവം

ധനികരുടെയും കുലീനരുടേയും സംരക്ഷണവും സഹായവും തേടിയ
ചെറു കർഷകർക്ക്‌ അന്തിമമായി അത്‌ നഷ്ടപ്പെട്ടു;
പക്ഷെ അവരുടെ സ്വാതന്ത്ര്യം അതിന്ന് വിലയായി
നൽകേണ്ടി വന്നു.
അവരിൽ ഭൂമിയില്ലാത്തവർക്ക്‌ ഒരു തുണ്ടു ഭൂമിയും
ചിലപ്പോൾ ഏതാനും മൃഗങ്ങളും അവയെ സൂക്ഷിക്കാനുള്ള
തൊഴുത്തുകളും നഷ്ടപ്പെട്ടു.
ഇതിന്നു പ്രതിഫലമായി അവർ അവരുടെ യജമാനന്മാർക്ക്‌
പണിചെയ്തു കൊടുക്കുകയോ അതല്ലെങ്കിൽ അവരുടെ ഉൽപന്നത്തിന്റെ ഒരുഭാഗം (വെറും പാട്ടം)നൽകുകയോ ചെയ്യണമായിരുന്നു.
സംരക്ഷണ ഹീനരായ ചെറു കർഷകർക്ക്‌ നൽകുന്ന ഭൗതിക
സഹായം വളരെ വലുതായിരുന്ന സന്ദർഭങ്ങളിൽ കർഷകർ മാത്രമല്ല അവരുടെ അനന്തരഗാമികളും അവരുടെ യജമാനന്മാർക്ക്‌
സേവന മനുഷ്ടിക്കാൻ ചുമതലപ്പെട്ടവരായി.
മുൻ ബാർബേറിയൻ ഗ്രാമങ്ങളിൽ ഇന്നുള്ള ഈ സ്വതന്ത്രരായ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങൾ ഏറെക്കുറെ ഒരേ നിലവാരത്തിലായിരുന്നതിനാൽ
സമൂഹത്തിലെ വൻ കിട ഭൂ ഉടമകളോടും ധനികരോടുമുള്ള
ഈ വിധേയത്വം ഒരു സാർവ്വത്രിക വ്യവഹാരമായി തീർന്നു.
സ്വന്തമായ കൃഷിയിടവും ന്യായമായ ഒരു ജീവിതത്തിന്നു മതിയായ
ഭൂമി ഉണ്ടായിരുന്ന ചില കർഷകർ ധനികരുടേയും കുലീനരുടേയും സേവനത്തിൽ പ്രവേശിക്കുവാനാണു അപ്പോഴും ആഗ്രഹിച്ചത്‌;
കാരണം എന്തു വിലകൊടുത്തും അവരുടെ സംരക്ഷണവും സഹായവും നേടുക അവർക്കാവശ്യമായിരുന്നു.
ഭൂമിയിലുള്ള അവരുടെ അവകാശം അവർ ഉപേക്ഷിക്കുകയും
അതു അവരുടെ പുതിയ യജമാനന്മാർക്ക്‌ കൈമാറി കൊടുക്കുകയും ചെയ്തു.
എന്നിട്ട്‌,ആ ഭൂമിതന്നെ അവരിൽ നിന്നും പാട്ടവ്യവസ്ഥകളുടെപൂർണ്ണബാദ്ധ്യതകളോടെ അവർ തിരികെ വാങ്ങുകയും ചെയ്തു- ഈ ഭൂമി ഒരിക്കലും അവരുടേതല്ലായിരുന്നു എന്നതരത്തിൽ- അങ്ങിനെ ഭൂമി കൈവശമായി തീർന്നു.
അതിന്റെ മുൻ ഉടമസ്ഥൻ ഒരു പാട്ടക്കാരനായും മാറി .
കത്തോലിക്കാ സഭയും ,സന്ന്യാസി മഠങ്ങളും ആശ്രമങ്ങളും പോലെയുള്ള സ്ഥാപനങ്ങളുംധനികരായ ഭൂവുടമകളിലായിരുന്നു.
അവർക്ക്‌ ഭൂമി ഒഴിഞ്ഞു കൊടുത്ത ചെറു കർഷകർക്ക്‌ അവർ സഹായവും സംരക്ഷണവും നൽകുകയും ആ ഭൂമി അവർക്ക്‌ പാട്ടവ്യവസ്ഥയിൽ തിരികെ നൽകുകയും ചെയ്തു.
മാത്രമല്ല,സന്യാസ മഠങ്ങൾ പലപ്പോഴും മുൻ ഉടമകൾക്ക്‌ അവരുടെ ഭൂമി തിരികേ പാട്ടത്തിന്ന് നൽകിയതിനോടൊപ്പം ഒരു ചെറു തുണ്ടു ഭൂമി കൂടി നൽകുകയുണ്ടായി .
ഇത്തരം ഭൂമി സാധാരണ ഗതിയിൽ ഒരു ചെറു വനത്തിന്റേയോ ചതുപ്പ്‌ നിലത്തിന്റേയോ ഭാഗമായിരുന്നു.
കാടു തെളിച്ചും ചതുപ്പ്‌ നികത്തിയും കൃഷി നടത്തണം എന്ന വ്യവസ്ഥയിലാണ് ഇത്തരം ഭൂമി നൽകപ്പെട്ടത്‌ .
അങ്ങിനെ ഇന്നുവരെ സ്വതന്ത്രരായിരുന്ന അവർ ,ഇപ്പോൾ വൻ കിട ഭൂവുടമകളുടെ ആശ്രിതരും അടിയാന്മാരുമായിത്തീരുകയും ചെയ്തു.
വൻ കിട ഭൂവുടമകളുടെ ഭൂമിയുമായി ബന്ധപ്പെട്ടവരും അവരുടെ സേവനത്തിന്ന് വിധേയരായി തീർന്നു.
എങ്കിലും ഈ പ്രക്രിയയിൽ ഇതിലെല്ലാമധികം ചിലത്‌ ഉൾപ്പെട്ടിരുന്നു.
വൻ കിട ഭൂവുടമകൾ ക്രമേണ തദ്ദേശ കർഷകരുടെ മേൽ പുതിയ അവകാശങ്ങൾ നേടിയെടുത്തു.
പാതകൾ മോശമായിരുന്നു.ദീർഘയാത്രകൾ അപകടകരവും .
അതിനാൽ ഒരു കർഷനു ,അയാളും കരുത്തനാനായ തദ്ദേശാ പ്രഭുവും തമ്മിലെന്തെങ്കിലും താൽപര്യ സംഘട്ടനമുണ്ടായാൽ നീതി പൂർവ്വകമായ തീരുമാനത്തിന്ന് വേണ്ടി രാജാവിനെ സമീപിക്കുക എന്നതു പലപ്പോഴും ദുസ്സാധ്യമായിരുന്നു.
അങ്ങിനെ ധനവാന്മാർ -അതായത്‌ മുഖ്യമായും ശക്തരായ ഫ്യൂഡൽ പ്രഭുക്കൾ- ക്രമേണ നീതിയുടെ കൈകാര്യ കർത്താക്കളായി തീർന്നു; ഒടുവിൽ അവരുടെ ഭൂ എസ്റ്റേറ്റിന്റെ പരിധിയിൽ പെടുന്ന സ്ഥത്തിന്റെയാകെ ഭരണാധികാരിയുമായി തീർന്നു.
അവരുടെ നേട്ടങ്ങൾ ഉറപ്പിക്കുവാൻ വേണ്ടി ഫ്യൂഡൽ പ്രഭുക്കൾ അവർ ഇതിനകം തന്നെ പിടിച്ചെടുത്തുകഴിഞ്ഞ അവകാശങ്ങൾ അനുവദിച്ചുകൊണ്ടു അവരുടെ രാജാവിൽ നിന്നും പ്രത്യേക കൽപ്പനകൾ നേടുകയുണ്ടായി .
ഈ കൽപ്പനകൾ"ഒഴിപ്പിക്കൽ കൽപ്പനകൾ"എന്നാണറിയപ്പെട്ടത്‌.
അതനുസരിച്ച്‌ ഉടമകൾക്ക്‌ നൽകപ്പെട്ട പുതിയ അധികാരത്തെ 'ഒഴിവാക്കൽ' എന്നുമറിയപ്പെട്ടിരുന്നു.
കൽപ്പനയിൽ ,ഇതിന്നു വേണ്ടി ഉപയോഗിച്ച 'ഇമ്യുണിസ്‌' എന്ന ലത്തീൻ വാകിന്റെ അർത്ഥം ഒഴിവാക്കുക എന്നാണു.
ഈ കൽപ്പനകൾ, ഭൂവുടമകളുടെ സ്വത്തുക്കളെ രാജാവിന്റേയും ഭരണ ഉദ്യോഗസ്ഥരുടേയും നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.
അങ്ങിനെ ഈ ഒഴിവാക്കൽ കൽപ്പന ,ഭൂവുടമകളെ അവരുടെ
മുഴുവൻ സ്വത്തിനേയും പരിധിക്കുള്ളിലെ നിയമപരവും ഭരണപരവുമായ അധികാരികളാക്കി മാറ്റി .
എന്നാൽ പലപ്പോഴും അധികാരം ഈ പരിധിക്കുള്ളിൽ നിന്നില്ല.
കാരണം പലപ്പോഴും ബാബേറിയൻ രാഷ്ട്രങ്ങൾ ദുർബലവും അവരുടെ സംഘടന മോശവുമായിരുന്നു.
അന്നു കേന്ദ്രഭരണവും പ്രാദേശിക ഭരണവും ,ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥത്തിൽ നിലവിലുണ്ടായിരുന്നില്ല.
അവയുടെ ചുമതലകൾ തദ്ദേശ പ്രഭുക്കളെ ഏൽപിക്കുവാൻ രാജാക്കന്മാർക്ക്‌ സ്വതവേ സന്തോഷമായിരുന്നു.
ഇങ്ങനെ അധികം കിട്ടിയ അധികാരം സാധാരണക്കാരുടെ നാട്ടുകൂട്ടങ്ങളിൽ പങ്കെടുക്കുവാൻ പ്രഭുക്കളെ ബാദ്ധ്യതയുള്ളവരാക്കി .
ഒരു നിർദ്ദിഷ്ട പ്രദേശത്തിന്റെ ക്രമസമാധാന പരിപാലന ചുമതല
ഈ നാട്ടു കൂട്ടങ്ങൾക്കായിരുന്നു. നിയമപരമായ നടപടികളും നാട്ടുകൂട്ടങ്ങളിൽ വെച്ചാണു സ്വീകരിച്ചത്‌.
സ്വഭാവികമായും ഈ നടപടികളുടേയൊക്കെ നേതൃത്വം ആ നാട്ടുകൂട്ടങ്ങളുടെ കൈകളിൽ വന്നുകൂടി.
അതായത്‌ സ്റ്റേറ്റിന്റെ ഭരണപരവും നിയമപരവുമായ ചുമതലകൾ പ്രഭുക്കൾക്ക്‌ നൽകപ്പെട്ടു ഈ സേവനത്തിന്ന് പ്രതിഫലമെന്ന നിലയിൽ അവർ ഭരണം നടത്തിയ ഭൂമിയിൽ നിന്ന് നികുതിയും ശേഖരിച്ചു.
നിയമ നിഷേധങ്ങൾക്കുള്ള പിഴയായിരുന്നു ഇതിലൊരിനം .
അവരുടെ അധികാര പരിധിയിൽ ജീവിച്ചിരുന്ന എല്ലാ സാധാരണക്കാരിൽ നിന്നും ഏതു തരത്തിലുള്ള സേവനവും ആവശ്യപ്പെടാനുള്ള അധികാരമായിരുന്നു മറ്റൊന്ന്
ഊടുപാതകൾ നന്നാക്കുക ,പാലം പണിയുക ,കടത്തുകൾ നടത്തുക കോട്ട-കൊത്തളങ്ങൾ പണിയുക. എന്നിവയ്കു വേണ്ടിയുള്ള സേവനവും ഇതിൽ പെട്ടിരുന്നു.
കമ്പോളങ്ങളിലും മില്ലുകളിലും മറ്റും ക്രമ സമാദാനം പാലിച്ചതിന്ന് പ്രതിഫലമായി രാജാവും ഉദ്യോഗസ്ഥന്മാരും കമ്പോളങ്ങൾ ,റോഡുകൾ ,കടത്തുകൾ പാലങ്ങൾ എന്നിവയ്ക്ക്‌ നികുതികളും ഏർപ്പെടുത്തി .
ഒഴിവാക്കൽ കൽപ്പനകൾ മൂലം അധികാരം ലഭിച്ച ഭൂവുടമകൾ ഈ നികുതികൾ പിരിച്ചെടുത്തു.
ഇവയ്കെല്ലാം പുറമേ തദ്ദേശ നേതക്കൾക്കവരുടെ പ്രത്യേക അവകാശങ്ങൾ ശക്തമായി ഉറപ്പിക്കാനും അത്‌ ദീർഘകാലത്തേക്ക്‌ നിലനിർത്താനും സഹായിക്കുന്ന മറ്റൊരു സന്ദർഭംകൂടിലഭിച്ചു.
സാധാരണക്കാരിൽ നിന്നും രൂപീകരിച്ച പട്ടാളം അവരുടെ നേതാക്കളെ പിന്ന്തുടർന്നു യുദ്ധത്തിന്ന് പോകുകയും പിടിച്ചടക്കൽ യുദ്ധത്തിൽ പങ്കെടുക്കുകയുമായിരുന്നു പതിവ്‌.
ഈ ക്രമീകരണത്തിന്റെ പ്രാധാന്യം കുറഞ്ഞുവന്നു.
റോമൻ പട്ടാളവുമായിട്ടുള്ള ഏറ്റുമുട്ടലുകളും സംഘട്ടനങ്ങളും ഇതിനൊരു കാരണവുമായിരുന്നു.
സൈനിക സാങ്കേതിക വിദ്യയിലുള്ള ആകെ മൊത്തം പുരോഗതിയോടെ ലോഹ നിർമ്മിത മായ ആയുധങ്ങളും പടച്ചട്ടകകളും കവചങ്ങളും ഉണ്ടാക്കാൻ തുടങ്ങി.
കാലാൾ പടയോടൊപ്പം കുതിരപ്പടയും ആവശ്യമായി വന്നു.
കുതിരകൾക്കും അശ്വഭടന്മാരേപ്പോലെ തന്നെ ,ലോഹനിർമ്മിതമായ കവചങ്ങൾ ആവശ്യമായി .
ഈ നവീകരണങ്ങൾക്കെല്ലാം വലിയ ചിലവ്‌ വേണ്ടിവന്നു.
ഒരു പൂർണ്ണ കവച വേഷത്തിന്ന് നാൽപ്പത്തിയഞ്ച്‌ പശുക്കളുടെ വിലയുണ്ടായിരുന്നു;
അതായത്‌ ഒരു കന്നുകാലി കൂട്ടത്തിന്റെ അത്ര വില .
ഇതിന്റെ ഫലമായി ഗ്രാമ കമ്യൂണുകളിൽ നിന്നുള്ള സാധാരണ ചെറു കർഷകർക്ക്‌ പടച്ചട്ട അണിയുക അസാദ്ധ്യമായിത്തീർന്നു.
അതു ഒരു സുഖഭോഗ വസ്തുവായിത്തീർന്നു.
ഈ കാരണങ്ങളാൽ ഏറെ താമസിയാതെ സാർവ്വത്രികമായ സൈനിക സേവനം കാലഹരണപ്പെടുകയും ചെയ്തു.
കാലക്രമേണ,പുതിയ ബാർബേറിയൻ രാഷ്ട്രങ്ങളിലെ പട്ടാളക്കാർ
പുതിയ സൈനിക വിദ്യയുടെ ആവശ്യങ്ങൾക്കനുസരിച്ച്‌,
സ്വയം ആയുധമണിയാൻ കഴിവുള്ള ധനികരായ പ്രജകൾ
ഇൾപ്പെട്ടവരായി തീർന്നു.
അങ്ങിനെ പുതിയ രാഷ്ട്രങ്ങളുടെ രാജാക്കന്മാർ സൈന്യ സേവനത്തിന്ന് വിധേയരാക്കിയത്‌,ഒന്നുകിൽ അപ്പോൾതന്നെ ധനികരായിക്കഴിഞ്ഞിരുന്ന പ്രജകളേയായിരുന്നു.
അല്ലെങ്കിൽതങ്ങളുടെ സ്വന്തം അനുചരന്മാരിൽ രാജകീയനുകൂല്യങ്ങൾ
നൽകി ധനികരാക്കിയവരെയായിരുന്നു.
അതുമല്ലെങ്കിൽ,ഭൂമിയും അതിലെ പാട്ട കൃഷിക്കാരും സഹിതം
നൽകപ്പെട്ട തദ്ദേശ ധനികരെയായിരുന്നു.
ഈ ആനുകൂല്യങ്ങൾക്കെല്ലാം ഒരു പ്രതിഫലമെന്ന നിലയിൽ
ഇവർ ആവശ്യം വരുമ്പോൾ കുതിരയും പടച്ചട്ടയും സഹിതം ഹാജരാകാൻ ബാദ്ധ്യസ്ഥരായിരുന്നു.
പ്രജകൾക്ക്‌ ഇപ്രകാരം വിതരണം ചെയ്യപ്പെട്ട ഭൂമിയെ 'ഫ്യൂഡ്‌' എന്നു വിളിച്ചു.,
ഫ്യൂഡ്‌ ലഭിച്ചവരാണ് ഫ്യൂഡൽ പ്രഭുക്കളായത്‌.
ആദ്യമൊക്കെ ഫ്യൂഡൽ പ്രഭുക്കൾക്ക്‌ ഭൂമി കൈവശം വെക്കാനുള്ള അവകാശം അവരുടെ സൈനിക ബാദ്ധ്യതകൾ നിറവേറ്റാൻ കഴിയുന്ന കാലത്തേക്ക്‌ മാത്രമായിരുന്നു.
എന്നാൽ ,ഏറേതാമസിയാതെ ,പ്രഭുക്കൾക്ക്‌ അനുവദിക്കപ്പെട്ടഭൂമി അവരുടെ പാരമ്പ്യര്യ സ്വത്തായി തീർന്നു.
അവരുടെ സൈനിക ബാദ്ധ്യതകളാവട്ടെ ,അനന്തരാവകാശികളുടെ പൈതൃകവുമായിതീർന്നു.
അങ്ങിനേയാണ്
ഫ്യൂഡൽ പ്രഭുക്കളുടേതായ പുതിയ വർഗം രൂപം കൊണ്ടത്‌ .
പടയാളികളായ ഭൂവുടമകളുടെ ഒരു വർഗമായിരുന്നു ഇത്‌.
കൃഷിക്കാരുടെ ചെറു ഭൂമികളുമായി താരതമ്യ പ്പെടുത്തുമ്പോൾ വളരെ വലിയ ഭൂ എസ്റ്റേറ്റുകൾ ആണ് ഇവർക്കുണ്ടായിരുന്നത്‌.
സ്വന്തം സ്വത്തുക്കളുടെ പരിധിക്കത്ത്‌ അവർ ഭരണകൂടത്തിന്റെ
എലാ ചുമതലകളും നിർവ്വഹിക്കുകയുണ്ടായി.
യഥാർത്ഥ ഉൽപാദകരായസാധാരണ ബഹുജനങ്ങൾ ,കർഷകർ,
ഫ്യ്യുഡൽ പ്രഭുക്കളെ ആശ്രയിച്ച്‌ കഴിഞ്ഞുകൂടി അവരുടെ തുണ്ടു ഭൂമികൾക്ക്‌ പ്രതിഫലമായി വെറും പാട്ടം കൊടുക്കുകയോ ഭൂവുടമയ്ക്‌ കൃഷിപ്പണി
ചെയ്തു കൊടുക്കുകയോ വേണമായിരുന്നു.
ഇതിനും പുറമെ ഭരണകൂട അധികാരത്തിന്റെ തദ്ദേശ പ്രതിനിധികൾ
എന്ന അടിസ്ഥാനത്തിൽ ഭൂവുടമകൾക്ക്‌ പല ഇനം നികുതികൾ നൽകുവാനും സേവനങ്ങൾ അനുഷ്ടിക്കുവാനും
അവർ ബാദ്ധ്യസ്ഥരായിത്തീർന്നിരുന്നു.
പുതിയ സമൂഹത്തിന്റെ രാഷ്ട്രീയ ഘടനയിലും സുപ്രധാന
മാറ്റങ്ങളുണ്ടായി
പ്രാകൃത കമ്യൂണിന്റേയും വർഗ്ഗരഹിത ബാർബേറിയൻ സമൂഹത്തിന്റേയും കാലത്തു ഭരണകൂടം എന്നൊന്നിലായിരുന്നു.
ബാർബേറിയന്മാരുടെ അടിസ്ഥാന സാമൂഹ്യഘടനജനസമ്മിതിയുള്ള
ഒരു അസംബ്ലിയായിരുന്നു.
ഗുരുജനങ്ങളുടേയും ശ്രേഷ്ടന്മാരുടേയും ഒരു അസംബ്ലി .
ഗോത്രത്തിന്റെ എല്ലാ സുപ്രധാന പ്രശ്നങ്ങളും -യുദ്ധവും സമാധാനവും,ധർമ്മാനുശാസനം സംബന്ധിച്ച ചർച്ചകൾ,ക്രമസമാധാന പരിപാലനം തുടങ്ങിയവയെല്ലാം- കൈകാര്യം ചെയ്തത്‌ ഈ കൂട്ടങ്ങളായിരുന്നു.
ഗോത്ര നേതാക്കൾക്ക്‌-പ്രഭുക്കളുടേയും രാജാക്കന്മാരുടേയും
അധികാരം നൽകിയതു തെരഞ്ഞെടുപ്പു മൂലമാണ്.
അല്ലാതെ കയ്യൂക്കിന്റെ അടിസ്ഥാനത്തിലായിരുന്നില്ല.
കൂടുതൽ വികസിതമായ സമൂഹത്തിലും പലപ്പോഴും അങ്ങിനെ തന്നെയായിരുന്നു.
അത്തരം സ്ഥാനത്തേക്ക്‌ വരുന്ന വ്യക്തികളായ സ്ഥാനാർത്ഥികളുടെ സ്വാധീനത്തേയും ഗോത്രത്തിലെ അംഗങ്ങൾ അവരിലർപ്പിച്ച വിശ്വാസത്തേയും ആശ്രയിച്ചാണ്‌ ഈ തെരഞ്ഞെടുപ്പുകൾ നടന്നത്‌.
മറ്റു രാജ്യങ്ങൾ പിടിച്ചടക്കിയതിനേത്തുടർന്നാണ്
ഭരണ കൂട ഘടന രൂപം കൊണ്ടത്‌ .
പിടിച്ചടക്കപ്പെട്ട ജനതകളെ അധീനത്തിൽ കൊണ്ടുവരുവാൻ ബലപ്രയോഗവും സമ്മർദ്ദവും ആവശ്യമായിരുന്നു.
ബാർബേറിയൻ സമൂഹത്തിന്റെ ആദ്യത്തെ ഘടനക്ക്‌ ഇതൊന്നും ഫലപ്രദമായി പ്രദാനം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ബാർബേറിയൻ രാഷ്ട്രങ്ങളിൽ ആവശ്യമായി വന്ന ഇത്തരത്തിലുള്ള ബലപ്രയോഗത്തിന്റേയും സമ്മർദ്ദത്തിന്റേയും ഭരണകൂടോപാധികൾ,പ്രയോഗത്തിൽ ആദ്യമൊക്കെ രാജാക്കന്മാരും അവരുടെ അനുചരന്മാരുമായിരുന്നു.

