2012, മാർച്ച് 4, ഞായറാഴ്‌ച

1970ലെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സു മുതല്‍ 2011 ലെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ വരെ.

1970ലെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സു മുതല്‍ 2011 ലെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ വരെ.

1970മേയ്‌:കല്‍ക്കത്തയില്‍ വെച്ച്‌ സിപിഐ (എംഎല്‍ )ന്റെ ഒന്നാം (അഥവാ എട്ടാം)പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ നടക്കുന്നു.ഇന്ത്യന്‍ ഭരണകൂടത്തിന്റേയും ഇന്ത്യന്‍ സമൂഹത്തിന്റേയും സ്വഭാവം അര്‍ദ്ധകോളാണിയല്‍,അര്‍ദ്ധഫ്യൂഡല്‍ ആണെന്ന് അത്‌ വിലയിരുത്തി.ജനകീയയുദ്ധപാതയെന്ന ചൈനീസ്‌ പാതയാണ്‌ വിപ്ലവത്തിന്റെ പാതയെന്ന് അംഗീകരിച്ചു.ഗറില്ലാ യുദ്ധമുറയുടെ പ്രാരംഭമെന്നനിലക്ക്‌ വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്യുകയെന്ന ലൈന്‍ അത്‌ അംഗീകരിച്ചു.ഇത്തരത്തിലുള്ള ദിശാബോധത്തിന്‌ അടിസ്ഥാനം നല്‍കുന്ന പാര്‍ട്ടി പരിപാടി,ഭരണഘടന,രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്‌ എന്നിവ അംഗീകരിച്ചു സ:ചാരുമജൂംദാര്‍ ജനറല്‍ സെക്രട്ടറിയായി പൊളിറ്റ്‌  ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്‌ പ്രവര്‍ത്തിച്ചില്ല.

1971:സ: സത്യനാരായണ സിംഗിന്റെ നേതൃത്വത്തില്‍ ആദ്യത്തെ പിളര്‍പ്പ്‌ നടക്കുന്നു.ഉന്മൂലനവാദം തിരസ്കരിക്കുകയും ജനകീയലൈന്‍ അംഗീകരിക്കുകയും ചെയ്തു    കൊണ്ട്‌ പൊളിറ്റ്ബ്യൂറോ അംഗമായ നിരവധി കേന്ദ്രക്കമ്മിറ്റി അംഗങ്ങളോടൊപ്പം പാര്‍ട്ടി വിടുന്നു.എന്നാല്‍,ഒരു ബദല്‍ ലൈന്‍ മുന്നോട്ട്‌ വെക്കാന്‍ സ:സത്യനാരായണസിംഗ്‌ പരാജയപ്പെടുന്നു.

1972:ജൂലൈ 28ന്‌ കല്‍ക്കത്തയിലെ ലാല്‍ബസാര്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ വെച്ച്‌ സ:ചാരുമജുംദാര്‍ രക്തസാക്ഷിയാവുന്നു.കേന്ദ്രക്കമ്മിറ്റിയിലും മറ്റ്‌ ഉന്നതസ്ഥാനങ്ങളിലും ഉള്ളവരടക്കം ആയിരക്കണക്കിന്ന് സഖാക്കള്‍ രക്തസാക്ഷികളാവുന്നു. പതിനായിരക്കണക്കിന്ന് പാര്‍ട്ടിയംഗങ്ങള്‍ ജയിലഴിക്കുള്ളിലാവുന്നു. അതോടെ പാര്‍ട്ടി ബന്ധങ്ങള്‍ നഷ്ടപ്പെടുന്നു.ശക്തവും ക്രൂരവുമായ ഭരണകൂട അടിച്ചമര്‍ത്തലുകളുടെ ഭാഗമായി പാര്‍ട്ടി നിരവധി വിഭാഗങ്ങളായി ശിഥിലീകരിക്കപ്പെടുന്നു.എന്നിട്ടും ഭരണകൂടത്തോടുള്ള ചെറുത്ത്‌ നില്‍പ്‌ തുടര്‍ന്നു.താമസിയാതെ കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുടെ വിവിധ വിഭാഗങ്ങളുടെ മുന്‍ കയ്യില്‍ പ്രത്യായശാസ്ത്രപരമായ ചര്‍ച്ചകള്‍,ഐക്യശ്രമങ്ങള്‍ കമ്യൂണിസ്റ്റ്‌ വിപ്ലവകാരി ഗ്രൂപ്പുകളുടെ പുനസംഘാടനം എന്നീ പ്രക്രിയകള്‍ ആരംഭിക്കുന്നു.