2010 ജൂലൈ 5, തിങ്കളാഴ്‌ച

ബൈസാൻ തിയം- എ ഡി,4-ആം നൂറ്റാണ്ടു മുതൽ 7-ആം നൂറ്റാണ്ടു വരെ.

Varamozhi Editor: Text Exported for Print or Save

എ ഡി 395-ൽ പൗരസ്ത്യ-പാശ്ചാത്യ റോമാസാമ്രാജ്യങ്ങൾ തമ്മിലുള്ള പിളർപ്പ്‌ പൂർണ്ണമായി.

അതോടെ ബൈസാൻ തിയം ഒരു പ്രതേക രാഷ്ട്രവുമായി.

പുതിയ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ നിർമ്മിക്കപ്പെട്ടിടത്തു ബൈസാൻ തിയം എന്ന പഴയ ഒരു ഗ്രീക്ക്‌ കോളനി ഉണ്ടായിരുന്നു.

ആ സ്ഥലത്തിന്റെ പേരിൽ നിന്നുമാണു പുതിയ രാഷ്ട്രത്തിന്ന് ബൈസാൻ തിയം എന്ന പേരു കിട്ടിയതു.

ബൈസാൻ തിയക്കാർ രെമായോയ്‌ എന്നാണു സ്വയം വിളിച്ചതു; അവരുടെ രാജ്യത്തെ "രെമയോയ്‌ സാമ്രാജ്യം" എന്നും,ബൈസാൻ തിയത്തിലെ ജനങ്ങൾ പല ഗോത്രത്തിൽ പെട്ടവരായിരുന്നു.

ഗ്രീക്ക്‌ കാരും പൗരസ്ത്യദേശത്തെ നിരവധി ഗോത്രങ്ങളും ഗ്രീക്‌ സംസ്കാരത്തിന്ന് വിധേയരായ നിരവധി ഗോത്രങ്ങളും ഇതിൽ പെടുന്നു.എങ്കിലും ,മുഖ്യ ഭാഷ ഗ്രീക്ക്‌ ആയിരുന്നു.

7-ആം നൂറ്റാണ്ടിൽ ഇത്‌ ഔദ്യോഗികഭാഷയുമായി.

അടിമപ്പണിയിൽ അടിയുറച്ച അടിമ സമ്പത്ഘടനയുടെ തകർച്ചമൂലം പാശ്ചാത്യ സാമ്രാജ്യത്തിന്ന് സംഭവിച്ച ശിഥിലീകരണപ്രക്രിയ തടയുന്നതിൽ ബൈസാൻ തിയം വിജയിച്ചു.

ബൈസാൻ തിയം സാമ്രാജ്യത്തിന്റെ ഊർജ്ജസ്വലലതയുടെ രഹസ്യം സ്ഥിതിചെയ്യുന്നതു അതിന്റെ സാമൂഹ്യ-സാമ്പത്തിക ഘടനയിലായിരുന്നു.

പാശ്ചാത്യസാമ്രാജ്യത്തിൽ നിന്ന് വിപരീതമായി കൃഷിയിൽ (അതായത്‌ വൻ ഭൂവുടമകളുടെ ഭൂ എസ്റ്റേറ്റുകളിൽ)അടിമപ്പണി താരതമ്യേന കുറവായിട്ടാണു ഉപയോഗിക്കപ്പെട്ടത്‌.

അടിമകൾ ,അവരുടെ സ്വന്തമായ ഉപകരണങ്ങളുടേയും അവരുടെ സ്വന്തമായ ചെറുതുണ്ടു ഭൂമിയുടേയും ഉടമകളായി കഴിയുവാൻ ദീർഘകാലമായി അനുവദിക്കപ്പെട്ടിരുന്നു.

അവയില്ലാതെ അവരെ വിൽക്കുക സാധ്യവുമല്ലായിരുന്നു.അതായത്‌ ,അടിമകൾക്ക്‌ "കോളനി"യുടെ അതേ പദവിയാണുണ്ടായിരുന്നത്‌.

'കോളനി'കൈവശഭൂമിയുടെ അടിസ്ഥാനത്തിലുള്ള കൃഷി ബൈസാൻ തിയത്തിൽ പശ്ചിമ സാമ്രാജ്യത്തിനേക്കാൾ കൂടുതൽ വേരൂന്നിയിരുന്നു.

ഭൂമി പാട്ടത്തിന്നു കൊടുക്കുന്നത്‌ ,വിശേഷിച്ചും ദീർഘകാല വ്യവസ്ഥയിൽ ,ഒരു സാധാരണ നടപടിയായി തീർന്നു.

ഭൂ ബന്ധങ്ങൾ ക്രമേണ പരമ്പരാഗതവുമായി തീർന്നു.പശ്ചിമ സാമ്രാജ്യത്തെ അപേക്ഷിച്ച്‌ വളരെ കൂടുതൽ ചെറുകിട സ്വതന്ത്ര -കൈവശഭൂമിയും സ്വതന്ത്ര കർഷക കമ്യൂണുകളും ബൈസാൻ തിയത്തിൽ നിലനിന്നു.

ബൈസാൻ തിയത്തിന്റെ ഭദ്രതയെ അനുകൂലിച്ച മറ്റൊരു ഘടകം അവരെടെ സമ്പുഷ്ടമായ ഭൂമി ബാർബേറിയരുടെ ആക്രമണത്തിന്ന് താരതമ്മ്യേന കുറച്ചു മാത്രമേ വിധേയമായിള്ളൂ എന്നതാണ്.

വൻ നഗരങ്ങളും വ്യാപാര കേന്ദ്രങ്ങളും-വിശേഷിച്ചും ബോസ്‌ പൊറസ്സിന്റെ തീരത്തുള്ള കോൺസ്റ്റാന്റിനോപ്പിൾ ,സിറിയയിലെ ആന്റിയോക്ക്‌ ,ഈജിപ്തിലെ അലക്സാൻ ഡ്രിയ എന്നിവ- സാമ്രാജ്യത്തിന്ന് വിപുലമായ വാണിജ്യ ബന്ധങ്ങളും കയറ്റുമതി വ്യാപാരം വികസിപ്പിക്കാനുള്ള സാദ്ധ്യതകളും ഉറപ്പാക്കി.

യൂറോപ്പും പൂർവ്വപ്രദേശ രാജ്യങ്ങളും തമ്മിലുള്ള ഒരു വ്യാപാര കണ്ണി എന്ന നിലയിൽ ബൈസാൻ തിയം അനുഭവിച്ചു പോന്ന പങ്കും അതിന്ന് മറ്റൊരു പ്രധാനമേന്മയായിരുന്നു.

നാലും അഞ്ചും ആറും നൂറ്റാണ്ടുകളിൽ ബൈസാൻ തിയത്തിൽ ,അടിമ-ഉടമ സമൂഹം ക്രമേണ അന്തർദ്ധാനം ചെയ്യുകയും ഫ്യൂഡൽ ബന്ധങ്ങൾ ക്രമമായി വികസിക്കുകയും ചെയ്തു.

ബാർബേറിയരുടെ കടന്നാക്രമണങ്ങൾ പാശ്ചാത്യ രാജ്യത്തിലെ സൈനികവും ഉദ്യോഗസ്ഥ മേധാവിത്വപരമായ പഴയ സംവിധാനങ്ങളുടെ തകർച്ചക്ക്‌ വഴി തെളിച്ചു.

ബൈസാൻ തിയത്തിൽ മുൻ കേന്ദ്രീകൃത അധികാര ഘടനയുടെ ചട്ടക്കൂടിന്നുള്ളിൽ ഫൂഡൽ പരിവർത്തനം നടക്കുകയായിരുന്നു.

മുൻ അടിമ ഉടമകൾ ശക്തരായ ഫൂഡൽ ഉടകളായി മാറിയപ്പോൾ കേന്ദ്രീകൃത ഉദ്യോഗസ്ഥ മേധാവിത്വത്തിൽ യാതോരു മാറ്റവും വന്നില്ല.

വാസ്തവത്തിൽ ഒരു സ്വേച്ഛാപര ഭരണകൂടത്തിന്നുള്ള മാതൃകാപരമായ അടിസ്ഥാനമായി വർത്തിക്കുകയാണ് ചെയ്തതു.

ഓരോ ഫ്യൂഡൽ പ്രഭുവും അവരുടെ പുതിയ പദവിയും അവരുടെ അധികാരവും പ്രവിശ്യകളിൽ ദൃഡീകരിച്ചമുറക്ക്‌ ,അവരുടെ സ്വാധീനം ആവുന്നത്ര പരിമിതപ്പെടുത്തുവാൻ വേണ്ട നടപടികൾ സാമ്രാജ്യ ഗവർമന്റ്‌ സ്വീകരിച്ചു.

അവർ സ്വകാര്യ പട്ടാളത്തെ പോറ്റുന്നതും അവരുടെ ഭൂ എസ്റ്റേറ്റുകളിൽ തടവറകൾ ഉണ്ടാക്കുന്നതും നിരോധിക്കപ്പെട്ടു.

അടിമത്ത കാലത്തെ സാമൂഹ്യശ്രേണി അപ്പടി നിലനിർത്തുവാൻ ഗവർമന്റ്‌ ശ്രമിച്ചു.എന്നാൽ പട്ടാളക്കാരുടെ പദവിയിലേക്കുള്ള അടിമകളുടെ മാറ്റം അനുവദിക്കുവാൻ പലപ്പോഴും അത്‌ ബാദ്ധ്യസ്ഥമായിരുന്നു.

കഴിഞ്ഞകാലത്തിന്റേതായ ഒരു വ്യവസ്ഥ കുത്തിപൊക്കി നിർത്താൻ ശ്രമിച്ചതിൽ നിന്നും ഭരണ കൂടത്തിന്റെ പിൻ തിരിപ്പൻ സ്വഭാവം വ്യക്തമായിരുന്നു.

വിശേഷിച്ചും ജസ്റ്റീനിയൻ ഒന്നാമന്റെ ഭരണ കാലത്ത്‌(527-565).ഈ ഭരണാധികാരി അതി സമർത്ഥനായ ഒരു രാഷ്ട്രീയ നേതാവും രാജ്യതന്ത്രജ്ഞനുമായിരുന്നു.

ജസ്റ്റീനിയന്റെ ഭരണകാലത്ത്ബൈസാൻ തിയം അതിന്റെ പ്രശക്തിയുടെ ഉച്ചകോടിയിലെത്തി.

ജസ്റ്റീനിയന്റെ നിർദ്ദേശമനുസരിച്ചു തയ്യാറാക്കപെട്ട സിവിൽ നിയമ സംഹിത ചക്രവർത്തിക്ക്‌ അനിയന്ത്രിതമായ അധികാരം നൽകുകയും സഭയുടേയും സ്വകാര്യ സ്വത്തിന്റേയും പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കുകയും നിലവിലുള്ള വ്യവസ്ഥകൾ സ്ഥിരീകരിക്കുകയും അടിമകൾക്കും 'കോളനി'കൾക്കുമുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കുകയും ചെയ്തു.

ജസ്റ്റീനിയന്റെ നയങ്ങൾ വിവിധജന വിഭാഗങ്ങൾക്കിടയിൽ വലിയ അസംതൃപ്തി ഉളവാക്കി.

കലാപത്തിന്റെ ഒരു വേലിയേറ്റം സാമ്രാജ്യത്തിന്റെ പലഭാഗങ്ങളിൽ പൊങ്ങി മറിഞ്ഞു.കോൺസ്റ്റാന്റിനോപ്പിളിലെ കലാപം വിശേഷിച്ചും ഗുരുതരമായിരുന്നു.

'കീഴടക്കുക'എന്ന് അർത്ഥമുള്ള 'നീക്കാ' എന്ന പേരു അതു നേടി. ഈ കലാപം അടിച്ചമർത്തിയ ശേഷം ,ജസ്റ്റീനിയൻ തന്റെ ശ്രദ്ധ വിദേശ നയമണ്ഡലത്തിലെ വിപുലമായ പദ്ധതികളിലേക്ക്‌ തിരിച്ചു.

ഇറ്റലിയിലും സ്പെയിനിലും ആഫ്രിക്കയിലും അദ്ദേഹം നേടിയ വിജയങ്ങൾ കേവലം പൂഴിമണ്ണിലുയർത്തിയതാണെന്ന് അതിവേഗം തെളിഞ്ഞു.

ജസ്റ്റീനിയന്റെ പിൻ തുടർച്ചക്കാരുടെ ഭരണകാലത്തു.ബൈസാൻ തിയം പിടിച്ചടക്കിയ ഭൂപ്രദേശങ്ങളിൽ പലതും നഷ്ടപ്പെട്ടു.മാത്രമല്ല ,ബൈസാൻ തിയംഭൂപ്രദേശം തന്നെ ബാർബേറിയന്മാരുടെ കടന്നാക്രമണത്തിന്ന് വിദേയമായി ;ഏഴാം നൂറ്റാണ്ടിൽ സിറിയ,പാലസ്റ്റൈൻ ,ഈജിപ്ത്‌ എന്നീരാജ്യങ്ങൾ അറബികൾ പിടിച്ചെടുത്തു

Varamozhi Editor: Text Exported for Print or Save

ബാർബേറിയൻസമൂഹം ;

ബാർബേറിയൻ നേതാക്കൾ പുതുതായി പിടിച്ചടക്കിയ ഭൂ പ്രദേശത്തോ റോമാക്കാരിൽ നിന്നും തിരികെ പിടിച്ച ഭൂമിയിലോ വാസമുറപ്പിച്ചപ്പോൾ അവർ സ്വഭാവികമായും അവരുടെ ആചാരങ്ങളും കമ്യൂണുകളും ഒപ്പം കൊണ്ടുവന്നു.

പക്ഷെ ,ഈ പിടിച്ചടക്കപ്പെട്ട നാടുകളിൽ നേരത്തെ വസിച്ചിരുന്നവർ വർഗ്ഗ സമൂഹത്തിൽ പെട്ടവരായിരുന്നു.;

റോമാക്കാരോടൊപ്പം അടിമകളും 'കോളൊനി'യുമുണ്ടായിരുന്നു.

അത്തരമൊരു സമൂഹത്തിന്റെ ഭരണത്തിന്നു പഴയ നടപടികൾ മതിയായിരുന്നില്ല.

താമസിയാതെ ബാർബേറിയൻ സമൂഹത്തിന്റെ സംയോഗം നഷ്ടപ്പെടുകയും അതിൽ വർഗ്ഗ സ്വഭാവം വളരുകയും ചെയ്തു.

ഇതിന്റെ വിശദാംശങ്ങൾ പിന്നീട്‌ പരിശോധിക്കാം .

ഈ വികാസങ്ങളെല്ലാം കൂടി ചേർന്നു ബാർബേറിയൻ സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുകയും അവ രാഷ്ട്രങ്ങളുടെ രൂപീകരണത്തിന്ന്‌ വഴി തെളിക്കുകയും ചെയ്തു .

രാജ്യം പിടിച്ചടക്കിയവർക്ക്‌ പട്ടാളവും ,ഭരണപരവും നിയമ പരവും മറ്റുമായ കർമോപാധികളും ആവശ്യമായിരുന്നു.

ഇവ ഉണ്ടായപ്പോഴേക്കും കൂടുതൽ സങ്കീർണ്ണമായ ഒരു ഭരണ സംവിധാനത്തിന്റെ ആവശ്യകത ഉയർന്നു.

വിശേഷിച്ചും പിടിച്ചടക്കപ്പെട്ട ജനതയെ അധീനതയിൽ വെയ്കുവാനും ,അവരിൽ നിന്നു കപ്പം പിരിക്കുവാനും ക്രമസമാധാനം പുലർത്തുവാനും ഭരണം ശ്രമിച്ചു.

ഇതിനകം തന്നെ സമൂഹം ചൂഷിതരും ചൂഷകരും അടങ്ങുന്നതായി ത്തീരുകയും ചെയ്തു.

ഈ ഫ്യൂഡലീകരണ പ്രക്രിയ എന്തായിരുന്നു?

പുതിയ ബാബേറിയൻ രാഷ്ട്രങ്ങളിൽ അത്‌ എങ്ങിനെ സംഭവിച്ചു?

ആ ചോദ്യത്തിന്ന്‌ ചുരുക്കത്തിൽ മറുപടി പറയാവുന്നതാണ്‌.

ഫ്യൂഡൽ പ്രഭുക്കൾ ഭൂമി ഏറ്റെടുത്തപ്പോൾ അദ്ധ്വാനിക്കുന്ന ജനത അവരുടെ ആശ്രിതരായി ;

അടിയാന്മാരെന്ന നിലയിൽ ഒരിക്കൽ അവർ പണിയെടുക്കാൻ ആരംഭിച്ചതോടെ അവരുടെ അധ്വാനമോ അതെല്ലെങ്കിൽ അവരുടെ ഉൽപന്നത്തിന്റെ ഒരു ഭാഗമോ ഫ്യൂഡൽ പ്രഭുക്കൾക്ക്‌ നൽകാൻ അവർ ബാദ്ധ്യസ്ഥരായി .

ഫ്യൂഡൽ പ്രഭുക്കളുടെ ഭൂ ഉടമസ്ഥത അധ്വാനിക്കുന്ന ജനതയുടെഫ്യൂഡൽ ആശ്രിതത്വം,

ഭരണവർഗ്ഗത്തിന്ന്‌ വെറുമ്പാട്ടം നൽകാനുള്ള അവരുടെ ബാധ്യത-ഇതൊക്കെയായിരുന്നു ഫ്യൂഡലീകരണ പ്രക്രിയയിൽ നിന്നുളവായ സാമൂഹ്യ പ്രതിഭാസങ്ങൾ ,

പക്ഷെ ഇവ ഇപ്പോൾ എങ്ങിനെ സംഭവിച്ചു?

ബാർബേറിയൻ ഗോത്രങ്ങളെ നയിച്ചതു അവരുടെ നേതാവായിരുന്നു.

ഗോത്ര നേതാവിന്റെ പുതിയ ഭൂ പ്രദേശങ്ങൾ പിടിച്ചടക്കിയാൽ ,ഭൂമിയിൽ ഏറിയ പങ്കും നേതാവ്‌ തന്റെ അനുചരന്മാർക്ക്‌ വിഭജിച്ചു കൊടുക്കുമായിരുന്നു.

പലപ്പോഴും റോമൻ കുലീനരുടെ വൻ കിട എസ്റ്റേറ്റുകൾ ,അടിമകളും 'കോളൊനി'യുമടക്കം അവർക്കിങ്ങനെ നൽകപ്പെട്ടു.

ഗോത്രത്തിലെ മറ്റു സ്വതന്ത്ര അംഗങ്ങൾക്ക്‌ അവരുടെ ആദ്യ പാർപ്പിട സ്ഥലത്ത്‌ അവർ അനുഭവിച്ചുപോന്ന ഭൂമി സംബന്ധമായ അവകാശങ്ങൾക്കനുസരിച്ചും ഭൂമി നൽകപ്പെട്ടു.

കുലങ്ങളുടെ ഘടകങ്ങൾ ഗ്രാമ കമ്യൂണുകളിലാണ്‌ ജീവിച്ചിരുന്നത്‌;ഓരോ വലിയ കുടുംബവും ഒരു ഭൂമിയുടെ കൈവശാവകാശം പരമ്പരാഗതമായി അനുഭവിച്ചു പോന്നു;

ഇതിൽ അവരുടെ വീടും ,കന്നുകാലികൾക്കുള്ള ഒരു വളപ്പും കൃഷി ഭൂമിയും ഉൾപ്പെട്ടിരുന്നു.

കമ്യൂണിന്റെ അവശേഷിച്ചഭാഗം -ചെറു വനവും മേച്ചിൽ സ്ഥലങ്ങളും തരിശു ഭൂമിയും ജലാശയങ്ങളും-പൊതു ഭൂമിയായിരുന്നു.വലിയ കൂട്ടുകുടുംബങ്ങൾ ക്രമേണ ചെറിയ ഘടകങ്ങളായി പിരിയുകയും കൈവശഭൂമി അതനുസരിച്ചു ഭാഗിക്കപ്പെടുകയും ചെയ്തു.

ഓരോ ചെറിയ കുടുംബത്തിന്റേയും കാരണവർ തന്റെ കൈവശ ഭൂമിയുടെ പാരമ്പര്യപ്രകാരമുള്ള അവകാശങ്ങളോട്‌ കൂടിയ ഉടമയായി തീർന്നു.

ഗ്രമത്തിലെ മുഴുവൻ പൊതു ഭൂമിയും ഉപയോഗിക്കാനുള്ള അവകാശവും അവർക്കുണ്ടായിരുന്നു.

ഈ ചെറു കർഷകർ ആദ്യമൊക്കെ സ്വതന്ത്രരായിരുന്നു എങ്കിലും ക്രമേണ അവരുടേ ഭൂമിയും സ്വാതന്ത്ര്യവും അവർക്ക്‌ നഷ്ടപ്പെടുകയും വൻ കിട ഭൂവുടമകൾക്ക്‌ സേവനമനുഷ്ടിക്കുന്ന ആശ്രിത കർഷകരോ അടിയാന്മാരോ ആയിതീരുകയും ചെയ്തു.

ബാർബേറിയൻ ഗോത്രങ്ങളുടെ വൻ തോതിലുള്ള കുടിയേറ്റങ്ങളുടേയും ആദ്യ ബാർബേറിയൻ രാഷ്ട്രങ്ങളുടെ സ്ഥാപനത്തിന്റേയും കാലത്തു പുതിയ ഭൂപ്രദേശത്തു വാസമുറപ്പിക്കുവാനും വൻ കിട ഭൂ എസ്റ്റേറ്റുകൾ കൈവശപ്പെടുത്തു വാനും തുടങ്ങിയപ്പോൾ ,

സ്വതന്ത്രനായ സാധാരണകാരന്നു തന്റെ അടിസ്ഥാന കമ്യൂണിലെ സഹാംഗങ്ങളിൽനിന്നു പലപ്പോഴും പിൻ തുണയും സംരക്ഷണവും കിട്ടുക സാദ്ധ്യമായിരുന്നില്ല .

കാരണം,അതു അപ്പോഴേക്കും ദുർബലവും വിഘടിതവുമായി ക്കഴിഞ്ഞിരുന്നു.

ഗോത്ര നേതാവിൽ നിന്നും ഇത്രയും പ്രതീക്ഷിക്കുക സാദ്ധ്യവുമല്ലായിരുന്നു.

അദ്ദേഹം ഇപ്പോൾ പുതുതായി രൂപീകൃതമായ ബാർബേറിയൻ രാഷ്ട്രത്തിന്റെ രാജാവായിരുന്നു.

അവരാകട്ടെ വൻ ഭൂ പ്രദേശങ്ങളുടെ ഭരണം നടത്തുകയും ദൂരം അവരെ അപ്രാപ്യമാക്കുകയും ചെയ്തു.

അക്കാലത്തെ ചെറു കർഷകർ അയാളുടെ സ്വന്തം ജില്ലയിലെ ശക്തരായ ആളുകളിൽ നിന്ന് സംരക്ഷണം നേടാൻ ബാദ്ധ്യസ്ഥനായി തീർന്നു.

ഇവരാകട്ടെ പലപ്പോഴും ഗോത്ര നേതാവിന്റെ സായുധ പരിവാരത്തിലെ മുൻ അംഗങ്ങളായിരുന്നു.ഇവർക്ക്‌ നേതാവ്‌ ,വൻ ഭൂ എസ്റ്റേറ്റുകൾ അനുവദിച്ചു കൊടുത്തിരുന്നു.

സ്വന്തം സായുധ പരിവാരങ്ങളുള്ള ധനികരേയും ചെറു കർഷകർക്ക്‌ ചിലപ്പോൾ ആശ്രയിക്കേണ്ടി വന്നു.

ഇവരാകട്ടെ സ്വന്തം സാഹസികതകൊണ്ടു ഭൂമി പിടിച്ചെടുക്കുകയും സ്വതന്ത്രരായ സാദാരണക്കാരുടെ ഭൂമി വിലക്കു വാങ്ങി അവരുടെ എസ്റ്റേറ്റുകൾ വിപുലപ്പെടുത്തിയവരായിരുന്നു.

ഭൂമി വ്യക്തി സ്വത്തവകാശത്തിന്നു വിദേയമാകുകയും അതു വാങ്ങുകയും വിൽക്കുകറ്റും ചെയ്യാമെന്ന് വരികയും ചെയ്തതോടെ

ഒരു വശത്ത്‌ വൻ കിട ഭൂ എസ്റ്റേറ്റുകളുടെ രൂപീകരണവും മറുവശത്ത്‌ കഷ്ടിച്ചു കഴിഞ്ഞു കൂടാൻ ഉതകുന്ന തുണ്ടു ഭൂമികളുടേയും ഭൂരഹിത കർഷകരുടേയും ആവിർഭാവവും സമയത്തിന്റെ മാത്രം ഒരു പ്രശ്നമായിരുന്നു.

ബാർബേറിയൻ സമൂഹം പിടിച്ചടക്കിയ ഭൂപ്രദേശങ്ങളിൽ പുതിയ രാഷ്ട്രങ്ങൾ പടുത്തുയർത്തിയപ്പോൾ ആ സമൂഹത്തിൽ സംഭവിച്ച പ്രക്രിയ ഇത്തരത്തിലായിരുന്നു. (പ്രഭാത്‌ ബുക്സിന്റെ 'ലോകചരിത്ര'ത്തിൽ നിന്നും പകർത്തിയത്‌)







2010 ജൂലൈ 4, ഞായറാഴ്‌ച

ജനതകളുടേ മഹത്തായ കുടിയേറ്റത്തിന്റെ ആരംഭം.ബാർബേറിയൻ രാജ്യങ്ങളുടെ രൂപീകരണം

നാലാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ
ഹൺ ഗോത്രക്കാർ വോൾഗാ നദി കടന്നതിന്ന് ശേഷം
ജർമനാറിക്‌ സിന്റെ നേതൃത്വത്തിലുള്ള
സഖ്യത്തെ അമ്പേ പരാജയപ്പെടുത്തുകയും
ജർമാനിക്ക്‌ ഗോത്രങ്ങളെ പടിഞ്ഞാറോട്ട്‌ തുരത്തുകയും ചെയ്തു.
ഗോത്തുകളിൽ ചിലർ -പശ്ചിമ ഗോത്തുകൾ വിസിഗോത്തുകൾ -
പൗരസ്ത്യ സാമ്രാജ്യത്തിന്റെ അതിർത്തികൾ കടന്ന്
(376) ഇന്നത്തെ ബൾഗേറിയയുടെ അതിർത്തിക്കുള്ളിൽ വാസമുറപ്പിച്ചു.
സാമ്രാജ്യത്വ ഭരണാധികാരികൾ അവരെ ക്രൂരമായി ചൂഷണം ചെയ്തു. തൽഫലമായി അവർ താമസിയാതെ കലാപ മുയർത്തുകയും
ബൈസാൻ തിയൻ പട്ടാളത്തിന്റെ മേൽ
കനത്ത പരാജയമേൽപ്പിക്കുകയും ചെയ്തു .
തുടർന്നു അവരുമായി കൂടിയാലോചനകൾ
ആരംഭിക്കുവാൻ ബൈസാൻ തിയം ബാധ്യസ്ഥമായിത്തീർന്നു.
അവരിൽ ചിലരെ തങ്ങളുടെ സേവനത്തിൽ എടുക്കുകയും
സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തു താമസമുറപ്പിക്കുവാൻ
അവരെ അനുവധിക്കുകയും ചെയ്തു.
ഇവിടെ വിസിഗോത്തുകൾ അലാറിക്ക്‌ എന്ന
അധിസമർത്ഥനായ നേതാവിന്റെ കീഴിൽ അണിനിരക്കുകയും
റോമിലേക്ക്‌ മാർച്ച്‌ ചെയ്യുന്നതിൻ മുമ്പ്‌
(410 ) സമീപ പ്രദേശങ്ങൾ കൊള്ളയടിക്കാൻ ആരംഭിക്കുകയും ചെയ്തു. ആറു ദിവസം റോമിനെ കൊള്ളയടിച്ചു.
തുടർന്നു അലാറിക്‌ ദക്ഷിണ ഇറ്റലിയിലേക്ക്‌ പിൻ വാങ്ങി.
അവിടെ വെച്ചു അദ്ദേഹം മരിച്ചു.
ബൈസാൻ തിയവുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ
അടിസ്ഥാനത്തിൽ അലാറിക്കിന്റെ അനന്തരാവകാശികൾക്ക്‌
ഗറോൺ നദിക്കും പിറണീസ്‌ പർവ്വതങ്ങൾക്കുമിടയിലുള്ള
ഭൂമി ലഭിച്ചു.
അവിടെ അവർ സ്ഥിരതാമസമാക്കി.
അവരുടെ ശക്തി ക്രമേണ ദക്ഷിണ ഭാഗത്തേക്കും വ്യാപിച്ചു.
അങ്ങനെ മുൻ സ്പെയിനും അവരുടെ കീഴിലായി.
ഇങ്ങിനെയാണു ദക്ഷിണ പശ്ചിമ ഫ്രാൻസും സ്പെയിനും
അടങ്ങുന്ന ആദ്യത്തെ ബാർബേറിയൻ രാജ്യം
നിലവിൽ വന്നതു (419).
ഹൺ ഗോത്രക്കാർ ,4-ആം നൂറ്റാണ്ടിൽ ഗോത്തുക്കളെ പിടിച്ചടക്കി.
അതിന്നു ശേഷം ,
അവർ ആദ്യം പാർത്തിരുന്ന നീസ്റ്റർ നദീതീരങ്ങളിൽ
അധിക കാലം ഉറച്ചു നിന്നില്ല
5-ആം നൂറ്റാണ്ടിൽ അവർക്കു ദൃഡചിത്തനും സാഹസികനുമായ
അറ്റില എന്ന എന്ന ഒരു നേതാവുണ്ടായി.
ഹൺ ഗോത്രക്കാരും നിരവധി ജർമാനിക്ക്‌ ഗോത്രങ്ങളും
അടങ്ങുന്ന ഒരു വൻ സൈന്യത്തെ അയാൾ ശേഖരിക്കുകയും
പടിഞ്ഞാറോട്ട്‌ സൈനിക പര്യടനം ആരംഭിക്കുകയും ചെയ്തു.
അദ്ദേഹം പല തവണ ബാൾക്കൻസ്‌ കടന്നാക്രമിക്കുകയും
ബൈസാൻ തിയം ഭൂമി കൊള്ളയടിച്ചു നശിപ്പിക്കുകയും
വലിയ ഒരു സംഖ്യ അദ്ദേഹത്തിന്നു കപ്പമായി നൽകാൻ
ചക്രവർത്തിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
450-ൽ അറ്റില പടിഞ്ഞാറോട്ട്‌
ഒരു സൈനിക പര്യടനം ആരംഭിച്ചു;
ബൾഗേയിലെ ഭൂമിയാകെ അറ്റില കൊള്ളയടിച്ചു നശിപ്പിച്ചു.
എന്നാൽ റോമാക്കാരും ബാർബേറിയന്മാരും അടങ്ങുന്ന
ഒരു ഏകീകൃത സേന അറ്റിയലയെ തടഞ്ഞു.
451-ൽ കാറ്റലോണിയൻ സമതലത്തിൽ വെച്ചു നടന്ന
യുദ്ധത്തിൽ അറ്റിലയെ തോൽപ്പിക്കുകയു ചെയ്തു.
അറ്റിലയും ബാക്കി പട്ടാളവും വടക്കൻ ഇറ്റലിയിലേക്ക്‌ കടന്നു.
നിരവധി പട്ടണങ്ങൾ തുടർന്നു കൊള്ളയടിച്ചു വെ ങ്കിലും
പുതിയ പിടിച്ചടക്കലുകൾക്കുള്ള ശക്തി അറ്റിലക്കില്ലാതായി.
453-ൽ അറ്റില മരിച്ചു.
തുടർന്നു ആ സാമ്രാജ്യം ഛിന്നഭിന്നമായി.
ഹൺ ഗോത്രക്കാർ
ക്രമേണ തദ്ദേശ ജനങ്ങളുമായി കൂടിക്കലരുവാനും തുടങ്ങി.
മദ്ധ്യ യൂറോപ്പിലേക്ക്‌ ഹൺ ഗോത്രങ്ങളുടെ ആഗമനം
മറ്റു ജർമാനിക്ക്‌ ഗോത്രങ്ങളെ പുതിയ ഭൂമി തേടിപ്പോവാൻ നിർബന്ധിച്ചു.
ദക്ഷിണ സ്പെയിനിൽ നിന്നും വാൻഡലുകൾ ഗോത്തുക്കളെ
പുറത്താക്കുകയും അവർ വടക്കനാഫ്രിക്കയിലേക്ക്‌ പോകുകയും ചെയ്തു. അവിടെ അവർ ഒരു രാഷ്ട്രം തന്നെ സ്ഥാപിച്ചു .
കൊള്ള നടത്തിയും മധ്യധരണ്യാഴിയിൽ നാവിക ക്കവർച്ച നടത്തിയും
അവർ ജീവിച്ചു.
455-ൽ അവർ റോം പിടിച്ചടക്കി.
രണ്ടാഴ്ചക്കാലം മുഴുവൻ അവിടമാകെ കൊള്ളയടിച്ചു.
ബർഗണ്ടിക്കാർ ക്രമേണ റോൺ തടത്തിലാകെ വാസമുറപ്പിച്ചു.
ഫ്രാങ്കുകൾ റൈൻ അഴിമുഖത്ത്‌ നിന്നും
ഷെൽഡ്‌ നദിവരെ മുന്നേറി .
അവിടെ സ്ഥനമുറപ്പിച്ചു കൊണ്ടു ലോയർ നദി വരേയുള്ള
വടക്കൻ ഗാൾ മുഴുവനും അവർ പിടിച്ചടക്കി.
499-ൽ ആംഗ്ലിസുകൾ,സാക്സൺകാർ,ജൂട്ടുകൾ,തുറിംഗിയർ
എന്നീ ജർമാനിക്ക്‌ ഗോത്രങ്ങൾ ബ്രിട്ടനെ ആക്രമിക്കുകയും
അവിടെ
നിരവധി ബാർബേറിയൻ രാജ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
അവസാനമായി,(ഒമ്പതാം നൂറ്റാണ്ടിൽ)ഇവയെല്ലാം ചേർന്നു
ഇംഗ്ലണ്ട്‌ ഉണ്ടായി.
493-ൽ ഓസ്ട്രോ ഗോത്തുകൾ
തിയോഡോറിക്‌ രാജാവിന്റെ നേതൃത്വത്തിൽ ഇറ്റലി
പിടിച്ചടക്കുകയും ചെയ്തു.
ഓസ്ത്രോ ഗോത്തുകളെ കീഴൊതുക്കുന്നതിൽ ബൈസാൻ തിയം വിജയിക്കുകയും അവരുടെ സാമ്രാജ്യത്തോട്‌
ഇറ്റലിയെ യോജിപ്പിക്കുകയും(555) ചെയ്തു.
പക്ഷെ ബൈസാൻ തിയം പട്ടാളത്തെ
വിമോചകരെന്ന നിലയിൽ ആദ്യം അഭിവാദ്യം ചെയ്ത ഇറ്റലിക്കാർ നിരാശരായി .
ബാർബേറിയന്മാരുടെ അസാന്നിധ്യം
അവർ അനുഭവിക്കാൻ തുടങ്ങി.
അന്യായമായ നികുതികൾക്കും
തികച്ചും സേഛാപരമായൗദ്യോഗസ്ഥ മേധാവിത്വത്തിന്നും
അവർ വീണ്ടും ഇരയായി തീർന്നു.
ആകയാൽ 13 കൊല്ലത്തിന്നു ശേഷം ,
568-ൽ ലെംബാർഡുകൾ എന്ന പുതിയ ജർമാനിക്ക്‌ ഗോത്രം
ഇറ്റലിയെ കടന്നാക്രമിച്ചപ്പോൾ ,
ആ രാജ്യത്തിന്റെ നിയന്ത്രണം
നേടാൻ അവർക്ക്‌ ഒട്ടും വിഷമമുണ്ടായില്ല.
ഈ വിജയം ഏറെക്കുറെ ശാശ്വ്വാതവുമായിരുന്നു.
ലെംബാർഡ്‌ പ്രഭുക്കളുടെ ഒടുങ്ങാത്ത അത്യാർത്തിക്ക്‌
കുലീനരായ പല റോമാക്കാരും
അക്കാലത്ത്‌ ഇരയായി തീർന്നു വേന്നും
അവശേഷിച്ചവർ അവരുടെ വരുമാനത്തിന്റെ മൂന്നിലൊരു ഭാഗം ബാർബേറിയന്മാർക്ക്‌ നൽകാൻ ബാദ്ധ്യസ്ഥരായിരുന്നു വെ ന്നും
പോളസ്‌ ഡയാക്കോണസ്‌ എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ടു.
ജർമാനിക്ക്‌ ഗോത്രങ്ങളുടെ കിഴക്കു മാറി ,നിരവധി സ്ലാവോണിക്ക്‌ ഗോത്രങ്ങൾ ഉണ്ടായിരുന്നു.
അവർ മുഖ്യമായും
പടിഞ്ഞാറൻ സ്ലാവുകൾ,കിഴക്കൻ സ്ലാവുകൾ, ദക്ഷിണ സ്ലാവുകൾ എന്നിങ്ങനെമൂന്നു ഗ്രൂപ്പുകളായിരുന്നു.
പടിഞ്ഞാറൻ സ്ലാവുകൾ വിസ്തുല,ഓഡർ,എൽബ്‌ എന്നീ നദീതടങ്ങളിൽ വാസമുറപ്പിച്ചു.
ചെക്ക്‌ ഗോത്രവും മെറോവ്യരും എൽബ്‌ നദിയുടെ ഉപരിതലങ്ങളിലും പോളീഷ്‌ ഗോത്രങ്ങൾ വിസ്തുല ഓഡർ എന്നീ നദികളുടെ ഉപരി തലങ്ങളിലും പൊമറേനിയൻ ഗോത്രങ്ങൾ ബാൾട്ടിക്കിന്റെ ദക്ഷിണ തീരത്തും താസമാക്കി. ഇക്കാലത്തെ സ്ലാവുകൾ ജർമാനിക്‌ ഗോത്രങ്ങളെ പ്പോലെ
പ്രാകൃത കമ്യൂണുകളിലാണു ജീവിച്ചതു.
ജർമാനിക്‌ ഗോത്രങ്ങളേക്കാൾ വളരെ വൈകിയാണ്
സ്ലാവ്‌ ഗോത്രങ്ങൾ ക്കിടയിൽ വർഗ്ഗങ്ങളും രാഷ്ട്രങ്ങളും രൂപം കൊള്ളുന്നത്‌. ഒമ്പതാം നൂറ്റാണ്ടിൽ
മെറോവ്യ എന്നപേരിൽ വമ്പിച്ച ഒരു സ്ലാവ്‌ രാജ്യം സ്ഥാപിതമായെങ്കിലും അതു ഹൃസ്വകാലത്തേക്ക്‌ മാത്രമേ നിലനിന്നുള്ളു.
906-ൽ ഈ രാജ്യം പടിഞ്ഞാറു നിന്ന്‌ ജർമൻ കാരുടേയും
കിഴക്കുനിന്ന്‌ നാടോടികളായി കാലി വളർത്തുകയും
കൃഷി നടത്തുകയും ചെയ്യുന്ന
ഫിന്നോ-ഉഗ്രിയൻ ഗോത്രത്തിൽ നിന്നുമുള്ള
സമ്മർദ്ധങ്ങൾക്ക്‌ വിധേയമായി മെറോവിയൻ രാജ്യത്തിന്റെ
ഒരു ഭാഗമായ ബൊഹീമിയ അതിന്റെ സ്വാതന്ത്ര്യം നിലനിർത്തുകയും
പിന്നീട്‌ പരിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ
ഒരു ഭാഗമായി തീരുകയും ചെയ്തു.
11-ആം നൂറ്റാണ്ടിൽ ചെക്ക്‌ രാജകുമാരൻ
ബൊഹീമിയ രാജാവേന്ന പദവി സ്വീകരിച്ചു.
അദ്ദേഹത്തിന്റെ രാജ്യം പരിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും ഗണ്യമായ സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്തു. 12-ആം നൂറ്റാണ്ട്‌ മുതൽ ജർമനി പരിശുദ്ധ റോമാ സാമ്രാജ്യം എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നതു.
10- ആം നൂറ്റാണ്ടിൽ വിസ്തുല ,ഓഡർ എന്നീ നദീ തടങ്ങളിലെ
സ്ലാവ്‌ ഗോത്രങ്ങൾ ഒരു വലിയ പോളീഷ്‌ രാഷ്ട്രം സ്ഥാപിച്ചു. പൊമറേനിയൻ ,പോലാബ്യൻ ഗോത്രങ്ങൾ
(എൽബ്‌ നദിയെ സ്ലാവുകൾ ലാബ എന്നു വിളിക്കുന്നു)
സ്ഥാപിച്ച ചെറു രാഷ്ട്രങ്ങൾക ക്‌ അധിക കാലം
സ്വാതന്ത്ര്യം നില നിർത്താൻ കഴിഞ്ഞില്ല.
അവർ 12- ആം നൂറ്റാണ്ടിൽ
വിദേശ അതിക്രമികൾക്ക്‌ ഇരയായി തീർന്നു.
പോളീഷ്‌ ഗോത്രങ്ങളുടെ കിഴക്കുമാറി താമസിച്ചിരുന്ന
കിഴക്കൻ സ്ലാവുകൾ ഒമ്പതാം നൂറ്റാണ്ടിൽ ഒരു വലിയ
റഷ്യൻ രാഷ്ട്രം സ്ഥാപിച്ചു.
ദക്ഷിണ സ്ലാവുകൾ 6-ആം നൂറ്റാണ്ടിൽ തന്നെ
ഡാന്യൂബിന്ന്‌ തെക്കുള്ള ബൈസാൻ തിയം പ്രദേശത്തേക്ക്‌
നുഴഞ്ഞു കയറിയിരുന്നു.
7-ആം നൂറ്റാണ്ടിൽത്തന്നെ ഡാന്യൂബിന്റെ കീഴ്‌ പടവുകളിൽ
പാർത്തിരുന്ന സ്ലാവ്‌ ഗോത്രങ്ങളെ തുർക്കി ഗോത്രക്കാരായ
ബൾഗാറുകൾ കീഴ്പ്പെടുത്തി.
തങ്ങൾ കീഴടക്കിയവരും എന്നാൽ കൂടുതൽ നാഗരികതയുള്ളവരുമായ ജനങ്ങളുമായി ബൾഗാർ ഗോത്രക്കാർ യോജിച്ചു.
അങ്ങിനെ അവർ ശക്തമായ ഒരു ബൾഗേറിയൻ രാജ്യം സ്ഥാപിച്ചു.
9- ആം നൂറ്റാണ്ടിൽ ഈ രാജ്യം ബാൾക്കൻ ഉപ ദ്വീപിന്റെ
ഏറിയ ഭാഗവും ഉൾക്കൊണ്ടിരുന്നു.
അതു ബൈസാൻ തിയത്തിന്നു തന്നെ
ഒരു ഭീഷണിയായി ഉയരുകയും ചെയ്തു .
എന്നാൽ 11-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ
ബൾഗാർ ഗോത്രങ്ങളെ പരാജയപ്പെടുത്തുന്നതിൽ
ബൈസാൻ തിയം വിജയിച്ചു..
12-ആം നൂറ്റാണ്ടിൽ ബൾഗേറിയാ രാഷ്ട്രം
അതിന്റെ സ്വാതന്ത്ര്യംവീണ്ടെടുത്തു എങ്കിലും
14-ആം നൂറ്റാണ്ടിൽ അത്‌ ഓട്ടോമൻ തുർക്കികൾക്ക്‌
ഇരയായി തീരുകയും അവരുടെ നുകത്തിൻ കീഴിൽ
19-ആം നൂറ്റാണ്ടുവരെ തുടരുകയും ചെയ്തു.
ഡാന്യൂബിന്റെ മധ്യതലങ്ങളിൽ സെർബോ-ക്രോഷ്യൻ
ഗോത്രങ്ങളാണു താമസിച്ചിരുന്നത്‌.
ആറും ഏഴും നൂറ്റാണ്ടുകളിൽ അവർ ഡാന്യൂബ്‌ കടന്ന്
നിരവധി ചെറു രാജ്യങ്ങൾ ഉപദ്വീപിന്റെ മധ്യ മേഖലയിൽ സ്ഥാപിച്ചു.
പക്ഷെ 11-ആം നൂറ്റാണ്ടിൽ ഇവരെ ബൈസാൻ തിയം കൈവശപ്പെടുത്തി. പിന്നീട്‌ 12-ആം നൂറ്റാണ്ടിൽ ഉത്തരാർദ്ധത്തിൽ മാത്രമാണ്
ഒരു ശക്തമായ സെർബിയൻ രാഷ്ട്രം സ്ഥാപിതമായത്‌.
എന്നാൽ 1389-ൽ കോസാവോ ഫീൽഡിലെ യുദ്ധത്തിൽ
തുർക്കികൾ സെർബിയയെ പരാജയപ്പെടുത്തുകയൂം
അതും മറ്റു സ്ലാവ്ഗോത്രങ്ങളും അനേക നൂറ്റാണ്ടുകളിലേക്ക്‌
തുർക്കിയുടെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു.