1979 ഒക്ടോബര്‍:ചൈനയില്‍ അധികാരത്തിലേറിയ മുതലാളിത്ത  ശക്തികളേയും അവരുടെ മൂന്നുലോകസിദ്ധാന്തത്തേയും എന്‍വര്‍ഹോജ യുടെ അവസരവാദപരമായ നിലപാടുകളേയും തള്ളിപ്പറഞ്ഞുകൊണ്ട്‌ സിപിഐ (എംഎല്‍ )ന്റെ കേരള സംസ്ഥാന കമ്മിറ്റിയും ആന്ധ്ര യിലെ സി ഒ സി-സിപിഐ (എംഎല്‍ )ന്റെ  ഒരു വിഭാഗവും തമ്മില്‍ ലയിച്ച്‌ കൊണ്ട്‌ സി അര്‍ സി സിപിഐ (എംഎല്‍ )രൂപീകരിക്കുന്നു.

1982 ജനവരി:മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വെച്ച്‌ സി ആര്‍ സി സിപിഐ (എംഎല്‍ )ന്റെ ആദ്യ ആദ്യ കോണ്‍ഫ്രന്‍സ്   നടക്കുന്നു.സഹോദരപാര്‍ട്ടികളുമായി അന്താരാഷ്ട്ര ബന്ധങ്ങള്‍ ആരംഭിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തര വര്‍ഷങ്ങളില്‍ ആരംഭിച്ച പുത്തന്‍ കൊളോണിയല്‍ വല്‍ക്കരണത്തിന്ന്‌ കീഴിലുള്ള ഇന്ത്യന്‍ സാഹചര്യത്തെ ക്കുറിച്ചുള്ള സമൂര്‍ത്തമായ പഠനം നടത്താന്‍ സി ആര്‍ സി സിപിഐ (എംഎല്‍ )തീരുമാനിക്കുന്നു. വസന്തത്തിന്റെ ഇടിമുഴക്കം എന്ന വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള ഉന്മൂലന സിദ്ധാന്തം അത്‌ തള്ളിക്കളയുകയും വിപ്ലവ ജനകീയ ലൈന്‍ അംഗീകരിക്കുകയും ചെയ്യുന്നു.

1984: പുത്തന്‍ കൊളോണിയല്‍ പ്രക്രിയയെ കുറിച്ച്‌ വിശദീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കേന്ദ്രസംഘാടനകമ്മിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍ കീഴില്‍ തയാറാക്കിയ ഇന്ത്യ വികസനം അഥവാ വിനാശം എന്ന വിഷയത്തെ ആധാരമാക്കി അഖിലേന്ത്യാ പഠനക്യാമ്പ്‌ സംഘടിക്കപ്പെട്ടു. പുത്തന്‍ കൊളോണിയലിസത്തെ കുറിച്ച്‌ തീഷ്ണമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു വന്നു.

1985:പശ്ചിമ ബംഗാളിലെ പടിഞ്ഞാരന്‍ മിഡ്നാപ്പൂരില്‍ വെച്ച്‌ അഖിലേന്ത്യാ പ്ലീനം നടക്കുന്നു.പുത്തന്‍ കൊളോണിയല്‍ പ്രക്രിയയോടുള്ള വിഭിന്ന സമീപനങ്ങള്‍ ഉയര്‍ന്നു വരുന്നു. റവലൂഷണറി ഇന്റര്‍നാഷണല്‍ മൂവുമെന്റില്‍ നിന്നും വിട്ടുപോരാന്‍ പ്ലീനം തീരുമാനിക്കുന്നു.