2010 ജൂൺ 27, ഞായറാഴ്‌ച

കെൽട്രിക്ക്‌,ജർമാനിക്ക്‌ ഗോത്രങ്ങളുടെ സാമൂഹ്യഘടന

Varamozhi Editor: Text Exported for Print or Save
റോമാസാമ്രാജ്യത്തിന്റെ വടക്കും കിഴക്കുമായി ,
മധ്യ-പൂർവ്വ യൂറോപ്പിൽ
നിരവധി ബാബേറിയൻ ഗോത്രങ്ങൾ ജീവിച്ചിരുന്നു.
റോമാക്കാരുടെ ഏറ്റവും അടുത്ത അയൽക്കാർ
പശ്ചിമ യൂറോപ്പിലെ കെൽട്‌
(പൗരാണിക ഫ്രാൻസിലെ ആര്യജനം)
ഗോത്രക്കാരും മധ്യ യൂറോപ്പിലെ
ജർമാനിക്ക്‌ ഗോത്രങ്ങളുമായിരുന്നു.
കെൽടിക്‌ ഗോത്രങ്ങളെ ഏറെ താമസിയാതെ
ജർമാനിക്‌ ഗോത്രങ്ങൾ പിന്നോക്കം പായിച്ചു .
ഈ രണ്ടു ഗോത്രങ്ങളും തമ്മിൽ
കുറെ ഇടകലരൽ ഉണ്ടായി .
തൽഫലമായി
ഇപ്പോൾ അവശേഷിക്കുന്ന കെൽടിക്‌ ജനതകൾ അയർലണ്ടുകാരും സ്കോട്‌ ലണ്ടുകാരും വെയിൽസ്‌ കാരും
വടക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ബ്രെട്ടൻ കാരും മാത്രമാണ്.
മറ്റു കെൽട്ടിക്ക്‌ ഗോത്രങ്ങളുടെ തുടർന്നുള്ള ചരിത്രം
ജർമാനിക്ക്‌ ജനതകളുടെ
ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജർമാനിക്ക്‌ ഗോത്രങ്ങൾ ആദ്യം ജീവിച്ചിരുന്നത്‌
പടിഞ്ഞാറു റൈൻ നദിക്കും
കിഴക്ക്‌ ഓടർ നദിക്കുമിടയിലുള്ള പ്രദേശത്താണ്.
കിഴക്കുമാറി ,ലിത്വേനിയക്കാരും ഫിൻലണ്ടുകാരും
മറ്റ നവധി സ്ലാവേറിക്ക്‌ ഗോത്രങ്ങളും ജീവിച്ചിരുന്നു.
ഇവർ എ ഡി ആദ്യ നൂറ്റാണ്ടുകളിൽ
ജർമാനിക്ക്‌ ഗോത്രങ്ങളെ
എൽബ്‌ നദിക്ക്‌ പടിഞ്ഞാറു ഭാഗത്തേക്ക്‌ തള്ളിമാറ്റി.
ക്രമേണ ജർമാനിക്‌ ഗോത്രങ്ങൾപശ്ചിമ പ്രദേശത്താകെ വാസമുറപ്പിച്ചു.
പശ്ചിമയൂറോപ്പ്‌ മുഴുവനും ,ബ്രിട്ടീഷ്‌ ദ്വീപുകളും അവർ കയ്യടക്കി.
ഈ ഗോത്രങ്ങളെല്ലാം
പ്രാകൃത പിതൃദായക്രമത്തിലുള്ളവയായിരുന്നു.
വലിയ കുടുംബങ്ങളടങ്ങുന്ന കുലങ്ങളുടെ ഗ്രൂപ്പുകളായി
അവ വിഭജിക്കപ്പെട്ടിരുന്നു.
ജർമാനിക്‌ ഗോത്രങ്ങളെ സംബന്ധിച്ച വിവരം
ജുലിയസ്സ്‌ സീസറിൽ നിന്ന് നമുക്ക്‌ ലഭിക്കുന്നു.
ബി സി ഒന്നാം ശതകത്തിന്റെ മധ്യത്തിൽ
ജുലിയസ്സ്‌ സീസർ അവരെ നേരിടുകയുണ്ടായി.
എ ഡി ഒന്നാം ശതകത്തിന്റെ അവസാനത്തിൽ
അവരുടെ ജീവിതരീതിയേയും
ആചാര്യമര്യാദകളേയും സംബന്ധിച്ച്‌
പഠനം നടത്തിയ റോമൻ ചരിത്രകാരനായ
ടാസിറ്റസിൽ നിന്നും ഇവരെ സബന്ധിച്ച വിവരങ്ങൾ
നമുക്ക്‌ ലഭിക്കുന്നുണ്ടു.
ജുലിയസ്സ്‌ സീസറിന്റെ കാലത്ത്‌
ജർമാനിക്‌ ഗോത്രങ്ങളുടെ മുഖ്യതൊഴിൽ
വേട്ടയാടലും മീൻ പിടുത്തവും
കന്നു കാലി വളർത്തലുമായിരുന്നു.
എന്നാൽ സീസർ ചൂണ്ടിക്കാണിച്ചതുപോലെ ,
കൃഷിയിൽ അവർക്ക്‌
വലിയ താൽപര്യമൊന്നുമില്ലായിരുന്നു.
വലിയ കുലങ്ങളുടെ ഗ്രൂപ്പുകൾ
ഭൂമിയിൽ താമസമുറപ്പിച്ച്‌
കൂട്ടായി കൃഷിചെയ്യുകയും
ഉൽ പ്പന്നം പങ്കിട്ടെടുക്കുകയും ചെയ്തു.
എങ്കിലും 150 വർഷത്തിനുള്ളിൽ
കൃഷി അവരുടെ മുഖ്യ തൊഴിലായി ത്തീർന്നു.
ഭൂമി അവർ "കുടുംബ" തുണ്ടുകളായി വിഭജിക്കാൻ തുടങ്ങി.
ഓരോ കുടുംബ യൂണിറ്റിലും മൂന്നു തലമുറകൾ ഉൾപ്പെട്ടിരുന്നു.
ഓരോ കുടുംബവും അവരുടെ പൊതു ഭൂമിയിൽ
ഒരുമിച്ചു ജോലി ചെയ്തു.
ഭൂമിയുടെ വ്യക്തിപരമായ ഉടമസ്ഥത
ജർമാനിക്‌ ഗോത്രക്കാർക്കിടയിൽ
സീസറിന്റേയോ ടാസിറ്റാസിന്റേയോകാലത്ത്‌ ഉണ്ടായിരുന്നില്ല. അവർ പിടിച്ചെടുത്ത ഭൂമി അധികവും
കാടായിരുന്നതിനാൽ ,
അവർ ആദ്യം മരങ്ങൾ ചുട്ടു നശിപ്പിക്കുകയും
പിന്നീട്‌ ഭൂമി കുടുംബ തുണ്ടുകളായി
വീതിച്ചെടുക്കുകയുമാണു ചെയ്തത്‌.
അവർ പ്രാകൃത മരക്കലപ്പകൾ ഉപയോഗിച്ചു.
ഒരേ ഭൂമി കുറേ വർഷം തുടച്ചയായി കൃഷി ചെയ്യും .
പിന്നീടത്‌ നിരവധി വർഷങ്ങൾ തുടർച്ചയായി തരിശിടും. ഇക്കാലത്തു
ഒന്നുകിൽ പുതിയ ഭൂമി തെളിച്ചെടുക്കുകയോ
അതെല്ലങ്കിൽ നേരത്തേ തെളിച്ചവയിൽ ,
വിളയിറക്കുകയും ചെയ്യും.
അവർ താസിച്ചിരുന്ന ഭൂമി അതി വിശാലമായിരുന്നു.
ജനസംഖ്യ വളരെ കുറവായിരുന്നു.
അതിനാൽ,ഒരു ഗ്രൂപ്പിന്നും ഒരിക്കലും
ഭൂമിയുടെ കമ്മി അനുഭവപ്പെട്ടില്ല
പക്ഷെ ,
അത്തരം ഒരു സ്ഥിതി വിശേഷം
എന്നന്നേക്കും നിലനിൽക്കുക സാധ്യമായിരുന്നില്ലല്ലോ.
തൽഫലമായി ഏറെ താമസിയാതെ ,
ജർമാനിക്ക്‌ ജനതകൾ പുതിയ ഭൂമി തേടിപ്പോയി .
അങ്ങിനെ അവർ റോമൻ ഭൂപ്രദേശം മുഴുവൻ
ആക്രമിക്കാൻ തുടങ്ങി.
ഈ പ്രദേശമാകട്ടെ ദീർഘകാലമായി
മുറപ്രകാരം കൃഷി ചെയ്തുവരുന്നവയുമായിരുന്നു.
ഗോത്രങ്ങൾ ഗ്രാമങ്ങളിൽ ജീവിച്ചു.
ഓരോ ഗ്രാമവും സാമുദായികാടിസ്ഥാനത്തിലായിരുന്നു.
ഗ്രാമത്തിന്റെ വകയായ കൃഷി ഭൂമി
കുടുംബ ഗ്രൂപ്പുകൾക്കിടയിൽ ഭാഗിച്ചു.
മേച്ചിൽ സ്ഥലങ്ങളും മരത്തോപ്പുകളും പുൽമേടുകളും പൊതുഭൂമിയായിരുന്നു.
ഓരോ ഗ്രാമത്തിലേയും ബഹുഭൂരിപക്ഷം അംഗവും
ഗോത്രത്തിലെ തുല്യാവകാശങ്ങൾ ഉള്ള
സ്വതന്ത്ര അംഗങ്ങളായിരുന്നു.
പക്ഷെ ,ഏറെ താമസിയാതെ
ബാർബേറിയൻ കമ്യൂണുകളിൽ
വ്യത്യസ്ഥ നിലയിലുള്ളവർ ആവിർഭവിച്ചു.
കുലാധിപരും സൈന്യാധിപരും വളർന്നു വന്നു.
ഈ ഗ്രൂപ്പുകളിൽ പെട്ടവർക്ക്‌ കുലത്തിലെ
സാധാരണ സ്വതന്ത്ര അംഗങ്ങളേക്കാൾ കൂടുതൽ
ഭൂമിയും കന്നുകാലികളും
ചിലപ്പോൾ അടിമകളും ഉണ്ടായിരുന്നു.
ഈ ബാർബേറിയൻ കമ്യൂണുകളിലെ അടിമകൾ
തങ്ങളുടെ യജനന്മാരുടെ ഭൂമിയിൽ പണിയെടുക്കുവാനും
സ്വന്തം ഉൽ പ്പന്നത്തിൽ ഒരു ഭാഗം
തങ്ങളുടെ യജമാനന്മാർക്ക്‌ നൽകുവാനും ബാധ്യസ്ഥരായിരുന്നു.
എന്നാൽ ,ഈ ബാർബേറിയൻ കമ്യൂണുകളിലെ
സമ്പത്‌ ഘടന,
അടിമത്വത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ടതായിരുന്നില്ല .
അടിമകൾ യജമാനന്മാരോടൊത്തു താമസിക്കുകയും ,
ജോലികളിൽ അവരെ സഹായിക്കുകയും ചെയ്തു.
അടിമകൾക്ക്‌ ലഭിച്ച സൗമ്യമായ പെരുമാറ്റത്തിൽ
റോമൻ നിരീക്ഷകർ അത്ഭുതപ്പെട്ടു
ടാസിറ്റസ്സിന്റെ കാലത്തു ജർമാനിക്‌ ജനത,
അവരുടെ അടിമകൾക്ക്‌ ഭൂമി നൽകുകയും
അവർക്ക്‌ സ്വന്തം ഭൂമിയും വീടും
അനുവദിച്ചുകൊടുക്കുകയും ചെയ്തു എന്നും
ഇതിന്ന് പകരമായി
അവരിൽ നിന്നും വെറും പാട്ടം മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെന്നും
ടാസിറ്റസ്സ്‌ വ്യക്തമായും പറയുന്നു.
ബാർബേറിയൻ അടിമകൾ
റോമിലെ 'കോളെനി'കളേപ്പോലെയാണ്
ജീവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കമ്യൂണുകളുടെ ഭരണം നടത്തിയത്‌
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരുന്നു.
മുഴുവൻ ഗോത്രത്തിന്റേയോ ഗ്രാമത്തിന്റേയോ
നാടുകളുടേയോ നാട്ടുകൂട്ടങ്ങളിൽ
ഈ പ്രതിനീധികൾ സമ്മേളിച്ചു.
ഈ നാട്ടു കൂട്ടങ്ങളിൽ പ്രധാനപ്പെട്ട കാര്യങ്ങൾ
പലതും ചർച്ച ചെയ്യുകയും
നിയപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
കമ്യൂണിലെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും
ഭൂമിയിൽ പണിയെടുക്കുക മാത്രമല്ല ചെയ്തത്‌;
അവർ എല്ലാവരും പടയാളികളുമായിരുന്നു.
ആയുധങ്ങൾ കൈവശം വെക്കുന്നത്‌
കമ്യൂണിലെ പൂർണ്ണാവകാശങ്ങളുള്ള
ഒരു സ്വതന്ത്ര അംഗത്തിന്റെ ചിഹ്നമായി കരുതപ്പെട്ടിരുന്നു. കമ്യൂണുകളിലെ കുലീനരും ധനികരുമായ അംഗങ്ങൾ
പലപ്പോഴും അവരുടെ അനുചര സംഘങ്ങളെ
ഒരുമിച്ചു കൂട്ടുകയും
ഈ ചെറിയ സേനാദളങ്ങളുടെ സഹായത്തോടു കൂടി
അയൽ ഗോത്രങ്ങളുടെ മേൽ
ഇടവിടാതെ കടന്നാക്രമണങ്ങൾ നടത്തുകയും ചെയ്തു.
മറ്റുള്ളവർ
അവരുടെ നെറ്റിയിലെ വിയർപ്പുകൊണ്ടു നേടിയതു
രക്തച്ചൊരിച്ചിൽ വഴി നേടാനാണ്
ഇപ്രകാരം ചെയ്തതെന്ന് ടാസിറ്റസ്‌ രേഖപ്പെടുത്തിയിട്ടുണ്ടു .
ഈ "കുലീനർ"അവരുടെ അനുചരന്മാരെ റിക്രൂട്ട്‌ ചെയ്തതു
അവർ ഏതു പ്രത്യേക ഗണത്തിൽ പെട്ടവരാണെന്ന
യാതോരു പരിഗണനയും കൂടാതെയാണ്.
ഇതു ഈ പ്രാകൃത സമൂഹത്തിന്റെ
കുലഘടനയുടെ ക്രമേണയുള്ള തകർച്ചക്ക്‌ വഴി തെളിച്ചു. ചിലപ്പോൾ കുലീനാധിപത്യത്തിന്റെ
അണികളി നിന്നും രാജാക്കന്മാരെ അവർ സ്വയം വാഴിക്കുകയും അവരുടെ ഭരണത്തിൻ കീഴിൽ നിരവധി ഗോത്രങ്ങളെ ഏകോപ്‌[ഇപ്പിക്കുവാൻ ശ്രമിക്കുകയും
പുതിയ ഭൂമി പിടിച്ചെടുക്കുവാൻ വേണ്ടി
വൻ തോതിലുള്ള സൈനിക പര്യടനങ്ങൾ
നടത്തുകയും ചെയ്തു.
ഇത്തരത്തിലുള്ള പിടിച്ചെടുക്കലുകൾ
ബാർബേറിയൻ ഗോത്രങ്ങളുടെ വൻ തോതിലുള്ള
കുടിയേറ്റകാലത്ത്‌ വിശേഷിച്ചും വ്യാപകമായിരുന്നു.
മൂന്നാം നൂറ്റാണ്ടിന്നും അഞ്ചാം നൂറ്റാണ്ടിന്നും ഇടയിലുണ്ടായ
ഈ കുടിയേറ്റത്തെ"ജനതകളുടെ മഹത്തായ കുടിയേറ്റ"മെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
ഇതിന്റെ ഫലമായി
മുൻ റോമാസാമ്രാജ്യത്തിന്റെ ഭൂപ്രദേശത്ത്‌ ഒട്ടനവധിബാർബേറിയൻ രാഷ്ട്രങ്ങൾ രൂപീകൃതമായി.
നാലാം നൂറ്റാണ്ടിൽ ബാർബേറിയൻ ഗോത്രങ്ങളുടെ
വലിയൊരു യൂണിയൻ ,
നീപ്പർ നദീതീരത്തു ഗോത്തുകളുടെ നേതൃത്വത്തിൽ
സ്ഥാപിതമായി .
ഇതിന്റെ നേതാവ്‌ ജർമാനാറിക്സ്‌ എന്ന ശ്രേഷ്ടനായിരുന്നു.
ഈ സഖ്യമാകട്ടെ
ഏഷ്യൻ പുൽ മേടുകളിൽ നിന്നുള്ള നാടോടികളായ
പുതിയ ബാർബേറിയൻ ഗോത്രങ്ങളുടെ
ആക്രമണത്തിന്നിരയായി തീർന്നു.
ഹൺ എന്നറിയപ്പെട്ടിരുന്ന ഇവർ ഇതിനു തൊട്ടു മുമ്പു
ചൈനയെ ആക്രമിക്കുന്നതിന്നും
അതിനെ നിലം പരിശാക്കുന്നതിലും വിജയിക്കുകയുണ്ടായി.

Varamozhi Editor: Text Exported for Print or Save

(പ്രഭാത്‌ ബുക്സിന്റെ ലോക ചരിത്രത്തിൽ നിന്ന് പകർത്തിയത്‌)






2010 ജൂൺ 26, ശനിയാഴ്‌ച

ഫ്യൂഡലിസത്തിലേക്കുള്ള പരിവർത്തനവും യൂറോപ്പിലെ ആദിമ ഫ്യൂഡൽ രാഷ്ട്രങ്ങളുടെ ആവിർഭാവവും

Varamozhi Editor: Text Exported for Print or Save

റോമാ സാമ്രാജ്യത്തിന്റെ

പതനത്തിനും അതിന്റെ ഭൂപ്രദേശങ്ങൾ

ബാർബേറിയന്മാർ പിടിച്ചെടുത്തതിന്നും ശേഷമുള്ള പ്രാരംഭകാലത്ത്‌ സാംസ്കാരികമായി

വമ്പിച്ച അധപ്പതനം നടന്നു.

ക്ലാസിക്കൽ കലയുടേയും ശാസ്ത്രത്തിന്റേയും

മുന്തിയ നേട്ടങ്ങളുടെ അംശം പോലും

പെട്ടെന്ന് കാണാനില്ലാതെയായി.

ബാർബേറിയന്മാർ-ജർമൻ കാരും സ്ലാവുകാരും -

അപ്പോഴും

പ്രാകൃത ഗോത്രാധിപത്യസമുദായങ്ങളായാണ് ജീവിച്ചത്‌.

സ്വന്തം അദ്ധ്വാനംകൊണ്ടു സൃഷ്ടിക്കാൻ കഴിയാത്തതും

അവർക്ക്‌ കഴിവില്ലാത്തതുമായ എല്ലാം ആർജ്ജിക്കുവാനുള്ള

ഒരു ഉപാധി എന്ന നിലക്കാണ്

അവർ യുദ്ധത്തെ കരു തിയത്‌.

അവർ പട്ടണങ്ങളും നഗരങ്ങളും കൊള്ളയടിച്ചു.

ധനവാന്മാരെ തടവുകാരായി പിടിച്ചു.

അവരിൽ നിന്നും വൻ തുകകൾ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു.

ചിലപ്പോൾ അവരുടെ എസ്റ്റേറ്റുകളും മേച്ചിൽ സ്ഥലങ്ങളും പിടിച്ചെടുക്കുന്നതിൻ മുൻപ്‌ അവരെ വകവരുത്തുകയും ചെയ്തിരുന്നു.

പലപ്പോഴും തദ്ദേശീയ ജനങ്ങളെ

വരുമാനത്തിന്റെ മൂന്നിൽ ഒരു ഭാഗം

തങ്ങൾക്ക്‌ നൽകുവാൻ അവർ നിർബന്ധിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ റോമാ നഗരം തന്നെ

ഒന്നിലേറെ തവണ കൊള്ളയടിക്കപ്പെടുകയും

നിലം പരിശാക്കുകയും ചെയ്തു.

ബാർബേറിയർ പിടിച്ചെടുത്ത ഭൂപ്രദേശങ്ങളിലെ കൈത്തൊഴിലുകളും കച്ചവടവും അതിവേഗം അധ:പ്പതിച്ചു.

റോമാസാമ്രാജ്യത്തിലെ (വിശേഷിച്ചും മുൻ പ്രവിശ്യകളിലെ)പട്ടണങ്ങളും മറ്റുരാജ്യങ്ങളും

തമ്മിലുള്ള ബന്ധങ്ങളും അതി വേഗത്തിൽ അപ്രത്യക്ഷമായി.

കുടിയേറ്റക്കാർ കൂട്ടം കൂട്ടമായി വരികയും

ഓരോ അലയും സ്വയം പര്യാപ്ത കാർഷിക വ്യവസ്ഥ ആവിഷ്കരിക്കുകയും ചെയ്തു.

പശ്ചിമ സാമ്രാജ്യം ക്രമേണ ഒട്ടനവധി ബാർബേറിയൻ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.

പ്രാകൃതിക സമ്പത്‌ ഘടനയോടുകൂടിയ നിരവധി ഘടകങ്ങൾ അവിടങ്ങളിൽ രൂപം കൊള്ളുകയും ചെയ്തു.

എന്നാൽ ഈ മൗലിക മാറ്റങ്ങളെല്ലാം ഒരു ഘോര ശിക്ഷയായി കരുതപ്പെടുകയുണ്ടായില്ല

സാമ്രാജ്യം അതിന്റെ പൗരന്മാരുടെ മേൽ

ഭാരിച്ച നികുതികൾ ചുമത്തി .

ഭരണത്തിലെ എണ്ണമറ്റ ഉദ്യോഗസ്ഥന്മാരുടെ

അടിച്ചമർത്തലിന്ന് പൗരന്മാർ വിധേയരായി.

സൈനികപ്പാളയങ്ങളുടെ സ്ഥാപനവും

റോമാക്കാരുടെ ശംമ്പളം പറ്റി

പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന

തദ്ദേശ കുലീനന്മാരുടെ ഭാഗത്തുനിന്നുള്ള നിഷ്ടൂരമായ

ചൂഷണവും പൗരന്മാരുടെ മേൽ പുതിയ ഭാരങ്ങളേറ്റി.ഇക്കാരണങ്ങളാൽ പൽപ്പോഴും പ്രാദേശിക ജനങ്ങൾ ബാർബേറിയന്മാരെ വിമോചകരെന്ന നിലയിൽ സ്വാഗതം ചെയ്യുകപോലുമുണ്ടായി.

ഇതിന്ന് മറ്റുചില കാരണങ്ങൾകൂടി ഉണ്ടായിരുന്നു.

തദ്ദേശ കുലീന്മാരുമായി അവർ അവരുടെ കണക്കുകൾ

വളരെ നിർദ്ദാക്ഷിണ്യമായും ക്രൂരമായുമാണു

തീർത്തിരുന്നതെങ്കിലും മിക്കവാറും അവർ

സാധാരണ ജനങ്ങളെ ദ്രോഹിക്കാതെ വിടുകയും

അടിമകളെ മോചിപ്പിക്കുകയും Varamozhi Editor: Text Exported for Print or Save

സാമ്രജ്യ ഉദ്യോഗസ്ഥന്മാരുടെ അസഹനീയമായ

മർദ്ദനത്തിന്റെ ഭാരത്തിൽ നിന്നും അവരെ രക്ഷിക്കുകയാണ് ചെയ്തത്‌.