1987: വിവിധദേശീയതകള്‍ വേര്‍തിരിഞ്ഞു നടത്തുന്ന പുത്തന്‍ ജനാധിപത്യ വിപ്ലവപ്രക്രിയകളുടെ ഒത്തു ചേരലാണ്‌ ഇന്ത്യയിലെ പുത്തന്‍ ജനാധിപത്യ വിപ്ലവം എന്ന വിശകലനത്തിനുമേല്‍ സി ആര്‍ സി സിപി-ഐ (എംഎല്‍ )ഔപചാരികമായി പിളരുന്നു. ഈ വിഭാഗം 1989-ല്‍ പിരിച്ചു വിടുന്നു.സി ആര്‍ സി സിപിഐ (എംഎല്‍ )സിപിഐ (എംഎല്‍ )റെഡ്‌ ഫാളാഗായി പുനസംഘടിക്കപ്പെടുന്നു.

1988: അഖിലേന്ത്യാ സ്പെഷല്‍ കോണ്‍ഫ്രന്‍സ്‌ കോഴിക്കോട്‌ വെച്ച്‌ നടക്കുന്നു. പുതിയ കേന്ദ്ര സംഘാടന കമ്മിറ്റിയേ തെരഞ്ഞെടുക്കുന്നു. കേന്ദ്ര മുഖപത്രമായി 1973-മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മാസ്‌ ലൈനു പകരം റെഡ്സ്റ്റാര്‍ ആരംഭിക്കുന്നു.

1989: ഛത്തീസ്ഗഢിലെ (അന്നത്തെ മധ്യപ്രദേശിലെ) ബിലാസ് പൂരില്‍ അഖിലേന്ത്യാ പ്ലീനം നടക്കുന്നു. വിഭാഗീയതയോട്‌ പോരാടിക്കൊണ്ട്‌ രാഷ്ട്രീയ സംഘടനാ പുനസംഘടന അംഗീകരിക്കുന്നു. കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുടെ വേദിക്കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്യുന്നു.

1991: രണ്ടാം അഖിലേന്ത്യാ കോണ്‍ഫ്രന്‍സ്‌  കോട്ടയത്ത്‌ നടക്കുന്നു. 1982 ലെ ആദ്യസമ്മേളനത്തിന്‌ ശേഷമുള്ള പുരോഗതി വിലയിരുത്തുന്നു. പാര്‍ട്ടികെട്ടിപ്പടുക്കല്‍ ശക്തിപ്പെടുത്താനും വര്‍ഗ്ഗബഹുജനസംഘടനകള്‍ ആര്‍ംഭിക്കാനും തീരുമാനിക്കുന്നു.

1993: പുത്തന്‍ കൊളോണിയല്‍ സാഹചര്യത്തില്‍ ഇന്ത്യയിലെ ദേശീയപ്രശ്നത്തേക്കുറിച്ചുള്ള സമീപന രേഖയടക്കം വര്‍ഗ്ഗ ബഹുജനസംഘടനകള്‍ കെട്ടിപ്പടുക്കാനുള്ള സമീപനരേഖകളോടൊപ്പം സംഘടനാപരവും അടവുപരവുമായ ഒരു രേഖ അഖിലേന്ത്യാ പ്ലീനം അംഗീകരിക്കുന്നു.

1994: മൂന്നാം അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്‌ വെച്ച് നടക്കുന്നു. വിഭാഗീയതക്കെതിരേ എന്തു വിലകൊടുത്തും പോരാടാന്‍ ആഹ്വാനം ചയ്യപ്പെടുന്നു. കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുമായി പ്രശ്നാധിഷ്ടിതമായ ഐക്യമുന്നണികള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു. ഈ ശ്രമങ്ങളുടെ ഫലമായി1995-ല്‍ ആറു സംഘടനകളുടെ വേദി രൂപീകരിക്കപ്പെട്ടു.

1997:സ:സൗരന്‍ ബോസ്‌ പാര്‍ട്ടിയില്‍ ചേരുന്നു നാലാമത്‌ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്‌ വെച്ച്‌ നടക്കുന്നു. പുത്തന്‍ കൊളോണിയല്‍ സംഭവ വികാസങ്ങളുടെ വിശകലനത്തെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ സാര്‍വദേശീയ സംഭവ വികാസങ്ങളും മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ ശക്തികളുട്‌ ദൗത്യങ്ങളും എന്ന രേഖ അംഗീകരിക്കുന്നു. സാര്‍വ്വ ദേശീയ തലത്തില്‍ എം എല്‍ ശക്തികളുടെ ഐക്യത്തിനായി ആഹ്വാനം ചെയ്യുന്നു.

1999:ഭോപ്പാലില്‍ വെച്ച്‌ കേന്ദ്രക്കമ്മിട്ടിയുടെ അഖിലേന്ത്യാ വിപുലീകൃതയോഗം കൂടുന്നു. ബോള്‍ഷെവിക്ക്‌ ശൈലിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന്ന് തടസ്സമായ വിഭാഗീയ സ്വാധീനങ്ങളെ അടിമുതല്‍ മുടിവരെ തിരുത്താന്‍ യോഗം ആഹ്വാനം ചെയ്യുന്നു. തെരഞ്ഞെടുപ്പുകളില്‍ വിപ്ലവകരമായി പങ്കെടുത്ത്‌ കൊണ്ട്‌ വര്‍ഗ്ഗ സമരം വികസിപ്പിക്കുന്നതിന്ന്‌ വേണ്ടി പാര്‍ലമെന്ററി സമരരൂപങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുന്നു.

2000: അഞ്ചാമത്‌ അഖിലേന്ത്യാ സമ്മേളനം കര്‍ണ്ണാടകയിലെ റായിച്ചൂരില്‍ വെച്ച്‌ നടന്നു. ഇന്ത്യന്‍ ഭരണ കൂടവും സമൂഹവും, അര്‍ദ്ധകോളനി,അര്‍ദ്ധഫൂഡല്‍ ആണെന്ന നിലപാടും ദീര്‍ഘകാല ജനകീയ യുദ്ധവും തള്ളിക്കളയുന്നു. പുത്തന്‍ കോളോണിയല്‍ നിലപാടിനെ അടിസ്ഥാനപ്പെടുത്തി പുതിയ പാര്‍ട്ടി പരിപാടി അംഗീകരിക്കുന്നു.പാര്‍ട്ടി പുനസംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് അത്‌ ആഹ്വാനം ചെയ്യുന്നു.

2003: ആറാം അഖിലേന്ത്യാ സമ്മേളനം ബാംഗ്ലൂരില്‍ വെച്ച്‌ നടക്കുന്നു.സിഓഐ(എംഎല്‍)ഉം സിപിഐ(എംഎല്‍) യൂണിറ്റി ഇനീഷ്യേറ്റീവും ആയിട്ടുള്ള ഐക്യപ്രമേയം അത്‌ അംഗീകരിക്കുന്നു. പ്രത്യായ ശാസ്ത്രപരവും രാഷ്ട്രീയവുമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്‍പാര്‍ട്ടി സമരത്തിലൂടെ പരിഹരിക്കാമെന്ന നിലപിലാണ്‌ ഐക്യപ്രമേയം അംഗീകരിക്കുന്നത്‌.