സാമ്രാജ്യത്തിന്റെ പതനകാലത്ത്‌ ജീവിച്ച രോമാക്കാരിലൊരാളായിരുന്ന

ഒറോഷ്യസ്സ്‌,

ബാർബേറിയന്മാരുടെ കടന്നാക്രംണത്തേപ്പറ്റി ഇപ്രകാരം പറയുകയുണ്ടായി :

"ബാർബേറിയന്മാർ അവരുടെ വാളുകൾ

താഴെ വെച്ചതിന്ന് ശേഷം

ഇപ്പോൾ കലപ്പയെടുക്കകയും അവശേഷിക്കുന്ന

റോമാക്കാരോട്‌

സഖാക്കളും സുഹൃത്തുക്കളും എന്ന രീതിയിൽ

പെരുമാറുകയും ചെയ്യുന്നു,

ഈ റോമാക്കാർക്കിടയിൽ

റോമൻ ഭരണത്തിൻ കീഴിൽ ജീവിക്കുകയും

ഭാരിച്ച നികുതികൾ നൽകുന്നതിനേക്കാൾ

തങ്ങളുടെ സ്വാതന്ത്ര്യം

നില നിർത്തിക്കൊണ്ട്ബാർബേറിയന്മാരുടെ കൂടെ

ദാരിദ്ര്യത്തിൽ ജീവിക്കുവാൻ

ഇഷ്ടപ്പെടുന്നവരെ ഇന്നു കാണാൻ കഴിയും"

(തുടർച്ച അടുത്തതിൽ)




മധ്യ യുഗങ്ങൾ

പല പണ്ഢിതന്മാരും
മധ്യയുഗങ്ങൾ എന്ന പദം ഉപയോഗിക്കുന്നത്‌
പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്റെ പതനത്തിന്നും
(എ ഡി 476)
പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ
അഥവാ ബൈസാൻ തിയത്തിന്റെ പതനത്തിനും
(എ ഡി 1453)
ഇടക്കുള്ള കാലഘട്ടത്തെ ഉദ്ദേശിച്ചാണ്.
മറ്റുചിലർ കൊളംബസ്സ്‌ അമേരിക്ക കണ്ടുപിടിച്ചത്‌(1492)
ആ കാലഘട്ടത്തിന്റെ അവസാനം കുറിക്കുന്ന സംഭവമായി പരിഗണിക്കുന്നു.
പക്ഷെ മധ്യയുഗങ്ങളുടെ അന്ത്യം പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾപ്പുറത്തേക്ക്‌ വയ്കാതിരിക്കുന്നതിൽ
എല്ലാപേർക്കും യോജിപ്പാണ്.
മധ്യയുഗങ്ങൾ എന്ന സംജ്ഞ പാഠപുസ്തകങ്ങളിലും
17-ആം നൂറ്റാണ്ടിൽ മാനുഷികമൂല്യങ്ങൾക്ക്‌
പ്രാധാന്യം നൽകുന്ന എഴുത്തുകാർ രചിച്ച പോപ്പുലർ ചരിത്രങ്ങളിലുമാണ് വേരൂന്നിയത്‌.
ഇവരാകട്ടെ ഈ കാലഘട്ടത്തെ ശാസ്ത്രത്തിന്റെ പുനർജന്മത്തിനേയും ക്ലാസിക്കൽ കാലഘട്ടത്തിലെ
കലകളിലുള്ള താൽപര്യത്തിന്റെയും പുനരുജ്ജീവനത്തിന്റേയും യുഗമെന്നു വിശേഷിപ്പിച്ചു.
പുനരുത്ഥാനത്തിന്നും ക്ലാസിക്കൽ കാലത്തിന്നു മിടയിലുള്ള കാലത്തെ മധ്യയുഗങ്ങൾ എന്ന് അവർ വിളിക്കുകയും ചെയ്തു.
ഈ കാലഘട്ടത്തെ അവർ അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും
ബാർബേറിയൻ ആക്രമണങ്ങളുടേയും ഒരു കാലമായും
വമ്പിച്ച സാംസ്കാരിക അധ:പതനത്തിന്റെ
ഒരു കാലമായും ചിത്രീകർച്ചു.
സോവിയറ്റ്‌ ചരിത്രകാരന്മാർ
ഒരു നിശ്ചിത സാമൂഹ്യഘടന-ഫ്യൂഡലിസം- നിലനിന്നിരുന്ന കാലഘട്ടത്തിനേയാണ് മധ്യയുഗം എന്നു വിളിക്കുന്നതു.
ഫ്യൂഡൽ സമൂഹം;
അതിന്ന് മുമ്പുണ്ടായിരുന്ന അടിമയുടമ സമൂഹത്തേപോലെ
ഒരു വർഗ്ഗ സമൂഹമായിരുന്നു.
അധ്വാനിക്കുന്ന ജനതയുടെ
ചൂഷണത്തിൽ അധിഷ്ടിതവുമായിരുന്നു അതു.
ഫ്യൂഡലിസം അതിന്നു മുമ്പുള്ള സാമൂഹ്യഘടനയിൽനിന്നും ഭിന്നമായത്‌, ആ വ്യവസ്ഥയിൽ അധ്വാനിക്കുന്ന
ജനത അടിമകളായിരുന്നില്ല എന്നതിലല്ല,
മറിച്ച്‌ സാമ്പത്തികമായി,അവരുടെ യജമാനന്മാരുടെ ആശ്രിതരായിരുന്നു എന്നതിലാണ് ;
അതല്ലെങ്കിൽ ഭരണവർഗ്ഗമായും ഫ്യൂഡൽ പ്രഭുക്കളുമായും കെട്ടുപാടുള്ള അടിയാന്മാരായിരുന്നു.
ഫ്യൂഡൽ സമൂഹം മനുഷ്യരാശിയുടെ ചരിത്രത്തിൽ
ഒരു നിർണ്ണായക ഘട്ടത്തെക്കുറിക്കുന്നു.
അടിമത്തസമൂഹവുമായി തട്ടിച്ചു നോക്കുമ്പോൾ
അത്‌ ഒരു പുരോഗമന സമൂഹമായിരുന്നു.
ഭൗതികവും ആധ്യാത്മികവുമായ എല്ലാ സംസ്കാരത്തിന്റേയും അടിസ്ഥാനം മനുഷ്യാദ്ധ്വാനമാണ്.
മനുഷ്യരാശിയുടെ വികാസത്തേയും കൂടുതൽ
ശോഭനമായ ഭാവിയിലേക്കുള്ള പുരോഗതിയേയും നിർണ്ണയിക്കുന്നതും മനുഷ്യാധ്വാനം തന്നെ.
അടിമത്തത്തിന്റെ യുഗത്തിൽ അസ്തിത്വത്തിന്റെ ഭൗതികോപാധികളുടെ സൃഷ്ടിക്കു വേണ്ടിയുള്ള
അവശ്യ മുന്നുപാധി ശാരീരികാദ്ധ്വാനമായിരുന്നു.
ഇതു എല്ലാവിധത്തിലും അടിമയുടെ ഭാരവുമായിരുന്നു. അടിമയാകട്ടെ ,
അയാളുടെ അദ്ധ്വാനത്തെ വെറുത്തു,
ചാട്ടവാറടി ഭയന്നു മാത്രമാണ് അയാളത്‌ ചെയ്തത്‌. റോമാസാമ്രാജ്യത്വത്തിന്റെ പ്രതിസന്ധിക്കാലത്ത്‌
അടിമകളെ അവരുടെ അദ്ധ്വാനത്തിൽ
തൽപരരാക്കേണ്ടതിന്റെ ആവശ്യകത അടിമയുടമകൾ മനസ്സിലാക്കിയിരുന്നു.
അവർ,
സ്വന്തമായി ചെറുതുണ്ടു ഭൂമികൾ ഉടമസ്ഥതയിൽ
വെക്കുന്നതിന്നും അവ കൃഷിചെയ്യുന്നതിന്നും
സ്വന്തം കുടുംബങ്ങൾ പുലർത്തുന്നതിന്നും
അടിമകളെ അനുവദിച്ചു.
ഇപ്രകാരം ഭാവിയിലെ ഫ്യൂഡൽ സമൂഹത്തിന്റെ
അടിത്തറ പാകി.
ഫ്യൂഡൽകാലത്തു ഭൂമി ഫ്യൂഡൽ പ്രഭുക്കളുടെ വകയായിരുന്നു.
എന്നാൽ അവർ അത്‌ ചെറു തുണ്ടുകളായി
അവരുടെ ആൾക്കാർക്ക്‌ വിതരണം ചെയ്തു കൊടുത്തു.
ഇവരാകട്ടെ ജന്മിയോടുള്ള ബന്ധമൊഴിച്ച്‌
മറ്റ്‌ എല്ലാവിധത്തിലും സ്വതന്ത്രരായ കുടിയാന്മാർ ആയിരുന്നു. അവരുടെ ഭൂമിക്ക്‌ പ്രതിഫലമെന്നവണ്ണം
സ്വന്തം ജന്മിക്കുവേണ്ടി പണിയെടുക്കാനും
അവർ വിധേയരായിരുന്നു.
അതല്ലെങ്കിൽ അവരുടെ ഉൾപ്പന്നത്തിന്റെ ഒരു ഭാഗം
അവർക്ക്‌ നൽകണമായിരുന്നു.
എങ്കിലും ഈ അടിയാന്മാർ ,
അവരുടെ സ്വന്തം അവകാശത്തിന്റെ
അടിസ്ഥാനത്തിൽ ,ചെറു കർഷകരായിരുന്നു;
അവർക്ക്‌ സ്വന്തം കുടുംബങ്ങളുണ്ടായിരുന്നു.
ഭൂരിപക്ഷം പേരുടെ കാര്യത്തിലും കൃഷിക്കാരൻ
അവന്റെ ഉൽ പ്പന്നത്തിൽ നിന്നും അവന്റെ ജന്മിക്ക്‌
എന്തെല്ലാം നൽകണമെന്നുള്ളത്‌
ആചാര്യ മര്യാദ പ്രകാരം നിശ്ചയിക്കപ്പെട്ടിരുന്നു.
അതിനാൽ കുടിയാന്മാർക്ക്‌
ഒരു കാര്യം മുൻ കൂട്ടി അറിയാമായിരുന്നു ;
അവർ അവരുടെ ഉൽ പ്പാദനക്ഷമതാ നിലവാരം വർദ്ധിപ്പിക്കുകയാണെങ്കിൽ
അവരുടെ കൈവശം കൂടുതൽ ഉൽ പ്പന്നവുമുണ്ടായിരിക്കും,
അങ്ങനെ അവരുടെ കുടുംബത്തിന്റെ
ജീവിതോപാധികൾ മെച്ചപ്പെടുത്താനും കഴിയുമല്ലോ.
ഇതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണു:
പഴയ അടിമയല്ല അടിയാളൻ .
അടിയാളന്ന്‌ തന്റെ ഉൽ പ്പാദനക്ഷമത
വർദ്ധിപ്പിക്കുന്നതിൽ ഒരു സ്ഥാപിത താൽപര്യമുണ്ടായിരുന്നു.
ഫൂഡൽ സമൂഹത്തിന്റെ
പുരോഗമന വശം ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്‌.
പിന്നീട്‌
കുറേക്കൂടി പുരോഗമിച്ച മുതളാളിത്ത
സമ്പത്ഘടനയിലേക്കുള്ള പരിവർത്തനത്തിന്ന്‌ വഴിയൊരുക്കിയതും ഇതായിരുന്നു
[പ്രഭാത്‌ ബുക്സിന്റെ"ലോക ചരിത്രത്തിൽ"നിന്ന് പകർത്തിയത്‌]

2010 ഏപ്രിൽ 15, വ്യാഴാഴ്‌ച

ആഭ്യന്തരയുദ്ധം

ഒന്നാം ഗള്ളിക്ക്‌ യുദ്ധത്തിന്റെ അവസാനത്തോടുകൂടി ആദ്യ ത്രിമൂർത്തിഭരണം ഫലത്തിൽ അവസാനിച്ചു.
ഇത്‌ പാർത്തിയയിൽ വെച്ച്‌ ക്രാസസ്സിന്റെ പരാജയത്തിന്റേയും മരണത്തിന്റേയും ഫലമായിട്ടാണ` സംഭവിച്ചത്‌.
സീസറിന്റേയും പോമ്പേയുടേയും കാര്യം പറഞ്ഞാൽ,ഇതിലാദ്യത്തെയാൾ കൂടുതൽ ജനസ്വാധീനമുള്ളവനും വിജയിയും ആയിതീർന്നു.
അതോടെ അവർ തമ്മിലുള്ള ബന്ധങ്ങളും കൂടുതൽ ശത്രുതാസ്വഭാവമുള്ളതായി പരിണമിച്ചു.
ഗാളിൽ സീസറുടെ ഉദ്യോഗകാലാവധി അവസാനിപ്പിച്ചതോടെ അദ്ദേഹത്തിന്റെ കീഴിലുള്ള സേനകളെ പിരിച്ചു വിടണമെന്ന് അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു.
എന്നാൽ സീസർ ഇത്‌ ചെയ്തില്ല.അതോടെ അദ്ദേഹം പിതൃരാജ്യത്തിന്റെ സത്രുവാണെന്ന് സേനറ്റ്‌ പ്രഖ്യാപിച്ചു.
മാത്രമല്ല,അദ്ദേഹത്തെ എതിർക്കുന്നതിന്ന് ഇറ്റലിയിൽ സൈന്യത്തെ തയ്യാറാക്കാൻ നിർദ്ദേശവും കൊടുത്തു. എന്നാൽ സീസർ പോമ്പേക്ക്‌ വേണ്ടി കാത്തിരുന്നു സമയം കളഞ്ഞില്ല.Varamozhi Editor: Text Exported for Print or Save



BC49 ജനവരിയിൽ ഒരു വലിയ സൈന്യത്തോട്കൂടി അദ്ദേഹം റൂബിക്കൺ നദി കടന്നു.
ഈ നദിയാണ് ഇറ്റലിയുടേയും സീസറുടേയും നേതൃത്വത്തിൻ കീഴിലുള്ള ഭൂപ്രദേശങ്ങളുടേയും അതിർത്തിയായി വർത്തിച്ചിരുന്നത്‌.
ഐതിഹ്യം പറയുന്നത്‌,അദ്ദേഹം റൂബിക്കൺ കടന്നത്‌ "വെല്ലു വിളിച്ചിരിക്കുന്നു" എന്ന വാക്കുകൾ ഉച്ചരിച്ചു കൊണ്ടാണെന്നാണ്.
കാരണം, ഈ നടപടി ആഭ്യന്തര യുദ്ധത്തിന്റെ ഒരു പുതിയ തുടക്കം ആണെന്ന് അദ്ദേഹം കരുതിയിന്നു എന്നാണ്. വടക്കൻ ഇറ്റലിയിലെ പട്ടളങ്ങൾ സീസറുടെ പട്ടാളങ്ങൾക്കെതിരെ കാര്യമായി യാതൊരു പ്രതിരോധവും ഉയർത്തിയില്ല.
യുദ്ധത്തിന്ന് വേണ്ടി യാതൊരു തയ്യാറെടുപ്പുകളും നടത്താൻ സമയം കിട്ടാതിരുന്ന പോമ്പെ ബാൾക്കൻസിൽ അഭയം പ്രാപിച്ചു.
അദ്ദേഹത്തോടൊപ്പം നിരവധി സേനറ്റർ മാരും അങ്ങോട്ടുപോയി.
യാതൊരു എതിർപ്പിനേയും നേരിടാതെ സീസർ റോമിൽ പ്രവേശിച്ചു.
അദ്ദേഹം സ്പെയിനിലേക്ക്‌ തിരിച്ചു.
അവിടെ പോമ്പേയോട്‌ കൂറുള്ള ഏഴ്‌ സേനാവിഭാഗങ്ങളുണ്ടായിരുന്നു.
അവരെ തോൽപ്പിക്കുകയും അങ്ങിനെ തന്റെ പിൻ നിര സുരക്ഷിതമാക്കുകയും ചെയ്തശേഷം ബാൾക്കൻസിലേക്ക്‌ കടക്കാൻ സീസർ നിശ്ചയിച്ചു.
ആരംഭത്തിൽ പോമ്പെക്കെതിരായ സീസറുടെ പര്യടനം എറെക്കുറെ വിജയപ്രദമല്ലാതായിരുന്നു.
ഒരു സന്ദർഭത്തിൽ സീസർക്ക്‌ വലിയ പരാജയം ഏൽക്കേണ്ടിവന്നു.
എന്നാൽ സീസറുടെ എതിരാളി ആ പരാജയത്തെപ്പിടിച്ചു മുന്നോട്ട്പോയില്ല,സീസർക്കാവട്ടെ തന്റെ സൈന്യത്തിൽ ഭൂരിഭാഗത്തേയും കൂടെ നിർത്താൻ കഴിയുകയും ചെയ്തു.
ഫർസാലസ്‌ പട്ടണത്തിന്നടുത്ത്‌ വച്ചു BC48ലാണ് നിണ്ണായകമായ യുദ്ധം നടന്നത്‌.
പോമ്പെയുടെ സൈന്യം തോൽപ്പിക്കപ്പെട്ടു.പോമ്പെ ഈജിപ്തിലേക്ക്‌ ഓടിപ്പോയി.
അവിടെവെച്ചു വഞ്ചനാപരമായി കൊല്ലപ്പെടുകയും ചെയ്തു.
പോമ്പേയെ പിൻ'ന്തുടർന്ന് സീസർ ഈജിപ്തിലേക്ക്‌ പോയി.അവിടെ രാജ്യത്തിന്റെ ഭരണ കാര്യങ്ങളിലും പ്രാദേശിക കാര്യങ്ങളിലും കുത്തിത്തിരിപ്പുകളിൽ പോലും അദ്ദേഹം ഇടപെട്ടു.
ക്ലിയോപാട്രരാജ്ഞിയുടെ സഹായത്തിനായി അവരുടെ സഹോദരനെ എതിർത്തു.
ഇതിന്റെ ഫലമായി അലക്സാൺ'ഡ്രിയയിൽ ഒരു കലാപം പൊട്ടിപുറപ്പെട്ടു.
അതിനെ അടിച്ചമർത്താൻ സീസർ വളരെ പ്രയാസപ്പെട്ടു .
അതിന്ന് ശേഷം മിത്രിഡാറ്റീസിന്റെമകനായ ഫണേയസസ്സിനെതിരെ പൗരസ്ത്യദേശത്തേക്ക്‌ നീങ്ങാൻ അദ്ദേഹം നിർബ്ന്ധിതനായി.
മിന്നൽ വേഗത്തിൽ,വെറും 5 ദിവസം കൊണ്ട്‌ ഈ പര്യടനംവിജയപര്യവസാനിയായാക്കാൻ സീസർക്ക്‌ കഴിഞ്ഞു.
ആ സന്ദർഭത്തിലാണ് "ഞാൻ വന്നു ഞാൻ കണ്ടു ഞാൻ കീഴടക്കി" എന്ന പ്രസിദ്ധ മുദ്രാവാക്യം അദ്ദേഹം സേനറ്റിന്ന് അയച്ചുകൊടുത്തത്‌
ഈ സന്ദർഭത്തിൽ പോമ്പേയുടെ പ്രധാന സേനകൾ ആഫ്രീക്കയിലായിരുന്നു അക്കൂട്ടത്തിൽ സീസറുടെ ജന്മശത്രുവായ.,ഇളയവനായ കാറ്റോവും ഉൾപ്പെട്ടിരുന്നു.
BC46ൽ ഇന്നത്തെ ട്യൂണിസ്സിന്നടുത്ത്‌ ആഫ്രിക്കയിലെ റോമൻ പ്രവിശ്യയുടെ കിഴക്ക്‌ തീരത്തുള്ള താപ്സസ്സ്‌ എന്ന സ്ഥലത്തിന്നടുത്ത്‌ വെച്ച്‌ ഒരു പ്രധാന യുദ്ധം നടന്നു.
എന്നേക്കുമായി പോമ്പേയുടെ പട്ടാളം തുരത്തിയോടിക്കപ്പെട്ടു;കാറ്റോ ആത്മഹത്യ ചെയ്തു.
വേഗം തന്നെ നുമിദിയയെ കീഴടക്കുന്ന കാര്യത്തിൽ സീസർ വിജയിച്ചു.
അടുത്ത വസന്തകാലത്ത്‌ അദ്ദേഹം റോമിലേക്ക്‌ തിരിച്ചു വന്നു.ഗാൾ,ഈജിപ്ത്‌,പോണ്ടസ്സ്‌,നുമിദിയ എന്നീരാജ്യങ്ങളുടെമേൽ അദ്ദേഹം കൈവരിച്ച വിജയങ്ങളുടെ ബഹുമാനാർത്ഥം റോമിലൊട്ടാകെ നിലോഭമായ വിജയാഹ്ലാദങ്ങൾ സഘടിപ്പിക്കപ്പെട്ടു.
ഏതായാലും പോമ്പേയുടെ അനുയായികൾക്കെതിരായ സമരം അപ്പോഴും അവസാനിപ്പിച്ചില്ല.
അദ്ദേഹത്തിന്റെ മക്കൾ,യുദ്ധത്തെ പുനരുജ്ജീവിപ്പിച്ചു.
സ്പെയിനിലാണിതുണ്ടായത്‌.
BC45ൽ മുണ്ഡായിൽ വെച്ചു സീസർ ശത്രുക്കളുടെമേൽ അവസാന പ്രഹരമേൽപ്പിച്ചു
വളരെ ജീവനഷ്ടത്തിനിടയാക്കിയ ഒരു ദീർഘ സരത്തിൻ ശേഷമാണ` ഇത്‌ സാധിച്ചതെന്ന് മാത്രം.
താൻ ഈ യുദ്ധം ചെയ്തത്‌ വിജയത്തിന്നല്ല, മറിച്ച്‌ തന്റെ ജീവന്ന് വേണ്ടിയായിരുന്നു എന്ന്
സീസർ തന്നെ സമ്മതിച്ചിട്ടുണ്ടു.
അങ്ങനെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുകയും സീസർ ജീവിതകാലമാകെ ഒരു സർവ്വാധിപതിയായിത്തീരുകയും ചെയ്തു.
അദ്ദേഹത്തിന്റെ അധികാരം അതിരറ്റതായി കാണപ്പെട്ടു.
ജനകീയ അസംബ്ലി അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ അനുസരണാപൂർവ്വം നടപ്പാക്കി.
അദ്ദേഹത്തിന്റെ ശുപാർശകൾക്കനുസരിച്ചാണ് ഗവൺമന്റ്ദ്യോഗങ്ങൾ വീതിക്കപ്പെട്ടത്‌.
സീസറുടെ പെരുമാറ്റത്തിൽ രാജാധികാരപരമായ പ്രവണതകൾ പടിപടിയായി കൂടി വന്നു തുടങ്ങി .
നിരവധി സന്ദർഭങ്ങളിൽ കിരീടം ധരിക്കാൻ അദ്ദേഹത്തിന്റേതന്നെ അടുത്ത അനുയായികൾ സീസറെ പ്രേരിപ്പിച്ചു.
ക്രാസസ്സിന്റെ മരണത്തിന്ന് പ്രതികാരം ചെയ്യാനായി പാർത്തിയൻ മാർക്കെതിരെ ഒരു സൈനിക പര്യടനം നടത്തുന്നതിന്ന് അദ്ദേഹം തയ്യാറെടുത്തപ്പോൾ,
ഒരു രാജാവിന്ന് മാത്രമേ പാർത്തുയ പിടിച്ചടക്കാൻ കഴിയുകയുള്ളൂ എന്ന ഒരു കിംവദന്തി റോമിലാകെ പരക്കുകയുണ്ടായി.
ഇതെല്ലാം ജനങ്ങൾക്കിടയിൽ മാത്രമല്ല സീസരെ ഒരു സേച്ഛാധിപതിയായി കരുത്തിയ നിരവധി സേനറ്റർക്കിടയിലും അസംതൃപ്തി പരത്തി.
അദ്ദേഹത്തിന്നെതിരെ ഒരു ഗൂഡാലോചന സംഘടിപ്പിക്കുകയും
BC44 മാർച്ച്‌15ആം തീയതി അദ്ദേഹത്തെ വധിക്കുകയും ചെയ്തു .
ബ്രൂട്ടസ്സിന്റേയും ക്യാഷ്യസ്സിന്റേയും നേതൃത്വത്തിലുള്ള ഒരു ഉപചാപകസംഘം അദ്ദേഹത്തെ കുത്തികൊല്ലുകയാണ് ചെയ്തത്‌.
ശവശരീരത്തിൽ ഇരുപത്തിമൂന്ന് മുറിവുകൽ ഉണ്ടായിരുന്നു. Varamozhi Editor: Text Exported for Print or Save

[പ്രഭാത്‌ ബുക്സിന്റെ"ലോക ചരിത്രത്തിൽ"നിന്ന് പകർത്തിയത്‌]



2010 ഏപ്രിൽ 14, ബുധനാഴ്‌ച

ഒന്നാം ത്രിമൂർത്തി വാഴ്ച്ചയും ഗള്ളിക്ക്‌ യുദ്ധവും

ക്യാറ്റലയിൻ ഗൂഡാലോചന തകർക്കപ്പെട്ട ഉടൻ തന്നെ റോമിലെ രാഷ്ട്രീയാധികാരം മൂന്നു പ്രമുഖ സൈനിക നേതാക്കളുടെ കയ്യിലായി. അവർ ഒരു ത്രിമൂർത്തി ഭരണം സ്ഥാപിച്ചു.[BC-60].
ഇത്‌ മൂന്നു ഭരണാധിപന്മാർ തമ്മിലുള്ള ഒരു കൂട്ടുകെട്ടായിരുന്നു.
വേഗംതന്നെ "മൂന്നു തലയുള്ള അസാധാരണ ഭീകരസത്വ" മെന്ന് അതിനെ ശരിക്കും നാമകരണം ചെയ്തു.
പോമ്പേ,ക്രാസസ്സ്‌,ജുലിയസ്‌ സീസർ എന്നിവരായിരുന്നു അതിലെ അംഗങ്ങൾ.
ഗയസ്സ്‌ ജുലിയസ്‌ സീസർ[BC 100-44]ക്രാസസ്സിനേയോ,പോമ്പേയെയോ പോലെ
അത്രക്ക്‌ പ്രമുഖനായ ഒരു വ്യക്തിയായിരുന്നില്ല.
ഏതായാലും അദ്ദേഹം അതി ഭയങ്കരമായ മഹത്വാകാംക്ഷയും ഊർജ്ജസ്വലതയും ബുദ്ധിശക്തുയും
ഉള്ള ആളായിരുന്നു.താമസിയാതെ അദ്ദേഹം ഈ ത്രിമൂർത്തി ഭരണത്തിന്റെയഥാർത്ഥ നേതാവായി.
BC-59ൽ കോൺസലായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രത്യേകിച്ചും ,ഉയർന്നു.
ഒരു കോൺസൽ എന്ന നിലയിൽ ജനാധിപത്യ ട്രിബൂണലുകളുടെ നയങ്ങൾ പി'ന്തുടരാനാണ് സീസർ ശ്രമിച്ചത്‌.
അദ്ദേഹം കൊണ്ടുവന്ന കാർഷിക നിയമം പോമ്പേയുടെ മുൻ സേനാനികൾക്ക്‌
[ദൃഡ പരിശീലനമുള്ളവർ]കൃഷിക്ക്‌ ഭൂമി നൽകാൻ വ്യവസ്ഥചെയ്യുന്നതായിരുന്നു.
ഏതായാലും കൂടുതൽ അധികാരത്തിന്ന് വേണ്ടിയുള്ള പ്രയാണത്തിൽ
ജനങ്ങളിലെ ജനാധിപത്യ വിഭാഗങ്ങൾക്ക്‌,അതായത്‌ നഗരത്തിലും നാട്ടിൻ പുറത്തുമുള്ള പ്ലീബുകൾക്ക്‌[സാധാരണക്കാർക്ക്‌] തനിക്കാവശ്യമുള്ള ഉറച്ച പി'ന്തുണ നൽകാൻ കഴിയുകയില്ലെന്ന് അദ്ദേഹത്തിന്ന് മനസ്സിലായി.
ഇതിന്ന് നല്ലതു പോലെ ആയുധമണിഞ്ഞവരും അർപ്പണമനോഭാവമുള്ളവരുമായ സൈനികർ വേണം.
ഈ ഉദ്ദേശമുണ്ടായിരുന്നതിനാൽ അഞ്ചുവർഷത്തേക്ക്‌ ഗാൾ പ്രവിശ്യയിലെ ഗവർണ്ണറായി പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
അപ്പോൾ ഗാൾ പ്രദേശം പിടിച്ചടക്കേണ്ടിയിരുന്നതിനാൽ ഒരു സൈന്യത്തെ സംഘടിപ്പിക്കാൻ സീസർ നിർബന്ധിതനായി.
ഗാൾ പിടിച്ചടക്കാനുള്ള യുദ്ധം 7 വർഷക്കാലം നീണ്ടുനിന്നു.
സീസർക്ക്‌ ആദ്യം നേരിടേണ്ടിയിരുന്ന ശത്രു ഹെൽ വെറ്റി ഗോത്രക്കാരായിരുന്നു.
[ഈ വിഭാഗം താമസിച്ചിരുന്നത്‌ ഇന്നത്തെ സിറ്റ്സർലാണ്ടിന്റെ ഭാഗത്തായിരുന്നു].
തുടർന്ന് അരിവിസ്തസ്സിന്റെ നേതൃത്വത്തിലുള്ള സുയേബി ജനത അദ്ദേഹത്തെ നേരിട്ടു.
അവസാനം ബെൽഗേ ജനവിഭാഗങ്ങൾക്കെതിരെ ദീർഘമായ ഒരു യുദ്ധത്തിന്ന് ശേഷം ഗാൾ ആക്രമിക്കുകയും അതിനെ ഒരുറോമൻ പ്രവിശ്യയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഈ വിജയങ്ങളുടെ ബഹുമാനാർത്ഥം 15 ദിവസം നീണ്ടുനിൽക്കുന്ന കൃതക്ഞ്ഞതാ ചടങ്ങുകൾക്ക്‌ സേനറ്റ്‌ ഉത്തരവായി.
BC55-ലെ വസന്തത്തിൽ ലൂക്കായിൽ വെച്ച്‌[വടക്കൻ എട്രൂറിയ]ത്രിമൂർത്തികളുടെ ഒരു യോഗം ചേരുകയും ഗാളിലെ സീസറുടെ അധികാരം 5 വർഷത്തേക്ക്‌ കൂടി നീട്ടുകയുംചെയ്തു.
BC55ൽ,റൈൻ പ്രദേശത്ത്‌ അധിവസിച്ചിരുന്ന ജർമാനിക്ക്‌ ഗോത്രങ്ങളെ കീഴടക്കുന്നതിന്ന് സീസർ
ഒരു സൈനിക പര്യടനം നടത്തി.BC54ൽ അദ്ദേഹം ബ്രിട്ടനിൽ ചെന്നിറങ്ങി.
ഏതായാലും ഗാൾ കീഴടക്കപ്പെട്ടില്ലെന്ന സ്ഥിതി വേഗം സംജാതമായി.
BC54ൽ വ്യാപകമായ ഒരു ഗള്ളിക്ക്‌ കലാപം പൊട്ടിപ്പുറപ്പെട്ടു.ഈ കലാപം ആരംഭിച്ചത്‌,വെർസിൻ ഗെടോയിക്സ്‌ എന്നയാളുടെ നേതൃത്വത്തിലുള്ള അർവ്വർണ്ണി ഗോത്രക്കാരായിരുന്നു.
റോമാക്കാർ അതിപ്രയാസകരമായ ഒരു നിലയിൽ ചെന്നെത്തി.
ശത്രുക്കളുടെ 300,000 ഭടന്മാരെ നേരിടാൻ സീസർക്കുണ്ടായിരുന്നത്‌ 60,000 ആൾക്കാരായിരുന്നു. റോമാക്കാർക്ക്‌ ഈ യുദ്ധത്തിൽ വിജയിക്കാൻ കഴിഞ്ഞത്‌ കലാപസേനകളിലെ അണികളിലെ ഭിന്നിപ്പിന്റെ സഹായവും സീസറുടെ സമർത്ഥമായ ഇടപെടലും സംഘടനാ സാമർത്ഥ്യവും സൈനിക നേതൃത്വശേഷിയും കൗശലപൂർണ്ണമായ നയതന്ത്രജ്ഞതയും കൊണ്ടായിരുന്നു.
BC61ൽ അവസാനത്തെ കലാപശക്തികേന്ദ്രങ്ങളും തച്ചമർത്തപ്പെട്ടു.
ഗാൾ ആക്രമണകൊയ്ത്ത്‌ ഭയങ്കരമായിരുന്നു.സീസർ 300 ഗോത്രങ്ങളെ കീഴ്പെടുത്തുകയും 800 പട്ടണങ്ങൾ പിടിച്ചടക്കുകയും 10 ലക്ഷം പേരെ തടവിലെടുക്കുകയും ചെയ്തു.
ഒരു വലിയ കൊള്ളമുതൽ അദ്ദേഹം റോമിലേക്ക്‌ കൊണ്ടുവന്നു.
ഇതുമൂലം സ്വർണ്ണത്തിന്ന് റോമിലുണ്ടായിരുന്ന അന്നത്തെ വില ഇടിയുകയും അത്‌ റാത്തൽ കണക്കിന്ന് വിൽക്കേണ്ടി വരികയും ചെയ്തു.
ഇതെല്ലാം സീസറുടെ ജനസ്വാധീനം വർദ്ധിപ്പിക്കാൻ സഹായിച്ചഘടകങ്ങളായിരുന്നു
[പ്രഭാത്‌ ബുക്സിന്റെ"ലോക ചരിത്ര"ത്തിൽ നിന്ന് പകർത്തിയത്‌]

2010 ഏപ്രിൽ 12, തിങ്കളാഴ്‌ച

പോമ്പേയുടെ പൗരസ്ത്യ പര്യടനം.

Varamozhi Editor: Text Exported for Print or Save

സ്പാർട്ടാക്കസ്സിന്റെ കലാപം പൊട്ടിപ്പുറപ്പെട്ട അതെ സമയംതന്നെ മിത്രിഡാറ്റിസ്സിനെതിരെ ഒരു പുതിയ യുദ്ധം ആരംഭിച്ചു [ബി സി 76-64]

ഈ യുദ്ധത്തിന്റെ ആദ്യത്തെ 7 വർഷക്കാലം റോമിന്റെ കിഴക്കൻ സേനയുടെ നായകത്വം വഹിച്ചിരുന്നത്‌ പരിചയസമ്പന്നനായ ല്യൂസലസ്സ്‌ എന്ന ആളായിരുന്നു .

അദ്ദേഹം ഒട്ടേറെ വിജയങ്ങൾ കൈവരിച്ചു. എന്നാൽ മിത്രിഡാറ്റിസ്സിനെ പൂർണ്ണമായി തകർക്കാൻ കഴിഞ്ഞില്ല.

കൂടാതെ അയാളുടെ അങ്ങേയറ്റത്തെ നിഷ്ടൂരതകാരണം സൈനികർക്ക്‌ ശക്തമായ അസംതൃപ്തി ജനിച്ചു.

ഇതിന്റെ ഫലമായി സേനറ്റിന്റെ അഭിപ്രായത്തിന്ന് വിപരീതമായി ജനകീയ അസംബ്ലി പൗരസ്ത്യസേനയുടെ നായകത്വം പോമ്പേയെ ഏൽപ്പിച്ചു.

സുള്ള അധികാരത്തിൽ ഇരിന്നപ്പോൾതന്നെ നേയസ്സ്‌ പോമ്പെ സ്വയം പ്രസ്തനായിക്കഴിഞ്ഞിരുന്നു. ആഭ്യന്തര യുദ്ധകാലത്ത്‌ അദ്ദേഹം തന്റെ ഖ്യാതി ഉറപ്പിക്കുകയുണ്ടായി.

അതിന്ന് ശേഷം സ്പാർട്ടാക്കസ്സിന്റെ കലാപത്തെ അടിച്ചമർത്താൻ ക്രാസ്സസ്സിന്റെ സഹായാർത്ഥം പോമ്പെ നിയോഗിക്കപ്പെട്ടു.

എന്നാൽപ്രധാന യുദ്ധത്തിൽ ഏർപ്പെടുത്തക്കതരത്തിൽ അദ്ദേഹാത്തിന്ന് ക്രാസ്സസ്സ്‌ മായി ഒത്തുചേരാൻ കഴിഞ്ഞില്ല. എന്നാൽ സ്പാർട്ടാക്കസ്സിന്റെ മരണശേഷം,രക്ഷപ്പെട്ട്‌ വടക്കോട്ട്‌ നീങ്ങിക്കൊണ്ടിരുന്ന അടിമസൈന്യത്തിന്റെ ഒരു വലിയദളത്തെ അദ്ദേഹം നേരിടുകയും തുരത്തി ഓടിക്കുകയും ചെയ്തു.

മെഡിറ്ററേനിയൻ തീരത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന കടൽ ക്കൊള്ളക്കാർക്കെതിരായി ഊർജ്ജ്വസ്വലവും വിജയകരവുമായ സൈനികപര്യടനം നടത്തിയതിന്റെ പേരിൽ ബി സി 67ൽ അദ്ദേഹം വലിയ പ്രശസ്തി നേടുകയുണ്ടായി.

പോമ്പേക്ക്‌ നിർവ്വഹിക്കാനുണ്ടായിരുന്ന അടുത്തകടമയും-മിത്രിഡാസ്സിനെ പരാജയപ്പെടുത്തൽ- അതേമാതിരി തന്നെ വിജയപൂർവ്വം നിർവ്വഹിക്കുകയുണ്ടായി.

പോണ്ടിക്ക്‌ രാജാവിന്റെ സേനയെ തുരത്തി ഓടിച്ചതിന്ന് പുറമെ അദ്ദേഹം അർമേനിയയിൽ പ്രവേശിക്കുകയും അതിനെ ഒരു സാമന്ത രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ബോസ്പൊറസ്സ്‌ എന്നരാജ്യത്തിലെ കലാപത്തിന്ന് അദ്ദേഹം പിൻ'ന്തുണ നൽകുകയും ചെയ്തു.

അതോടെ മിത്രിഡാറ്റീസ്‌ ആത്മഹത്യ ചെയ്യുകയും പോമ്പെ സിറിയ,ജുഡിയ എന്നീരാജ്യങ്ങൾ അവസാനമായിപിടിച്ചടക്കുകയും ചെയ്തു.ഏഷ്യാമൈനറിൽ റോമിന്റെ നിരവധി ചെറിയ രാഷ്ട്രങ്ങളെ അദ്ദേഹം പുനസ്ഥാപിക്കുകയുണ്ടായി.

സൈനിക പര്യടനത്തിന്ന് ശേഷം റോമിലേക്കുള്ള വിജയാഘോഷ പ്രവേശന വേളയിൽ പ്രഖ്യാപിച്ചതുപോലെ പോംമ്പെ 22 രാജാക്ക്ന്മാരെ തോൽപ്പിക്കുകയും 1538 നഗരങ്ങളും കോട്ടകളും പിടിച്ചടക്കുകയും ഏതാണ്ട്‌ പന്ത്രണ്ട്ദശൽക്ഷം ജനങ്ങളെ സ്വന്തം അധീനതയിൽ കൊണ്ടുവരികയും ചെയ്തു.

പോമ്പേയുടെ പൗരസ്ത്യപര്യടനം രണ്ടാം പ്യൂണിക്ക്‌ യുദ്ധത്തിന്ന് ശേഷം ആരംഭിച്ചതും ഹെല്ലനിസ്റ്റ്‌ പൂർവ്വദേശം കീഴടക്കുകയെന്നതുമായ ലക്ഷ്യം പൂർത്തീകരിച്ചു. ഈജിപ്ത്‌ മാത്രമാണ് ഇതിൽ പെടാതിരുന്നത്‌.

പോമ്പെ തന്റെ സൈന്യവുമായി റോമിലേക്ക്‌ തിരിച്ചു വന്ന സമയത്ത്‌ ക്യാറ്റിലൈൻ ഗൂഡാലോചന തുറന്നുകാട്ടുകയും അമർച്ച ചെയ്യുകയും ചെയ്തു.

ല്യൂസിയസ്‌ സെർജിയസ്‌ ക്യാറ്റിലൈൻ സുദീർഘപാരമ്പര്യമുള്ള ഒരു പാട്രീഷ്യൻ കുട്ംബത്തിൽ ജനിച്ച ആളായിരുന്നു.

അദ്ദേഹം നയിച്ച പ്രസ്ഥാനത്തിന്റെ ലക്ഷ്യം ഒരു സൈനികാട്ടിമറി നടത്തുകയും കടബാദ്ധ്യതകളും ഇല്ലാതാക്കുകയും ചെയ്യുക എന്നതായിരുന്നു.

ഗൂഡാലോചനക്കാരുടെ ഈ രണ്ടാം ലക്ഷ്യം മൂക്കറ്റംവരെ കടത്തിൽ മുങ്ങിയിരുന്ന ധനിക വർഗ്ഗത്തിന്റെ യുവതലമുറയേയും നഗരവാസികളായ ദരിദ്രജനതയേയും ആകർഷിച്ചു.

ബി സി 63-ൽ കോൺസൽ ആയി തെരഞ്ഞെടുക്കപ്പെട്ട പ്രസിദ്ധ വാഗ്മിയായ സിസറോ,ക്യാറ്റലൈനെയും അയാളുടെ സഹായികളേയും ശക്തിയായി എതിർക്കുകയുണ്ടായി.

ആദ്യമായി ക്യാറ്റലൈനെ നാടുകടത്തുന്ന കാര്യത്തിൽ അദ്ദേഹം വിജയിച്ചു. പിന്നിട്‌ ക്യാറ്റലൈനിന്റെ അനുയായികളെ അറസ്റ്റ്‌ ചെയ്യിക്കുകയും ചെയ്തു.

സേനറ്റിന്റെ ഒരു വിശേഷാൽ യോഗം വിളിച്ചുകൂട്ടി അവരുടെ വിധി നിർണ്ണയിക്കുകയും അന്നു വൈകുന്നേരം തന്നെ അവരെ വധിക്കുകയും ചെയ്തു.

അതേ സമയം എട്രൂറിയ എന്ന സ്ഥലത്ത്‌ ക്യാറ്റലൈൻ ഒരു ചെറു സൈന്യത്തെ സംഘടിപ്പിച്ചു. ഈ സേനക്കേതിരെ സേനറ്റ്‌,അന്റോണിയയുടെ നേതൃത്വത്തിൽ പട്ടാളത്തെ അയച്ചു തുടർന്നുണ്ടായ കടുത്ത യുദ്ധത്തിൽ ക്യാറ്റലൈനും അദ്ദേഹത്തിന്റെ 3000 പിൻ'ന്തുണക്കാരും ധീരമായി മരണത്തെ നേരിട്ടു.