2005 ജനുവരി:സിഓഐ(എംഎല്‍) സിപിഐ (എംഎല്‍ )യൂണിറ്റി ഇനിഷ്യേറ്റീവ്‌ എന്നീ സംഘടനകള്‍ ചേര്‍ന്നുണ്ടായ സിപിഐ (എംഎല്‍) വര്‍ഗ്ഗസമരവും സിപിഐ (എംഎല്‍ )രെഡ്‌ ഫ്ലാഗും തമ്മില്‍ പാര്‍ട്ടി പരിപാടി രൂപരേഖയേയും ഭരണഘടനയേയും ഐക്യപ്രമേയത്തേയും അടിസ്ഥാനപ്പെടുത്തി ലയിക്കുന്നു.അഖിലേന്ത്യാ തലത്തില്‍ സംഘടനയുടെ വികാസത്തിനും കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുടെ പുനസംഘടക്കും ഇത്‌ സാദ്ധ്യതകള്‍ തുറന്നിടുന്നു.

2009ജനുവരി: അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള പ്രത്യയ ശാസ്ത്രസമരത്തോടും സാര്‍വ്വദേശീയ തലത്തില്‍ എംഎല്‍ ശക്തികളുടെ ഐക്യത്തിലുള്ള മുന്‍ കൈ എടുക്കുന്നതിനോടും അഖിലേന്ത്യാ തലത്തില്‍ ബോള്‍ഷെവിക്ക്‌ ശൈലിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനോടും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിനോടുംസിഓഐ (എംഎല്‍),സിപിഐ (എംഎല്‍)സിപിഐ യൂണിറ്റി ഇനിഷ്യേറ്റീവ്‌ വിഭാഗങ്ങള്‍ എടുത്ത വിഭാഗീയ നിലപാടുകള്‍ മൂലം വിഭജനത്തിലേക്ക്‌ നയിക്കുന്നു.അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സിപിഐ (എംഎല്‍ )കേന്ദ്രക്കമ്മിറ്റി പുനസംഘടിപ്പിക്കപ്പെടുന്നു.

2009 നവംബര്‍ ഭോപ്പാലില്‍ വെച്ച്‌ അഖിലേന്ത്യാ സ്പെഷല്‍ കോണ്‍ഫ്രന്‍സ്‌ നടക്കുന്നു. സാര്‍വ്വദേശീയ സാഹചര്യങ്ങളും നമ്മുടെ ദൗത്യങ്ങളും,ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവത്തേപ്പറ്റി,മുഖ്യവൈരുദ്ധ്യത്തെപ്പറ്റി,വിപ്ലവത്തിന്റെ പാത എന്നീ നാലു രേഖകള്‍ സമ്മേളനം അംഗീകരിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയുടേയും വര്‍ഗ്ഗ ബഹുജനസംഘടനകളുടേയും മൊത്തത്തിലുള്ള വികാസത്തിന്‌ അത്‌ അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു..സാര്‍വ്വദേശീയ,ദേശീയ തലത്തില്‍ നടത്തിയ സമൂര്‍ത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള പ്രത്യായശാസ്ത്ര -രാഷ്ട്രീയ ലൈന്‍ മറ്റു വിപ്ലവസംഘടനകളോടൊപ്പം ചേര്‍ന്ന് ഐസിഓ ആര്‍ രൂപീകരിക്കുന്നതിലും ഏതാണ്ടെല്ലാം സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിലും വര്‍ഗ്ഗ ബഹുജനസംഘടനകള്‍ കെട്ടിപ്പടുക്കുന്നതിലും മുന്‍കൈ എടുക്കുന്നതിന്ന്‌ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കി.അഖിലേന്ത്യാ തലത്തില്‍ നിരവധി പ്രചാരണങ്ങളടക്കം വിവിധ മുന്നണികളില്‍ നിരവധി പോരാട്ടങ്ങള്‍ വികസിപ്പിക്കുന്നതിനോടൊപ്പമാണ്‌ ഇതൊക്കെ.

2011നവംബര്‍: 7-ന്‌ മുതല്‍ ഭുബനേസ്വറില്‍ വെച്ച്‌ പാര്‍ട്ടിയുടെ ഒമ്പതാം പാര്‍ട്ടി നടന്നു.