2010 ജനുവരി 6, ബുധനാഴ്‌ച

കൃസ്തുമതം റോമിൽ

ബി സി രണ്ടാം നൂറ്റാണ്ടിലും ഒന്നാം നൂറ്റാണ്ടിലും ഉള്ളത്‌ പോലെ,
ഈ പുതിയ സംഘട്ടനത്തിലെ മുഖ്യ പങ്കാളികൾ അടിമകളായിരുന്നില്ല.
മറിച്ച്‌ ചൂഷിതരും ആശ്രിതരുമായ മറ്റുചില കർഷക വിഭാഗമായിരുന്നു.
ഇതിന്റെ അർത്ഥം,
ഈ പ്രസ്ഥാനങ്ങളിൽ അടിമകൾ ഒരു പങ്കും വഹിച്ചില്ലെന്നല്ല.
ആഫ്രിക്കയിലും ഏഷ്യാമൈനറിലും നിരവധി കലാപങ്ങളുണ്ടായി.എന്നാൽ,എല്ലാറ്റിലും പ്രധാനപ്പെട്ടത്‌
ഗാളിൽ നടന്ന കർഷകരുടേയും അടിമകളുടേയും മഹത്തായ കലാപമായിരുന്നു. ഈ കലാപം സർവ്വത്ര വ്യാപിക്കുകയും
ക്രമേണ അത്‌ സ്പെയിനിലേക്ക്‌ പടരുകയും ചെയ്തു.
മൂന്നാം നൂറ്റാണ്ടിന്റെ അറുപതിൽ ആരംഭിച്ച ഈ കലാപം
ധാരാളം ഇടവേളകളിലൂടെ ,നിരവധി ദശാബ്ദങ്ങൾ നീണ്ടുനിന്നു.
റോമാ സാമ്രാജ്യം അക്ഷരാത്ഥത്തിൽ തകർന്നു വീഴുകയായിരുന്നു.
കേന്ദ്ര അധികാരത്തിന്റെ ക്ഷയം,അതിന്റെ അതിർത്തികളിലെ യുദ്ധങ്ങൾ, അഭ്യന്തരകലാപങ്ങൾ-
ഇവയെല്ലാം അഗാധമായ ഒരു കുഴപ്പത്തിന്റെ
സാമൂഹ്യവും രാഷ്ട്രീയവുമായ ബാഹ്യരൂപങ്ങളായിരുന്നു.
എന്നാൽ പ്രതിസന്ധിയുടെ വേരുകൾ വളരെ ആഴത്തിൽ ഓടിയിരുന്നു.
അവ റോമൻസമൂഹത്തിലെ സാമ്പത്തികാടിത്തറയുമായി ബന്ധപ്പെട്ടതുമായിരുന്നു.
അക്കാലത്തെ മാറിക്കൊണ്ടിരുന്ന പ്രത്യയശാസ്ത്രത്തിൽ
ഇത്‌ പ്രതിഫലിച്ചു.
റോമൻ സമൂഹത്തിന്റെ സാമ്പത്തികാടിസ്ഥാനത്തിന്റെ
തകർച്ച പാട്ടവ്യവസ്ഥയുടെ[കോളനി]ആവിർഭാവവുമായിരുന്നു.
ഈ പ്രത്യയശാസ്ത്ര പ്രതിസന്ധി,
ആദ്യമായും മുഖ്യമായും,
കൃസ്തുമതത്തിന്റെ ആവിർഭാവത്തിലും വ്യാപനത്തിലും ദൃശ്യമായിരുന്നു.
അടിമപ്പണിയും അടിമത്വത്തില്ലും അടിയുറച്ച ഒരു സമ്പട്ഘടനയും അക്കാലത്തെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായിരുന്നില്ല.
ഒരടിമക്ക്‌ തന്റെ അദ്ധ്വാനഫലത്തിൽ യാതൊരു താൽപര്യവുമില്ലായിരുന്നു.
എപ്പോഴും അടിമ നിർബന്ധത്തിന്നു വിധേയമായിരുന്നു.
വളരെ ഏറെവരുന്ന അടിമകളുടെ ഫലപ്രദമായ മേൽനോട്ടം ഉറപ്പുവരുത്തുക ഒട്ടുമുക്കാലും അസാദ്ധ്യമായിരുന്നു.
അല്ലെങ്കിൽ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു.
ഈ സ്ഥിതിവിശേഷം അടിമപ്പണിയെ അടിസ്ഥാനമാക്കിയുള്ള
വൻ കിട ഭൂ എസ്റ്റേറ്റുകളുടെ വികാസത്തിന്ന് തടസ്സമായിതീർന്നു.
എഡി രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ,
അടിമകളുടെ അധികാരാവകാശങ്ങൾ ഒരളുവരെ പരിമിതപ്പെടുത്തുന്ന
നിരവധി നടപടികൾ സ്വീകരിക്കുവാൻ
റോമാചക്രവർത്തിമാർ നിർബന്ധിതരായി.
ഭൂ എസ്റ്റേറ്റുകളിൽ അടിമകൾക്ക്‌ വേണ്ടിയുള്ള
തടവറകൾ നിർത്തലാക്കുകയും അടിമകളെ സ്ഥിരമായി
വിലങ്ങിടുന്നത്‌ നിയമവിരുദ്ധമാക്കുകയും ചെയ്തു.
മാത്രമല്ല, അടിമ ഉടമകൾ തങ്ങളുടെ അടിമകളെ വധിക്കുന്നതും
അവസാനിപ്പിച്ചു.
ഇങ്ങനെ ,യജമാനന്മാരും അടിമകളും തമ്മിലുള്ള ബ്ന്ധത്തിൽ
ഭരണകൂടം കൂടുതൽ സജീവമായ ഒരു പങ്കു വഹിക്കുവാൻ തുടങ്ങി.
മറുവശത്ത്‌ അടിമ ഉടമകൾ തന്നെ അടിമകളെ
പണിയെടുപ്പിക്കാൻ പ്രേരിപ്പിക്കുന്ന ചില പ്രചോതനങ്ങൾ നൽകുവാൻ
സ്വയം തയ്യാറായി.
ചിലർ അടിമകളെ വാടകക്ക്‌ കൊടുത്തു.
അടിമകൾ അങ്ങിനെ സമ്പാദിക്കുന്ന കൂലിയിൽ ഒരു ഭാഗം
സ്വന്തമായി എടുക്കുവാൻ അവരെ അനുവധിച്ചു.
കുറേക്കൂടി സാധാരണമായ രീതി അടിമകൾക്ക്‌
ഒരു തുണ്ടു ഭൂമി,ഒരു വർക്ക്ഷോപ്‌,അല്ലെങ്കിൽ ഒരു കട
എന്നീസ്വത്തുക്കൾ ഏതെങ്കിലും നൽകുകയായിരുന്നു.
അങ്ങനെ ഒരു അടിമയ്ക്‌ സ്വന്തം "വ്യാപാരം" നടത്തുവാൻ
സാധ്യമായി;
തന്റെ വരുമാനത്തിൽ ഒരു ഭാഗം അവന്റെ യജമാനന`
ഒരു തരം വെറും പാട്ടം[ക്വിറ്റ്‌ റെന്റ്‌] എന്ന നിലക്ക്‌ നൽകണമെന്നു മാത്രം. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട പുതിയ പ്രവണത
"കോളൊനി"[പാട്ടക്കാരൻ]യുടെ കൂടിക്കൂടി വരുന്ന എണ്ണമായിരുന്നു.
ഭൂമി പാട്ടത്തിനെടുക്കുന്നവർക്ക്‌ [സാധാരണ ഗതിയിൽ സ്വതന്ത്രരായവർക്ക്‌ ]
നൽകിപോരുന്ന പേരായിരുന്നു"കോളൊനി".
ഭൂമി പാട്ടത്തിന്ന് കൊടുക്കുന്ന സമ്പ്രദായം ദീർഘകാലമായി നിലനിന്നിരുന്നു. എന്നാൽ അടിമപ്പണിയുടെ അടിസ്ഥാനത്തിൽ
നടത്തിയിരുന്ന എസ്റ്റേറ്റുകളുടെ നല്ലകാലത്തുപോലും
അത്‌ അത്രയൊന്നും സാർവ്വത്രികമായ നിലയിലായിരുന്നില്ല.
എന്നാൽ ഇപ്പോൾ ഭൂവുടമകൾ വിശേഷിച്ചും വൻ കിട ഭൂവുടമകൾ,
അവരുടെ ഭൂമി കൃഷിചെയ്യാൻ നൂറ്റുകണക്കിന്ന് അടിമകളെ
നിയോഗിക്കുന്നതിന്ന് പകരം അവരുടെ ഭൂമി ചെറിയ തുണ്ടുകളായി
വിഭജിക്കുകയും അവ പാട്ടക്കാർക്ക്‌ പാട്ടത്തിന്ന് കൊടുക്കുകയുമാണ`
തങ്ങൾക്ക്‌ കൂടുതൽ പ്രയോജനകരമെന്ന നിഗമെനത്തിലെത്തി.
ഇങ്ങനെ കാർഷികത്തൊഴിലിന്റെ പുതിയ മാതൃക
അധികമധികം വ്യാപിക്കാൻ തുടങ്ങി.
എ ഡി രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പാട്ടക്കാരും[കോളൊനി]
തുണ്ടു ഭൂമികളുള്ള അടിമകളും[സ്വത്തവകാശമുള്ള]
സ്വതന്ത്രരാക്കപ്പെട്ട അടിമകളും തമ്മിലുള്ള വ്യത്യാസം
മിക്കവാറും കാണാതായി തുടങ്ങി.
ഇവരെല്ലാം തന്നെ ഏതാണ്ട്‌ ഒരേവിധം വൻ ഭൂവുടമകളെ[സാൾട്ടി] ആശ്രയിച്ചു,
വെവ്വേറെ കളങ്ങളിലോ,
അതെല്ലെങ്കിൽ ഗ്രാമങ്ങളിൽ സ്വന്തം വർക്ക്ഷോപ്പുകളിലോ, കടകമ്പോളങ്ങളിലോ താമസിക്കാനും തുടങ്ങി.
ഇത്തരം ഗ്രാമീണ കർഷകർ സ്വന്തം ഉൾപ്പന്നങ്ങൾ വിൽക്കുകയും അവർക്കാവശ്യമായ ചരക്കുകൾ വാങ്ങുകയും ചെയ്തു.
മൂന്നാം നൂറ്റാണ്ടിന്റെ പ്രതിസന്ധികാലത്ത്‌
നഗര ജീവിതം ഒരു സ്തംഭനാവസ്ഥയിലെത്തി.
വളരെക്കുറച്ചു പണം മാത്രമേ വിതരണത്തിലുണ്ടായിരുന്നുള്ളു.
അപ്പോൾ വൻ ഭൂവുടമകൾ അവരുടെ പാട്ടം
ഉൾപ്പന്നമായി ആ വശ്യപ്പെടാൻ തുടങ്ങി
ഇതിന്റെ ഫലമായി ,
പാട്ടക്കാർ[കോളൊനികൾ]അവരുടെ വിളവിന്റെ ഒരു ഭാഗം[സാധാരണ മൂന്നിലൊന്ന്] യജമാനന്മാർക്ക്‌ മാറ്റി വെക്കുവാൻ തുടങ്ങി.
യജമാനന്റെ ഭൂമിയിൽ
പ്രതിവർഷം 6 മുതൽ 12 വരെ ദിവസങ്ങൾ ജോലിചെയ്യാനും
അവർ നിർബന്ധിതരായി.
ഇത്‌ പാട്ടക്കാരുടെ മീതെ കെട്ടുപാടുകളുണ്ടാക്കി.
നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൈന്റെൻ ചക്രവർത്തിയുടെ
ഭരണകാലത്ത്‌ ഇത്‌ വ്യവസ്ഥാപിതമാക്കുകയും
അതിനനുസരിച്ചു നിയമ മുണ്ടാക്കുകയും
പാട്ടക്കാരന്റെ സ്ഥിതി ഏറെക്കുറെ അടിയാന്റേതിന്ന് തുല്യമായി.
എങ്കിലും വല്ലിപ്പണിയിൽ കഴിയുന്ന പാട്ടക്കാരന്റെ ജോലി
പലകാരണങ്ങളാലും അടിമയുടെ ജോലിയേക്കാൾ മെച്ചപ്പെട്ടതായിരുന്നു; തൊഴിലുപകരണങ്ങളുടെ ഉടമയായ പാട്ടക്കാരൻ
അവയെ കൂടുതൽ ജാഗ്രതയോടെ സൂക്ഷിച്ചു.
മാത്രമല്ല ,
അയാളുടെ ഉൽപന്നത്തിന്റെ ഒരു ഭാഗം മാത്രം യജമാനന്നു നൽകിയാൽ മതിയാകുമായിരുന്നതുകൊണ്ട്‌
തന്റെ അദ്ധ്വാനഫലത്തിൽ അയാൾക്ക്‌ കൂടുതൽ സ്ഥാപിത താൽപര്യമുണ്ടായിരുന്നു.
ഈ വസ്തുതകളെല്ലാം ഒരു യാഥാർത്ഥ്യം ചൂണ്ടിക്കാട്ടുന്നു.
അടിമ ഉടമ സമ്പഠ്ഘടനയും അടിമവ്യവസ്ഥയും
കാലഹരണപ്പെട്ടിരിക്കയാണ`.
തൽസ്ഥാനത്ത്‌ പുതിയതും കൂടുതൽ ഫലപ്രദവുമായ
ഒരു സമ്പട്ഘടനയുടേയും അധ്വാനത്തിന്റേയും രൂപം പുറത്തുവരും .
റോമൻ അടിമത്ത സമൂഹത്തിലെ
അത്യഗാധമായ സാമ്പത്തിക പ്രതിസന്ധിയുടെ സാരാംശം ഇതായിരുന്നു.
എ ഡി ഒന്നാം നൂറ്റാണ്ടിലെ റോമാ സാമ്രാജ്യത്തിന്റെ
പ്രതിസന്ധിയുടെ പ്രത്യയശാസ്ത്ര പ്രകാശനമായി
ക്രിസ്തുമതം ആവിർഭവിച്ചു.
എന്നാൽ രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതലാണ`
അത്‌ അതിവേഗം വ്യാപിച്ചത്‌ .
നിരവധി ദേവന്മാരും ദേവതകളും ബാലിശമായ വിശ്വാസങ്ങളും
അനുഷ്ടാനങ്ങളും അടങ്ങിയതായിരുന്നു
റോമാക്കാരുടെ പഴയ മതം.
സമൂഹത്തിന്റെ ആധ്യാത്മികാവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ
ഇതു മതിയായിരുന്നില്ല.
രാജപൂജാവ്യവസ്ഥ-ചക്രവർത്തിമാർ തന്നെ
ഈ പൂജാവ്യവസ്ഥയെ വൻ തോതിൽ ആശ്രയിച്ചു-
മേൽ പറഞ്ഞ വിടവ്‌ നികത്താൻ തീരെ പര്യാപ്തമല്ലായിരുന്നു.
ഇക്കാരണത്താൽ ,റോമിൽ നിരവധി
പൗരസ്ത്യാരാധനാ വിശ്വാസവ്യവസ്ഥകൾ വേരുപിടിക്കുവാനും
പ്രചാരം നേടുവാനും തുടങ്ങി-
ഈജിപ്ഷ്യൻ ദേവതയായ ഐസിസ്‌,
പേർഷ്യൻ ദേവനായ മിത്രാസ്‌,
യഹൂദദേവനായ യഹോവ
എന്നിവരും ഇങ്ങനെ പ്രചാരം നേടി.
ഏറ്റവും ഒടുവിൽ ക്രിസ്തുമത സിദ്ധാന്തവും രംഗത്തുവന്നു.
ഈ പുതിയ മതത്തിന്റെ സ്ഥാപകൻ
നസ്രേത്തിലെ ഈശോയായിരുന്നു.
താൻ ദൈവ പുത്രനാണെന്നും മനുഷ്യരാശിയുടെ രക്ഷകനാണെന്നും
അദ്ദേഹം അവകാശപ്പെട്ടു.
അദ്ദേഹം എങ്ങനെ ശിഷ്യന്മാരാൽ അനുഗമിക്കപ്പെട്ടു എന്നും
അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്നും
ജനങ്ങൾക്ക്‌ എങ്ങിനെ ധർമോപദേശങ്ങൾ നൽകി എന്നും
മറ്റും ക്രിസ്തുവിന്റെ കഥ വിവരിക്കുന്നുണ്ട്‌;
യേശുക്രിസ്തുവിനെ പിന്നീട്‌ ബന്ധനസ്തനാക്കുകയും
വേദനാപൂർണ്ണവും മാനം കെടുത്തുന്നതുമായ രീതിയിൽ
ക്രൂശിക്കുകയും ചെയ്തു.
മൂന്നാം ദിവസം
എങ്ങനെ ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്നും
സ്വർഗാരോഹണം നടത്തി എന്നും കഥയിൽ വിവരിക്കുന്നുണ്ട്‌.
പുതിയ മതത്തിന്റെ വിശ്വാസികൾ
യേശുക്രിസ്തുവിന്റെ ഭൂമിയിലെ ജീവിതം സംബന്ധിച്ച്‌ പ്രചരിപ്പിച്ച കഥ അങ്ങിനെയായിരുന്നു.
പാലസ്തൈനിൽ വളരുകയും
റോമാസാമ്രാജ്യത്തിന്റെ മറ്റു നഗരങ്ങളിലേക്ക്‌ വ്യാപിക്കുകയും
ചെയ്ത ക്രിസ്തുമതം നിരവധി വിശ്വാസികളെ ആകർഷിച്ചു.
ആദിമ ക്രിസ്ത്യൻ സമുദായത്തിലെ
ലളിത ജീവിതവും മരണാനന്തര ജീവിതത്തിലുള്ള വിശ്വാസവുമായിരുന്നു
ഇതിന്നു കാരണാം.
ക്രിസ്ത്യൻ സമുദായങ്ങളിൽ ചേർന്നവരിൽ
ഏറിയ കൂറും ദരിദ്രവിഭാഗങ്ങളിൽ പ്പെട്ടവരായിരുന്നു-
ദരിദ്ര കർഷകർ,
സ്വാതന്ത്ര്യം നേടിയ അടിമകൾ,
അടിമകൾ എന്നിവർ.
ഇത്‌ സാമ്രാജ്യാധികാരികളിൽ നമ്പിച്ച സംശയം ഉണർത്തുകയും
അവർ ക്രിസ്തുമതാനുയായികളെ പീഡിപ്പിക്കുകയും ചെയ്തു.
എങ്കിലും പുതിയ മതം അതിവേഗത്തിലാണ` വ്യാപിച്ചത്‌.
രണ്ടാം നൂറ്റാണ്ടിൽ റോമൻ സമുദയത്തിന്റെ നേതൃത്വത്തിൽ
കൃസ്ത്യൻ സമുദായങ്ങൾ ഏകോപിപ്പിച്ചതോടെ
കൃസ്തുമതത്തിന്റെ വികാസത്തിൽ ഒരു പുതിയ ദശ ആരംഭിച്ചു.
പുതിയ മത നേതൃത്വത്തിന്റെ പൗരോഹിത്യാധിപത്യം
കൂടുതൽ സങ്കീർണ്ണമായിത്തീർന്നു.
ഭിഷപ്പന്മാർ പ്രത്യക്ഷപ്പെടുകയും
സമുദായത്തിന്റെ സമ്പത്തികകാര്യ ചുമതല വഹിക്കാൻ
ഡീക്കൺ എന്ന പദവി സൃഷ്ടിക്കപ്പെടുകയും ചെയ്തു.
സമുദായങ്ങളുടെ സാമൂഹ്യഘടനയും പതുക്കെ മാറാൻ തുടങ്ങി;
റോമാ സമുദായത്തിലെ ഉയർന്ന വർഗ്ഗങ്ങളിലെ അംഗങ്ങളിൽ
കൂടുതൽ പേർ മത പരിവർത്തനം നടത്തി.
ഇങ്ങനെ ഒരു ശക്തമായ സംഘടന ക്രമേണ രൂപം പ്രാപിക്കുകയും
പിന്നീടത്‌ കൃസ്തു സഭയായിത്തീരുകയും ചെയ്തു .
മനുഷ്യൻ അനുസരണ ശീലമുള്ളവരായിരിക്കണമെന്നും
"ഈ ലോകത്തിലെ മായ"യിൽ ഭ്രമിക്കരുതെന്നും
തങ്ങളുടെ എല്ലാകഷ്ടപ്പാടുകൾക്കും
ഫലം സ്വർഗ്ഗത്തിൽ കിട്ടുമെന്നും ആഹ്വാനം ചെയ്തു.
ഈ പുതിയമതം
തങ്ങളുടെ കൈകളിൽ പ്രയോജനകരമായ ഒരു കരുവായിതീരുമെന്ന്
റോമാ ഗവൺമന്റും ചക്രവർത്തിമാരും ക്രമേണ മനസ്സിലാക്കി.
ഇക്കാരണത്താൽ
സഭയും ഭരണക്കൂടവും തമ്മിലുള്ള അകൽച്ച ഇല്ലാതാവുകയും
അവസാനമായി ക്രിസ്തു മതം
രാഷ്ട്രമതമെന്ന നിലയിൽ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.
സഭയുടേയും രാഷ്ട്രത്തിന്റേയും സ്വാധീനമേഖലകൾ
തമ്മിൽ തിരിക്കുന്ന അതിരു നിർണ്ണയിക്കപ്പെട്ടു;
കൃസ്തു സ്വർഗ്ഗത്തിലെ രാജാവായും,
റോമാചക്രവർത്തി
ഭൂമിയിലെ സാമ്രജ്യ ഭരണാധികാരിയായും അംഗീകരിക്കപ്പെട്ടു.

2009 ഡിസംബർ 29, ചൊവ്വാഴ്ച

റോം:-അടിമ ഉടമ കാലഘട്ടത്തിൽ

റോം എന്ന അപ്രദാനമായ ഒരു ചെറു രാഷ്ട്രത്തെ
ഒരു ലോകശക്തിയാക്കി തീർത്തത്‌
ഏതാണ്ട്‌ ഒരു നൂറ്റാണ്ടിലധികം വരുന്ന
കാലയളവിൽ മെഡിറ്ററേനിയൻ തടത്തിൽ കടന്നാക്രമണങ്ങളും കിരാതയുദ്ധങ്ങളും നടത്തിക്കൊണ്ടുമാണ്.
റോമൻ സാമൂഹ്യഘടനയിൽ ഇത്‌
പല പ്രധാന സാമ്പത്തികമാറ്റങ്ങൾക്കും വഴിവെച്ചു.
റോമിന്റെ കടന്നാക്രമണയുദ്ധങ്ങൾ,
വെട്ടിപ്പിടുത്തങ്ങൾ വഴി സമ്പത്തിന്റേയു,
വിലപിടിച്ച വസ്തുക്കളുടേയും അനുസ്യൂതമായ
പ്രവാഹം നഗരത്തിലുണ്ടായിത്തീർന്നു.
ഒന്നാം പ്യൂണിക്ക്‌ യുദ്ധത്തിന്ന് ശേഷം റോമൻ ഖജാനാവിലേക്ക്‌
3200 ടാലന്റുകൾ ലഭിച്ചു.
രണ്ടാം പ്യൂണീക്ക്‌ യുദ്ധത്തിന്ന് ശേഷം നഷ്ടപരിഹാരം
മൊത്തം പതിനായിരം ടാലന്റായിരുന്നു.
ആന്റിയോക്കസ്സിൽ നിന്ന് 15,000 ടാലന്റ്‌ കപ്പവും ലഭിച്ചു.
കൂടാതെ വിജയം വരിച്ചു തിരിച്ചുവരുന്ന സൈന്യാധിപന്മാർ
എണ്ണമറ്റ കൊള്ളമുതലുകളും
റോമിലേക്ക്‌ കടത്തി യതിൽ1280 ആനക്കൊമ്പുകൾ,
234 സ്വർണ്ണമാലകൾ,
187,000 റാത്തൽ സ്വർണ്ണം-വെള്ളിനാണയങ്ങൾ
1000 ത്തിൽ പരം വരുന്ന രക്നങ്ങൾ
എന്നിവയും ഉണ്ടായിരുന്നു.
മാർസ്സിഡോണിയൻ രാജാവ്‌
പെർസ്സിയസ്സിന്റെ മേൽ വിജയം കൈ വരിച്ചതിന്ന്
ശേഷം റോമിന്റെ നഗരത്തിലേക്ക്‌ സൈന്യാധിപൻ
ഏമിലിയസ്സ്‌ പൗലൂസ്‌ നടത്തിയ
വിജയാഘോഷ പ്രവേശന പ്രകടനം നടത്തിയിരുന്നു.
സൈനികരുടെ ഈ പ്രകടനത്തിൽ
കൊള്ളയടിക്കപ്പെട്ട കലാവസ്തുക്കൾ,
വിലയേറിയ ആയുധങ്ങൾ,
സ്വർണ്ണ-വെള്ളിനാണയങ്ങൾ നിറച്ച കൂറ്റൻ ഭരണികൾ
എന്നിവ വഹിക്കുന്ന രഥങ്ങൾ വലിച്ചുകൊണ്ടുള്ള
പ്രകടം 3 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്‌.
2ആം നൂറ്റാണ്ട്‌ വരെ റോമിന്ന് നാണയമടിക്കാനുള്ള
വെള്ളികമ്മി നിലനിന്നിരുന്നു.ആ കമ്മി പരിഹരിക്കുകയും
ഭീമമായ ശേഖരം നിലവിൽണ്ടാവുകയും ചെയ്തു.
റോമിന്റെ സാമ്പത്തിക-വ്യാപാര പ്രവർത്തനങ്ങളിൽ
ഇതൊക്കെ വൻ മുന്നേറ്റത്തിന്ന് കാരണമായി തീർന്നു.
നികുതികൾ നേരിട്ട്‌ പിരിക്കുന്ന കർഷകരുടെ സംഘങ്ങൾ
ഈ ഘട്ടത്തിൽ ഉയർന്നു വന്നു.
ഇറ്റലിയിലെ സാമൂഹ്യസേവനങ്ങളുടെ വിവിധരൂപങ്ങളിൽ നിന്ന്
ഇവർ കാർഷിക വൃത്തി ഒന്നുകിൽ സ്വയം ഏറ്റെടുത്തു ;
അല്ലെങ്കിൽ റോമൻ പ്രവിശ്യകളിൽ നികുതി സംഭരണത്തിൽ ഏർപ്പെട്ടു.
ഈ വിഭാഗങ്ങൾ പണം പലിശക്ക്‌ കൊടുക്കുന്നതും വ്യാപകമായി.
നികുതിയുടേയും വ്യാപാരത്തിന്റേയും വളർച്ച
വൻ തോതിൽ അടിമകളുടേയും എണ്ണത്തിൽ വർദ്ധനവുണ്ടാക്കി.
അടിമകളുടെ ഉറവിടം യുദ്ധങ്ങൾ മാത്രമായിരുന്നില്ല.
എങ്കിലും തുടരെ തുടരേയുള്ള യുദ്ധം
കമ്പോളത്തിൽ അടിമകച്ചവടത്തെ സമൃദ്ധമാക്കി.
അഗ്രിജെന്റം
പിടിച്ചടക്കിയ ഒന്നാം പ്യൂണിക്ക്‌ യുദ്ധത്തിൽ
25,000 അടിമകളെയാണ് ലഭിച്ചത്‌.
കാർത്തേജുകാരുടെ മേൽ വിജയം നേടിയ യുദ്ധത്തിൽ
റോമൻ കോൺസലായ റേഗുലസ്സ്‌
2000 അടിമകളെ റോമിലേക്ക്‌ അയച്ചുകൊടുത്തു.
ടാറെന്റം പിടിച്ചടക്കിയതിന്ന് ശേഷം പട്ടണത്തിൽ പാർത്തിരുന്ന
30,000 പേരെ അടിമകളാക്കി വിൽപന നടത്തി.
എപ്പറസ്സിലെ നഗരങ്ങളെ നശിപ്പിച്ചതിന്ന് ശേഷം
150,000 ആളുകളെ അടിമകളാക്കി വിൽപന നടത്തുകയുണ്ടായി.
ഇവിടെ കൊടുത്ത കണക്കെല്ലാം ഏകദേശകണക്കാണ്. യഥാർത്ഥ ചിത്രം ഇവ നൽകുന്നില്ല. എന്നാലും അക്കാലത്ത്‌ അക്ഷരാർത്ഥത്തിൽ തന്നെ റോമിലേക്ക്‌ ഒഴുകിവന്നിരുന്ന ലക്ഷക്കണക്കിന്ന് അടിമകളുടെ വമ്പിച്ച സമൂഹത്തെപ്പറ്റി ഒരു ചെറിയ ധാരണയെങ്കിലും നൽകാൻ ഈ കണക്കുകൾ സഹായിക്കുന്നുണ്ടു.റോമിലെ അടിമക്കമ്പോളങ്ങൾക്ക്‌ പുറമെ
റോമൻ രാഷ്ട്രത്തിലെ മിക്ക പ്രധാന നഗരങ്ങളിലും
അടിമക്കമ്പോളങ്ങൾ ഉണ്ടായിരുന്നു.
അടിമക്കച്ചവടത്തിന്റെ ഒരു പ്രധാന കേന്ദ്രം
ഡെലോസ്‌ ദ്വീപായിരുന്നു.
അവിടെ ചില ദിവസങ്ങളിൽ 10,000 അടിമകളെ വരെ വിറ്റിരുന്നു.
അടിമകളുടെ ലഭ്യതയനുസരിച്ചു വിലയിൽ ഏറ്റിറക്കമുണ്ടായി.
"ഒരു സാർഡീനിയക്കാരനെപ്പോലെ വിലകുറഞ്ഞത്‌"
എന്ന ഒരു ചൊല്ലു തന്നെ സാർഡീനിയ പിടിച്ചടക്കപ്പെട്ടതിനെ തുടർന്ന്
റോമിൽ പ്രചരിക്കുകയുണ്ടായി.
പക്ഷെ വിദ്യാസമ്പന്നരായ അടിമകളുടെ അഥവാ പ്രത്യേക യോഗ്യതയുള്ളവരുടെ
[ഉദാഹരണത്തിന്ന് അധ്യാപകർ,നടന്മാർ,ഭക്ഷണം പാകം ചെയ്യുന്നവർ,നർത്തകന്മാർ]
വില വളരെ അധികമായിരുന്നു. ഇത്തരക്കാർക്ക്‌ വേണ്ടി
ആയിരക്കണക്കിന്ന് പണം നൽകാൻ
ധനികരായ റോമൻ പൗരന്മാർ തയ്യാറായിരുന്നു.
ഒരു കാർഷിക രാജ്യം മാത്രമായിരുന്ന ഇറ്റലിയിൽ
അടിമകളെ ഉപയോഗിച്ചിരുന്നത്‌
ഭൂമിയിൽ പണിചെയ്യുന്നതിന്നതിന്ന് വേണ്ടിയായിരുന്നു.
ലാറ്റിഫൂണ്ടിയ എന്നപേരിൽ അറിയപ്പെട്ടിരുന്ന
വലിയ എസ്റ്റേറ്റുകളിലും ഭൂവുടമകളുടെ ഗ്രാമീണ സുഖവാസ കേന്ദ്രങ്ങളിലും പണീയെടുത്തിരുന്ന അടിമകൾ പ്രത്യേകിച്ചും അസഹ്യമായ സാഹചര്യങ്ങളിലാണ് കഴിഞ്ഞത്‌.
റോമൻ ഗ്രന്ഥകാരനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന
കാറ്റേ [ജേഷ്ടൻ] കാർഷിക വൃത്തിയേക്കുറിച്ചെഴുതിയ തന്റെ
പ്രത്യേക കൃതിയിൽ,യജമാനന്മാർക്ക്‌ ഏറ്റവും പ്രയോജനകരമായി
എങ്ങിനെ അടിമകളെ ചൂഷണം ചെയ്യണം
എന്നതിനെപ്പറ്റി വിശദമായ ഉപദേശം നൽകിയിരുന്നു.
മഴ ദിവസങ്ങളിലും വെയിലുള്ള ദിവസങ്ങളിലെന്നപോലെ തന്നെ അവരെക്കൊണ്ട്‌ ജ്യോലിചെയ്യിപ്പിക്കണമെന്നായിരുന്നു കാറ്റോവിന്റെ ഉപദേശം.ബിസി മൂന്നും രണ്ടും നൂറ്റാണ്ടുകളിൽ നടന്ന യുദ്ധങ്ങൾ മിക്കവാറും ഇറ്റലിയിൽ വച്ചായിരുന്നു.
ഈ യുദ്ധങ്ങൾ കാർഷിക സമ്പട്‌ വ്യവസ്ഥക്ക്‌ തുരങ്കം വയ്ക്കുകയുണ്ടായി.
വിദേശ രാജ്യങ്ങളിലേക്ക്‌ സൈനിക പര്യടനങ്ങൾക്കായി തുടർച്ചയായി,മാസക്കണക്കിനും ചിലപ്പോൾ വർഷക്കണക്കിന്നും
സ്വന്തം ഭൂമികളിൽ നിന്ന് കൃഷിക്കാരെ കൊണ്ടുപോയിരുന്നു.
ഇത്‌ കൃഷിയുടെ ആധ:പതനത്തിന്ന് വഴിവെച്ചു. കൃഷിക്കാർ ദരിദ്രരായി. പട്ടണത്തിൽ ജോലികിട്ടാൻ വേണ്ടി അവർ നാട്ടിൻപുറം വിട്ടുപോയി. അതേസമയം അടിമവേല റോമൻ കാർഷികരംഗത്തെ പ്രവർത്തനത്തിന്റെ നട്ടെല്ലായി തീരുകയും ചെയ്തു.കൂടാതെ ചെറു കൃഷിക്കാർക്കും ഇടത്തരം കൃഷിക്കാർക്കും അടിമവേല ഉപയോഗപ്പെടുത്തിയിരുന്ന വലിയ എസ്റ്റേറ്റുകളോട്‌ മത്സരിക്കാൻ സാധ്യമല്ലാത്ത നില വന്നു.കൃഷിക്കാരെ അഭിമുഖീകരിക്കുന്ന ദാരിദ്ര്യവും ഭൂദാഹവും വേഗംതന്നെ റോമൻ രാഷ്ട്രത്തെ അഭിമുഖീകരിക്കുന്ന ഏറ്റവും തീഷ്ണമായ പ്രശ്നങ്ങളിലൊന്നാവുകയും ചെയ്തുവ്യാപാരം ,സാമ്പത്തിക ഇടപാടുകൾ എന്നിവയുടെ വളർച്ചയും അടിമക്കമ്പോളത്തിന്റെ വികസനവും,കൃഷിക്കാർ ദരിദ്രരായി തീർന്നതും ഒരു കാര്യം സൂചിപ്പിക്കുന്നു .
റോമൻ രാഷ്ട്രം പുരോഗമിച്ചുവരുന്ന ഒരു അടിമയുടമ സമൂഹമായി തീരുകയായിരുന്നു.
അതായത്‌ നാടകീയമായി പരസ്പരം എതിർക്കുന്ന
രണ്ടൂ പ്രധാന വർഗ്ഗങ്ങളുള്ള ഒരു സമുദായ മായി തിർന്നിരിക്കുന്നു
എന്നതിന്നു തെളിവായിരുന്നു ഇതെല്ലാം.
അടിമകളും ഉടമകളുമായിരുന്ന ഈ രണ്ടു വർഗ്ഗങ്ങൾ.
സാമൂഹ്യ വൈരുദ്ധ്യങ്ങൾ കൂടുതൽ തീഷ്ണമാവാനിടയുണ്ടെന്നും
അവസാനം രൂക്ഷമായ
വർഗ്ഗസമരത്തിന്ന് അത്‌ ഇടനൽകുമെന്നതാണ് സ്പാർട്ടാക്കസ്സ്‌ കലാപമുൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടുന്നത്‌.

2009 ഡിസംബർ 28, തിങ്കളാഴ്‌ച

സ്പാർട്ടാക്കസ്സ്‌ കലാപം..[ബിസി 73-71 ]

സ്പാർട്ടാക്കസ്സിന്റെ നേതൃത്വത്തിലുള്ള
അടിമകളുടെ കലാപം
പുരാതന ലോകചരിത്രത്തിലെ ഏറ്റവും നാടകീയവും
വൻ തോതിലുള്ളതുമായ അടിമക്കളുടെ കലാപവുമായിരുന്നു.
ബിസി 73 മുതൽ 71 വരെയാണ് ഈ കലാപം നടന്നത്‌....
ഏകദേശം 200 പേരുടെ പ്രാഥമിക ഗൂഢാലോചന
കാപ്പുവ എന്ന പട്ടണത്തിലെ
ഗ്ലാഡിയേറ്റർ മാരുടെ സ്ക്കൂളിൽ വെച്ചാണ് നടന്നത്‌.
ആ ഗൂഢാലോചന കണ്ടുപിടിക്കപ്പെട്ടു
80 പേരുള്ള അടിമകളുടെ ഒരു ചെറു സംഘം അതിൽ നിന്ന് രക്ഷപ്പെട്ടു.
അവർ വെസ്സൂവിയസ്സ്‌ കുന്നിൽ ക്യാമ്പ്‌ സ്ഥാപിച്ചു;
തങ്ങളുടെ നേതാവായി സ്പാർട്ടാക്കസ്സിനെ തെരഞ്ഞെടുത്തു.
അയാൾ യഥാർത്ഥത്തിൽ സമർത്തനായ ഒരു നേതാവായിരുന്നു;
ബുദ്ധിമാനായ ഒരു സംഘാടകനും സൈനിക നേതാവുമായിരുന്നു.
ത്രേസിൽ നിന്നാണ` അദ്ധേഹം വന്നത്‌.
ഒളിച്ചോടിപ്പോയതിന്ന് ശിക്ഷയെന്നനിലയിൽ
അടിമയായി വിൽക്കപ്പെടുന്നതിന് മുമ്പ്‌ അദ്ദേഹം
റോമൻ സഹായസേനയിൽ സേവനമനുഷ്ടിച്ചിരുന്നതായും പറയപ്പെടുന്നു.
ആദ്യം ഈ ഗൂഢാലോചനക്കും
ഗ്ലാഡിയേറ്റർ മാരുടെ രക്ഷപ്പെടലിനും
വളരെ കുറച്ചു പ്രാധാന്യം മാത്രമേ നൽകപ്പെട്ടിരുന്നുള്ളു.
ഏതായാലും സ്പാർട്ടാക്കസ്സിന്റെ സൈന്യം
അതിവേഗം വളർന്നു.
അവസാനമായി അദ്ദേഹത്തിന്നെതിരെ റോമാക്കാർ
3000 പേർ വരുന്ന ഒരു സൈനിക ദളത്തെ അയക്കുകയുണ്ടായി.
ഈ സേനാദളം വെസ്സൂവിയസ്സിൽ നിന്ന് താഴോട്ടിറങ്ങുന്ന
ഏകമാർഗ്ഗം കൈവശപ്പെടുത്തി.
അങ്ങിനെ അടിമസൈന്യത്തിന്റെ
എല്ലാ വാർത്താവിനിമയ മാർഗങ്ങളും വിച്ഛേദിച്ചു.
ഏതായാലും ആദ്യമായി ഒരു സൈനിക കമാണ്ടറെന്ന നിലയിൽ
തന്റെ കഴിവുകൾ പരീക്ഷണവിധേയമാക്കുന്നതിന്ന്
ഇത്‌ സ്പാർട്ടാക്കസ്സിന്ന് ഒരു അവസരം നൽകി.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അടിമകൾ
മുന്തിരി വള്ളികൾ കൊണ്ടു ഒരു വാറുണ്ടാക്കുകയും
രാത്രിയുടെ മറവിൽ ഒരു ചെറുവിഭാഗമാളുകൾ ശത്രുക്യാമ്പിന്റെ
പിൻ നിരയിൽ എത്തുകയും റോമൻസേനയെ
തുരത്തുന്ന കാര്യത്തിൽ വിജയിക്കുകയും ചെയ്തു.
വേഗം തന്നെ സ്പാർട്ടാക്കസ്സിന്റെ സൈന്യം
ആയിരക്കണക്കിന്നാളുകൾ ഉള്ളതായിതീർന്നു.
വളരെ താമസിയാതെ തന്നെ അടിമകൾ
തെക്കൻ ഇറ്റലി മുഴുവൻ അധീനപ്പെടുത്തി.
ഈ സന്ദർഭത്തിൽ കലാപകാരികളായ അടിമകളുടെ സേനയിൽ
ഒരു പിളർപ്പുണ്ടായി.
ഇതിന്ന് കാരണം സ്പാർട്ടാക്കസ്സിന്റെ സൈന്യത്തിൽ
വിവിധ ദേശീയ ജനവിഭാഗങ്ങളിൽപെട്ട അടിമകളാണ് ഉണ്ടായിരുന്നത്‌ എന്നതാണ്.ത്രേസ്യക്കാർ,ഗ്രീക്കുകാർ,ഗാളുകൾ,ജർമൻ കാർ എന്നിവരായിരുന്നു അതിൽ ഉണ്ടായിരുന്നത്‌.
രണ്ടു സേനാദളങ്ങൾ സൈന്യത്തിൽ നിന്ന് വിട്ടുപോയി.
അവരെ വേഗം തന്നെ റോമാക്കാർ തോൽപ്പിക്കയും ചെയ്തു.
ഇതിന്നിടയ്ക്ക്‌ സ്പാർട്ടാക്കസ്സ്‌ വടക്കോട്ട്‌ നീങ്ങി.
തുടർന്ന് മ്യൂട്ടിന എന്ന സ്ഥലത്ത്‌ വെച്ചു
വിഖ്യാതമായ ഒരു വിജയം കൂടി അദ്ദേഹം കൈവരിച്ചു. അദ്ദേഹം നേടിയ വിജയങ്ങളിൽ അത്യുന്നതമായിരുന്നു ഇത്‌.
വിജയാനന്തരം അദ്ദേഹത്തിന്റെ സൈന്യത്തിൽ
മൊത്തത്തിൽ 120,000 ആളുകളുണ്ടായിരുന്നു.
മ്യൂട്ടിനാ യുദ്ധത്തിന്ന് ശേഷം സ്പാർട്ടാക്കസ്സ്‌ റോമിന്റെ നേർക്ക്‌ തിരിച്ചു. നഗരത്തിലാകെ പരിഭ്രാന്തി പരന്നു.
ഹാനിബലിന്റെ കാലത്തിന്ന് ശേഷം ഇത്തരത്തിലൊരു പരിഭ്രാന്തി
അവർക്ക്‌ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലായിരുന്നു.
അത്യതികം സമ്പന്നനായ
മാർക്കസ്സ്‌ ക്രാസസ്‌ ഒരു അടിമയുടമക്ക്‌ സേനറ്റ്‌ അടിയന്തിരാധികാരങ്ങൾ നൽകുകയും സ്പാർട്ടാക്കസ്സിന്റെ നേരെ സേനകളെ അയക്കാൻ
അയാളെ നിയോഗിക്കുകയും ചെയ്തു.
ഏതായാലും സ്പാർട്ടക്കസ്സ്‌ റോമിനെ തൊടാതെ തെക്കോട്ട്‌ നീങ്ങി.
ഒരു പക്ഷെ അദ്ദേഹം സിസിയിലേക്ക്‌ കപ്പൽ കയറാൻ ശ്രമം നടത്തുകയായിരുന്നുരിക്കാം.
എന്നാൽ കപ്പലുകൾ ഇല്ലാതിരുന്നതിനാൽ ഇത്‌ അസാധ്യമായിതീർന്നു. ഇതിലേക്കായി അടിമകൾ പ്രത്യേകം കെട്ടിയുണ്ടാക്കിയ
ചങ്ങാടങ്ങൾ കൊടുങ്കാറ്റിൽ പെട്ടു തകർന്നുപോയി.
ഇതിനിടക്ക്‌ ക്രാസസിനും സേനയ്കും
അടിമകളുടെ അടുത്തെത്താൻ കഴിഞ്ഞു.
തുടർന്നുണ്ടായ നിർണ്ണായക യുദ്ധം
ബിസി 71 ൽ തെക്കൻ ഇറ്റലിയിൽ വെച്ചു നടന്നു.
യുദ്ധം ആരഭിക്കുന്നതിന്ന് മുമ്പ്‌ സ്പാർട്ടാക്കസ്സിന്റെ ആളുകൾ
അവരുടെ നേതാവിന്നായി ഒരു കുതിരയെ കൊണ്ടു വന്നു കൊടുത്തു.
പക്ഷെ അതിനെ അദ്ദേഹം വാളുകൊണ്ടു വെട്ടികൊല്ലുകയാണുണ്ടായത്‌.
താൻ അപ്പോൾ വിജയിക്കുകയാണെങ്കിൽ തനിക്ക്‌
ഏറ്റവും നല്ല കുതിരയെ ധാരാളമായി കിട്ടുമെന്നും
പരാജയപ്പെടുകയാണെങ്കിൽ പിന്നെ തനിക്ക്‌
കുതിരയുടെ ആവശ്യമില്ലെന്നും
അദ്ദേഹം ഈ സന്ദർഭത്തിൽ പ്രഖ്യാപിച്ചുവത്രെ.
ഇരുഭാഗത്തിനും വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തിയ
രക്തത്തിൽ കുതിർന്ന ഒരു യുദ്ധത്തിന്ന് ശേഷം
അടിമകൾ തോൽപ്പിക്കപ്പെട്ടു.
വീരോചിതമായ ഒരു പോരാട്ടത്തിന്ന് ശേഷം
യുദ്ധഭൂമിയിൽ വെച്ചു സ്പാർട്ടാക്കസ്സ്‌ കൊല്ലപ്പെട്ടു.
അടിമകളുടെ കലാപം മൃഗീയമായി അടിച്ചമർത്തപ്പെട്ടു.
ഒരു പ്രതീകാരമെന്ന നിലയിലും വിജയാഘോഷത്തിന്റെ ഭാഗമായും
വിജയികൾ കാപ്പുവായിൽ നിന്നുംവരുന്ന വഴിയരുകിൽ
ആറായിരം അടിമകളെ കുരിശിൽ തറച്ചു നിർത്തി
കലാപം തുടങ്ങിയത്‌ ഇവിടെ നിന്നായിരുന്നു എന്നതാണ്
ആ സ്ഥലത്തിന്റെ പ്രാധാന്യം.
റോമൻ സമൂഹത്തിലെ രണ്ടു പ്രധാനവർഗ്ഗങ്ങൾ തമ്മിൽ ,
അതായത്‌ അടിമകളും അടിമയുടമകളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ
എത്ര മാത്രം തീഷ്ണമാണെന്ന്
സ്പാർട്ടാക്കസ്സിന്റെ കലാപം വെളിപ്പെടുത്തി......... [ലോക ചരിത്രത്തിലെ പേജുകളിൽനിന്ന്]

ഇന്ത്യയിൽ സിനിമയുടെ തുടക്കം

ലൂമിയർ സഹോദരന്മാരുടെ
സിനിമാറ്റോഗ്രാഫെ 6 ഹൃസ്വചിത്രങ്ങൾ
ബോംബേയിലെ വാട്ട്സൺ ഹോട്ടലിൽ അനാവരണം ചെയ്യുകയും
തുടർന്നു ആ കാലഘട്ടത്തിലെ
നോവൽറ്റിസേറ്റജ്‌ തിയേറ്ററിൽ സ്ഥിരം പ്രദർശനം നടത്തുകയും
ചെയ്ത 1896 ലാണ് ഭാരതം ആദ്യമായി ചലച്ചിത്രങ്ങൾക്ക്‌ തുടക്കമിട്ടത്‌.
ഒരു ഭാരതീയൻ ക്യാമറയിലെ സെല്ലുലോയിഡ്‌
ആദ്യമായിപ്രകാശനം ചെയ്തതും
തുടർന്ന് പ്രദർശ്ശിപ്പിച്ചു തുടങ്ങിയതും,
"ഹരിശ്ചന്ദ്ര ","ഭട്‌ വാഡെക്കർ"[സാവെ ദാ ദാ]
2ഹൃസ്വചിത്രങ്ങൾ ഷൂട്ട്ചെയ്തു
അവ എഡിസന്റെ പ്രോജക്ടിംഗ്‌ കിനറ്റെസ്കോപ്പിൽ
1899ൽ പ്രദർശ്ശിപ്പിച്ചതോടെയാണ്.
സിനിമാ പ്രദർശ്ശനത്തിന്റേയും നിർമ്മാണത്തിന്റേയും
'പ്രാരംഭ' സ്തംഭങ്ങളായിരുന്നു ഇവ.
നമ്മുടെ രാജ്യം സിനിമയുടെ ശതാബ്ദി
1996-നും 1999നും മധ്യേയല്ലേ ആഘോഷിക്കേണ്ടതെന്ന സംശയം
ആർക്കും ന്യായമായും ഉണ്ടാവുന്നതാണ്.
എങ്കിലും സിനിമയുടെ ശതാബ്ദി 1995ൽ ആഘോഷിച്ച്‌
മറ്റ്‌ ലോകരാജ്യങ്ങളോടൊപ്പം ചുവടൊപ്പിക്കാനുള്ള
നമ്മുടെ ഉദ്യമം,
1894-95ൽ പ്രതിബിംബങ്ങൾ ചലിപ്പിക്കുവാൻ
നടത്തപ്പെട്ട പാതവെട്ടിതെളിയിച്ചൊരു പരീക്ഷണം
കണക്കിലെടുത്ത്‌ ന്യായീകരിക്കാവുന്നതാണ്.
ത്രീസ്ലൈഡ്‌ പ്രോജക്റ്ററുകൾ,ഡബിൾ കളർ പ്ലേറ്റുകൾ
ചലിക്കുന്നതായുള്ള പ്രതീതി സൃഷ്ടിച്ചുകൊണ്ട്‌
മഹാദേവ്‌ പട്‌'വർദ്ധനനും അദ്ദേഹത്തിന്റെ രണ്ട്‌ പുത്രന്മാരും നടത്തിയ"ഷംബറിക്‌ ഖറോലിക"[കാന്തിക വിളക്ക്‌]
എന്ന പ്രദർശ്ശനമായിരുന്നു ഇത്‌.
വിവരണം,സംഗീതം എന്നീബാഹ്യ സഹായികൾ മുഖേന
ഒരുകഥയും അതിൽ കൂട്ടിചേർത്തിരുന്നതിനാൽ,
പ്രതിബിംബങ്ങൾ ചലനാൽമകമാക്കുന്ന
പ്രതിഭാസത്തിലെ ഭാരതത്തിന്റെ ആദ്യകാൽ വെപ്പായി
ഇതിനെ കണക്കാക്കാവുന്നതാണ്.
പട്ട്‌'വർദ്ധനൻ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള
പൊതുപ്രദർശ്ശനങ്ങൾ ആരംഭിച്ചത്‌ 1894 അവസാനമായ്‌രുന്നു.
പൂനൈയിൽ 1895 ഡിസംബറിൽ
11 ആം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ സമ്മേളനത്തിൽ
നടത്തിയ പ്രദർശ്ശനം ഇതിലെ ഒരു നാഴികക്കല്ലായിരുന്നു.
അതിവിശിഷ്ടമായ രീതിയിൽ പെയിന്റുചെയ്ത
കളർ സ്ലൈഡുകൾ നാഷണൽ ഫിലിം ആർക്കൈവിൽ
കേടുകൂടാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്‌.
അന്ന് പ്രേക്ഷകരെ വളരെ ഏറെ ആകർഷിച്ചിരുന്ന
ഹൃസ്വ മൂക ചലച്ചിത്രങ്ങൾക്ക്‌ സമാന്തരമായി
ഈ പ്രദർശ്ശനം ഓടുകയുണ്ടായി.
എന്നാൽ ഭാരതത്തിൽ ആഖ്യാനചലച്ചിത്രങ്ങൾ വന്നതോടെ
ഈ പ്രദർശ്ശനത്തിന്ന് കെട്ട്കെട്ടേണ്ടിവന്നു.
"അറൈവൽ ഓഫ്‌ എ ട്രൈൻ",
"ബേബീസ്‌ ഡിന്നർ" എന്നീ ലൂമിയർ ചിത്രങ്ങളോടെ
1896 ജൂലൈയിൽ ആരംഭിക്കുകയും,
"ദി റസ്ലേഴ്സ്‌","മാൻ ആന്റ്‌ മങ്കി" എന്നീചിത്രങ്ങൾ
1899 നവംമ്പറിൽ ഭട്‌'വാഡേക്കർക്ക്‌[സാവോ ദാദ]നിർമ്മിക്കാൻ
വഴി ഒരുക്കുകയും ചെയ്തു.
താമസിയാതെ തന്നെ ,വാസ്തവികത നിറഞ്ഞ
ഹൃസ്വ ചിത്രങ്ങൾ നിർമ്മിക്കുന്ന കൊച്ചു വ്യവസായമായി വളരുകയും ഭാരതീയചിത്രങ്ങളോടൊപ്പം ഇറക്കുമതിചെയ്ത ചിത്രങ്ങളും
നാടക തിയേറ്ററുകൾ,ഹാളുകൾ,മൈതാനങ്ങളിൽ കെട്ടിപ്പൊക്കിയ ടെന്റുകളിൾ എന്നിവകളിൽ പ്രദർശ്ശിപ്പിച്ചു തുടങ്ങുകയും ചെയ്തു.